സിനിമ

'തഗ് ലൈഫി'ന്റെ പരാജയത്തില്‍ പ്രേക്ഷകരോട് ക്ഷമ ചോദിച്ച് മണിരത്‌നം
കമല്‍ ഹാസനും മണിരത്‌നവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണുണ്ടായത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം. നായകന്‍ പോലെ ഒരു സിനിമയാണ് പ്രേക്ഷകര്‍ പ്രതീക്ഷച്ചെന്നും അത്തരത്തിലൊരു സിനിമ വീണ്ടും ചെയ്യാന്‍ തങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഒരഭിമുഖത്തില്‍ മണിരത്‌നം പറഞ്ഞു. 'നായകന്‍ പോലുള്ള മറ്റൊരു സിനിമ പ്രതീക്ഷിച്ചിരുന്നവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ആ തരത്തിലുള്ള സിനിമ വീണ്ടും ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. അമിത പ്രതീക്ഷയേക്കാള്‍, അത് മറ്റൊരു അനാവശ്യ പ്രതീക്ഷ നല്‍കിയെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ നല്‍കിയതില്‍ നിന്ന് വളരെ വ്യത്യസ്തമായ എന്തോ ഒന്ന് ആയിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. അത് ഒരു തെറ്റിദ്ധാരണയായി മാറി', മണിരത്‌നം പറഞ്ഞു.

More »

കൊക്കെയ്ന് വേണ്ടി 7.72 ലക്ഷം രൂപ നടന്‍ ശ്രീകാന്ത് ഗൂഗിള്‍ പേ വഴി നല്‍കിയെന്ന് വെളിപ്പെടുത്തല്‍
മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസമാണ് നടന്‍ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിലുണ്ടായിരുന്ന മയിലാപ്പൂര്‍ സ്വദേശി പ്രസാദിന്റെ അറസ്റ്റില്‍ നിന്നാണ് പോലീസ് ശ്രീകാന്തിലേക്ക് തിരിഞ്ഞത്. എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പ്രസാദിന്റെ മൊഴി പ്രകാരമാണ് ശ്രീകാന്തിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശ്രീകാന്ത് സ്വകാര്യ പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. കേസില്‍ ശ്രീകാന്തിന് പുറമെ മറ്റൊരു നടനെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കുന്നതായും

More »

ജോര്‍ജ് കുട്ടിയും കുടുംബവും സ്വസ്ഥത നേടുമോ? ദൃശ്യം 3 ഒക്‌ടോബറില്‍ തുടങ്ങും
ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആവേശത്തോടെ സ്വീകരിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുടെയും പിന്‍ബലത്തില്‍ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന അപ്‌ഡേറ്റ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന അപ്ഡേറ്റ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. 'കാമറ വീണ്ടും ജോര്‍ജ്ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നത്.

More »

ചുരുളിയുടെ തെറി ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്; അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോര്‍ജ്
മലയാള സിനിമയില്‍ ഏറെ ചര്‍ച്ചയായി മാറിയ സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി'. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചത്. ചിത്രത്തിലെ പച്ച തെറി പ്രയോഗങ്ങള്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ചുരുളിയ്ക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്ന് പറയുകയാണ് ജോജു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു താരം. 'തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാന്‍ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല’. 'അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട

More »

പേരിലെ 'ജാനകി' മാറ്റണം, സുരേഷ് ഗോപി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്
സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. സിനിമയിലെ കഥാപാത്രമായ 'ജാനകി' എന്ന പേര് ടൈറ്റിലില്‍ നിന്നും കഥാപാത്രത്തിന്റെ പേരില്‍ നിന്നും മാറ്റണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരിക്കുന്നത്. നിയമ വഴി തേടണമെന്നാണ് സംവിധായകനോട് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം ജൂണ്‍ 27-ന് ആഗോള റിലീസായി തീയേറ്ററുകളില്‍ എത്താനിരിക്കവെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍

More »

വാട്‌സ്ആപ്പിലൂടെ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്; 45,000 രൂപ പോയി
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്. 45,000 രൂപയാണ് അമൃത സുരേഷിന് നഷ്ടമായത്. വാട്‌സാപ്പിലൂടെ അടുത്ത ബന്ധുവിന്റെ പേരില്‍ പണം ആവശ്യപ്പെട്ട സന്ദേശം വന്നു. വേറൊരു യുപിഐ ഐഡിയിലേക്ക് പണം അയക്കാനായിരുന്നു നിര്‍ദേശം.പണം അയച്ചതോടെ വീണ്ടും 30,000 രൂപ ചോദിച്ചുവെന്നും അമൃത സുരേഷ് പറയുന്നു. ഇതോടെ ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ഗായിക വ്യക്തമാക്കി. അമൃതയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വ്‌ലോഗിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 'അമ്മൂന് പറ്റിയ അബദ്ധം വാട്ട്സ്ആപ്പ് സ്‌കാം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരി അഭിരാമിയും അമൃതയ്ക്കൊപ്പം വീഡിയോയിലുണ്ട്. കഴിഞ്ഞദിവസമാണ് സ്റ്റുഡിയോയില്‍വച്ച് തന്റെ ബന്ധുവായ ചേച്ചിയുടെ സന്ദേശം വാട്സാപ്പില്‍ വന്നത്. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമായിരുന്നു. ബന്ധുവിന്റെ യുപിഐ ഐഡിക്ക് എന്തോ പ്രശ്‌നമുണ്ടെന്നും

More »

നിരോധിത ലഹരിവസ്തുക്കള്‍: സിനിമാക്കാര്‍ സത്യവാങ്മൂലം നല്‍കണം; കടുപ്പിച്ചു നിര്‍മാതാക്കള്‍
മലയാളസിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന ഉപാധിയുമായി നിര്‍മാതാക്കള്‍. സിനിമാമേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിര്‍മാതാക്കളുടെ സംഘടന കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരം കരാറിന്റെ ഭാഗമായി ഓരോരുത്തരും ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണം. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അടക്കം ഇടപെട്ടിരിക്കുന്ന സാഹചര്യത്തില്‍ ലഹരി ഉപയോഗം തടയാനുള്ള നടപടികള്‍ ഇനി വൈകേണ്ടതില്ല എന്ന തീരുമാനത്തിലാണ് നിര്‍മാതാക്കളുടെ സംഘടന പുതിയ നിര്‍ദ്ദേശം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ല എന്ന് ഓരോരുത്തരും സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടന മുന്നോട്ടു വച്ചിരിക്കുന്നത്. പുതിയ നിര്‍ദ്ദേശം സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാര്‍ക്കും ബാധകമാകും. ലോക ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 മുതല്‍ പുതിയ

More »

നടിയുമായുള്ള പ്രണയം വെളിപ്പെടുത്തി സംവിധായകന്‍ അനീഷ് ഉപാസന
പ്രണയം വെളിപ്പെടുത്തി സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. നടി തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിത പങ്കാളി. 'സഖിയോടൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് അനീഷ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ തുഷാരയെ പരിചയപ്പെടുത്തിയത്. 'എസ്‌കലേറ്റര്‍' എന്ന ചിത്രത്തില്‍ തുഷാര അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയ്ക്കും ഏറെ സുപരിചിതയായ തുഷാര. നടി അഞ്ജലി നായര്‍ ആയിരുന്നു അനീഷിന്റെ മുന്‍ഭാര്യ. ഇരുവരും 9 വര്‍ഷങ്ങള്‍ക്കു മുന്‍പ് വേര്‍പിരിഞ്ഞു. ബാലതാരം ആവണി ഇവരുടെ മകളാണ്. അടുത്തിടെ സൂര്യ ചിത്രം റെട്രോയിലും ആവണി വേഷമിട്ടിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന രീതിയില്‍ കരിയര്‍ ആരംഭിച്ച അനീഷ് പിന്നീട് സിനിമാ സംവിധാന രംഗത്തേക്ക് കടക്കുകയായിരുന്നു. മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍, ജാനകി ജാനേ എന്നിവയാണ് അനീഷിന്റെ പ്രധാന

More »

മോഹന്‍ലാലിനെ ആദരിച്ച് ശ്രീലങ്കന്‍ പാര്‍ലമെന്റ്, ഏറെ അഭിമാനമുണ്ടെന്ന് താരം
മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിനെ ആദരിച്ച് ശ്രീലങ്കന്‍ പാര്‍ലമെന്റ്. ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹിന്റെ ക്ഷണപ്രകാരമാണ് മോഹന്‍ലാല്‍ പാര്‍ലമെന്റിലെത്തിയത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കന്‍ പാര്‍ലമെന്റ് തനിക്കുതന്ന ആദരവില്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ സഭയില്‍ ആദരിക്കപ്പെട്ടത്. ​ഗാലറിയിലാണ് അദ്ദേഹം ഇരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹ് മോഹന്‍ലാലിനെ സഭാം​ഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. തന്റെ പേരുവിളിക്കുമ്പോള്‍ താരം ​ഗാലറിയില്‍നിന്ന് ബഹുമാനത്തോടെ എഴുന്നേല്‍ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, സ്പീക്കര്‍ ഡോ. ജ​ഗത് വിക്രമരത്നെ, ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹ് എന്നിവരെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions