സിനിമ

'അമ്മ' തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുളളവര്‍
താരസംഘടന അമ്മയിലേക്കുളള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുളള നടപടികള്‍ ഇന്ന് മുതല്‍ തുടങ്ങും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും. ഈ മാസം 24 ആണ് പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓ​ഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്. കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങളുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാല് സീറ്റുകള്‍ വനിതകള്‍ക്കാണ്. പ്രസിഡന്റ് ഉള്‍പ്പെടെ മറ്റു

More »

എട്ട് മാറ്റങ്ങളോടെ പേരില്‍ ഇനീഷ്യല്‍ ചേര്‍ത്ത ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി
വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ്‌ഗോപി- അനുപമ പരമേശ്വരന്‍ ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്‌കെ) സിനിമയ്ക്ക് പ്രദര്‍ശനാനുമതി. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്‌റെ പേര് ജാനകി വി എന്ന് ചേര്‍ക്കും. പുതിയ മാറ്റങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെന്‍സര്‍ ബോര്‍ഡ് ജെഎസ്‌കെയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ

More »

കാര്‍ത്തിയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍; മാര്‍ഷല്‍ അനൗണ്‍സ്മെന്റ് പോസ്റ്റര്‍
നടന്‍ കാര്‍ത്തിയും സംവിധായകന്‍ തമിഴും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാര്‍ഷല്‍ ന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ഐ വി വൈ എന്റര്‍ടൈന്‍മെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാമേശ്വരത്ത് നടക്കുന്ന മാര്‍ഷല്‍ എന്ന ഗ്രാന്‍ഡ് പീരിയഡ് ആക്ഷന്‍ ഡ്രാമയില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദര്‍ശന്‍ ആണ്. മാര്‍ഷലില്‍ കാര്‍ത്തി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരോടൊപ്പം സത്യരാജ്, പ്രഭു, ലാല്‍, ജോണ്‍ കൊക്കന്‍, ഈശ്വരി റാവു, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയ് ശങ്കര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം : സത്യന്‍ സൂര്യന്‍, എഡിറ്റര്‍ : ഫിലോമിന്‍ രാജ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ : അരുണ്‍ വെഞ്ഞാറമൂട് എന്നിവരാണ്. 1960 കളിലെ രാമേശ്വരത്തെ പുനര്‍നിര്‍മ്മിക്കുന്ന വിപുലമായ

More »

വ്ലോഗറും അവതാരകനുമായ കാര്‍ത്തിക് സൂര്യ വിവാഹിതനായി; വധു വര്‍ഷ
വ്ലോഗറും ചാനല്‍ അവതാരകനുമായ കാര്‍ത്തിക്ക് സൂര്യ വിവാഹിതനായി. കാര്‍ത്തിക്കിന്റെ അമ്മാവന്റെ മകളായ വര്‍ഷയാണ് വധു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന്റെ വീഡിയോ കാര്‍ത്തിക്ക് തന്നെ സൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. താരത്തിന്റെ ചാനലില്‍ ലൈവ് സ്ട്രീമിംഗും ഉണ്ടായിരുന്നു. വ്ലോഗിങ് ചെയ്താണ് കാര്‍ത്തിക് സൂര്യ പ്രേക്ഷകശ്രദ്ധ നേടിയത്. ടെലിവിഷന്‍ അവതാരകനായും എത്തിയതോടെ കാര്‍ത്തിക്കിന്റെ പ്രേക്ഷകപ്രീതി വര്‍ധിച്ചു.

More »

ജാനകി ഇനി ജാനകി വി; സുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റാമെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍
സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ ചിത്രത്തില്‍ 96 കട്ടുകള്‍ വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നത്. ഈ നിലപാട് മാറ്റിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. 'ജാനകി വേഴ്‌സസ് .സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേരില്‍ കഥാപാത്രത്തിന്റെ ഇനീഷ്യലും ചേര്‍ത്ത് വി. ജാനകി അല്ലെങ്കില്‍ ജാനകി വി. എന്ന് നല്‍കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. സിനിമയുടെ അവസാനരംഗത്ത് ക്രോസ് വിസ്താരം

More »

'പ്രശ്‍നങ്ങള്‍ പറഞ്ഞു തീര്‍ത്തു'; നടി വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈള്‍ ടോം ചാക്കോ
വിവാദങ്ങള്‍ക്കൊടുവില്‍ നടി വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ മാപ്പ് പറച്ചില്‍. വിവാദങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയാണ് ഇത്. സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന്‍സി അലോഷ്യസിന്റെ പരാതി വന്‍ വിവാദമായിരുന്നു. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‍നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഷൈന്‍ പറഞ്ഞു. ഒന്നും മനപ്പൂര്‍വ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ് എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. അതേസമയം താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ

More »

മോഹന്‍ലാല്‍ വീണ്ടും പോലീസ് യൂണിഫോമിലേക്ക്... ; സംവിധാനം നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ്
തന്റെ അടുത്ത പ്രോജക്ട് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓസ്റ്റിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്‌ഐയുടെ വേഷത്തിലാകും ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. L365 എന്നാണ് സിനിമയ്ക്കു താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. കോമഡി ത്രില്ലര്‍ ഗണത്തില്‍പെടുന്ന എന്റര്‍ടെയ്നറായിരിക്കും ചിത്രം. സിനിമയുടെ മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും. ഇഷ്ക്’ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മാണം. വിജയ് സൂപ്പര്‍ പൗര്‍ണമി, തല്ലുമാല, അര്‍ജന്റീന ഫാന്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനേതാവായി തിളങ്ങിയ താരമാണ് നടന്‍ ഓസ്റ്റിന്‍

More »

സിനിമകളുടെ ലാഭനഷ്ട കണക്ക് തല്‍ക്കാലം പുറത്തു വിടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന
സിനിമകളുടെ ലാഭനഷ്ട കണക്ക് തല്‍ക്കാലം പുറത്തു വിടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. എല്ലാ മാസവും കണക്ക് പുറത്തു വിടുമെന്ന തീരുമാനം സംഘടന പിന്‍വലിച്ചു. കണക്കുകള്‍ പുറത്തുവിടുന്നത് പുതിയ ഭരണസമിതി വന്നശേഷം മതിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. മാര്‍ച്ചിന് ശേഷമാണ് നഷ്ട കണക്ക് പുറത്ത് വിടാതെയായത്. ഇനി പുറത്ത് വരാനുള്ളത് ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ കണക്കുകളായിരുന്നു. മാര്‍ച്ചില്‍ റിലീസ് ചെയ്ത 15 സിനിമകളുടെ നിര്‍മാണചെലവും ഇവയ്ക്ക് തിയേറ്ററില്‍നിന്ന് ലഭിച്ച കളക്ഷന്‍ തുകയുടെ വിവരങ്ങളുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അവസാനമായി പുറത്ത് വിട്ടത്. മാര്‍ച്ചില്‍ ആകെ 15 സിനിമകളാണ് റിലീസായത്. ഇതില്‍ സിനിമകളുടെ ബജറ്റ് തുകയും തിയേറ്റര്‍ വിഹിതവും അടങ്ങുന്ന പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങിയ സിനിമകളില്‍ ഭൂരിഭാ​ഗവും നഷ്ടമായിരുന്നു എന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. അതേസമയം

More »

ഐഷ സുല്‍ത്താന വിവാഹിതയായി; വരന്‍ ഡെപ്യൂട്ടി കലക്ടര്‍
യുവ സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹര്‍ഷിത് സൈനിയാണ് വരന്‍. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ രജിസ്‌ട്രേഷന്‍ ഡല്‍ഹിയില്‍ വെച്ചായിരുന്നു. ഹരിയാന സ്വദേശികളായ ആര്‍കെ സൈനിയുടെയും ശിഖ സൈനിയുടെയും മകനാണ് ഹര്‍ഷിത്. ഫ്‌ളഷ് ആണ് ഐഷയുടെ ആദ്യ ചിത്രം. ലാല്‍ ജോസ് തുടങ്ങി നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെട്ടോ്യാളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ സഹസംവിധായകനാണ്. വിവിധ സാമൂഹിക വിഷയങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരിച്ചതിലൂടെയാണ് ഐഷ ലക്ഷദ്വീപിന് പുറത്ത് ശ്രദ്ധ നേടുന്നത്. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഒട്ടേറെ കേസുകളും നേരിടേണ്ടി വന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതിന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions