അസോസിയേഷന്‍

ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍

പീറ്റര്‍ബറോ: കേരളത്തിന്റെ അഞ്ചുവിളക്കിന്റെ നാടും, സാംസ്‌കാരിക-സാമൂഹിക ചരിത്രതാളുകളില്‍ തനത് മുഖമുദ്ര ചാര്‍ത്തിയിട്ടുമൂള്ള ചങ്ങനാശ്ശേരിയില്‍ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ജൂണ്‍ 21 ന് ഞായറാഴ്ച്ച പീറ്റര്‍ബറോയില്‍ നടക്കുന്നു.

ചങ്ങനാശ്ശേരിയുടെ മുന്‍ എംഎല്‍എ അഡ്വ.ജോബ് മൈക്കിള്‍, യുക്മ നാഷണല്‍ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യാതിഥികളായി സംഗമത്തില്‍ പങ്കുചേരും. യുക്മ നാഷണല്‍ ജോ.സെക്രട്ടറി സണ്ണിമോന്‍ മത്തായി, ഐഒസി നാഷണല്‍ പ്രസിഡണ്ട് സുജു കെ ഡാനിയേല്‍ തുടങ്ങിയവരും അഞ്ചുവിളക്കിന്റെ നാട്ടുകാരുടെ സ്‌നേഹക്കൂട്ടായ്മ്മയില്‍ അതിഥികളായെത്തും.

ചങ്ങനാശ്ശേരിയുടെ നൊസ്റ്റാള്‍ജിയയും, നാട്ടിന്‍പുറത്തിന്റെ സൗഹൃദ ഓര്‍മ്മകളും, വീണ്ടും അനുഭവിക്കാന്‍ ഉതകുന്ന തരത്തില്‍ കലാ-സാംസ്‌കാരികവും, സംവേദനാത്മകവുമായ പരിപാടികള്‍, സംഗീതവിരുന്ന്, വിനോദപരിപാടികള്‍ എന്നിവ പ്രവാസി സംഗമത്തിന്റെ ഭാഗമായി അരങ്ങേറും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു കൃത്യം മൂന്നു മണിക്ക് നിലവിളക്കു കൊളുത്തി സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടും. സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന വിവിധങ്ങളായ പരിപാടികള്‍ രാത്രി എട്ടു മണിവരെ നീണ്ടു നില്‍ക്കുന്നതാണ്.

പ്രവാസി സമൂഹത്തിന്റെ ഐക്യവും, സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുക, പിറന്ന മണ്ണിനോടുള്ള സൗഹൃദവും, പ്രതിബദ്ധതയും, വികസനോന്മുഖ ചിന്തകളും ഉദ്ധീപിപ്പിക്കുക്ക അടക്കം ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന ചങ്ങനാശ്ശേരി സ്‌നേഹക്കൂട്ടായ്മ്മയില്‍ പ്രമുഖ കോക്കനട്ട് & കറി ഫുഡ് സ്റ്റോള്‍ വിഭവ സമൃദ്ധവും രുചികരവുമായ കേരളത്തിന്റെ തനത് രുചികള്‍ ചൂടോടെ വിളമ്പും. പഴയ സുഹൃത്തുക്കളെയും, നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും, പുതു തലമുറയ്ക്ക് സ്വന്തം നാടിന്റെ അഭിമാനാര്‍ഹമായ സംസ്‌കാരവും പാരമ്പര്യവും പരിചയപ്പെടുവാനും ഈ സംഗമം വേദിയാവും.


പ്രവാസി സംഗമത്തില്‍ മനോജ് തോമസ്, ജോമോന്‍ മാമ്മൂട്ടില്‍, ഫെബി ഫിലിഫ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരാണ്.

യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ ചങ്ങനാശ്ശേരി സ്വദേശികളെയും, കുടുംബസമേതം പരിപാടിയിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് കുടുംബസംഗമത്തില്‍ പ്രവേശനം ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

https://forms.gle/68obB9YCsNvoyZ4k6

Feby Philip: 07597 671197 (Peterborough)

Manoj Thomas:07846 475589

Jomon Mammoottil: 07930431445


MANOR FARM COMMUNITY CENTRE, 70 HIGH STREET EYE, PETERBOROUGH, PE6 7UY

  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions