സിനിമ

'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു

രാജി നല്‍കിയതിന് പിന്നാലെ താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ഒരു തീരുമാനമെടുക്കാന്‍ കഴിയാത്ത സംഘത്തിനൊപ്പം തനിക്ക് തുടരാനാകില്ലെന്നും ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളുടെ ഫലമാണ് അനുഭവിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ രണ്ടുമാസം മുമ്പ് രാജിക്കത്ത് കൊടുത്തിരുന്നു. എന്നാല്‍ രാജിവെക്കരുതെന്നും മാധ്യമങ്ങളില്‍ വാര്‍ത്തയാകുമെന്നും അന്ന് പ്രസിഡന്റ് പറഞ്ഞു. ഒരു പ്രശ്‌നം വേണ്ടെന്ന് കരുതി രാജീയുമായി മുന്നോട്ടു പോയില്ല. ഇപ്പോള്‍ പിടിപ്പുകേട്, വിവരമില്ലായ്മ, പരസ്പരം കുറ്റപ്പെടുത്തല്‍, പോലീസ് കേസ് തുടങ്ങിയ കാരണം സഹിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.

സംഘടനയുടെ പ്രതിച്ഛായ തകര്‍ന്നു. ഒരു തീരുമാനമെടുക്കാന്‍ കഴിയാത്ത സംഘത്തിന്റെ കൂടെ തുടരാന്‍ എനിക്ക് കഴിയില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ എന്നെ പിന്തുണയ്ക്കുന്ന രണ്ടോ മൂന്നോ പേരെയുള്ളൂ. വിവരമുള്ള മുതിര്‍ന്ന അംഗങ്ങളുണ്ട്. ഭൂരിപക്ഷ മണ്ടന്മാരും അവരുടെ അഭിപ്രായത്തെ അംഗീകരിക്കില്ല. എന്നിട്ട് മണ്ടത്തരം ചെയ്യും. ഈ മണ്ടത്തരങ്ങളുടെ ആകെ തുകയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

മോഹന്‍ലാല്‍, ഇന്നസെന്റ് എന്നിവരൊക്കെ പ്രസിഡന്റ് ആയിരുന്നപ്പോള്‍ എതിര്‍ത്തു പറയേണ്ട ആവശ്യം പോലും വന്നിട്ടില്ല. കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ളവരാണ് അവര്‍. അവരുടെ തീരുമാനം ഉചിതമായിരുന്നു. തിലകന്റെ കാര്യത്തില്‍ അടക്കം അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും സംഘടനയുടെ മറ്റു കാര്യങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കേണ്ട സാഹചര്യം വന്നിട്ടില്ല.

  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  • 33 വര്‍ഷങ്ങള്‍ക്ക് ശേഷം 'ജെന്റില്‍മാന്‍' വീണ്ടും തിയറ്ററുകളിലേക്ക്; 4K പതിപ്പുമായി കെ.ടി. കുഞ്ഞുമോന്‍
  • ബിഗ് ബോസ് സീസണ്‍ എട്ട് എത്തുന്നു; ഇത്തവണ 'അഗ്നിപരീക്ഷാ' റൗണ്ടും
  • തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions