നാട്ടുവാര്‍ത്തകള്‍

ഒരുവര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത വിദ്വേഷ കമന്റ് ; സൗദിയില്‍ നിന്ന് വന്നിറങ്ങിയ 26 കാരന്‍ അറസ്റ്റില്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എറണാകുളം സ്വദേശിയുടെ മകള്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴില്‍ വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി പൂച്ചല്‍ സ്വദേശി അണിയം പള്ളില്‍ പി.അബ്ദുല്‍ സലിം മകന്‍ മുഹമ്മദ് സനൂഫി (26) നെയാണ് സംസ്ഥാന സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.

വിദേശത്തിരുന്നുകൊണ്ടാണ് മുഹമ്മദ് സനൂഫ് വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനുശേഷം സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജമ്മുകശ്മീരിലെ പഹല്‍ഗാം പാക്ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച മകള്‍ ആരതിയുടെ വീഡിയോയ്ക്ക് താഴെയായിരുന്നു മുഹമ്മദ് സനൂഫ് പ്രകോപനപരമായ കമന്റിട്ടത്.

സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയരുകയും നിരവധി പേര്‍ നിയമനടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവമോര്‍ച്ച നേതാവ് അഥീന ഭാരതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സൈബര്‍ പോലീസും പ്രാദേശിക പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതിയുടെ മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ഇയാളുടെ മറ്റ് ഇടപെടലുകളും പരിശോധിച്ചുവരികയാണ്.

  • ഈ ഡിഗ്രി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക..
  • പോലീസിനെതിരെ ഷോ കാണിച്ച അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍
  • ആകാശത്ത് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയില്‍
  • പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; വിദേശത്തുള്ള പിതാവടക്കം ഏഴ് പേര്‍ക്കെതിരെ കേസ്
  • സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ പീഡിപ്പിച്ച കേസ്; തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി
  • പ്ലസ് ടു ഇല്ലാതെയും ഇനി ബിരുദ പ്രവേശനം; പുതിയ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ബഹിരാകാശ നിലയത്തിന് പുറത്ത് ആദ്യ സ്‌പേസ് വാക്കിന് അനില്‍ മേനോന്‍
  • പിറവത്ത് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ച് യുകെ മലയാളിയും സുഹൃത്തും
  • എയര്‍ ഇന്ത്യ വിമാനം വൈകി; പ്രവാസി മലയാളിയുടെ യാത്ര മുടങ്ങി; 1.36 ലക്ഷം രൂപ നഷ്ടപരിഹാരം
  • തൃഷയ്‌ക്കെതിരായ അശ്ലീല പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions