നാട്ടുവാര്‍ത്തകള്‍

ആകാശത്ത് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയില്‍

കൊച്ചി: ക്വലാലംപൂരില്‍നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ ആകാശത്തുവച്ച് തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെ സഹയാത്രികര്‍ കീഴ്പ്പെടുത്തി. പാലക്കാട് സ്വദേശി ജംഷീറിനെയാണ് വിമാനം കൊച്ചിയില്‍ ഇറങ്ങിയശേഷം സിഐഎസ്എഫിന് കൈമാറിയത്. വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ ഏകദേശം അരമണിക്കൂര്‍ ശേഷിക്കെയായിരുന്നു സംഭവം. എമര്‍ജന്‍സി വാതിലിനോടു ചേര്‍ന്നുള്ള സീറ്റിലിരുന്ന ജംഷീര്‍, വാതിലിന്റെ വിന്‍ഡോ പാനലിലെ ഒരു പാളി അടിച്ചുതകര്‍ത്തശേഷം വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.

യുവാവിന്റെ അസാധാരണ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ സഹയാത്രികര്‍ ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഗുരുതര സാഹചര്യം ഒഴിവായതെന്നാണ് വിവരം. വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതിനു പിന്നാലെ യുവാവിനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. വിമാനത്തിനുള്ളില്‍ ജംഷീര്‍ അതിക്രമം നടത്താനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions