നാട്ടുവാര്‍ത്തകള്‍

ഗതാഗത കുരുക്കിനിടെ കാര്‍ യാത്രക്കാരന് ഹൃദയാഘാതം; ബസില്‍ നിന്നിറങ്ങി രക്ഷിച്ച നഴ്‌സുമാര്‍ക്ക് അഭിനന്ദന പ്രവാഹം

കേരളത്തിലെ നഴ്‌സുമാര്‍ എന്നും ലോകത്തിനാകെ അഭിമാനമാണ്. ഇപ്പോഴിതാ യാത്രക്കിടെ കാര്‍ യാത്രക്കാരന് ഹൃദയാഘാതമുണ്ടാപ്പോള്‍ ജീവന്‍ രക്ഷിച്ച് താരങ്ങളായിരിക്കുകയാണ് നഴ്‌സുമാര്‍. എ സി റോഡില്‍ കാലടി പാലത്തിലെ ഗതാഗത കുരുക്കിലാണ് 43 കാരനായ സനോജിന് നെഞ്ചുവേദന മൂലം ബോധം നഷ്ടമായത്.

കൊരട്ടി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ നഴ്‌സ് അഞ്ജലി ബൈജുവും കാലടി സ്വദേശിയും കോതമംഗലം മാര്‍ ബസേലിയോസ് നഴ്‌സിങ് കോളജിലെ അവസാന വര്‍ഷ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുമായ ആദ്ര രാജുമാണ് രക്ഷകരായത്.

ട്രാഫിക് ബ്ലോക്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ തേടിയതും അവര്‍ ബസില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു. സിപിആര്‍ നല്‍കി അങ്കമാലിയിലെ ആശുപത്രിയിലെത്തുംവരെ ഇവര്‍ രോഗിക്കൊപ്പം ആംബുലന്‍സിലുമുണ്ടായി. ആശുപത്രിയില്‍ എത്തിയതും സിനോജിനെ ആന്‍ജിയോ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കി.

ഏതായാലും രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറായ നഴ്‌സുമാര്‍ക്ക് ലോകത്തെല്ലായിടത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. അഞ്ജലി ബൈജുവിനെ മന്ത്രി റോജി എം ജോണ്‍ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെത്തി ആദരിച്ചു.

  • ഈ ഡിഗ്രി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക..
  • പോലീസിനെതിരെ ഷോ കാണിച്ച അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍
  • ആകാശത്ത് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയില്‍
  • പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; വിദേശത്തുള്ള പിതാവടക്കം ഏഴ് പേര്‍ക്കെതിരെ കേസ്
  • സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ പീഡിപ്പിച്ച കേസ്; തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി
  • പ്ലസ് ടു ഇല്ലാതെയും ഇനി ബിരുദ പ്രവേശനം; പുതിയ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ബഹിരാകാശ നിലയത്തിന് പുറത്ത് ആദ്യ സ്‌പേസ് വാക്കിന് അനില്‍ മേനോന്‍
  • പിറവത്ത് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ച് യുകെ മലയാളിയും സുഹൃത്തും
  • എയര്‍ ഇന്ത്യ വിമാനം വൈകി; പ്രവാസി മലയാളിയുടെ യാത്ര മുടങ്ങി; 1.36 ലക്ഷം രൂപ നഷ്ടപരിഹാരം
  • തൃഷയ്‌ക്കെതിരായ അശ്ലീല പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions