സിനിമ

'വീട്ടിലുള്ളവരുമായി പോലും അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞു' -ടിനി ടോമിനെതിരെ മൊഴി നല്‍കി അന്‍സിബ

ടിനി ടോമിനെതിരായ പരാതി ഒരുകാരണവശാലും പിന്‍വലിക്കില്ലെന്ന് നടിയും താരസംഘടന 'അമ്മ' മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്‍. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും. സര്‍ക്കാര്‍ തനിക്കൊപ്പം നില്‍ക്കുമെന്നാണ് വിശ്വാസമെന്നും നടി പറഞ്ഞു. ടിനി ടോമിനെതിരായ പരാതിയില്‍ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അവര്‍.

'വീട്ടിലുള്ളവരുമായിപ്പോലും എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു. പുറത്തുപറയാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് എന്നെക്കുറിച്ച് പറഞ്ഞത്. ആ പറഞ്ഞതൊക്കെ ഞാന്‍ എങ്ങനെയാണ് ക്ഷമിക്കണം എന്ന് പറയുന്നത്? ഒരിക്കലും ക്ഷമിക്കില്ല, മറക്കില്ല. ഒരാളോടും പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് ടിനി ടോം എന്നെക്കുറിച്ച് പറഞ്ഞത്. ഓരോ വ്യക്തിയുടേയും കുടുംബത്തിലും ഇങ്ങനെ സംഭവിച്ചാലേ അതിന്റെ വേദന അറിയുകയുള്ളൂ', അന്‍സിബ പറഞ്ഞു.

'അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡബിള്‍ ഡാഡി സിന്‍ഡ്രോം എന്ന് ടിനി ടോം എഴുതി അയച്ച മെസേജ് ഉണ്ട്. അണ്‍പാര്‍ലമെന്ററിയാണ് വാക്ക് എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, ഇത് പാര്‍ലമെന്റില്‍ പോലും ഉപയോഗിക്കുന്ന വാക്കാണെന്ന് അദ്ദേഹം മറുപടി നല്‍കി. ഡബിള്‍ ഡാഡി സിന്‍ഡ്രോമിന് എനിക്കറിയുന്ന അര്‍ഥം ഒന്നേയുള്ളൂ. അതിന് നല്ലൊരു അര്‍ഥമുണ്ടെന്ന് എനിക്കറിയില്ല’, നടി കൂട്ടിച്ചേര്‍ത്തു.

തന്റെ പരാതി കേള്‍ക്കാള്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച സമിതിയെക്കുറിച്ച് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അന്‍സിബ പറഞ്ഞു.

  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  • 'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
  • കൈവശമുള്ള ആന കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറി മോഹന്‍ലാല്‍
  • ശ്വേതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായി; 'അമ്മ' അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് രമേഷ് പിഷാരടി
  • ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും ഞായറാഴ്ച ബാന്ദ്രയില്‍ വിവാഹിതരാകും
  • 'അമ്മ'യ്ക്ക് രാജിക്കത്ത് അയച്ച് ജയന്‍ ചേര്‍ത്തലയും കൈലാഷും; തുറന്നടിച്ചു ശ്വേത
  • സിനിമാ ഓഡിഷനുകള്‍ക്കായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക ഏകദിന പരിശീലനം ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions