സിനിമ

തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി നടന്‍ വിജയ്: 'മീറ്റ് ദി പീപ്പിള്‍' പര്യടനം ഈ മാസം 13 മുതല്‍
തെരെഞ്ഞെടുപ്പിനു മുമ്പ് തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. സംസ്ഥാന വ്യാപക 'മീറ്റ് ദി പീപ്പിള്‍' പര്യടനം സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കും. തിരുച്ചിറപ്പളളിയില്‍ നിന്നാണ് പര്യടനം ആരംഭിക്കുക. ആദ്യ ഘട്ട പര്യടനം ഒരാഴ്ച്ച നീണ്ടു നില്‍ക്കുമെന്നും ഏകദേശം 10 ജില്ലകളിലൂടെയായിക്കും പര്യടനം നടക്കുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം മധുരയില്‍ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന പര്യടനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്ക് നേരിട്ട് എത്തിക്കുകയാണ് പര്യടനം ലക്ഷ്യംവയ്ക്കുന്നത്. വിജയ്‌യുടെ റോഡ് ഷോകള്‍, ബഹുജന സമ്പര്‍ക്ക പരിപാടികള്‍ എന്നിവ ഉള്‍ക്കൊളളിച്ചായിരിക്കും പര്യടനം നടക്കുകയെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു. ഓഗസ്റ്റ് 21-നാണ് തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. തമിഴക വെട്രി കഴകം ആര്‍ക്കും

More »

ദുല്‍ഖറിനെപ്പോലുള്ളവര്‍ കാരണം തങ്ങള്‍ ചീത്തവിളി കേള്‍ക്കുന്നതായി തെലുങ്ക് നിര്‍മാതാക്കള്‍
കേരളത്തില്‍ മാത്രമല്ല തെലുങ്കിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കൊത്ത ലോക (പുതിയ ലോകം) എന്ന പേരിലാണ് തെലുങ്ക് വേര്‍ഷന്‍ പ്രദര്‍ശനത്തിനെത്തിയത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ സിതാര എന്റര്‍ടെയ്‌ന്മെന്റ്സാണ് ലോകയെ തെലുങ്കിലെത്തിച്ചത്. ആദ്യ ഷോ അവസാനിച്ചതിന് പിന്നാലെ ലോകയെ തെലുങ്ക് പ്രേക്ഷകരും ഏറ്റെടുത്തു. ഇത്രയും ഗംഭീരമായ സിനിമ വെറും 30 കോടിക്കാണ് ഒരുങ്ങിയതെന്ന കാര്യം പലര്‍ക്കും വിശ്വസിക്കാനായില്ല. മിനിമം 200 കോടി ബജറ്റില്‍ പല പാന്‍ ഇന്ത്യന്‍ സിനിമകളും പുറത്തിറങ്ങുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയിലെ സിനിമാ പ്രേമികള്‍ക്ക് ലോകയുടെ ബജറ്റ് വിശ്വസിക്കാനാകാത്തതായിരുന്നു. മോളിവുഡിനെ കണ്ടു പഠിക്കാന്‍ തെലുങ്കിലെ പല വമ്പന്‍ താരങ്ങളോടും ആരാധകര്‍ ആവശ്യപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകയെക്കുറിച്ച് സിതാര എന്റര്‍ടെയ്‌ന്മെന്റ്സ് സിഇഒ

More »

സ്വര്‍ണ്ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ!
സ്വര്‍ണ്ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴയിട്ട് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആര്‍ഐ). ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജുവിന് 63 കോടി രൂപയും ജ്വല്ലറി ഉടമകളായ സഹില്‍ സകാരിയ, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്ക് 56 കോടി വീതവുമാണ് പിഴ. ചൊവ്വാഴ്ച ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് 250 പേജ് വരുന്ന നോട്ടീസും 2500 പേജ് വരുന്ന അനുബന്ധ രേഖകളും കൈമാറി. ഇത്രയധികം രേഖകളടങ്ങിയ നോട്ടീസ് തയ്യാറാക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമായിരുന്നുവെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് കന്നഡ നടി രന്യ റാവു ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. 14.8 കിലോ സ്വര്‍ണമാണ് രന്യയില്‍ നിന്ന് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്. കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കെ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകളാണ് രന്യ റാവു.

More »

ബംഗളൂരുവിലെ സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശം; ക്ഷമ ചോദിച്ച് 'ലോക' ടീം
കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക എന്ന ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ചിത്രത്തിലെ ഒരു സംഭാഷണം കര്‍ണാടകയിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിക്കുകയാണ് ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ്. ഞങ്ങളുടെ സിനിമയായ ലോകയിലെ കഥാപാത്രങ്ങളില്‍ ഒരാള്‍ നടത്തിയ സംഭാഷണം കര്‍ണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല.പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും എന്നും വേഫെറര്‍ അറിയിച്ചു. താന്‍ ബംഗളൂരുവിലെ പെണ്‍കുട്ടിയെ കല്യാണം കഴിക്കില്ലെന്നും ബംഗളൂരുവിലെ പെണ്‍കുട്ടികളെല്ലാം ചീത്തയാണെന്നും ചിത്രത്തിലെ വില്ലന്‍ കഥാപാത്രം അമ്മയോട് പറയുന്നതാണ് വിവാദമായത്. വില്ലന്റെ സ്ത്രീ വിരുദ്ധത വ്യക്തമാക്കുന്ന

More »

'ഓക്സ്ഫോര്‍ഡിലെ സ്ഥിര ജോലി ഉപേക്ഷിച്ചു ശാന്തിയ്ക്ക് 'ലോക'യിലൂടെ ബമ്പര്‍ ലോട്ടറി
തിയറ്ററുകളില്‍ തരംഗം തീര്‍ക്കുന്ന ലോകയുടെ സഹ തിരക്കഥാകൃത്ത് നടി ശാന്തി ബാലചന്ദ്രനാണ്. 2017ല്‍ 'തരംഗം' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി. 'ജല്ലിക്കെട്ട്', 'ആഹാ', 'ചതുരം', 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ശാന്തി. എന്നാല്‍ ഓണം റിലീസായി എത്തിയ ലോകയുടെ സഹ തിരക്കഥാകൃത്ത് എന്ന നിലയില്‍ ശാന്തിയുടെ തലവര മാറുകയാണ്. ഇപ്പോഴിതാ ലോകയുടെ വിജയത്തിന് പിന്നാലെ മാതാപിതാക്കള്‍ക്ക് നന്ദി അറിയിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശാന്തി. ഇങ്ങനെയൊരു മാതാപിതാക്കളെ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശാന്തി ബാലചന്ദ്രന്റെ കുറിപ്പ് നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. പക്ഷേ ഏറ്റവും കൂടുതല്‍ നന്ദി എന്റെ അച്ഛനോടും അമ്മയോടുമാണ്. എന്റെ എല്ലാ ഉയര്‍ച്ചയും താഴ്ചയും അവ‌ര്‍ അടുത്തുനിന്ന് കണ്ടിട്ടുണ്ട്.

More »

ആട് 3യുടെ റിലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
ഷാജി പാപ്പനും പിള്ളേരും തകര്‍ത്തുവാരിയ ആട് സീരിസിലെ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍ . 2026 മാര്‍ച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന്റെ ഒരു പുത്തന്‍ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ടു. വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ആട് 3 യുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ക്കു പുറകെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.

More »

അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണമെന്ന് സൗബിന്‍; വിദേശയാത്ര അനുമതി നിഷേധിച്ച് കോടതി
നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. വിദേശ യാത്രയ്ക്കായുള്ള സൗബിന്റെ അപേക്ഷ കോടതി തള്ളി. അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ യാത്രാനുമതി തേടിയാണ് സൗബിന്‍ കോടതിയെ സമീപിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലാണ് സൗബിന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലാണ് ജാമ്യം ലഭിച്ചത്. സിനിമയ്ക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തത്.

More »

ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്- കല്യാണി പ്രിയദര്‍ശന്‍
ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. മലയാളത്തില്‍ സൂപ്പര്‍ഹീറോ യൂണിവേഴ്സിന് തുടക്കം കുറിച്ചിരിക്കുകയാണ് ചിത്രം. കല്യാണി പ്രിയദര്‍ശന്റെ ആക്ഷന്‍ അവതാരത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. കല്യാണിയുടെ കരിയര്‍ ബെസ്റ്റ് റോളായാണ് ലോകയിലെ കഥാപാത്രത്തെ സിനിമാപ്രേമികള്‍ വിലയിരുത്തുന്നത്. അതേസമയം ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് മുന്‍പ് താന്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് കല്യാണി. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോള്‍ തന്റെ ധാരണകള്‍ മാറിയെന്നും ആക്ഷന്‍ സീനുകള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞത് കോച്ചിങ്ങിന്റെ ഗുണം കാരണമാണെന്നും കല്യാണി പറഞ്ഞു. 'ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോള്‍ എനിക്ക് എന്നെ പറ്റിയുള്ള ധാരണകള്‍ തന്നെ മാറി. ശാരീരികമായിട്ടുള്ള ഫിറ്റ്നസ്സ്

More »

എന്റെ ഏറ്റവും വലിയ ആരാധിക അമ്മയാണ്- നടി കല്യാണി
'ലോക' എന്ന ചിത്രത്തിലെ ഫാന്റസി കഥാപാത്രത്തിലൂടെ സിനിമാലോകത്തെ ഒന്നാകെ കൈയിലെടുത്തിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. അമ്മയാണ് തന്റെ ഏറ്റവും വലിയ ആരാധികയെന്ന് പറയുകയാണ് നടി. 'അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ മികച്ച സൂപ്പര്‍ സ്റ്റാര്‍ എന്നാണ്. ഇന്റര്‍നെറ്റ് മൊത്തം ഞാന്‍ ആണെന്നാണ് അമ്മയുടെ വിചാരം. അമ്മയ്ക്ക് അല്‍ഗോരിതം എന്നാല്‍ എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാമിലെ എക്‌സ്പ്ലോര്‍ ഫീഡ് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ചില ഫാന്‍ പേജിലെ പോസ്റ്റുകളൊക്കെ അതില്‍ വരും. അതിന് എല്ലാത്തിലും താഴെ അമ്മയുടെ ലൈക്ക് ഉണ്ടാകും. ഒരു ദിവസം ഞാന്‍ അമ്മയെ കളിയാക്കി കൊണ്ട് 'എന്തിനാണ് എല്ലാ പോസ്റ്റും ലൈക്ക് ചെയ്യുന്നത്' എന്ന് ചോദിച്ചിരുന്നു. അതുകൊണ്ടാണല്ലോ അമ്മയുടെ ഫീഡ് മൊത്തം ഞാന്‍ വരുന്നത്. 'ഞാന്‍ നോക്കുമ്പോള്‍ എന്റെ കൊച്ചിന്റെ ഫോട്ടോ. അത് കാണുമ്പോള്‍ ഞാന്‍ ലൈക്ക് ചെയ്യും' എന്നായിരുന്നു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions