ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്‍ ഷാഹിറിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി : മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണ് സൗബിന്‍ .
നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാതെ ഹര്‍ജി തള്ളുകയായിരുന്നു.
സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ പറവ ഫിലിംസിനെതിരെ കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പല ഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍ നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ
More »
ഐശ്വര്യ റായിക്ക് പിന്നാലെ അഭിഷേക് ബച്ചനും ഹൈക്കോടതിയില്‍
അനുവാദം ഇല്ലാതെ ചിത്രങ്ങല്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടി ഐശ്വര്യ റായ് കഴിഞ്ഞ ദിവസമാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇപ്പോഴിതാ നടിയ്ക്ക് പിന്നാലെ അഭിഷേക് ബച്ചനും ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചന്‍ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് നിര്‍മ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്.
അതേസമയം, ഐശ്വര്യ റായിയുടെ പബ്ലിസിറ്റി, വ്യക്തിത്വ അവകാശങ്ങള്‍ എന്നിവ നടപ്പാക്കാനാണ് ഹര്‍ജി നല്‍കിയതെന്ന് നടിയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. വിവിധ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യമായി നടിയുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ യുആര്‍എല്ലുകള്‍ നീക്കം ചെയ്യാന്‍
More »
ഷാജി കൈലാസ്- ജോജു ജോര്‍ജ് ചിത്രം വരവ് ചിത്രീകരണം ആരംഭിച്ചു
ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാറില്‍ ആരംഭിച്ചു. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ജോജു ജോര്‍ജ്- ഷാജി കൈലാസ് കോമ്പിനേഷനില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ -ജോമി ജോസഫ് ആണ്. മൂന്നാറില്‍ തുടക്കം കുറിച്ച ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രൊഡ്യൂസര്‍ റെജി പ്രോത്താസിസ് നിര്‍വഹിച്ചു. ആദ്യ ക്ലാപ്പ് അടിച്ചത് പ്രൊഡ്യൂസര്‍ നൈസി റെജിയാണ്. ഈ മാസം 17ന് ജോജു ജോര്‍ജ് ഷൂട്ടിങ്ങിനായി എത്തിച്ചേരും.
വലിയ മുതല്‍മുടക്കിലും, വമ്പന്‍ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ദക്ഷിണേന്ത്യയിലെ ഏറ്റവു മികച്ച ആക്ഷന്‍
More »
നടി ഗ്രേസ് ആന്റണി വിവാഹിതയായി; വരന്‍ സംഗീത സംവിധായകന്‍
പ്രമുഖ നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക്കാണ് വരന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ഗ്രേസ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ആളും ബഹളവുമില്ലാതെ ഒടുവില്‍ ഞങ്ങളത് യാഥാര്‍ഥ്യമാക്കി എന്നാണ് ഗ്രേസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ് ടാഗും താലിയുടെ ഫോട്ടോയും പോസ്റ്റിലുണ്ട്. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ അടക്കമുള്ള മലയാള സിനിമാ താരങ്ങള്‍ നടിക്ക് ആശംസകളുമായി രംഗത്തെത്തി.
ലളിതമായി നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തമിഴ് സിനിമയായ പറന്തു പോ ആണ് ഗ്രേസിന്റേതായി ഒടുവില്‍ തിയെറ്ററിലെത്തിയ സിനിമ.
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ ടീന എന്ന കഥാപാത്രമായാണ് ഗ്രേസ് ആന്റണി വെളിത്തിരയിലേക്ക് എത്തുന്നത്. ഫഹദ് ഫാസില്‍ ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.
More »
സിനിമയെടുക്കുന്നത് ജൂറിയിലുള്ള 10 പേര്‍ക്ക് കണ്ട് മാര്‍ക്കിടാനല്ല -പൃഥ്വിരാജ്
മലയാളത്തില്‍ നിര്‍മ്മാതാവായും, സംവിധായകനായും, ഫിലിം ഡിസ്ട്രിബ്യൂട്ടറായും കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ താന്‍ സിനിമ ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് വേണ്ടിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.
ഷാര്‍ജയില്‍ നടന്ന ഓണ മാമാങ്കം പരിപാടിയിലാണ് താരത്തിന്റെ ഈ വാക്കുകള്‍. താന്‍ സിനിമ ചെയ്യുന്നത് ഏതെങ്കിലും ജൂറിയിലുള്ള 10 പേര്‍ക്ക് കണ്ട് മാര്‍ക്കിടാനല്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. മറിച്ച് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. അല്ലെങ്കില്‍ ഏതെങ്കിലുമൊരു ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ അത് പ്രദര്‍ശിപ്പിക്കുകയോ അല്ല പ്രധാന ഉദ്ദേശം.
എല്ലാം നല്ലത് തന്നെയാണ്. അതിനൊക്കെ അതിന്റെതായ ഗുണങ്ങളുണ്ട്, ഇല്ലെന്നു ഞാന്‍ പറയില്ല. പക്ഷെ എന്നാലും അടിസ്ഥാനപരമായി സിനിമ ചെയ്യുന്നത് നിങ്ങളെ ഉദ്ദേശിച്ചായതിനാല്‍, ആടുജീവിതം എന്ന സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും പുരസ്കാരം നിങ്ങള്‍ ഇതിനകം തന്നു കഴിഞ്ഞു
More »
5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു അജിത് സിനിമയ്‌ക്കെതിരെ ഇളയരാജ കോടതിയില്‍
അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു അജിത് സിനിമയ്‌ക്കെതിരെ ഇളയരാജ കോടതിയില്‍. ഗുഡ് ബാഡ് അഗ്ലി സിനിമക്കെതിരെയാണ് ഇളയരാജ കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഇളയരാജയുടെ ആവശ്യം. ഗാനങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യാനും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന തമിഴ് ചിത്രത്തില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കൂടാതെ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ തന്റെ ഗാനം ഉപയോഗിച്ചെന്ന് പറഞ്ഞും ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു. അതിനു നഷ്ടപരിഹാരം നല്‍കിയിരുന്നു.
