നാട്ടുവാര്‍ത്തകള്‍

പ്ലസ് ടു ഇല്ലാതെയും ഇനി ബിരുദ പ്രവേശനം; പുതിയ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ലെന്ന ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവര്‍ക്ക് ഇനി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വര്‍ഷത്തിലേക്കും മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും പ്രവേശനം ലഭിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

എന്‍സിആര്‍എഫ് അടിസ്ഥാനമാക്കിയുള്ള ഈ ഉത്തരവ് 2027–28 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥികളുടെ അക്കാദമിക് പുരോഗതിക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്ന് വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും പുതിയ ഉത്തരവ് നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രത്യേക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions