മെമ്മറി കാര്‍ഡ് വിവാദം: സൈബര്‍ ആക്രമണങ്ങളില്‍ ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരന്‍
'അമ്മ' തെരഞ്ഞെടുപ്പിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിയമ നടപടി സ്വീകരിച്ച് കുക്കു പരമേശ്വരന്‍. സംഭവത്തില്‍ കുക്കു പരമേശ്വരന്‍ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കി. മെമ്മറി കാര്‍ഡ് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കുന്നുവെന്നും യൂട്യൂബ് ചാനലുകളിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. 'അമ്മ'തെരഞ്ഞെടുപ്പിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാണ് കുക്കു പരമേശ്വരന്‍.
നടിമാരായ ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മി പ്രിയ തുടങ്ങിയവര്‍ ആണ് ആരോപണവുമായി രംഗത്തുവന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയെന്നറിയണം, കുക്കു പരമേശ്വരന്‍ മറുപടി നല്‍കണം എന്നാണ് ഇവരുടെ ആവശ്യം. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് വീഡിയോ
More »
യേശുദാസിനെ തെറി വിളിക്കുന്നത് കേട്ട് നില്‍ക്കാന്‍ കഴിയില്ല- വിനായകനെതിരെ ഫെഫ്ക
യേശുദാസിനെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ വിനായകനെതിരെ പ്രതിഷേധമുയര്‍ത്തി ഫെഫ്ക
ഫെഫ്കയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം :
ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ വിഷയവുമായി ബന്ധപ്പെടുത്തി നടന്‍ വിനായകന്‍ മലയാളത്തിന്റെ അഭിമാനമായ ഗാനഗന്ധര്‍വ്വന്‍ ശ്രീ. യേശുദാസിനെക്കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. കേട്ടാല്‍ അറക്കുന്ന അസഭ്യ വര്‍ഷം നടത്തിയാണ് ഇയാള്‍ ഇത് കുറിച്ചിരിക്കുന്നത്. വിനായകനെക്കാള്‍ മോശപ്പെട്ട സാമൂഹിക പശ്ചാത്തലത്തിലും സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നുമാണ് ഇന്നു കാണുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന നിലയിലേക്ക് യേശുദാസ് വളര്‍ന്നതെന്ന് അദ്ദേഹത്തെ അറിയുന്ന ആര്‍ക്കും ബോധ്യമുള്ളതാണ്. നാലു തലമുറകള്‍ക്ക് എങ്കിലും ശബ്ദമാധുര്യം കൊണ്ട് അനുഭൂതി നിറച്ച മഹാനായ കലാകാരനെ സമൂഹമദ്ധ്യത്തില്‍ അധിക്ഷേപിക്കുകവഴി വളരെ നിന്ദ്യമായ പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്.
More »
'എനിക്ക് 13 വയസുള്ള മകളുണ്ട്, ഈ ചെയ്യുന്നവര്‍ അത് ഓര്‍ക്കുന്നുണ്ടോ'യെന്ന് ചോദിച്ച് ശ്വേത പൊട്ടിക്കരഞ്ഞു-മേജര്‍ രവി
നടി ശ്വേത മേനോനെ പിന്തുണച്ച് നടനും സംവിധായകനുമായ മേജര്‍ രവി. 'അമ്മ' തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കൊണ്ട് ശ്വേതയ്ക്കെതിരെ വിചിത്രമായ ആരോപണങ്ങള്‍ ഉന്നയിച്ച് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് മേജര്‍ രവി പ്രതികരിച്ചത്. 'താന്‍ ശ്വേതയെ വിളിച്ചപ്പോള്‍ അവര്‍ കരയുകയായിരുന്നുവെന്നും ആ കരച്ചില്‍ കേട്ടപ്പോഴാണ് തനിക്ക് വിഷയത്തിന്റെ ഗൗരവം മനസിലായതെന്നും മേജര്‍ രവി പറയുന്നു. വിഷയം അറിഞ്ഞപ്പോള്‍ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താണിതെന്ന്. എന്നാല്‍ ശ്വേത കരയുകയായിരുന്നു. എനിക്ക് 13 വയസുള്ള മകളുണ്ട്. ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്.
ആ കരച്ചില്‍ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്. ശ്വേത തെരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആര്‍ക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത
More »
ആര്‍ക്കൊക്കെയോ വേണ്ടി കാശും മേടിച്ച് പണിയെടുക്കുന്നു'- മാലാ പാര്‍വതിക്കെതിരെ പൊന്നമ്മ ബാബു
ശ്വേതാ മേനോന് എതിരായ വിവാദ കേസുമായി ബന്ധപ്പെട്ട് ബാബുരാജിനെതിരെ മാല പാര്‍വതി നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി പൊന്നമ്മ ബാബു. കേസിനുപിന്നില്‍ ബാബുരാജല്ലെന്നും നെറികെട്ട കളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ആളല്ല അദ്ദേഹമെന്നുമാണ് പൊന്നമ്മ ബാബു ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞത്.
'ഇത്രയും നെറികെട്ട കളിക്ക് ബാബുരാജ് കൂട്ട് നില്‍ക്കില്ല എന്നാണ് എന്റെ വിശ്വാസം. ഞാന്‍ മനസിലാക്കിയ ഒരാള്‍ എന്ന നിലയില്‍ ബാബുവിനെക്കുറിച്ച് എനിക്ക് അതേ പറയാനുള്ളൂ. ബാബുവിനെപ്പറ്റി വല്ലതും പറഞ്ഞാല്‍ നമ്മള്‍ ബാബു രാജിന്റെ സൈഡാണ് എന്നല്ലേ പറയുന്നേ ?. അങ്ങനെയൊന്നുമില്ല. എവിടെ എന്ത് തെറ്റ് കണ്ടാലും നമ്മള്‍ സംസാരിക്കും. എനിക്ക് അമ്മ സംഘടന എന്നുപറയുന്നത് എന്റെ കുടുംബം പോലെയാണ്. മാലാ പാര്‍വതി മീഡിയ അറ്റന്ഷന് കിട്ടാന്‍ വേണ്ടിയിട്ട് ചെയ്യുന്നതാണ്. അവര്‍ കളത്തിലേ ഇല്ലാത്ത സ്ത്രീയാണ്. ആര്‍ക്കൊക്കെയോ വേണ്ടി കാശും മേടിച്ച്
More »
നടന്‍ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; നടിയുടെ അഭിഭാഷകന്‍ അറസ്റ്റില്‍
നടന്‍ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി അഡ്വ. സംഗീത് ലൂയിസ് ആണ് അറസ്റ്റിലായത്. കാക്കനാട് സൈബര്‍ പൊലീസാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കാപ്പ കേസിലും കര്‍ണാടകയിലെ കൊലപാതകക്കേസിലും പ്രതിയാണ്. ഒന്നാം പ്രതി മിനു മുനീര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രനമേനോൻ നേരത്തേ പരാതി നൽകിയിരുന്നു. നടിയുടെ അഭിഭാഷകന്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നായിരുന്നു ഡിജിപിക്ക് നൽകിയ പരാതിയിൽ ബാലചന്ദ്രമേനോൻ പറഞ്ഞത്. ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് അഭിഭാഷകൻ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഭീഷണി. ഫോണ്‍ കോള്‍ എത്തിയത് ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13-നായിരുന്നു. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടുവെന്നും
More »
'ശ്വേത മേനോനെതിരെയുള്ള പരാതിക്കു പിന്നില്‍ ബാബുരാജ് ആണോ എന്നറിയില്ല'-ദേവന്‍
വിവാദ കേസില്‍ ശ്വേത മേനോന് പിന്തുണയുമായി 'അമ്മ' പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ശ്വേതയ്‌ക്കെതിരെ മല്സരിക്കുന്ന നടന്‍ ദേവന്‍. ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകള്‍ വെച്ചാണെന്നും അത് ശ്വേത മേനോന്റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്‌ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്, അതില്‍ സെക്‌സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ് എന്നാണ് ദേവന്റെ പ്രതികരണം.
സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയത്. അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നത്. അത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ അമ്മയിലെ മുഴുവന്‍ അംഗങ്ങളും ശ്വേത മേനോന് ഒപ്പം നില്‍ക്കും. താന്‍ ഇന്ന് രാവിലെ തന്നെ അംഗങ്ങളെ വിളിച്ചു. ശ്വേതയ്‌ക്കെതിരായ എഫ്‌ഐആര്‍ ബുര്‍ഷിറ്റാണ്, നോണ്‍ സെന്‍സ് ആണ് എന്നാണ് ദേവന്‍ പ്രതികരിച്ചത്.
More »
അശ്ലീല വിവാദക്കേസ്: ശ്വേതാ മേനോനെതിരായ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി
കൊച്ചി : അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസെടുക്കാന്‍ നിര്‍ദേശിച്ച എറണാകുളം സിജെഎം കോടതിയുടെ നടപടി കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശ്വേതാ മേനോന്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ പാലിക്കാതെ കേസെടുക്കാനുള്ള നിര്‍ദേശത്തില്‍ മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സിജെഎമ്മില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ രജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ശ്വേതാ മേനോന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി എറണാകുളം സെന്‍ട്രല്‍ പൊലീസിന് നോട്ടീസ് നല്‍കി. ശ്വേതാ മേനോനെതിരെ പരാതി നല്‍കിയ മാര്‍ട്ടിന്‍ മെനാച്ചേരിക്കും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ശ്വേതയുടെ ഹര്‍ജി പരിഗണിച്ചത്. തനിക്കെതിരെ
More »
'സംസ്കൃതത്തില്‍ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തില്‍ തിരിച്ചു പറയുന്നത് തുടരുക തന്നെ ചെയ്യും'- വിനായകന്‍
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഗായകന്‍ യേശുദാസിനുമെതിരെ അസഭ്യ പരാമര്‍ശം നടത്തിയതില്‍ കൂടുതല്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. വെള്ളയിട്ട് പറഞ്ഞാല്‍ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ എന്നും ജുബ്ബയിട്ട് ചെയ്താല്‍ അടൂര്‍ അസഭ്യമാകാതെ ഇരിക്കുമോ എന്നും വിനായകന്‍ ചോദിച്ചു. സ്ത്രീകള്‍ 'ജീന്‍സോ, ലെഗിന്‍സോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂര്‍ ?. സംസ്കൃതത്തില്‍ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തില്‍ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യും', എന്നാണ് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ശരീരത്തില്‍ ഒന്നും തന്നെ അസഭ്യമായി ഇല്ല.
എന്നിരിക്കെ
സ്ത്രീകള്‍
ജീന്‍സോ, ലെഗിന്‍സോ
ഇടുന്നതിനെ
അസഭ്യമായി ചിത്രീകരിച്ച
More »
'കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂക്ക വിളിച്ചു, ഇല്ലെന്ന് പറഞ്ഞപ്പോള്‍ കമ്മിറ്റ് ചെയ്ത പടത്തില്‍ നിന്ന് അദ്ദേഹം പിന്മാറി'-സാന്ദ്ര തോമസ്
നിര്‍മാതാക്കളുടെ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പത്രിക തളളിയതിന് പിന്നാലെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സാന്ദ്ര തോമസ്. അതിന് തയ്യാറല്ലെന്ന് പറഞ്ഞതോടെ കമ്മിറ്റ് ചെയ്ത പടത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയെന്നും ഒരഭിമുഖത്തില്‍ സാന്ദ്ര തോമസ് പറഞ്ഞു. 'ഏകദേശം മുക്കാല്‍ മണിക്കൂറോളം മമ്മൂക്ക എന്നെ വിളിച്ചു സംസാരിച്ചു. കേസുമായി മുന്നോട്ട് പോകരുതെന്നും ഇത് നിങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇങ്ങനെയൊരു സാഹചര്യം അദ്ദേഹത്തിന്റെ മകള്‍ക്കാണ് സംഭവിച്ചതെങ്കില്‍ ഇതേ നിലപാട് തന്നെയായിരിക്കുമോ എടുക്കുക എന്ന് താന്‍ തിരിച്ചു ചോദിച്ചതായി’ സാന്ദ്ര പറയുന്നു.
'പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയെ ബാധിക്കും, സിനിമ ചെയ്യാന്‍ പറ്റില്ല, നിര്‍മ്മാതാക്കള്‍ തീയേറ്ററില്‍ സിനിമ ഇറക്കാന്‍ സമ്മതിക്കില്ല,
More »