ജഗതിയുടെ അഭിനയ രീതിയെ വിമര്‍ശിച്ച ലാലിനെതിരെ പരിഹാസം
ജഗതി ശ്രീകുമാറിനെപ്പറ്റി നടനും സംവിധായകനുമായ ലാല്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കൈയില്‍ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ ശൈലിയെക്കുറിച്ചായിരുന്നു ലാലിന്റെ പരാമര്‍ശം. സംവിധായകനോട് മുന്‍കൂട്ടി പറയാതെ ഷോട്ടില്‍ കൈയില്‍ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് ലാല്‍ പറയുന്നു. സംവിധായകന്‍ ചെയ്യാന്‍ പറഞ്ഞേല്‍പ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ലാലിന്റെ നിരീക്ഷണം. ' കേരള ക്രൈം ഫയല്‍സ്' വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന പ്ലസിനു നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലാലിന്റെ വാക്കുകള്‍ : അമ്പിളി ചേട്ടനെ പറ്റി പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ
More »
'ചാന്തുപൊട്ട്' വിളി കാരണം വേദനിച്ചവരോട് ക്ഷമ ചോദിച്ച് ബെന്നി പി. നായരമ്പലം
'ചാന്തുപൊട്ട്' സിനിമ കാരണം വിഷമിക്കേണ്ടിവന്നവരോട് ക്ഷമ ചോദിക്കുന്നതായി തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ട്രാന്‍സ്‌ജെന്‍ഡറല്ല. സ്‌ത്രൈണദുരന്തമായി തീരുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചാന്തുപൊട്ട് എന്ന പേര് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ കളിയാക്കാന്‍ ഉപയോഗിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും അത് തങ്ങള്‍ ചിന്തിക്കുകപോലും ചെയ്യാതിരുന്ന കാര്യമാണെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെന്നി പി. നായരമ്പലത്തിന്റെ വാക്കുകള്‍ :' ചാന്തുപൊട്ട്' ഇവരെ ചേര്‍ത്തുനിര്‍ത്താന്‍ വേണ്ടി എഴുതിയതാണ്. സ്‌ത്രൈണദുരന്തമാകുന്ന കഥാപാത്രമായാണ് നമ്മള്‍ അവതരിപ്പിച്ചത്. നമ്മുടെ കഥാപാത്രം ട്രാന്‍സ്‌ജെന്‍ഡറേയല്ല. എഴുത്തുകാരന്‍ എന്ന രീതിയില്‍ പോസിറ്റീവ് ആംഗിള്‍ ആണ് ഞാനും ലാല്‍ജോസും
More »
പണം നല്‍കാത്തതിനാല്‍ സിനിമയ്ക്ക് മോശം റിവ്യൂ നല്‍കി; പരാതിയുമായി നിര്‍മാതാവ്
ചോദിച്ച നല്‍കാത്തതിനാല്‍ സിനിമയ്ക്ക് മോശം റിവ്യൂ നല്‍കിയെന്ന പരാതിയുമായി നിര്‍മാതാവ്. അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വ്യസനസമേതം ബന്ധുമിത്രാദികള്‍'. എന്ന ചിത്രത്തിന്റെ റിവ്യൂ നല്കാന്‍ ഓണ്‍ലൈന്‍ സിനിമ നിരൂപകന്‍ പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
ചിത്രത്തിന്റെ നിര്‍മാതാവ് വിപിന്‍ദാസ് ആണ് പരാതി നല്‍കിയത്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പണം നല്‍കിയില്ലെങ്കില്‍ സിനിമയെക്കുറിച്ച് മോശം റിവ്യൂ നല്‍കുമെന്ന് നിര്‍മാതാവിനെയും സിനിമയുടെ അണിയറപ്രവര്‍ത്തകരെയും ഓണ്‍ലൈന്‍ സിനിമ നിരൂപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തി. എന്നാല്‍ പണം
More »
മഞ്ജു വാര്യരുടെ അച്ഛന്‍ പണ്ട് മഞ്ജുവിനായി ചാന്‍സ് ചോദിച്ച് സെറ്റില്‍ വന്നുകണ്ട കാര്യം വെളിപ്പെടുത്തി ഉര്‍വശി
മഞ്ജു വാര്യരുടെ അച്ഛന്‍ മകള്‍ക്കായി ചാന്‍സ് ചോദിച്ച് വന്ന കഥ പറഞ്ഞ് ഉര്‍വശി. ‘ഇന്‍സ്‌പെക്ടര്‍ ബല്‍റാം’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ആല്‍ബങ്ങളുമായി മഞ്ജുവിന്റെ അച്ഛന്‍ എത്തിയത്. ‘തേരി മേരി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുന്നതിന് ഇടയിലാണ് ഉര്‍വശി ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജു വാര്യറും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
'എന്റെ ഓര്‍മയില്‍ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് കണ്ണൂര്‍ ഒരു വീട്ടില്‍ ആയിരുന്നു. ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ എന്നെ മൂന്നാല് പ്രാവശ്യം ഒരാള്‍ കൈ കാണിക്കുന്നുണ്ട്. കുറച്ച് ആല്‍ബം ഒക്കെ ഉണ്ട് കയ്യില്‍. അപ്പോള്‍ അവിടുത്തെ ആ വീട്ടിലെ അമ്മ എന്റെ അടുത്ത് പറഞ്ഞു, ‘ഇദ്ദേഹത്തിന്റെ മകള്‍ ഉണ്ടല്ലോ… നല്ല ആര്‍ട്ടിസ്റ്റാണ്. നല്ലവണ്ണം ഡാന്‍സ് ചെയ്യൂട്ടോ, ഒന്ന് കണ്ടുനോക്കൂ’ എന്ന്.'
'ഞാന്‍ ആല്‍ബം നോക്കിയപ്പോള്‍
More »
ഇന്ത്യ തുര്‍ക്കിയെ സഹായിച്ചു, അവര്‍ തിരിച്ചു ചെയ്തത് വലിയ തെറ്റ് - നിലപാട് വ്യക്തമാക്കി ആമിര്‍ ഖാന്‍
തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമൊത്തുള്ള ഫോട്ടോയുടെ പേരില്‍ തനിക്കെതിരെ നടന്ന ബഹിഷ്‌കരണാഹ്വാനത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍. 2017ല്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെ കണ്ടപ്പോള്‍, ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ആമിര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയെ അദ്ദേഹം വിമര്‍ശിച്ചു.
തുര്‍ക്കി ചെയ്തത് വലിയ തെറ്റാണെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും അതില്‍ വേദനയുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഭൂകമ്പമുണ്ടായപ്പോള്‍ തുര്‍ക്കിയ്ക്ക് ആദ്യം സഹായമെത്തിച്ച രാജ്യങ്ങളില്‍ ഇന്ത്യയുണ്ട്. അന്ന് തനിക്കോ സര്‍ക്കാരിനോ, പിന്നീട് തുര്‍ക്കി ഇങ്ങനെ ഇന്ത്യക്കെതിരെ തിരിയുമെന്ന് അറിയില്ലായിരുന്നുവെന്ന് ആമിര്‍ വ്യക്തമാക്കി. ഇന്ത്യാ ടിവിയുടെ ആപ് കി അദാലത്ത് പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക്
More »
ആകെ നെഗറ്റിവിറ്റി, മാര്‍ക്കോ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന് ഉണ്ണി മുകുന്ദന്‍
മലയാളത്തിലെ മോസ്റ്റ് വയലന്റ് മൂവി എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് ‘മാര്‍ക്കോ’. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രവും. ഏറെ ചര്‍ച്ചയായ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇനി അത് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
തന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്റെ ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ ഒരു ആരാധകന്‍ മാര്‍ക്കോ 2 എന്ന് എത്തുമെന്ന് ചോദിച്ച് എത്തിയിരുന്നു. ആ ചോദ്യത്തോടുള്ള പ്രതികരണത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
‘ബ്രോ, ക്ഷമ ചോദിക്കുന്നു. മാര്‍ക്കോ സിരീസ് തുടരാനുള്ള ആലോചന ഞാന്‍ അവസാനിപ്പിച്ചു. ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാര്‍ക്കോയേക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍
More »
'തുടരും' എന്റെ സിനിമയില്‍ നിന്ന് മോഷ്ടിച്ചത്, ആ ഡയലോഗും മോഷ്ടിച്ചു- സനല്‍ കുമാര്‍ ശശിധരന്‍
തന്റെ സിനിമയുടെ കഥ മോഷ്ടിച്ചാണ് 'തുടരും' സിനിമ ഒരുക്കിയതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. തന്റെ 'തീയാട്ടം' എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് തുടരും സിനിമ ആക്കിയിരിക്കുന്നത് എന്ന ഗുരുതര ആരോപണവുമായാണ് സനല്‍ കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. 'കൊന്നാല്‍ പാപം തിന്നാല്‍ തീരും' എന്ന തന്റെ തിരക്കഥയിലെ ഒരു ഡയലോഗും മോഷ്ടിച്ച് സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, മുരളി ഗോപി, സുധീര്‍ കരമന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കാനിരുന്ന സിനിമയാണ്. അവര്‍ തിരക്കഥ വായിച്ചിട്ടുള്ളതുമാണ് എന്നാണ് സംവിധായകന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
സനല്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് :
തുടരും എന്ന സിനിമ കണ്ടു. 2020ല്‍ ഞാന്‍ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതു കൊണ്ടോ തിരിച്ചറിയാത്ത രീതിയില്‍
More »
പോളോ കളിക്കുന്നതിനിടെ തേനീച്ച തൊണ്ടയില്‍ കുടുങ്ങി ഹൃദയാഘാതം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് മരിച്ചു
പ്രമുഖ പോളോ താരവും വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. വ്യാഴാഴ്ച ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
പോളോ കളിക്കുന്നതിനിടെ തേനീച്ച തൊണ്ടയില്‍ കുടുങ്ങുകയും തുടര്‍ന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും സംഭവിക്കുകയുമായിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരിഷ്മ കപൂറിനും സഞ്ജയ്ക്കും സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചിരുന്നു. ഓട്ടോ കമ്പോണന്റ്‌സ് കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്നു സഞ്ജയ് കപൂര്‍.
11 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം 2016ല്‍ ആണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. 2003ല്‍ ആയിരുന്നു സഞ്ജയും കരിഷ്മയും വിവാഹിതരായത്.
ബോളിവുഡ് കണ്ട ഏറ്റവും വലിയ
More »
സഹപ്രവര്‍ത്തകര്‍ മരണപ്പെട്ടു, വിദ്യാര്‍ഥികളെ കാണാതായി: അഹമ്മദാബാദില്‍ നിന്നും എലിസബത്ത്
എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ അഹമ്മദാബാദിലെ ആശുപത്രി സമുച്ചയത്തില്‍ ഉണ്ടായിരുന്ന എലിസബത്ത് ഉദയന്‍ പരിക്ക് പറ്റാതെ രക്ഷപ്പെട്ടെങ്കിലും സഹപ്രവര്‍ത്തകര്‍ മരണപ്പെട്ടതിന്റെയും വിദ്യാര്‍ഥികളെ കാണാതായതിന്റെയും ഞെട്ടലിലാണ് അവര്‍. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം പതിച്ചത്. സ്വന്തം ജീവന്‍ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓര്‍ത്തുള്ള ദുഃഖത്തിലാണ് താനെന്ന് എലിസബത്ത് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
എലിസബത്തിന്റെ വാക്കുകള്‍ :
അപകടം നടന്ന ഹോസ്റ്റലും ആശുപത്രിയും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരം ഉണ്ട്. കൂടുതല്‍ ആളുകളും മരിച്ച നിലയിലാണ് ആശുപത്രിയിലേക്ക് വന്നത്. അപകടത്തില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഇതുവരെ മലയാളികള്‍ ഇല്ലെന്നാണ് സൂചന. 63
More »