ആഡംബര വാഹനക്കടത്ത്; ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന
കൊച്ചി : നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് പരിശോധന. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.
റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്.
ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്‌യുവികള്‍, മഹീന്ദ്ര–ടാറ്റ ട്രക്കുകള്‍ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിള്‍ ഉള്‍പ്പെടുന്നു. ഹിമാചല്‍ പ്രദേശിലെ 'എച്ച്പി–52' റജിസ്ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിടത്തെ
More »
മുന്‍ മാനേജറെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ്
മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കാക്കനാട് മജിസ്ട്രേറ്റ് കോടതി. അടുത്തമാസം 27ന് കോടതിയില്‍ ഹാജരാകണം. കേസില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഏപ്രില്‍ 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.
വിപിന്‍ കുമാറിന്റെ ആരോപണത്തിന് പിന്നാലെ തന്നെ സംഭവത്തില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരികമായ
More »
മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം
ന്യൂഡല്‍ഹി : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹന്‍ലാലിന്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.
തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാര്‍ത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. നടനും സംവിധായകനും നിര്‍മാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.
2025 സെപ്തംബര്‍ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണല്‍ ഫിലിം അവാര്‍ഡ്സ് പുരസ്കാര വേദിയില്‍ വച്ച് പുരസ്കാരം വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. സംവിധായകന്‍ അടൂര്‍
More »
മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി കല്യാണിയുടെ ലോക
മലയാളത്തിലെ ഏറ്റവും പുതിയ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോക - ചാപ്ടര്‍ വണ്‍ : ചന്ദ്ര'. 267 കോടി രൂപ ആഗോള കളക്ഷന്‍ നേടിയാണ് ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓള്‍ടൈം റെക്കാഡ് ആഗോള ഗ്രോസര്‍ ആയി ലോക മാറിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി നായികാതാരം ടൈറ്റില്‍ വേഷത്തിലെത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷനാണിത്.
2025ല്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ എമ്പുരാനെയും മറികടന്നാണ് ലോക മുന്നിലെത്തിയിരിക്കുന്നത്. 266 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷന്‍. ഇന്ത്യയില്‍ നിന്നുമാത്രം 150 കോടി രൂപ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ലോക. കേരളത്തില്‍ നിന്നുമാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും. ബുക്ക് മൈ ഷോയിലും ചിത്രം ഓള്‍ടൈം റെക്കാഡ് നേടിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിക്കുന്ന ഏറ്റവും
More »
എല്ലാവരെയും വെറുപ്പിച്ച് സിനിമയ്ക്ക് ആളു കയറാത്ത സ്ഥിതിയാക്കി-അഖില്‍ മാരാര്‍ക്കെതിരെ സംവിധായകന്‍
'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരെ വിമര്‍ശിച്ച നായകന്‍ അഖില്‍ മാരാര്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജോണ്‍. സിനിമയ്ക്ക് ആളു കയറുന്നില്ല എന്നു കണ്ടപ്പോള്‍ പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് അഖില്‍ മാരാറിന്റെ പ്രസ്താവനയെന്ന് ബാബു ജോണ്‍ പറഞ്ഞു. തിരക്കഥ കേട്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. പ്രേക്ഷകര്‍ സിനിമ തിരസ്കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്നും സംവിധായകന്‍ ആരോപിച്ചു.
സംവിധായകന്‍ ബാബു ജോണിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം :
അഖില്‍ മാരാര്‍ക്ക് സ്റ്റാര്‍ഗേറ്റിന്റെ മറുപടി. 'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമയെ കുറിച്ച് അഖില്‍ മാരാര്‍ ഇന്ന് പുറത്തു വിട്ട പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. തികച്ചും വാസ്തവ
More »
'ലോകയുടെ അടുത്ത ഭാഗം ടൊവിനോയുടെ ചാത്തന്‍, ദുല്‍ഖര്‍ നായകനാകുന്ന മൂന്നാം ഭാഗവും വരും -സംവിധായകന്‍
കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.
ഇപ്പോഴിതാ സിനിമയുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ടൊവിനോയെ നായകനാക്കിയുള്ള ചാത്തന്റെ കഥയാണ് ഇനി അടുത്തതായി ലോക യൂണിവേഴ്‌സില്‍ പുറത്തിറങ്ങാന്‍ ഉള്ളതെന്നും അതിന് ശേഷം ദുല്‍ഖറിന്റെ ചിത്രം വരുമെന്നും ഡൊമിനിക് അരുണ്‍ പറഞ്ഞു.
'അടുത്ത ഭാഗം ടൊവിനോയുടെ ചാത്തനെക്കുറിച്ചാണ്. അതൊരു ഔട്ട് ആന്‍ഡ് ഔട്ട് ടൊവിനോ ഷോ ആയിരിക്കും. ദുല്‍ഖറിനെ നായകനാക്കിയുള്ള മൂന്നാം ഭാഗം അതിന് ശേഷം വരും. നിലവില്‍ അടുത്ത ഭാഗങ്ങളെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും തലപുകഞ്ഞ് ആലോചിക്കുന്നില്ല. എന്നാല്‍ എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് എനിക്ക് ആഗ്രഹം. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം
More »
അസിസ്റ്റന്റ് ഡയറക്ടറായി മകന്‍ ; ആശംസയുമായി ഷാജി കൈലാസ്
സംവിധായകന്‍ ഷാജി കൈലാസിന്റെ പുതിയ ചിത്രമായ 'വരവി'ല്‍ മകന്‍ റുഷിന്‍ സഹസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം മകന് അദ്ദേഹം ആശംസകള്‍ അറിയിച്ചിട്ടുമുണ്ട്.
'ഞങ്ങളുടെ മകന്‍ റുഷിന്‍ ഞങ്ങളുടെ പുതിയ സിനിമയായ വരവില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്തു. നിന്റെ പാത ജ്ഞാനത്താല്‍ പ്രകാശിക്കട്ടെ, നിന്റെ ഹൃദയം ധൈര്യത്താല്‍ നിറയട്ടെ, നിന്റെ ആത്മാവ് സത്യസന്ധതയാല്‍ നയിക്കപ്പെടട്ടെ. നിന്റെ പുതിയ യാത്രയില്‍ വലിയ വിജയവും പൂര്‍ത്തീകരണവും കൈവരിക്കട്ടെ', എന്നായിരുന്നു ഷാജി കൈലാസിന്റെ വാക്കുകള്‍.
ജോജു ജോര്‍ജ് നായകനായി എത്തുന്ന സിനിമയാണ് വരവ്. ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറില്‍ ആരംഭിച്ചു. മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രം വലിയ മുതല്‍മുടക്കിലുള്ള ആക്ഷന്‍ ത്രില്ലറാണ്.
More »
ഇളയരാജയുടെ പരാതി: അജിത് ചിത്രം നെറ്റ്ഫ്ലിക്സ് നീക്കി
അജിത് കുമാര്‍ നായകനായെത്തിയ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്നു നീക്കം ചെയ്തു. സംഗീത സംവിധായകന്‍ ഇളയരാജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചിത്രത്തില്‍ തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന ഇളയരാജയുടെ പരാതിയെത്തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മദ്രാസ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇളമൈ ഇതോ ഇതോ, എന്‍ ജോഡി മഞ്ഞക്കുരുവി, ഒത്ത രൂപായ് താരേന്‍ എന്നിങ്ങനെ മൂന്നു ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. ഇതിനെതിരേയായിരുന്നു ഇളയരാജ പരാതി നല്‍കിയത്.
ഗാനങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നും 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഇളയരാജ ഹര്‍ജിയില്‍ ആവശ‍്യപ്പെട്ടിരുന്നത്.
യഥാര്‍ഥ അവകാശികളില്‍ നിന്ന് അനുമതി ലഭിച്ചെന്നാണ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, ഇളയരാജയുടെ ഗാനങ്ങളോടു കൂടി സിനിമ
More »
എന്റെ പുതിയ സിനിമകളൊന്നും എന്റെ കുട്ടികള്‍ക്ക് ഇഷ്ടമല്ല- ആസിഫ് അലി
2024-2025 ഇടയില്‍ പുറത്തിറങ്ങിയ തന്റെ പുതിയ സിനിമകളൊന്നും തന്റെ കുട്ടികള്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന് നടന്‍ ആസിഫ് അലി. തന്റെ വരാനിരിക്കുന്ന ത്രില്ലര്‍ ചിത്രമായ 'മിറാഷ്'ന്റെ പ്രമോഷനു വേണ്ടി ദുബായില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ലോക’യുടെ ഭാഗമാകാത്തതിനെക്കുറിച്ച് തന്റെ കുട്ടികള്‍ തന്നോട് ചോദിച്ചതായും നടന്‍ പറഞ്ഞു.
ഇന്നത്തെ യുവതലമുറയുടെ അഭിരുചികള്‍ വളരെ വ്യത്യസ്തമാണെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
ആസിഫ് അലിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത 'കൂമന്‍'. തന്റെ സിനിമകള്‍ പ്രവര്‍ത്തിക്കാത്ത ഒരു ഘട്ടത്തില്‍ നിര്‍മ്മാതാവ് ജീത്തു ജോസഫ് തനിക്ക് കൂമന്‍ വാഗ്ദാനം ചെയ്തതെങ്ങനെയെന്നും ആസിഫ് ഓര്‍ത്തെടുത്തു.
ഒരു ചലച്ചിത്രകാരനും എപ്പോഴും ഹിറ്റുകള്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ല. ജീത്തു കൂമന്‍ സിനിമയ്ക്ക് വേണ്ടി
More »