More »
ഞാന്‍ വിളിച്ചാല്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരും- ഉര്‍വശി
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി നടി ഉര്‍വശി. അംഗങ്ങള്‍ക്കെതിരെയെടുക്കുന്ന തീരുമാനങ്ങളില്‍ സംഘടന ഫലപ്രദമായി ശബ്ദമുയര്‍ത്തുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന് താന്‍ വിശ്വസിച്ചിരുന്നില്ലെന്ന് ഉര്‍വശി പറഞ്ഞു. സംഘടനയില്‍ വിശ്വാസമുണ്ടെങ്കില്‍ മത്സരിക്കാതിരിക്കാനുള്ള തന്റെ തീരുമാനം മാറുമെന്നും താരം അറിയിച്ചു.
അമ്മയുടെ തലപ്പത്ത് ഇരുന്ന് താന്‍ വിളിച്ചിരുന്നെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ സംഘടനയിലേക്ക് വരുമെന്നും ആ കുടുംബത്തിലുണ്ടാകുമായിരുന്നുവെന്നും ഉര്‍വശി വ്യക്തമാക്കി. ഒരു ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം .
'ഏത് സംഘടനയായാലും ചില പ്രതിഷേധങ്ങള്‍ ഒരാളുടെ മാത്രം ശബ്ദമായി വളരെക്കാലം നിലനില്‍ക്കും. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍, അവയുടെ മൂല്യം വലുതാണ്. അതിനുള്ള
More »
തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി നടന്‍ വിജയ്: 'മീറ്റ് ദി പീപ്പിള്‍' പര്യടനം ഈ മാസം 13 മുതല്‍
തെരെഞ്ഞെടുപ്പിനു മുമ്പ് തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. സംസ്ഥാന വ്യാപക 'മീറ്റ് ദി പീപ്പിള്‍' പര്യടനം സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കും. തിരുച്ചിറപ്പളളിയില്‍ നിന്നാണ് പര്യടനം ആരംഭിക്കുക. ആദ്യ ഘട്ട പര്യടനം ഒരാഴ്ച്ച നീണ്ടു നില്‍ക്കുമെന്നും ഏകദേശം 10 ജില്ലകളിലൂടെയായിക്കും പര്യടനം നടക്കുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം മധുരയില്‍ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന പര്യടനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്ക് നേരിട്ട് എത്തിക്കുകയാണ് പര്യടനം ലക്ഷ്യംവയ്ക്കുന്നത്. വിജയ്‌യുടെ റോഡ് ഷോകള്‍, ബഹുജന സമ്പര്‍ക്ക പരിപാടികള്‍ എന്നിവ ഉള്‍ക്കൊളളിച്ചായിരിക്കും പര്യടനം നടക്കുകയെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു.
ഓഗസ്റ്റ് 21-നാണ് തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. തമിഴക വെട്രി കഴകം ആര്‍ക്കും
More »
ദുല്‍ഖറിനെപ്പോലുള്ളവര്‍ കാരണം തങ്ങള്‍ ചീത്തവിളി കേള്‍ക്കുന്നതായി തെലുങ്ക് നിര്‍മാതാക്കള്‍
കേരളത്തില്‍ മാത്രമല്ല തെലുങ്കിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കൊത്ത ലോക (പുതിയ ലോകം) എന്ന പേരിലാണ് തെലുങ്ക് വേര്‍ഷന്‍ പ്രദര്‍ശനത്തിനെത്തിയത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ സിതാര എന്റര്‍ടെയ്‌ന്മെന്റ്സാണ് ലോകയെ തെലുങ്കിലെത്തിച്ചത്. ആദ്യ ഷോ അവസാനിച്ചതിന് പിന്നാലെ ലോകയെ തെലുങ്ക് പ്രേക്ഷകരും ഏറ്റെടുത്തു. ഇത്രയും ഗംഭീരമായ സിനിമ വെറും 30 കോടിക്കാണ് ഒരുങ്ങിയതെന്ന കാര്യം പലര്‍ക്കും വിശ്വസിക്കാനായില്ല. മിനിമം 200 കോടി ബജറ്റില്‍ പല പാന്‍ ഇന്ത്യന്‍ സിനിമകളും പുറത്തിറങ്ങുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയിലെ സിനിമാ പ്രേമികള്‍ക്ക് ലോകയുടെ ബജറ്റ് വിശ്വസിക്കാനാകാത്തതായിരുന്നു. മോളിവുഡിനെ കണ്ടു പഠിക്കാന്‍ തെലുങ്കിലെ പല വമ്പന്‍ താരങ്ങളോടും ആരാധകര്‍ ആവശ്യപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകയെക്കുറിച്ച് സിതാര എന്റര്‍ടെയ്‌ന്മെന്റ്സ് സിഇഒ
More »