സിനിമ

നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
തിരുവനന്തപുരം : പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. നായക, വില്ലന്‍വേഷങ്ങളില്‍ തിളങ്ങിയ ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങളി’ലൂടെയാണ് ഷാനവാസ് സിനിമയിലെത്തുന്നത്. ‘മണിത്താലി,’, ‘ഗാനം’, ‘ഹിമം’, ‘ചൈനാ ടൗണ്‍ ’, ‘ചിത്രം’, കോരിത്തരിച്ച നാള്‍ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്. ‘ഇവന്‍ ഒരു സിംഹം’ എന്ന സിനിമയില്‍ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തുടര്‍ന്ന് ഏഴ്‌ സിനിമകളില്‍ പിതാവും മകനും ഒന്നിച്ചു. ‘ജനഗണമന’യാണ് അവസാന ചിത്രം. ഇരുപത്തഞ്ചോളം സിനിമകളില്‍ നായകനായി. ഒട്ടേറെ ചിത്രങ്ങളില്‍

More »

വിവാദ പരാമര്‍ശം; അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി
സിനിമാ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി/എസ്ടി കമ്മീഷനിലുമാണ് പരാതി നല്‍കിയത്. വനിതാ സംവിധായകര്‍ക്കും പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള സംവിധായകര്‍ക്കുമെതിരെയായിരുന്നു അടൂര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പ്രസ്താവനയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയില്‍ ദിനു വ്യക്തമാക്കുന്നത്. ഇത് The SC/ST (Prevention of Atrocities)Atcന്റെ Section 3(1)(u)-ല്‍ പറയുന്ന ill-will പ്രോത്സാഹിപ്പിക്കല്‍ കുറ്റത്തിന് വിധേയമാണെന്നും ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ദിനു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സിനിമാ കോണ്‍ക്ലേവിന്റെ

More »

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിന് തുടക്കം, ഷോയില്‍ 19 മത്സരാര്‍ഥികള്‍
ബി​ഗ് ബോസ് മലയാളം ഷോയുടെ എഴാം സീസണിന് തുടക്കമായി. മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന ഷോയിലെ ഇത്തവണത്തെ സംഭവവികാസങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചെന്നൈയിലാണ് മലയാളം ബി​ഗ് ബോസിനായുളള സെറ്റ് ഒരുക്കിയിരിക്കുന്നത്. മാറ്റങ്ങളും പുതുമകളുമായാണ് ബി​ഗ് ബോസിന്റെ പുതിയ സീസണ്‍ എത്തുന്നത്. 19 മത്സരാര്‍ഥികളാണ് ഇന്നലെ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചത്. ഇതില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അല്ലാത്തവരുമായ മത്സരാര്‍ഥികളുണ്ട്. അടുത്ത 100 ദിവസം മലയാളികളുടെ സ്വീകരണമുറികളില്‍ ഏറ്റവും ചര്‍ച്ച സൃഷ്ടിക്കാന്‍ പോകുന്ന മത്സരാര്‍ഥികളായിരിക്കും ഇവര്‍. ബി​ഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ഥികള്‍ : അനുമോള്‍ (മിനിസ്ക്രീന്‍ താരം) അപ്പാനി ശരത് (സിനിമ നടന്‍) രേണു സുധി (സോഷ്യല്‍ മീഡിയ താരം) ശൈത്യ സന്തോഷ് (മിനിസ്ക്രീന്‍ താരം) ആദില നൂറ (ലെസ്ബിയന്‍ കപ്പിള്‍സ്) നെവിന്‍ കാപ്രേഷ്യസ് (ഫാഷന്‍

More »

നടന്‍ കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടലോടെ സിനിമാ ലോകം
നടന്‍ കലാഭവന്‍ നവാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു സിനിമാ ലോകം. ചോറ്റാനിക്കരയിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ഇവിടെ ബന്ധുക്കള്‍ക്ക് മാത്രം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും. നാല് മണിയോടെ ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടര്‍ന്ന് അഞ്ച് മണിയോടെ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാരം. വെള്ളിയാഴ്ച രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ഹോട്ടല്‍ മുറിയില്‍ എത്തിയ നവാസിനെ മരിച്ച നിലയില്‍ കാണുന്നത്. ഹോട്ടല്‍ മുറിയില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയില്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത

More »

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ഷാരൂഖ്, വിക്രാന്ത് മാസി മികച്ച നടന്മാര്‍; റാണി മുഖര്‍ജി നടി: വിജയരാഘവനും ഉര്‍വശിക്കും പുരസ്കാരം
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖര്‍ജി(മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ)യും മികച്ച നടനുള്ള പുരസ്കാരത്തിന് ഷാരൂഖ് ഖാനും(ജവാന്‍), വിക്രാന്ത് മാസി(12th ഫെയില്‍)യും അര്‍ഹരായി. മികച്ച സഹനടിയായി ഉര്‍വ്വശി(ഉള്ളൊഴുക്ക്)യെയും സഹനടനായി വിജയരാഘവനെ(പൂക്കാലം)യും തെരഞ്ഞെടുത്തു. 332 ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള അവാര്‍ഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി. പാര്‍ക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാര്‍ ആണ് മികച്ച സം​ഗീത സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസം​ഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ അവാര്‍ഡിന് അര്‍ഹനായി. 2018 എന്ന ചിത്രത്തിന് മോഹന്‍ദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍. പൂക്കാലം എന്ന ചിത്രത്തിനായി മിഥുന്‍ മുരളിയായി മികച്ച എഡിറ്റര്‍ 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിനായി

More »

'അമ്മ' മത്സരചിത്രം വ്യക്തമായി; അന്‍സിബ ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ് മത്സരത്തില്‍ ദേവനും ശ്വേത മേനോനും
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' യിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.തിരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അന്‍സിബ ഉള്‍പ്പടെ പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ പന്ത്രണ്ടു പേരും പത്രിക പിന്‍വലിച്ചതോടെ അന്‍സിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അനൂപ് ചന്ദ്രന്‍, സരയു മോഹന്‍, ആശ അരവിന്ദ്, വിനു മോഹന്‍, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിങ്ങനെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച എല്ലാവരും പത്രിക പിന്‍വലിക്കുകയായിരുന്നു. നേരത്തെ 'അമ്മ'യുടെ എക്സിക്യൂട്ടിവ് അംഗമായിരുന്ന അന്‍സിബ അഡ്ഹോക്ക് കമ്മിറ്റിയിലും ഉള്‍പ്പെട്ടിരുന്നു. അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ

More »

'അമ്മ' പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്
'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ബാബുരാജ് പിന്മാറി. 'അമ്മ'യുമായി ബന്ധപ്പെട്ട സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് എന്നേക്കുമായി താന്‍ പിന്മാറുകയാണെന്നും ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല എന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച തുറന്ന കത്തില്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : എറണാകുളം ജൂലൈ 31, 2025 ബഹുമാനപ്പെട്ടവരെ, വിഴുപ്പലക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍, അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഞാന്‍ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാല്‍ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വര്‍ഷക്കാലം അമ്മ സംഘടനയില്‍ പ്രവര്‍ത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളില്‍ നിന്ന് ലഭിച്ച ചാനല്‍ ഉപദേശങ്ങള്‍ എന്റെ ഹൃദയത്തില്‍ മരണം വരെ

More »

'കുറച്ച് സമയം അവര്‍ പ്രശസ്തി ആസ്വദിക്കട്ടെ'- കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളില്‍ വിജയ് സേതുപതി
തനിക്കെതിരെ എക്‌സില്‍ പ്രത്യക്ഷപ്പെട്ട ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് നടന്‍ വിജയ് സേതുപതി. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരുടെയോ പ്രവൃത്തിയായിട്ടാണ് ആരോപണങ്ങള്‍ കാണപ്പെടുന്നതെന്നും അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ തന്നെ ബാധിക്കില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ആരോപണത്തിനെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ പ്രതികരിച്ചു. എന്നെ അകലെ നിന്ന് അറിയാവുന്ന ആര്‍ക്കും ഇത് കേട്ട് ചിരി വരും. എനിക്കും എന്നെ അറിയാം. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങള്‍ എന്നെ അസ്വസ്ഥനാക്കില്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. പക്ഷേ 'ഇത് അങ്ങനെയാകട്ടെ. ഈ സ്ത്രീ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. അവര്‍ക്ക് പ്രശസ്തിയുടെ ഏതാനും നിമിഷങ്ങള്‍ മാത്രമേയുള്ളൂ. അവര്‍ അത് ആസ്വദിക്കട്ടെ എന്ന് അവരോട് പറയും' എന്ന് വിജയ് പറഞ്ഞു. ഉപയോക്താവിനെതിരെ സൈബര്‍ കുറ്റകൃത്യ പരാതി

More »

'അമ്മ' തെരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കരുതെന്ന് വിജയ് ബാബു
'അമ്മ' സംഘടനയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് വിട്ടുനില്‍ക്കണമെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. നടനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും അദ്ദേഹം നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെയെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ‘എനിക്ക് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഞാന്‍ വിട്ടുനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം. കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്ന് താന്‍ കരുതുന്നുവെന്നും’ വിജയ് ബാബു കുറിച്ചു. അതേസമയം, അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കരുതെന്ന് നേരത്തെ നടി മല്ലിക സുകുമാരനും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions