|
|
|
സിനിമ
ചികിത്സ കഴിഞ്ഞു തിരിച്ചെത്തുന്ന മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍
മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തുന്ന വിവരം വലിയ സന്തോത്തോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്. അസുഖം ഭേദമായ മമ്മൂട്ടി അടുത്ത മാസം തന്നെ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് പറയുകയാണ് മോഹന്‍ലാല്‍. മടങ്ങിവരവില്‍ ആദ്യം മമ്മൂക്ക ചെയ്യുക ഡബ്ബിങ് ആയിരിക്കുമെന്നും, ഒരുപാട് പേരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് ഇച്ചാക്ക ഒരു കുഴപ്പവും കൂടാതെ തിരിച്ചുവരുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനോരമ ന്യൂസിനോടാണ് നടന്‍ സംസാരിച്ചത്.
'ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന പാട്രിയറ്റ് എന്ന ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ചികിത്സയ്ക്കായി പോയത്. അടുത്ത മാസം തന്നെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചുവരും എന്നാണ് ഞാന്‍ സംസാരിച്ചതില്‍ നിന്നും മനസിലായത്. ആദ്യം അദ്ദേഹം സിനിമകളുടെ ഡബ്ബിങ്ങിലേക്കാണ് പോകുന്നത്. ഒരു സുഖക്കേടില്‍ നിന്നും വരുന്നതല്ലേ അപ്പോ അതിന്റേതായ കുറച്ചു നിയന്ത്രണങ്ങളൊക്കെ ഉണ്ടാവും. എന്തായാലും കുഴപ്പങ്ങളൊന്നുമില്ലാതെ
More »
'മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍': സ്ഥിരീകരിച്ച് ജോര്‍ജും ആന്റോ ജോസഫും
ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ചികിത്സാര്‍ഥം സിനിമയില്‍ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങള്‍ പുറത്തു വന്നത്. ഉടന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറില്‍ മഹേഷ് നാരായണന്‍ സിനിമയില്‍ ജോയിന്‍ ചെയ്യുമെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി', മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് നിര്‍മാതാവ് ആന്റോ ജോസഫ് സമൂഹമാധ്യമത്തില്‍ എഴുതിയതിങ്ങനെ.
'സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു
More »
'റണ്‍ ബേബി റണ്‍' വീണ്ടും തിയറ്ററുകളിലേക്ക്
ജോഷി- മോഹന്‍ലാല്‍ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന 'റണ്‍ ബേബി റണ്‍' നവംബര്‍ 7 ന് വീണ്ടും പ്രേക്ഷകരുടെ മുമ്പിലേക്ക്. ഗാലക്സി ഫിലിംസിനു വേണ്ടി മിലന്‍ ജലീല്‍ നിര്‍മ്മിച്ച ഈ ചിത്രം, റോഷിക എന്റര്‍പ്രൈസസാണ്, 4 K ഡോള്‍ബി അറ്റ് മോസില്‍ തീയേറ്ററില്‍ എത്തിക്കുന്നത്. റോയിട്ടേഴ്സ് വേണു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ നടത്തിയത്. രതീഷ് വേഗ ചിട്ടപ്പെടുത്തി മോഹന്‍ലാല്‍ ഈ ചിത്രത്തിനു വേണ്ടി പാടിയ, ആറ്റുമണല്‍പ്പായയില്‍ എന്ന ഗാനവും പ്രേഷകര്‍ ഏറ്റെടുത്തു.
സച്ചിയുടെ മികച്ച തിരക്കഥ ചിത്രത്തെ ശ്രദ്ധേയമാക്കി. കാക്ക കാക്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ക്യാമറാമാന്‍, ആര്‍.ഡി. ശേഖര്‍ ആണ് ചിത്രത്തിന്റെ ക്യാമറാമാന്‍. എഡിറ്റര്‍ ശ്യാം ശശീധരന്‍. മോഹന്‍ലാല്‍, അമല പോള്‍, ബിജു മേനോന്‍, സിദ്ദിഖ്, സായികുമാര്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍ തുടങ്ങി വന്‍ താര നിര ചിത്രത്തില്‍ അഭിനയിക്കുന്നു. ഗാലക്സി ഫിലിംസ്
More »
ജനപ്രിയ സിനിമകളുടെ സംവിധായകന്‍ നിസാര്‍ വിടവാങ്ങി
ചെലവ് കുറഞ്ഞ ജനപ്രിയ സിനിമകളുടെ സംവിധായകന്‍ നിസാര്‍ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാര്‍ തൊട്ടടുത്ത വര്‍ഷം ദിലീപ്, പ്രേംകുമാര്‍ എന്നിവരെ നായകരാക്കി 'ത്രീ മെന്‍ ആര്‍മി' എന്ന ചിത്രം സംവിധാനം ചെയ്തു.
അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ് പേപ്പര്‍ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാര്‍ നഗരത്തില്‍, കായംകുളം കണാരന്‍, താളമേളം, ഡാന്‍സ് ഡാന്‍സ് , മേരാം നാം ജോക്കര്‍, ആറു വിരലുകള്‍, ടൂ ഡേയ്സ് തുടങ്ങീ ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്യുകയുണ്ടായി. 2018 ല്‍ പുറത്തിറങ്ങിയ 'ലാഫിംങ് അപ്പാര്‍ട്ട്മെന്റ് നിയര്‍ ഗിരിനഗര്‍' എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.
More »
ജയറാമും കാളിദാസും ഒന്നിച്ച് ഒരു ചിത്രത്തില്‍; നായിക ഇഷാനി കൃഷ്ണകുമാര്‍
ശക്തമായ കുടുംബ ജീവിതത്തിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ആശകള്‍ ആയിരം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് 18 (ചിങ്ങം രണ്ട്) തിങ്കളാഴ്ച്ച കൊച്ചി കാക്കനാട്, മാവേലിപുരം ഓണം പാര്‍ക്കില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംവിധായകന്‍ സലാം ബാപ്പു സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് ആരംഭിച്ചു.
സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നല്‍കി. നേരത്തേ ജയറാം , മകള്‍ മാളവികയും, ചേര്‍ന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വന്‍ പ്രദര്‍ശനവിജയം നേടിയ ഒരു വടക്കന്‍ സെല്‍ഫി , സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
കുടുംബ സദസ്സുകള്‍ക്ക് എന്നും പ്രിയപ്പെട്ട നടനായ ജയറാമും, മകന്‍ കാളിദാസ് ജയറാമുമാണ് ഈ കുടുംബ ചിത്രത്തിലെ അച്ഛനും മകനുമായി
More »
'അമ്മ'യില്‍ താന്‍ അംഗമല്ല, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ല- ഭാവന
അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റിസ് (അമ്മ) സംഘടനയില്‍ അംഗമല്ലെന്ന് നടി ഭാവന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ഭാവന പറഞ്ഞു.
അതേസമയം, അമ്മയില്‍ നിന്ന് പുറത്ത് പോയവര്‍ തിരിച്ചുവരണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്വേത മേനോന്‍ പ്രതികരിച്ചിരുന്നു. നടിയെ അക്രമിച്ച കേസിലെ അതിജീവിതയും സംഘടനയിലേക്ക് തിരിച്ചുവരട്ടേയെന്ന് ശ്വേത പ്രതികരിച്ചിരുന്നു. 'ഞങ്ങള്‍ എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറല്‍ ബോഡിയിലെ എല്ലാ അംഗങ്ങളും അവള്‍ക്കൊപ്പമാണ്. സ്ത്രീ ആണെങ്കിലും പുരുഷന്മാര്‍ ആണെങ്കിലും ഒരു പ്രശ്‌നം വരുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒരു കൂട്ടുകെട്ടാണ്. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ', ശ്വേത പറഞ്ഞു.
ഡബ്ല്യുസിസി അംഗങ്ങളെ ഇരുകയ്യും നീട്ടി അമ്മ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടറിനോട് ശ്വേത മേനോന്‍ പറഞ്ഞിരുന്നു.
More »
പിന്തുണയാണ് വേണ്ടതെന്ന് ശ്വേതാ മേനോന്‍; പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് ദേവന്‍
മലയാള സിനിമാ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് നടനും പ്രസിഡന്റ് മത്സരാര്‍ത്ഥിയുമായിരുന്ന ദേവന്‍. എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്വേതയോടൊപ്പമുണ്ടാകുമെന്നും ദേവന്‍ പ്രതികരിച്ചു. ഇനി മുതല്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ലെന്നും എല്ലാവരുടെയും പിന്തുണയാണ് വേണ്ടതെന്നുമാണ് വിജയിച്ചശേഷം ശ്വേത മാദ്ധ്യമങ്ങളോട് പറഞ്ഞത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതയ്ക്ക് വലിയ പിന്തുണയാണ് ദേവന്‍ നല്‍കിയത്. സംവരണമില്ലാതെ സ്ത്രീകള്‍ ജയിച്ചുമുന്നേറി വരട്ടെയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ശ്വേത അമ്മ സംഘടനയുടെ അമ്മയാണെങ്കില്‍ താന്‍ അമ്മ സംഘടനയുടെ അച്ഛനാണെന്നായിരുന്നു ദേവന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.
കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ്
More »
'അമ്മയെ' വനിതകള്‍ നയിക്കും; ശ്വേതാ മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി
കൊച്ചി : ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വര്‍ഷത്തെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്വേത മേനോന്‍ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരന്‍ ആണ് ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവപാല്‍ ട്രഷറര്‍ ആകും. ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.
മോഹന്‍ലാല്‍ ഒഴിവായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനെതിരെ ദേവനാണ് മത്സരിച്ചത്. ജനറല്‍ സെക്രട്ടറിയാകാന്‍ കുക്കു
More »
യുകെയില്‍ ഷൂട്ട് ചെയ്ത ഓപ്പറേഷന്‍ ജെസി ജനശ്രദ്ധ ആകര്‍ഷിക്കുന്നു
ബ്രിട്ടനിലെ മലയാളി കലാകാരന്മാരെ അണിനിരത്തി പൂര്‍ണ്ണമായും യുകെയില്‍ ഷൂട്ട് ചെയ്ത 'ഓപ്പറേഷന്‍ ജെസി' എന്ന ക്രൈം കോമഡി ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഒരു വര്‍ഷത്തെ പരിശ്രമത്തിലൂടെ പൂര്‍ത്തിയാക്കിയ പ്രോജക്ട് വ്യത്യസ്തമായ കഥയും ഹാസ്യവും സസ്‌പെന്‍സും കൊണ്ട് ശ്രദ്ധേയമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മൂന്ന് ക്രിമിനലുകള്‍ ഒരു യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന സീനോടെ ആരംഭിക്കുന്ന കഥ പിന്നീട് എത്തിച്ചേരുന്നത് ലണ്ടന്‍ അധോലോകത്തിലാണ്. ഇതിനിടെ വന്നു പോകുന്ന കഥാപാത്രങ്ങളും അവരുടെ കഥകളും കാണികളെ ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നു. മലയാളി കലാകാരന്മാര്‍ക്കൊപ്പം ബ്രിട്ടിഷ് - ആഫ്രിക്കന്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മനു ജോണാണ് ടെലിഫിലിമിന്റെ കഥയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. റെഞ്ചിമാ ജോണ്‍, ജിന്റോ ജോണ്‍ എന്നിവരാണ് തിരക്കഥയും
More »
|
| |
|
|
|