'ലോകയുടെ അടുത്ത ഭാഗം ടൊവിനോയുടെ ചാത്തന്‍, ദുല്‍ഖര്‍ നായകനാകുന്ന മൂന്നാം ഭാഗവും വരും -സംവിധായകന്‍
കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.
ഇപ്പോഴിതാ സിനിമയുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ടൊവിനോയെ നായകനാക്കിയുള്ള ചാത്തന്റെ കഥയാണ് ഇനി അടുത്തതായി ലോക യൂണിവേഴ്‌സില്‍ പുറത്തിറങ്ങാന്‍ ഉള്ളതെന്നും അതിന് ശേഷം ദുല്‍ഖറിന്റെ ചിത്രം വരുമെന്നും ഡൊമിനിക് അരുണ്‍ പറഞ്ഞു.
'അടുത്ത ഭാഗം ടൊവിനോയുടെ ചാത്തനെക്കുറിച്ചാണ്. അതൊരു ഔട്ട് ആന്‍ഡ് ഔട്ട് ടൊവിനോ ഷോ ആയിരിക്കും. ദുല്‍ഖറിനെ നായകനാക്കിയുള്ള മൂന്നാം ഭാഗം അതിന് ശേഷം വരും. നിലവില്‍ അടുത്ത ഭാഗങ്ങളെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും തലപുകഞ്ഞ് ആലോചിക്കുന്നില്ല. എന്നാല്‍ എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് എനിക്ക് ആഗ്രഹം. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം
More »
അസിസ്റ്റന്റ് ഡയറക്ടറായി മകന്‍ ; ആശംസയുമായി ഷാജി കൈലാസ്
സംവിധായകന്‍ ഷാജി കൈലാസിന്റെ പുതിയ ചിത്രമായ 'വരവി'ല്‍ മകന്‍ റുഷിന്‍ സഹസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം മകന് അദ്ദേഹം ആശംസകള്‍ അറിയിച്ചിട്ടുമുണ്ട്.
'ഞങ്ങളുടെ മകന്‍ റുഷിന്‍ ഞങ്ങളുടെ പുതിയ സിനിമയായ വരവില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്തു. നിന്റെ പാത ജ്ഞാനത്താല്‍ പ്രകാശിക്കട്ടെ, നിന്റെ ഹൃദയം ധൈര്യത്താല്‍ നിറയട്ടെ, നിന്റെ ആത്മാവ് സത്യസന്ധതയാല്‍ നയിക്കപ്പെടട്ടെ. നിന്റെ പുതിയ യാത്രയില്‍ വലിയ വിജയവും പൂര്‍ത്തീകരണവും കൈവരിക്കട്ടെ', എന്നായിരുന്നു ഷാജി കൈലാസിന്റെ വാക്കുകള്‍.
ജോജു ജോര്‍ജ് നായകനായി എത്തുന്ന സിനിമയാണ് വരവ്. ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറില്‍ ആരംഭിച്ചു. മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രം വലിയ മുതല്‍മുടക്കിലുള്ള ആക്ഷന്‍ ത്രില്ലറാണ്.
More »
ഇളയരാജയുടെ പരാതി: അജിത് ചിത്രം നെറ്റ്ഫ്ലിക്സ് നീക്കി
അജിത് കുമാര്‍ നായകനായെത്തിയ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്നു നീക്കം ചെയ്തു. സംഗീത സംവിധായകന്‍ ഇളയരാജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചിത്രത്തില്‍ തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന ഇളയരാജയുടെ പരാതിയെത്തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മദ്രാസ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇളമൈ ഇതോ ഇതോ, എന്‍ ജോഡി മഞ്ഞക്കുരുവി, ഒത്ത രൂപായ് താരേന്‍ എന്നിങ്ങനെ മൂന്നു ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. ഇതിനെതിരേയായിരുന്നു ഇളയരാജ പരാതി നല്‍കിയത്.
ഗാനങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നും 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഇളയരാജ ഹര്‍ജിയില്‍ ആവശ‍്യപ്പെട്ടിരുന്നത്.
യഥാര്‍ഥ അവകാശികളില്‍ നിന്ന് അനുമതി ലഭിച്ചെന്നാണ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, ഇളയരാജയുടെ ഗാനങ്ങളോടു കൂടി സിനിമ
More »
എന്റെ പുതിയ സിനിമകളൊന്നും എന്റെ കുട്ടികള്‍ക്ക് ഇഷ്ടമല്ല- ആസിഫ് അലി
2024-2025 ഇടയില്‍ പുറത്തിറങ്ങിയ തന്റെ പുതിയ സിനിമകളൊന്നും തന്റെ കുട്ടികള്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന് നടന്‍ ആസിഫ് അലി. തന്റെ വരാനിരിക്കുന്ന ത്രില്ലര്‍ ചിത്രമായ 'മിറാഷ്'ന്റെ പ്രമോഷനു വേണ്ടി ദുബായില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ലോക’യുടെ ഭാഗമാകാത്തതിനെക്കുറിച്ച് തന്റെ കുട്ടികള്‍ തന്നോട് ചോദിച്ചതായും നടന്‍ പറഞ്ഞു.
ഇന്നത്തെ യുവതലമുറയുടെ അഭിരുചികള്‍ വളരെ വ്യത്യസ്തമാണെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
ആസിഫ് അലിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത 'കൂമന്‍'. തന്റെ സിനിമകള്‍ പ്രവര്‍ത്തിക്കാത്ത ഒരു ഘട്ടത്തില്‍ നിര്‍മ്മാതാവ് ജീത്തു ജോസഫ് തനിക്ക് കൂമന്‍ വാഗ്ദാനം ചെയ്തതെങ്ങനെയെന്നും ആസിഫ് ഓര്‍ത്തെടുത്തു.
ഒരു ചലച്ചിത്രകാരനും എപ്പോഴും ഹിറ്റുകള്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ല. ജീത്തു കൂമന്‍ സിനിമയ്ക്ക് വേണ്ടി
More »
'അസഹ്യം'; കൊലച്ചതിയായി പോയി ദുല്‍ഖര്‍, ഒരു പരമബോറന്‍ യക്ഷികഥ: ലോകയ്ക്കെതിരെ രൂക്ഷവിമര്‍ശനം
തിയേറ്ററുകളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് 'ലോക'. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ വിദഗ്ധനും കേരള യൂണിവേഴ്സിറ്റി മുന്‍ വി.സിയുമായ ഡോ. ബി. ഇക്ബാല്‍.
'അസഹ്യം' എന്നൊക്കെ മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന, നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമ ബോറന്‍ യക്ഷിക്കഥയാണ് ലോക എന്നാണ് ഇക്ബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
മലയാള സിനിമയില്‍ യക്ഷിബാധ!
ഇതു കുറിച്ച നേരത്തെ എഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ ഇടക്ക് ചെറിയ ആരോഗ്യപ്രശ്‌നം വന്നതിനാല്‍ നീണ്ടുപോയി. വളരെനാള്‍ കൂടിയിരുന്നാണ് ഓണക്കാലത്ത് കുടുംബസമേതം തിയേറ്ററില്‍ പോയി ഒരു സിനിമ കണ്ടത്. അതെ അതുതന്നെ. എല്ലാവരും കണ്ണടച്ച് പുകഴ്ത്തികൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച
More »
മഞ്ഞുരുകി; 'കാന്താര 2' വിലക്ക് നീക്കി 'ഫിയോക്ക്', ചിത്രം ഒക്ടോബര്‍ 2ന് തിയേറ്ററുകളിലേക്ക്
'കാന്താര' സിനിമയുടെ രണ്ടാം ഭാഗം കേരളത്തില്‍ ഒക്ടോബര്‍ 2 ന് തന്നെ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ 'ഫിയോക്ക്' പിന്‍വലിച്ചു.
ഫിലിം ചേമ്പറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഫിയോക്കും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഈ തീരുമാനം. സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനില്‍ 55 ശതമാനം വിതരണക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആദ്യത്തെ രണ്ട് ആഴ്ച(14 ദിവസം) ഹോള്‍ഡ് ഓവര്‍ ഇല്ലാതെ 55 ശതമാനവും രണ്ടാമത്തെ ആഴ്ചയില്‍ 50 ശതമാനം വീതവും വിതരണക്കാര്‍ക്ക് നല്‍കാമെന്ന് ധാരണയിലെത്തി. ഹോള്‍ഡ് ഓവര്‍ ഇല്ലാതെ പ്രദര്‍ശിപ്പിക്കാമെന്ന നിലപാടിനെ സ്വാഗതം ചെയ്താണ് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ഈ തീരുമാനം അംഗീകരിച്ചത്.
2022ല്‍ ഋഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി
More »
സാമൂഹികമാധ്യമങ്ങള്‍ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
സാമൂഹികമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി. സഹായിക്കുമെന്ന് കരുതിയ ഒരുകാര്യം തന്നെ വിഴുങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിനിമയില്‍ നിലനില്‍ക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ആവശ്യമാണെന്ന് താന്‍ കരുതിയിരുന്നു.
എന്നാല്‍ അത് തന്റെ മൗലികമായ ചിന്തകളെ ഇല്ലാതാക്കി. ചെറിയ സന്തോഷങ്ങളെപ്പോലും ബാധിച്ചു. വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുത്തുകൊണ്ടാണ് താന്‍ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതെന്നും നടി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ 'സോഷ്യല്‍മീഡിയില്‍ ഇല്ല' എന്ന് ബയോയും മാറ്റി.
ഐശ്വര്യ ലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പരിഭാഷ :
ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ അത്യാവശ്യമാണെന്ന്
More »
'ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന, അതില്‍ സംശയമില്ല'; റാപ്പര്‍ വേടന്‍
തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പര്‍ വേടന്‍. അതില്‍ യാതൊരു സംശയവും തനിക്കില്ലെന്നും വേടന്‍ പറഞ്ഞു. വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് സഹോദരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ബാക്കികാര്യങ്ങളെല്ലാം സംസാരിക്കാമെന്നും വേടന്‍ പറഞ്ഞു. ഗൂഢാലോചനയുണ്ടായി എന്നതില്‍ തനിക്ക് യാതൊരുവിധ സംശയവുമില്ല. അക്കാര്യങ്ങളെല്ലാം പിന്നീട് പറയാമെന്നും വേടന്‍ വ്യക്തമാക്കി. ഗവേഷക വിദ്യാര്‍ഥി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരാകാനെത്തിയതായിരുന്നു വേടന്‍.
വേടനെതിരായ കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്
More »
കമല്‍ ഹാസന്റെ എല്ലാ ചിത്രങ്ങളിലും ചുംബന രംഗങ്ങള്‍; ഞാന്‍ കാണാറില്ല- മോഹിനി
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായകരുടെ ജോഡിയായി അഭിനയിച്ചിട്ടുള്ള നായികയാണ് മോഹിനി. വിജയ്ക്കും രജനികാന്തിനുമൊപ്പം സിനിമകള്‍ വന്നിരുന്നെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അതൊരു വലിയ നഷ്ടമാണെന്നും മോഹിനി പറഞ്ഞു. എന്നാല്‍ കമല്‍ ഹാസന്‍ സിനിമകള്‍ തനിക്ക് ഇഷ്ടമല്ലെന്നും വാരണം ആയിരം സിനിമയിലെ വേഷം നഷ്ടമായെന്നും മോഹിനി പറഞ്ഞു. 'അവള്‍ വികടന്' നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'രജനി സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു കുറവാണ്. അതുപോലെ വിജയ്‌യുടെ കൂടെയും. 'കോയമ്പത്തൂര്‍ മാപ്പിളൈ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു, പക്ഷെ ആ സിനിമയില്‍ ഷോര്‍ട്ട്സ് ധരിക്കേണ്ടിയിരുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഞാന്‍ അത്തരം വസ്ത്രം ധരിക്കാത്തതുകൊണ്ട് ആ വേഷം നിരസിച്ചു. അതുപോലെ വാരണം ആയിരം സിനിമയിലെ സിമ്രാന്‍ വേഷം വന്നിരുന്നു. പക്ഷെ അതും ചെയ്യാന്‍ പറ്റിയില്ല.
ഞാന്‍
More »