'അസഹ്യം'; കൊലച്ചതിയായി പോയി ദുല്‍ഖര്‍, ഒരു പരമബോറന്‍ യക്ഷികഥ: ലോകയ്ക്കെതിരെ രൂക്ഷവിമര്‍ശനം
തിയേറ്ററുകളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് 'ലോക'. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ വിദഗ്ധനും കേരള യൂണിവേഴ്സിറ്റി മുന്‍ വി.സിയുമായ ഡോ. ബി. ഇക്ബാല്‍.
'അസഹ്യം' എന്നൊക്കെ മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന, നല്ലൊരു തിരക്കഥ പോലുമില്ലാത്ത ഒരു പരമ ബോറന്‍ യക്ഷിക്കഥയാണ് ലോക എന്നാണ് ഇക്ബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
മലയാള സിനിമയില്‍ യക്ഷിബാധ!
ഇതു കുറിച്ച നേരത്തെ എഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ ഇടക്ക് ചെറിയ ആരോഗ്യപ്രശ്‌നം വന്നതിനാല്‍ നീണ്ടുപോയി. വളരെനാള്‍ കൂടിയിരുന്നാണ് ഓണക്കാലത്ത് കുടുംബസമേതം തിയേറ്ററില്‍ പോയി ഒരു സിനിമ കണ്ടത്. അതെ അതുതന്നെ. എല്ലാവരും കണ്ണടച്ച് പുകഴ്ത്തികൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച
More »
മഞ്ഞുരുകി; 'കാന്താര 2' വിലക്ക് നീക്കി 'ഫിയോക്ക്', ചിത്രം ഒക്ടോബര്‍ 2ന് തിയേറ്ററുകളിലേക്ക്
'കാന്താര' സിനിമയുടെ രണ്ടാം ഭാഗം കേരളത്തില്‍ ഒക്ടോബര്‍ 2 ന് തന്നെ പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ 'ഫിയോക്ക്' പിന്‍വലിച്ചു.
ഫിലിം ചേമ്പറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഫിയോക്കും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഈ തീരുമാനം. സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനില്‍ 55 ശതമാനം വിതരണക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആദ്യത്തെ രണ്ട് ആഴ്ച(14 ദിവസം) ഹോള്‍ഡ് ഓവര്‍ ഇല്ലാതെ 55 ശതമാനവും രണ്ടാമത്തെ ആഴ്ചയില്‍ 50 ശതമാനം വീതവും വിതരണക്കാര്‍ക്ക് നല്‍കാമെന്ന് ധാരണയിലെത്തി. ഹോള്‍ഡ് ഓവര്‍ ഇല്ലാതെ പ്രദര്‍ശിപ്പിക്കാമെന്ന നിലപാടിനെ സ്വാഗതം ചെയ്താണ് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ഈ തീരുമാനം അംഗീകരിച്ചത്.
2022ല്‍ ഋഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി
More »
സാമൂഹികമാധ്യമങ്ങള്‍ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
സാമൂഹികമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി. സഹായിക്കുമെന്ന് കരുതിയ ഒരുകാര്യം തന്നെ വിഴുങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിനിമയില്‍ നിലനില്‍ക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ആവശ്യമാണെന്ന് താന്‍ കരുതിയിരുന്നു.
എന്നാല്‍ അത് തന്റെ മൗലികമായ ചിന്തകളെ ഇല്ലാതാക്കി. ചെറിയ സന്തോഷങ്ങളെപ്പോലും ബാധിച്ചു. വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുത്തുകൊണ്ടാണ് താന്‍ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതെന്നും നടി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ 'സോഷ്യല്‍മീഡിയില്‍ ഇല്ല' എന്ന് ബയോയും മാറ്റി.
ഐശ്വര്യ ലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പരിഭാഷ :
ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ അത്യാവശ്യമാണെന്ന്
More »
'ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന, അതില്‍ സംശയമില്ല'; റാപ്പര്‍ വേടന്‍
തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പര്‍ വേടന്‍. അതില്‍ യാതൊരു സംശയവും തനിക്കില്ലെന്നും വേടന്‍ പറഞ്ഞു. വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് സഹോദരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ബാക്കികാര്യങ്ങളെല്ലാം സംസാരിക്കാമെന്നും വേടന്‍ പറഞ്ഞു. ഗൂഢാലോചനയുണ്ടായി എന്നതില്‍ തനിക്ക് യാതൊരുവിധ സംശയവുമില്ല. അക്കാര്യങ്ങളെല്ലാം പിന്നീട് പറയാമെന്നും വേടന്‍ വ്യക്തമാക്കി. ഗവേഷക വിദ്യാര്‍ഥി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരാകാനെത്തിയതായിരുന്നു വേടന്‍.
വേടനെതിരായ കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്
More »
കമല്‍ ഹാസന്റെ എല്ലാ ചിത്രങ്ങളിലും ചുംബന രംഗങ്ങള്‍; ഞാന്‍ കാണാറില്ല- മോഹിനി
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായകരുടെ ജോഡിയായി അഭിനയിച്ചിട്ടുള്ള നായികയാണ് മോഹിനി. വിജയ്ക്കും രജനികാന്തിനുമൊപ്പം സിനിമകള്‍ വന്നിരുന്നെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അതൊരു വലിയ നഷ്ടമാണെന്നും മോഹിനി പറഞ്ഞു. എന്നാല്‍ കമല്‍ ഹാസന്‍ സിനിമകള്‍ തനിക്ക് ഇഷ്ടമല്ലെന്നും വാരണം ആയിരം സിനിമയിലെ വേഷം നഷ്ടമായെന്നും മോഹിനി പറഞ്ഞു. 'അവള്‍ വികടന്' നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'രജനി സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു കുറവാണ്. അതുപോലെ വിജയ്‌യുടെ കൂടെയും. 'കോയമ്പത്തൂര്‍ മാപ്പിളൈ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു, പക്ഷെ ആ സിനിമയില്‍ ഷോര്‍ട്ട്സ് ധരിക്കേണ്ടിയിരുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഞാന്‍ അത്തരം വസ്ത്രം ധരിക്കാത്തതുകൊണ്ട് ആ വേഷം നിരസിച്ചു. അതുപോലെ വാരണം ആയിരം സിനിമയിലെ സിമ്രാന്‍ വേഷം വന്നിരുന്നു. പക്ഷെ അതും ചെയ്യാന്‍ പറ്റിയില്ല.
ഞാന്‍
More »
ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്‍ ഷാഹിറിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി : മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണ് സൗബിന്‍ .
നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാതെ ഹര്‍ജി തള്ളുകയായിരുന്നു.
സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ പറവ ഫിലിംസിനെതിരെ കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പല ഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍ നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ
More »
ഐശ്വര്യ റായിക്ക് പിന്നാലെ അഭിഷേക് ബച്ചനും ഹൈക്കോടതിയില്‍
അനുവാദം ഇല്ലാതെ ചിത്രങ്ങല്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടി ഐശ്വര്യ റായ് കഴിഞ്ഞ ദിവസമാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇപ്പോഴിതാ നടിയ്ക്ക് പിന്നാലെ അഭിഷേക് ബച്ചനും ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചന്‍ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് നിര്‍മ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്.
അതേസമയം, ഐശ്വര്യ റായിയുടെ പബ്ലിസിറ്റി, വ്യക്തിത്വ അവകാശങ്ങള്‍ എന്നിവ നടപ്പാക്കാനാണ് ഹര്‍ജി നല്‍കിയതെന്ന് നടിയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. വിവിധ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യമായി നടിയുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ യുആര്‍എല്ലുകള്‍ നീക്കം ചെയ്യാന്‍
More »
ഷാജി കൈലാസ്- ജോജു ജോര്‍ജ് ചിത്രം വരവ് ചിത്രീകരണം ആരംഭിച്ചു
ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാറില്‍ ആരംഭിച്ചു. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ജോജു ജോര്‍ജ്- ഷാജി കൈലാസ് കോമ്പിനേഷനില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ -ജോമി ജോസഫ് ആണ്. മൂന്നാറില്‍ തുടക്കം കുറിച്ച ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രൊഡ്യൂസര്‍ റെജി പ്രോത്താസിസ് നിര്‍വഹിച്ചു. ആദ്യ ക്ലാപ്പ് അടിച്ചത് പ്രൊഡ്യൂസര്‍ നൈസി റെജിയാണ്. ഈ മാസം 17ന് ജോജു ജോര്‍ജ് ഷൂട്ടിങ്ങിനായി എത്തിച്ചേരും.
വലിയ മുതല്‍മുടക്കിലും, വമ്പന്‍ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ദക്ഷിണേന്ത്യയിലെ ഏറ്റവു മികച്ച ആക്ഷന്‍
More »
നടി ഗ്രേസ് ആന്റണി വിവാഹിതയായി; വരന്‍ സംഗീത സംവിധായകന്‍
പ്രമുഖ നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക്കാണ് വരന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ഗ്രേസ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ആളും ബഹളവുമില്ലാതെ ഒടുവില്‍ ഞങ്ങളത് യാഥാര്‍ഥ്യമാക്കി എന്നാണ് ഗ്രേസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ് ടാഗും താലിയുടെ ഫോട്ടോയും പോസ്റ്റിലുണ്ട്. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ അടക്കമുള്ള മലയാള സിനിമാ താരങ്ങള്‍ നടിക്ക് ആശംസകളുമായി രംഗത്തെത്തി.
ലളിതമായി നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തമിഴ് സിനിമയായ പറന്തു പോ ആണ് ഗ്രേസിന്റേതായി ഒടുവില്‍ തിയെറ്ററിലെത്തിയ സിനിമ.
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ ടീന എന്ന കഥാപാത്രമായാണ് ഗ്രേസ് ആന്റണി വെളിത്തിരയിലേക്ക് എത്തുന്നത്. ഫഹദ് ഫാസില്‍ ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.
More »