സിനിമ

മോ​ഹ​ന്‍​ലാ​ലി​നായി സര്‍ക്കാര്‍ വന്‍ സ്വീകരണമൊരുക്കുമെന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാന്‍
ദാ​ദാ​ ​സാ​ഹേ​ബ് ​ഫാ​ല്‍​ക്കെ​ ​അ​വാര്‍​ഡ് ​നേ​ടി​യ​ ​മോ​ഹ​ന്‍​ലാ​ലി​ന് ​കേ​ര​ള​ത്തി​ന്റ​ ​അ​ഭി​ന​ന്ദ​ന​വും​ ​ആ​ദ​ര​വും​ ​നല്‍കാന്‍​ ​ത​ല​സ്ഥാ​ന​ത്ത് ​വന്‍​ ​സ്വീ​ക​ര​ണം​ ​ഒ​രു​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാന്‍ .​ ​മോ​ഹ​ന്‍​ലാ​ലി​ന് ​ല​ഭി​ച്ച​ ​പു​ര​സ്കാ​രം​ ​കേ​ര​ള​ത്തി​നു​ ​ല​ഭി​ച്ച​ ​ബ​ഹു​മ​തി​യാ​ണ്.​ മ​ല​യാ​ള​ത്തി​ന്റെ​ ​അ​ഭി​മാ​ന​മാ​ണ്.​ ​ സ്വീ​ക​ര​ണ​ ​തീ​യ​തി​ ​മോ​ഹന്‍​ലാ​ലി​ന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ​ ​സൗ​ക​ര്യം​ ​കൂ​ടി​ ​നോ​ക്കി​യാ​കും​ ​നി​ശ്ച​യി​ക്കു​കയെന്നും സജി ചെറിയാന്‍ അറിയിച്ചു. കൗ​മു​ദി​ ​ടി​വി​യി​ലെ​ ​പ്ര​തി​വാ​ര​ ​അ​ഭി​മു​ഖ​ ​പ​രി​പാ​ടി​യാ​യ​ ​സ്ട്രെ​യി​റ്റ് ​ലൈ​നില്‍​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. അ​ന്ത​രി​ച്ച​ ​വി​ഖ്യാ​ത​ ​ച​ല​ച്ചി​ത്ര​കാ​രന്‍​ ​ഷാ​ജി.​എ​ന്‍.​ക​രു​ണി​ന് ​ത​ല​സ്ഥാ​ന​ത്ത് ഉ​ചി​ത​മാ​യ​ ​സ്മാ​ര​കം​

More »

പുറത്തുനിന്ന് പാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കില്ലെങ്കില്‍ സൗജന്യമായി കുടിവെള്ളം കൊടുക്കണമെന്ന് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളോട് ഉപഭോക്തൃ കോടതി
സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആര്‍ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ നിര്‍ദേശം. കോഴിക്കോട് സ്വദേശിയായ ശ്രീകാന്ത് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. പുറത്തുനിന്ന് ഭക്ഷണപാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കാതിരിക്കുകയും സൗജന്യമായി കുടിവെള്ളം നല്‍കാതിരിക്കുകയും ചെയ്യുന്നത് തിയേറ്റര്‍ ഉടമകളുടെ വീഴ്ചയായി കണക്കാക്കി നടപടിയെടുക്കും എന്നുള്‍പ്പെടെ ഉത്തരവില്‍ പറയുന്നുണ്ട്. 2022 ഏപ്രിലില്‍ കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളില്‍ പരാതിക്കാരന്‍ സിനിമ കാണാനെത്തുകയും പുറത്തുനിന്ന് പാനീയം കയറ്റിയത് തിയേറ്റര്‍ അധികൃതര്‍ തടയുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ഇയാള്‍ പരാതി

More »

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍
ന്യൂഡല്‍ഹി : രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടന്‍ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. സദസ്സ് എഴുന്നേറ്റുനിന്ന്, നിറഞ്ഞ കയ്യടികളോടെയാണ് ഈ മുഹൂര്‍ത്തത്തിന് സാക്ഷികളായത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാല്‍ക്കെ പുരസ്കാരം ലഭിക്കുന്നത്. 'അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നത്. മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരം…ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താന്‍ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', മോഹന്‍ലാല്‍ പറഞ്ഞു. അതോടൊപ്പം കുമാരനാശാന്റെ കവിത വേദിയില്‍ ചൊല്ലുകയും ചെയ്തു മോഹന്‍ലാല്‍. മലയാള സിനിമയുടെ പാരമ്പര്യത്തിനും സര്‍ഗാത്മകതയ്ക്കും

More »

ആഡംബര വാഹനക്കടത്ത്; ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന
കൊച്ചി : നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് പരിശോധന. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്. ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്‌യുവികള്‍, മഹീന്ദ്ര–ടാറ്റ ട്രക്കുകള്‍ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിള്‍ ഉള്‍പ്പെടുന്നു. ഹിമാചല്‍ പ്രദേശിലെ 'എച്ച്പി–52' റജിസ്ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിടത്തെ

More »

മുന്‍ മാനേജറെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ്
മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കാക്കനാട് മജിസ്ട്രേറ്റ് കോടതി. അടുത്തമാസം 27ന് കോടതിയില്‍ ഹാജരാകണം. കേസില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു. വിപിന്‍ കുമാറിന്റെ ആരോപണത്തിന് പിന്നാലെ തന്നെ സംഭവത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരികമായ

More »

മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം
ന്യൂഡല്‍ഹി : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹന്‍ലാലിന്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമ​ഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാര്‍ത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. നടനും സംവിധായകനും നിര്‍മാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദ​ഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്. 2025 സെപ്തംബര്‍ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണല്‍ ഫിലിം അവാര്‍ഡ്സ് പുരസ്കാര വേദിയില്‍ വച്ച് പുരസ്കാരം വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. സംവിധായകന്‍ അടൂര്‍

More »

മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി കല്യാണിയുടെ ലോക
മലയാളത്തിലെ ഏറ്റവും പുതിയ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോക - ചാപ്ടര്‍ വണ്‍ : ചന്ദ്ര'. 267 കോടി രൂപ ആഗോള കളക്ഷന്‍ നേടിയാണ് ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓള്‍ടൈം റെക്കാഡ് ആഗോള ഗ്രോസര്‍ ആയി ലോക മാറിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി നായികാതാരം ടൈറ്റില്‍ വേഷത്തിലെത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷനാണിത്. 2025ല്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ എമ്പുരാനെയും മറികടന്നാണ് ലോക മുന്നിലെത്തിയിരിക്കുന്നത്. 266 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷന്‍. ഇന്ത്യയില്‍ നിന്നുമാത്രം 150 കോടി രൂപ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ലോക. കേരളത്തില്‍ നിന്നുമാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും. ബുക്ക് മൈ ഷോയിലും ചിത്രം ഓള്‍ടൈം റെക്കാഡ് നേടിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിക്കുന്ന ഏറ്റവും

More »

എല്ലാവരെയും വെറുപ്പിച്ച് സിനിമയ്ക്ക് ആളു കയറാത്ത സ്ഥിതിയാക്കി-അഖില്‍ മാരാര്‍ക്കെതിരെ സംവിധായകന്‍
'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരെ വിമര്‍ശിച്ച നായകന്‍ അഖില്‍ മാരാര്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജോണ്‍. സിനിമയ്ക്ക് ആളു കയറുന്നില്ല എന്നു കണ്ടപ്പോള്‍ പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് അഖില്‍ മാരാറിന്റെ പ്രസ്താവനയെന്ന് ബാബു ജോണ്‍ പറഞ്ഞു. തിരക്കഥ കേട്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. പ്രേക്ഷകര്‍ സിനിമ തിരസ്കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്നും സംവിധായകന്‍ ആരോപിച്ചു. സംവിധായകന്‍ ബാബു ജോണിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം : അഖില്‍ മാരാര്‍ക്ക് സ്റ്റാര്‍ഗേറ്റിന്റെ മറുപടി. 'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമയെ കുറിച്ച് അഖില്‍ മാരാര്‍ ഇന്ന് പുറത്തു വിട്ട പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. തികച്ചും വാസ്തവ

More »

'ലോകയുടെ അടുത്ത ഭാഗം ടൊവിനോയുടെ ചാത്തന്‍, ദുല്‍ഖര്‍ നായകനാകുന്ന മൂന്നാം ഭാഗവും വരും -സംവിധായകന്‍
കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ടൊവിനോയെ നായകനാക്കിയുള്ള ചാത്തന്റെ കഥയാണ് ഇനി അടുത്തതായി ലോക യൂണിവേഴ്‌സില്‍ പുറത്തിറങ്ങാന്‍ ഉള്ളതെന്നും അതിന് ശേഷം ദുല്‍ഖറിന്റെ ചിത്രം വരുമെന്നും ഡൊമിനിക് അരുണ്‍ പറഞ്ഞു. 'അടുത്ത ഭാഗം ടൊവിനോയുടെ ചാത്തനെക്കുറിച്ചാണ്. അതൊരു ഔട്ട് ആന്‍ഡ് ഔട്ട് ടൊവിനോ ഷോ ആയിരിക്കും. ദുല്‍ഖറിനെ നായകനാക്കിയുള്ള മൂന്നാം ഭാഗം അതിന് ശേഷം വരും. നിലവില്‍ അടുത്ത ഭാഗങ്ങളെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും തലപുകഞ്ഞ് ആലോചിക്കുന്നില്ല. എന്നാല്‍ എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് എനിക്ക് ആഗ്രഹം. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions