സുധിയും ഞാനും വേര്‍പിരിയാന്‍ കാരണം രേണു, ലോക ഫ്രോഡാണ് അവള്‍; - നടി വീണ എസ്.പിളള
രേണു സുധിക്കെതിരെ തുറന്നടിച്ച് കൊല്ലം സുധിയുടെ മുന്‍ഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ് പിളള. സുധിയും താനും നന്നായി ജീവിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അതിനിടയില്‍ വന്ന് തങ്ങളുടെ കുടുംബം തകര്‍ത്തവളാണ് രേണു എന്ന് വീണ പറഞ്ഞു. രേണു സുധി തനിക്കെതിരെ ആവര്‍ത്തിച്ച് സംസാരിക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ മുഖം കാണിക്കാന്‍ തീരുമാനിച്ചതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ പറഞ്ഞു.
'താന്‍ സുധിയെ വിറ്റ് ഇതുവരെ കാശുണ്ടാക്കിയിട്ടില്ല. സുധി എന്ന് പറയുന്ന വ്യക്തി എന്നെ ഒഴിവാക്കിയപ്പോള്‍ തന്നെ പുള്ളി ഓള്‍റെഡി മരിച്ചു. ജീവിച്ചിരിക്കുന്ന കാലത്ത് പുള്ളി എനിക്കോ ഞാന്‍ തിരിച്ചോ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. ഇപ്പോള്‍ എന്നെ കുറിച്ച് രേണു പലരോടും സംസാരിച്ചത് കൊണ്ടാണ് ഞാന്‍ പ്രതികരിക്കുന്നത്.
രേണു സുധിയെന്ന വിവരംകെട്ടവള്‍ എന്നെ പരമാവധി നാറ്റിച്ചു, എന്റെ പേരും പുറത്തുവന്നു, അതുകൊണ്ടാണ് മുഖം
More »
എലിസബത്തിനെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കയെന്ന് ബാല
മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്റെ ആരോപണങ്ങള്‍ പൂര്‍ണമായി തള്ളി നടന്‍ ബാല. എലിസബത്തിനെ താന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടേ എന്ന് ബാല പ്രതികരിച്ചു. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. എലിസബത്തിനോട് ശത്രുതയില്ലെന്നും ബാല പറഞ്ഞു. ആശുപത്രി കിടക്കയില്‍ നിന്ന് എടുത്ത വിഡിയോയില്‍ ഡോ. എലിസബത്ത് ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം
താനും ഭാര്യ കോകിലയും നന്നായി ജീവിച്ചുവരികയാണെന്നും എലിസബത്തും നന്നായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബാല പറഞ്ഞു. അവരോട് ശത്രുതയേയില്ല. കൂടെ ജീവിച്ചിരുന്ന ആളാണ്. എല്ലാവരും നന്നായി ജീവിക്കണമെന്നാണ് ആഗ്രഹം. ആരോപണങ്ങള്‍ തന്റെ കുടുംബത്തേയും ബാധിക്കുന്നുണ്ട്. ഭാവനയില്‍ നിന്ന് പറയുന്ന ആരോപണങ്ങള്‍ക്ക് എങ്ങനെ മറുപടി പറയുമെന്ന് ചോദിച്ച ബാല തനിക്കെതിരെ അവര്‍ ബലാത്സംഗ പരാതി വരെ ഉന്നയിച്ചിട്ടുണ്ടെന്നും
More »
ആര്യയുടെ സ്ഥാപനത്തിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംഘത്തിന്റെ വമ്പന്‍ സാരി തട്ടിപ്പ്
നടിയും അവതാരകയുമായ ആര്യയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകള്‍ നിര്‍മ്മിച്ച് വമ്പന്‍ തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപ നല്‍കിയാല്‍ മതിയെന്ന് പരസ്യം നല്‍കിയാണ് പണം തട്ടിയത്. ആര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബീഹാറില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പണം നഷ്ടപ്പെട്ടയാള്‍ പറഞ്ഞപ്പോഴാണ് ഇക്കാര്യം നടി അറിയുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ആര്യ പറഞ്ഞു. തട്ടിപ്പിന് ഇരയായതായി നിരവധി പേര്‍ തന്നെ ദിവസേനെ വിളിച്ച് പരാതി പറയുന്നതായും അവര്‍ വ്യക്തമാക്കി.
'കാഞ്ചീവരം' എന്ന പേരിലുള്ള റീട്ടെെല്‍ ഷോപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പ്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകള്‍ നിര്‍മിക്കുന്നത്.
More »
രണ്ട് വിവാഹം കഴിച്ചു; ഞാന്‍ അനുഭവിച്ചത് ശത്രുവിന് പോലും വരരുതേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്- ശാന്തികൃഷ്ണ
നല്ലൊരു ജീവിത പങ്കാളിയെ കിട്ടാത്തതിന്റെ വിഷമം ഇപ്പോഴുമുണ്ടെന്ന് നടി ശാന്തി കൃഷ്ണ. രണ്ട് കല്യാണം കഴിച്ചു. എന്നാല്‍ താന്‍ ആഗ്രഹിച്ചപോലെയൊരാളെ കിട്ടിയില്ലെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അവര്‍.
'കൊടുക്കാനായിട്ട് ഇപ്പോഴും എന്റെ മനസില്‍ ധാരാളം സ്‌നേഹമുണ്ട്. പക്ഷേ അങ്ങനെ എന്നെ മനസിലാക്കി ലൈഫിലൊരാള്‍ വന്നില്ലല്ലോ എന്ന വിഷമമുണ്ട്. അത് ജീവിതത്തിന്റെ ഭാഗമാണ്. എന്റെ മക്കളും ഫാമിലിയുമാണ് എറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. മക്കളില്ലെങ്കില്‍ ഞാനില്ല. രണ്ട് മക്കളും പക്വതയുള്ളവരാണ്. എനിക്ക് സങ്കടം വന്നാല്‍ അവരാണ് ആശ്വസിപ്പിക്കുക. അമ്മയുടെ ലൈഫിലെന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം.
എന്റെ ലൈഫിലെ രണ്ട് പാര്‍ട്‌ണേഴ്സും എനിക്ക് ശരിയായില്ല. അത്രയേ വിധിയുണ്ടാകൂ. പറയാന്‍ പറ്റില്ല. തീര്‍ച്ചയായും നല്ലൊരു പാര്‍ട്ണറെ മിസ്
More »
വസ്തുതകള്‍ വളച്ചൊടിച്ചുളള പുതിയ കേസാണിത്, നിയമനടപടി സ്വീകരിക്കും, വഞ്ചനാക്കേസില്‍ നിവിന്‍ പോളി
തനിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസില്‍ പ്രതികരണവുമായി നിവിന്‍ പോളി. എബ്രിഡ് ഷൈന്‍- നിവിന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ ഷംനാസാണ് ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വഞ്ചനയിലൂടെ നിവിനും എബ്രിഡ് ഷൈനും ചേര്‍ന്ന് 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഷംനാസിന്റെ പരാതി. തുടര്‍ന്ന് ജാമ്യമില്ല വകുപ്പ് പ്രകാരം ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയായിരുന്നു പൊലീസ്.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് വിശദീകരണവുമായി നിവിന്‍ പോളി രംഗത്തെത്തിയത്. കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരന്‍ അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നും നിവിന്‍ പോളി പ്രതികരിച്ചു.
'ജൂണ്‍ 28 മുതല്‍ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന്
More »
ചില അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് നിഷ സാരംഗ്
ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഷ സാരംഗ്. പരമ്പരയിലെ നീലു എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി. ഉപ്പും മുളകും സമയത്ത് തന്നെ സിനിമകളിലൂടെയും നിഷ സാരംഗ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. 1999 തൊട്ട് അഭിനയരംഗത്തുണ്ട് നിഷ സാരംഗ്. അതേസമയം തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് നടി.
'അമ്പത് വയസ് കഴിഞ്ഞ ഒരു സ്ത്രീയാണ് താന്‍. നല്ലത് ഏത് ചീത്ത ഏത് എന്നൊക്കെ അറിയാനുള്ള പ്രായവും പക്വതയുമൊക്കെയുണ്ട്. ചെയ്യാത്ത കാര്യങ്ങള്‍ ചിലര്‍ പറയുമ്പോള്‍ ചിലപ്പോള്‍ വിഷമം ഉണ്ടാകും. ചില അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് നിഷ സാരംഗ് പറഞ്ഞു. ഒരിക്കല്‍ ഒരു സെറ്റില്‍ ഒരു ടെക്‌നീഷ്യന്‍ കമ്മീഷന്‍ വാങ്ങി എന്നു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോള്‍ ഞാന്‍ പ്രതികരിച്ചു'.
More »
ആമിര്‍ അലിയായി പൃഥ്വിരാജ്, വൈശാഖ് ചിത്രം ഖലീഫയ്ക്ക് തുടക്കം
പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന 'ഖലീഫ' സിനിമയ്ക്ക് തുടക്കമായി. വൈശാഖ് തന്നെയാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പൃഥ്വിയെ നായകനാക്കിയുളള ഖലീഫ ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഓഗസ്റ്റ് ആറിനാണ് ആരംഭിക്കുക. ലണ്ടനും പ്രധാന ലൊക്കേഷനാണ്.
ആമിര്‍ അലി എന്ന കഥാപാത്രമായാണ് ഖലീഫയില്‍ പൃഥ്വിരാജ് എത്തുക. 'പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ജിനു വി എബ്രഹാം ആണ് ഖലീഫയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സുരാജ് കുമാര്‍, സാരിഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജേക്ക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ഷാജി നടുവില്‍
More »
'അമ്മ' തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുളളവര്‍
താരസംഘടന അമ്മയിലേക്കുളള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുളള നടപടികള്‍ ഇന്ന് മുതല്‍ തുടങ്ങും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും. ഈ മാസം 24 ആണ് പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങളുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാല് സീറ്റുകള്‍ വനിതകള്‍ക്കാണ്. പ്രസിഡന്റ് ഉള്‍പ്പെടെ മറ്റു
More »
എട്ട് മാറ്റങ്ങളോടെ പേരില്‍ ഇനീഷ്യല്‍ ചേര്‍ത്ത ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി
വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ്‌ഗോപി- അനുപമ പരമേശ്വരന്‍ ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്‌കെ) സിനിമയ്ക്ക് പ്രദര്‍ശനാനുമതി. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്‌റെ പേര് ജാനകി വി എന്ന് ചേര്‍ക്കും. പുതിയ മാറ്റങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെന്‍സര്‍ ബോര്‍ഡ് ജെഎസ്‌കെയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്.
രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ
More »