പാര്‍വതി തിരുവോത്തും ഐശ്വര്യ ലക്ഷ്മിയും നായികമാരായി രത്തിനയുടെ ചിത്രം
പാര്‍വതി തിരുവോത്തും ഐശ്വര്യ ലക്ഷ്മിയും ഇതാദ്യമായി ഒരുമിക്കുന്നു. രത്തിന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത ചിത്രമായാണ് രത്തിന മൂന്നാമത്തെ സംവിധാന സംരംഭം ഒരുക്കുന്നത്. ചിത്രീകരണം വൈകാതെ ആരംഭിക്കും. പാര്‍വതിയുടെയും ഐശ്വര്യലക്ഷ്മിയുടെയും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉണ്ടാവും.
മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ പുഴു എന്ന ചിത്രത്തിലൂടെയാണ് രത്തിന സംവിധായികയാവുന്നത്. മമ്മൂട്ടിയുടെയും പാര്‍വതി തിരുവോത്തിന്റെയും മികച്ച പ്രകടനം കൊണ്ട് ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം ആയിരുന്നു പുഴു.
നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി റിലീസിന് ഒരുങ്ങുകയാണ്.
രണ്ട് പൊലീസുകാരുടെ ജീവിതം പറയുന്ന ചിത്രത്തിന് ഷാജി മാറാട് രചന നിര്‍വഹിക്കുന്നു. ആന്‍ ആഗസ്റ്റിന്‍,
More »
ചുരുളി സിനിമ വിവാദം: ജോജുവിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
ജോജു ജോര്‍ജിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ട കുറിപ്പാണ് ലിജോ പിന്‍വലിച്ചത്. ചുരുളി സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് അഞ്ചു ലക്ഷത്തിലധികം പ്രതിഫലം നല്‍കിയിട്ടുണ്ട് എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.
ചിത്രത്തില്‍ വേഷമിട്ടതിന് പ്രതിഫലം ലഭിച്ചില്ല എന്ന ജോജുവിന്റെ ആരോപണത്തിന് മറുപടിയായാണ് ലിജോ നേരത്തേ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്. ജോജുവിന് കൃത്യമായി പ്രതിഫലം നല്‍കിയതാണെന്ന് പറയുകയും ജോജുവിന് പണം നല്‍കിയതിന്റെ രേഖയും ലിജോ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
'പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള
More »
ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപിയുടെ നായിക അഭിനയ
സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പന്‍' എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം അഭിനയ നായിക. 'പണി' എന്ന ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ നായികയായാണ് അഭിനയ അവസാനം എത്തിയത്.
വിവാഹശേഷം അഭിനയ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഒറ്റക്കൊമ്പന്‍. ലാല്‍, ഇന്ദ്രജിത് , ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ലാലു അലക്സ്, കബീര്‍ ദുഹാന്‍ സിംഗ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘ്ന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
വലിയ മുതല്‍മുടക്കില്‍ മാസ് ആക്ഷന്‍ ചിത്രമായാണ് 'ഒറ്റക്കൊമ്പന്‍' ഒരുക്കുന്നത്. രചന - ഷിബിന്‍ ഫ്രാന്‍സിസ്, ഛായാഗ്രഹണം - ഷാജികുമാര്‍, സംഗീതം - ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍, എഡിറ്റിംഗ്- ഷഫീഖ് വി ബി.
More »
സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്? ജെഎസ്‌കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി
ജെഎസ്‌കെ സിനിമ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ജാനകി, ഗീത തുടങ്ങിയ പേരുകള്‍ പൊതുവായി ഉപയോഗിക്കുന്നതാണെന്നും ജാനകിയെന്ന പേര് വേണ്ട മറ്റ് പേര് നല്‍കാം എന്നാണോയെന്നും ഹൈക്കോടതി ചോദിച്ചു.
നിര്‍മ്മാതാക്കള്‍ക്ക് എന്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന ചോദ്യവും ഹൈക്കോടതി ഉയര്‍ത്തി. സെന്‍സര്‍ ബോര്‍ഡിന്റെ കാരണം
More »
ഓസ്‌കാര്‍ വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ കമല്‍ഹാസന് ക്ഷണം; ഇന്ത്യയില്‍ നിന്ന് ഏഴ് പേര്‍
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ഭാഗമാകാന്‍ നടന്‍ കമല്‍ ഹാസന് ക്ഷണം. കമല്‍ ഹാസനെ കൂടാതെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ആയുഷ്മാന്‍ ഖുറാന, കാസ്റ്റിങ് ഡയറക്ടര്‍ കരണ്‍ മാലി, ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, കോസ്റ്റ്യൂം ഡിസൈനര്‍ മാക്‌സിമ ബസു, ഡോക്യുമെന്ററി ഫിലിം മേക്കര്‍ സ്മൃതി മുന്ദ്ര, സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് ഈ വര്‍ഷത്തെ പട്ടികയിലെ ഇന്ത്യയില്‍ നിന്നുളള മറ്റ് പ്രതിനിധികള്‍.
ഈ വര്‍ഷം പുതുതായി ക്ഷണം ലഭിച്ച 534 ആളുകളും അംഗത്വം സ്വീകരിച്ചാല്‍ അക്കാദമിയിലെ ആകെ അംഗങ്ങളുടെ എണ്ണം 11, 120 ആയി മാറും. ഇവര്‍ വോട്ട് ചെയ്താണ് ഓസ്‌കര്‍ വിജയികളെ കണ്ടെത്തുന്നത്. 2025ല്‍ ക്ഷണിക്കപ്പെട്ടവരില്‍ 41% സ്ത്രീകളും, 45% പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളില്‍ നിന്നുളളവരും, 55% പേര്‍ അമേരിക്കയുടെ പുറത്തുളള 60 രാജ്യങ്ങളില്‍ നിന്നുളളവരുമാണ്.
2026 മാര്‍ച്ച് 15 ന് കോനന്‍ ഒ' ബ്രയന്‍ ആതിഥേയത്വം വഹിക്കുന്ന
More »
നല്ല സിനിമകളുടെ ഭാഗമാകണമെന്നുണ്ട്; സ്ക്രിപ്റ്റുകളൊക്കെ കേള്‍ക്കുന്നുണ്ട്- സംവൃത സുനില്‍
ശാലീന സൗന്ദര്യവുമായി മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്ത താരമാണ് സംവൃത സുനില്‍. വളരെ ചുരുക്കം സിനിമകള്‍ ചെയ്താണ് പ്രേക്ഷകമനസ്സ് കീഴടക്കിയത്. പിന്നീട് വിവാഹം കഴിഞ്ഞതിന് പിന്നാലെ സംവൃത ഏറെക്കാലം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ശേഷം 2019-ല്‍ തിരിച്ചുവന്നെങ്കിലും രണ്ടുസിനിമകളില്‍ മാത്രമായിരുന്നു താരം അഭിനയിച്ചത്. അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് പ്രത്യേക മമത ഇന്നും സംവൃതയോടുണ്ട്. താരത്തിന്റെ തിരിച്ചുവരവിനായി പ്രേക്ഷകര്‍ അതുകൊണ്ടു തന്നെ കാത്തിരിക്കുന്നുമുണ്ട്.
ഇപ്പോഴിതാ, തന്റെ തിരിച്ചുവരവിനെക്കുറിച്ച് കുടംബിനിയായ ശേഷമുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് സംവൃത. തിരക്കേറിയ ജീവിതത്തില്‍നിന്ന് ബ്രേക്ക് വേണമെന്ന് അതിയായി ആഗ്രഹിച്ച സമയത്തായിരുന്നു തന്റെ കല്യാണമെന്നും ഇപ്പോഴും പഴയ സുഹൃത്തുക്കളുമായി അടുപ്പമുണ്ടെന്നും സംവൃത പറയുന്നു.
More »
'ചുരുളി'യ്ക്കായി ഞാന്‍ ഒപ്പിട്ട കരാര്‍ കൂടെ പുറത്ത് വിടണം; ലിജോയ്ക്ക് മറുപടിയുമായി ജോജു ജോര്‍ജ്
ചുരുളി സിനിമാ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. സിനിമയ്‌ക്കോ കഥാപാത്രത്തിനോ താന്‍ എതിരല്ല എന്നും ഫെസ്റ്റിവലിന് വേണ്ടി നിര്‍മിച്ച സിനിമയാണിതെന്നാണ് പറഞ്ഞതെന്നും ജോജു പറഞ്ഞു. ലിജോ ജോസ് പുറത്തു വിട്ട തുണ്ട് കടലാസല്ല എഗ്രിമെന്റ് പുറത്തു വിടണമെന്നും നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'സിനിമ ഫെസ്റ്റിവലിന് വേണ്ടി എന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് ആണ് അത്രയും ഫ്രീഡത്തില്‍ അഭിനയിച്ചത്. ഒടിടിയില്‍ തെറി വേര്‍ഷന്‍ വന്നു. ഐഎഫ്എഫ് കെയില്‍ തെറിയില്ലാതെ വേര്‍ഷന്‍ വന്നു. പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ ഇവര്‍ തെറി വേര്‍ഷന്‍ ഒടിടിയ്ക്ക് കൊടുത്തു' എന്നും ജോജു ആരോപിച്ചു.
എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ചുരുളി റിലീസാകുന്നതെന്നും ജോജു പറയുന്നു. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ഇതാണ്.
More »
സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാലോകം
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് അറുപത്തിയേഴാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാലോകം. മമ്മൂട്ടിയും മോഹന്‍ലാലും താരത്തിനായി സോഷ്യല്‍ മീഡിയയില്‍ കുറിച്ച ആശംസകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ജന്മദിനാശംസകള്‍ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വര്‍ഷം നിങ്ങള്‍ക്ക് ആശംസിക്കുന്നു എന്ന് മമ്മൂട്ടി പോസ്റ്റ് ചെയ്തപ്പോള്‍ ജന്മദിനാശംസകള്‍, പ്രിയപ്പെട്ട സുരേഷ് എന്നാണ് മോഹന്‍ലാല്‍ എഴുതിയത്. ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങള്‍ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വര്‍ഷവും നിങ്ങള്‍ക്ക് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
More »
'ഏറ്റവും മികച്ച ആള്‍' വിജയയ്ക്ക് സ്‌പെഷ്യല്‍ ആശംസയുമായി തൃഷ
ദളപതി വിജയ്‌യ്ക്ക് സ്‌പെഷ്യല്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് തൃഷ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തൃഷയുടെ ഇസ്സി എന്ന നായക്കുട്ടിയെ ലാളിക്കുന്ന വിജയ്‌യെയും അരികില്‍ തൃഷയേയും കാണാം.
'ഞങ്ങള്‍ കാത്തിരുന്ന കമന്റ് വൈകിയാണെങ്കിലും എത്തിയല്ലോ' എന്നാണ് ഒരു ആരാധകന്റെ കമന്റ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം നോര്‍വെയില്‍ ഇരുവരെയും ഒന്നിച്ച് കണ്ടതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു. സമീപകാലത്തു ഇരുവരും സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്തതും വാര്‍ത്തയായിരുന്നു.
പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് വിജയ്‌യും തൃഷയും. ഗില്ലി, തിരുപ്പാച്ചി, ആദി, ലിയോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഗില്ലിയില്‍ അഭിനയിച്ചശേഷം തൃഷയും വിജയ്‌യും
More »