സിനിമ

അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആയിക്കൂടാ ; ലക്ഷദ്വീപില്‍ നിന്നുളള പ്രധാനമന്ത്രിയുടെ ചിത്രം പങ്കിട്ട് രചന നാരായണന്‍കുട്ടി
ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടി രചന നാരായണന്‍കുട്ടി. ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് രചന പിന്തുണ പ്രഖ്യാപിച്ചത്. അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആയിക്കൂടാ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് താഴെ തന്റെ മൂന്ന് സുഹൃത്തുകളെയും

More »

ബില്‍ക്കീസ് ബാനുവിന് ഐക്യദാര്‍ഢ്യവുമായി ലിജോ ജോസ് പെല്ലിശ്ശേരി
ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയതില്‍ പ്രതികരിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ബില്‍ക്കിസ് ബാനുവിന്റെ ചിത്രമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലിജോ പങ്കുവെച്ചത്. പിന്നാലെ നിരവധി പേരാണ് പിന്തുണയറിയിച്ച് പ്രതികരണമറിയിച്ചത്തിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിലപാടിനെ അഭിനന്ദിക്കുന്നതായും പ്രതികരണങ്ങളെത്തുന്നുണ്ട്.'

More »

തന്റെ ഇഷ്ട നടന്‍ മോഹന്‍ലാലെന്ന് ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ ആരാധകര്‍ ഇന്ത്യയ്ക്ക് പുറത്തും. മോഹന്‍ലാലിനെയും മറ്റു താരങ്ങളെയും കുറിച്ച് ക്രിക്കറ്റ് ഇതിഹാസമായ മുത്തയ്യ മുരളീധരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മലയാള സിനിമകള്‍ കാണുന്ന ഒരാളാന്ന് താനെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍

More »

വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹ നിശ്ചയതീയതി പുറത്ത്!
തെലുങ്ക് സൂപ്പര്‍താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളരെക്കാലമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഇക്കാര്യത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയം ഉടനുണ്ടാവുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഒരു തെലുങ്ക് മാദ്ധ്യമം. ഫെബ്രുവരി

More »

സുജാതയ്ക്ക് ജൂറി തീരുമാനിച്ച ദേശീയ അവാര്‍ഡ് അട്ടിമറിച്ചു ശ്രേയാ ഘോഷാലിന് നല്‍കി - വെളിപ്പെടുത്തലുമായി സിബി മലയില്‍
മലയാള സിനിമയില്‍ പിന്നണി ഗാനരംഗത്ത് ഉജ്ജ്വല ശോഭയോടെ നില്‍ക്കുന്ന ഗായികയാണ് സുജാത. ഇപ്പോഴിതാ സുജാതയ്ക്ക് മുമ്പ് ദേശീയ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചെങ്കിലും ബാഹ്യഇടപെടലിലൂടെ വിധിനിര്‍ണയം അവസാന നിമിഷം അട്ടിമറിച്ചെന്ന് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തി സുഹൃത്തുകള്‍ സംഘടിപ്പിച്ച 'പി.ടി. കലയും

More »

ഒന്നും ഒന്നും ഇനി മൂന്ന്; അമ്മയാവാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കിട്ട് അമല പോള്‍
നടി അമല പോള്‍ അമ്മയാവാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമല തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്. 'ഇപ്പോള്‍ നിനക്കൊപ്പം എനിക്കറിയാം വണ്‍ പ്ലസ് വണ്‍ ഈസ് ഈക്വല്‍ ടു ത്രി ആണ് എന്ന്'- എന്ന ക്യാപ്ഷനോടെയാണ് അമല പോളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അമലയുടെ വയറില്‍ കൈ വച്ചു നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ ആദ്യ

More »

അമ്മയെ ഓര്‍ത്താണ് ആത്മഹത്യ ചെയ്യാത്തതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്- ഭാവനയെ കുറിച്ച് സംയുക്ത
മലയാളികളുടെ ഇഷ്ട നായികമാരാണ് സംയുക്ത വര്‍മയും ഭാവനയും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ ഭാവനയെക്കുറിച്ച് സംയുക്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭാവന തന്റെ സ്വന്തം സഹോദരിയെ പോലെ ആണെന്നാണ് സംയുക്ത പറയുന്നത്. കഴിഞ്ഞ മൂന്ന് നാല് കൊല്ലം ഭാവന കടന്നു പോയ മാനസിക ആഘാതം ചെറുതല്ലായിരുന്നു എന്നും സ്വയം സ്‌ട്രോംഗ് ആയി മാറിയ കുട്ടിയാണ് നടിയെന്നും സംയുക്ത

More »

മാമുക്കോയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മോഹന്‍ലാല്‍
മലയാള സിനിമയുടെ പോയവര്‍ഷത്തെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായിരുന്നു നടന്‍ മാമുക്കോയയുടെ വിയോഗം. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ സിനിമയില്‍ സജീവമായി നിന്നിരുന്ന ഒരാളാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹം അഭിനയിച്ച മൂന്ന് സിനിമകളാണ് റിലീസ് ചെയ്തിരുന്നത്. ഏപ്രില്‍ 26-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മലയാള സിനിമ, ടെലിവിഷന്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എല്ലാം

More »

ജപ്പാനിലെ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ജൂനിയര്‍ എന്‍ടിആര്‍
ജപ്പാനില്‍ കഴിഞ ദിവസം ഉണ്ടായ ഭൂചലനത്തില്‍ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍. ഒരാഴ്ചയായി ജപ്പാനില്‍ ആയിരുന്നു ജൂനിയര്‍ എന്‍ടിആര്‍. ഇന്നലെ തന്നെ 155 ഓളം ഭൂചലനങ്ങള്‍ ജപ്പാനില്‍ നടന്നിരുന്നു. 12 പേരാണ് ഇതുവരെ മരിച്ചത്. ജപ്പാനിലുണ്ടായ ഭൂചലനം ഞെട്ടലുണ്ടാക്കിയെന്നും ദുരന്തത്തില്‍ അകപ്പെടാതെ രക്ഷപ്പെടാനായത് ഭാഗ്യം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions