സിനിമ

താര സംഘടനയുടെ തലപ്പത്തേക്ക് ശ്വേത മോനോനെത്തിയേക്കും
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആദ്യമായി വനിത എത്തിയേക്കും. താര സംഘടനയുടെ തലപ്പത്തേക്ക് ശ്വേത മോനോനെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറിയേക്കുമെന്ന് സൂചനയുണ്ട്. ഇതേ കുറിച്ച് മമ്മൂട്ടിയുമായും മോഹന്‍ലാലുമായും ജഗദീഷ് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. വനിത പ്രസിഡന്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അനുമതി ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജഗദീഷ് ഉള്‍പ്പെടെ ആറ് പേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് ബാക്കിയുളളവര്‍. ജഗദീഷ് പൊതുസമൂഹത്തിന് ഹീറോ ആണെങ്കിലും 'അമ്മ'യിലെ അംഗങ്ങള്‍ക്ക് അങ്ങനെയല്ല എന്ന് കഴിഞ്ഞ ദിവസം നടി മാലാ

More »

ജഗദീഷ് പൊതുസമൂഹത്തിന് ഹീറോ, 'അമ്മ'യിലെ അംഗങ്ങള്‍ക്ക് അങ്ങനെയല്ല- മാലാ പാര്‍വതി
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്നും ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് നടി മാലാ പാര്‍വതി. ആരോപണ വിധേയനായ ബാബു രാജ് അമ്മയെ പ്രതിസന്ധിയിലാക്കാതെ മാറി നില്‍ക്കണമായിരുന്നു എന്നാണ് മാലാ പാര്‍വതി പറയുന്നത്. ജഗദീഷ് പൊതു സമൂഹത്തിന് ഹീറോ ആണെങ്കിലും അമ്മയിലെ അംഗങ്ങള്‍ക്കിടയില്‍ മറ്റൊരു അഭിപ്രായമാണെന്നും മാലാ പാര്‍വതി പറയുന്നു. ആരോപണം നേരിട്ടവര്‍ മത്സരിക്കുന്നത് ഉചിതമല്ല. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയല്ല. മര്യാദയുടെ പേരില്‍ മാറിനില്‍ക്കണം. താരസംഘടനയായ അമ്മ സമൂഹത്തില്‍ ഇത്രയും ചര്‍ച്ചയാകുന്നത് അത് മാതൃകാപരം ആയിരിക്കണം എന്നുളളതുകൊണ്ടാണ്. ദിലീപിനെതിരായ വിഷയം മുതല്‍ ഓരോ വിഷയം വരുമ്പോഴും പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ സംഘടനയ്ക്ക് മേലുണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് അംഗമോ ഭാരവാഹിയോ ആയ ആള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ അതാത് കാലത്ത് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ചരിത്രം ഓര്‍ത്താല്‍

More »

വഞ്ചനാക്കുറ്റം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിവിന്‍ പോളിക്ക് നോട്ടീസ്
മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവ് വി എസ് ഷംനാസിന്റെ പരതിയില്‍ നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ് അയച്ച് പൊലീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകന്‍ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നല്‍കി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നിവിന്‍ പോളിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. വി എസ് ഷംനാസില്‍ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷന്‍ ഹീറോ ബിജു 2വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. കോടതി നിര്‍ദ്ദേശപ്രകാരമാണ് തലയോലപ്പറമ്പ് പോലീസ് നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. 406,420,34 വകുപ്പുകള്‍ ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തിരിക്കുന്നത്. മഹാവീര്യര്‍ സിനിമയുടെ പരാജയത്തെ തുടര്‍ന്ന് നിവിന്‍ പോളി 95 ലക്ഷം രൂപ പി സി ഷൈനിന്

More »

പര്‍ദ ധരിച്ച് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തി സാന്ദ്ര തോമസ്; ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണെന്ന്
മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയിലെ ഭിന്നതകള്‍ക്കിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസും രംഗത്ത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് എത്തിയ സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പര്‍ദ ധരിച്ചാണ് സാന്ദ്ര തോമസ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് എത്തിയത്. മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സാന്ദ്ര തോമസിന്റെ ഹര്‍ജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തു. മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ പോലീസ് കേസും എടുത്തിരുന്നു. അതേസമയം ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് താന്‍ പര്‍ദ ധരിച്ചെത്തിയതെന്ന് സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. പര്‍ദ പ്രതിഷേധത്തിന്റെ ഭാഗമാണ്. ഇതിനെ

More »

അമ്മ തിരഞ്ഞെടുപ്പ്: മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പിന്തുണ ജഗദീഷിനെന്ന് സൂചന
അമ്മ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന താരങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ വാശിയോടെ പ്രചാരണത്തില്‍ . ചരിത്രത്തില്‍ ഏറ്റവുമധികം നോമിനേഷനുകളുള്ള ഇത്തവണ കടുത്ത മത്സരം തന്നെ നടക്കുമെന്നുറപ്പാണ്.ആറ് പേര്‍ മത്സരരംഗത്തുള്ള പ്രസിഡന്റ് സ്ഥാനത്തേക്കാണ് വാശിയേറിയ പോരാട്ടം.മുതിര്‍ന്ന താരങ്ങളായ മോഹന്‍ ലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണ ജഗദീഷിനുണ്ടെന്നാണ് സൂചന. ശ്വേത മേനോന്‍ അടക്കമുള്ള മറ്റ് സ്ഥാനാര്‍ത്ഥികളും പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആരോപണ വിധേയരായ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന ആവശ്യം അനൂപ് ചന്ദ്രനും ആസിഫ് അലിയും അടക്കമുള്ളവര്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ അമ്മ ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്.

More »

ഫഹദ് ഫാസില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിര്‍ത്തിയിട്ട് ഒരു വര്‍ഷം; ഭാവിയില്‍ കിട്ടണമെങ്കില്‍ ഇ-മെയില്‍ മാത്രം!
മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി സോഷ്യല്‍ മീഡിയയിലൊന്നും ആക്ടീവല്ലാത്ത താരമാണ് ഫഹദ് ഫാസില്‍. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്നും കീപാഡ് ഫോണ്‍ മാത്രമാണ് കയ്യിലുളളതെന്നും നടന്‍ മുന്‍പേ തുറന്നുപറഞ്ഞിട്ടുളളതാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഭാര്യ നസ്രിയയാണ് നോക്കാറുളളതെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ തന്നെ ബന്ധപ്പെടാന്‍ സാധിക്കൂവെന്നും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാതെ കൂടുതല്‍ സമയവും അച്ചടക്കവും ഉണ്ടാക്കാനാണ് നോക്കുന്നതെന്നും പറയുകയാണ് ഫഹദ്. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് ഫഹദ് പറയുന്നു. ഭാര്യയോട് പറഞ്ഞിരിക്കുന്നത് 2 വര്‍ഷത്തിനുള്ളില്‍ ഇമെയിലിലൂടെ മാത്രമേ എന്നെ ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണമെന്നാണ്. വാട്ട്‌സ്ആപ്പും ഉപയോഗിക്കാറില്ല. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍

More »

'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ജഗദീഷും ശ്വേത മേനോനും
'അമ്മ' സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ജ​ഗദീഷും ശ്വേത മേനോനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഇരുവരും സംഘടനയിലെ അംഗങ്ങളോട് പിന്തുണ തേടിയതായും വിവരമുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസനുമാണ് പത്രിക നല്‍കിയത്. ജോയ് മാത്യു, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, അഞ്ജലി നായര്‍, തുടങ്ങിയവരും പത്രിക നല്‍കി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെതിരെ ജോയ് മാത്യു മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമ്മ ഓഫീസില്‍ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്. ഇന്നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്

More »

വി.എസിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാലോകം
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ ഹാസനും. പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍’ എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. 'ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന്‌ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല' മോഹന്‍ലാല്‍ കുറിച്ചു. 'അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായ വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. കേരളത്തിന്റെ മുന്‍

More »

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല-സുരേഷ്‌ഗോപി
തന്റെ കൈയുടെ വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി എംപി. കൈ കഴുകിയ ശേഷം നിലവിളക്ക് കൊളുത്തുകയും കേക്ക് മുറിക്കുകയും ചെയ്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ്‌ഗോപി. താന്‍ മറ്റാരുടേയും കൈയിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ലല്ലോ എന്നും സുരേഷ്‌ഗോപി ചോദിച്ചു. ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. വിളക്ക് കത്തിക്കുന്നതിന് മുന്‍പ് കൈകള്‍ ശുദ്ധമാക്കിയത് താന്‍ അങ്ങനെയായതുകൊണ്ടാണ്. തന്നെയൊന്ന് ജീവിക്കാന്‍ വിടൂ. തന്റെ കൈ ശുദ്ധിയാക്കി ആ വിളക്ക് കൊളുത്തുന്നതുകൊണ്ട് ആര്‍ക്കും ഒരു ദോഷവുമില്ലെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു. പല അമ്പലങ്ങളിലും താന്‍ ചുറ്റമ്പലത്തില്‍ കയറാറില്ലെന്നും അമ്പലങ്ങള്‍ എങ്ങനെയാണ് വൃത്തിയാക്കി വെച്ചിരിക്കുന്നതെന്ന് തന്നെ മുതിര്‍ന്നവര്‍ പഠിപ്പിച്ചിട്ടുണ്ട് എന്നതാണ് അതിന് കാരണമെന്നും സുരേഷ് ഗോപി പറഞ്ഞു. അതുകൊണ്ട് ചില

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions