യു.കെ.വാര്‍ത്തകള്‍

വൈറല്‍ ബാധയെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസവും; ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്


യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞ നാലുവയസുകാരി ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. വൈറല്‍ രോഗബാധയെ തുടര്‍ന്ന് മസ്തിഷ്കത്തില്‍ രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസ്സവും ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം-ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളാണ് ഹെലന്‍ റോസ്.

ഹെലന്റെ തലയില്‍ ബാഹ്യപരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കടുത്ത വൈറല്‍ ബാധയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് മരണകാരണമെന്നും മെഡിക്കല്‍ എക്സാമിനറുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച നോര്‍വിച്ചിലെ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിഡ്ജിലെ അഡന്‍ബ്രൂക്സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നു വര്‍ഷം മുമ്പ് തൊഴില്‍ ആവശ്യാര്‍ത്ഥം ക്ലാരിറ്റ് യുകെയിലെത്തുകയും തുടര്‍ന്ന് അബിനും യുകെയിലെത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഹെലനും ഏഴുവയസ്സുകാരനായ സഹോദരന്‍ ജുവാനും മാതാപിതാക്കള്‍ക്കൊപ്പം യുകെയില്‍ എത്തിയത്. സന്തോഷകരമായി മുന്നേറിക്കൊണ്ടിരുന്ന കുടുംബജീവിതത്തിനിടെയാണ് ഈ അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ യുകെയിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
  • പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  • നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions