യു.കെ.വാര്‍ത്തകള്‍

മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക് ശിക്ഷ. ബെല്‍ഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതി 20 മാസം ഡ്രൈവിംഗ് വിലക്കും 80 മണിക്കൂര്‍ സാമൂഹിക സേവനവും ആണ് ശിക്ഷ വിധിച്ചത് . ബെല്‍ഫാസ്റ്റ് കോസ്‌ഗ്രേവ് കോര്‍ട്ടില്‍ താമസിക്കുന്ന 46 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. പൊലീസ് പിടിയിലായപ്പോള്‍ ത്രോട്ട് ഇന്‍ഫെക്ഷന്‍ മരുന്നായാണ് മദ്യപിച്ചതെന്നായിരുന്നു മലയാളിയുടെ വാദം. പിന്നാലെ പരിശോധനയില്‍ അനുവദനീയമായതിന്റെ മൂന്നിരട്ടി മദ്യ അളവു ശരീരത്തില്‍ കണ്ടെത്തുകയായിരുന്നു.

ഏപ്രില്‍ 27ന് നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ ചര്‍ച്ച് സ്ട്രീറ്റില്‍ വച്ചാണ് അപകടം. ഇവിടെ സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മലയാളി ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. സംഭവ സമയത്ത് കാറില്‍ മൂന്നു വയസും 11 വയസ്സുമുള്ള രണ്ടു കുട്ടികളുണ്ടായിരുന്നത് കുറ്റത്തിന്റെ വ്യാപ്തി വര്‍ധിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

വാഹനം അപകടത്തില്‍പെട്ടതിന് പിന്നാലെ കാറില്‍ നിന്നു മുങ്ങി സ്‌കൂളിലേക്ക് കയറിയ ഇയാളെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു.

അഞ്ചു വര്‍ഷം മുമ്പ് കുടുംബത്തോടൊപ്പം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയ ഇദ്ദേഹം സംഭവ ദിവസം തനിക്ക് അസുഖമായിരുന്നുവെന്നും ജോലിയില്‍ നിന്ന് അവധി എടുക്കാന്‍ കഴിഞ്ഞില്ലെന്നും കോടതിയില്‍ വാദിച്ചു. തൊണ്ടയിലെ ഇന്‍ഫെക്ഷന്‍ മാറാന്‍ ശരീരം വിയര്‍ക്കണമെന്ന് സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചതോടെ മദ്യപിച്ചതാണെന്നാണ് വിശദീകരണം.

  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
  • പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  • നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions