മുന്നില്‍ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയതാണ് അപകടകാരണമെന്ന് ഷൈന്‍ ടോം ചാക്കോയുടെ ഡ്രൈവര്‍
ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വണ്ടി അപകടത്തില്‍ പെടാന്‍ കാരണം മുന്നില്‍ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയതു കൊണ്ടാണെന്ന് നടന്റെ കാര്‍ ഓടിച്ചിരുന്ന അനീഷ്. കാറിന്റെ പിന്‍ സീറ്റിലായിരുന്നു പിതാവ് ചാക്കോ. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് ചാക്കോയുടെ മരണകാരണം എന്നാണ് വിവരം.
ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. മൂത്രമൊഴിക്കാനായി ഡബിള്‍ ട്രാക്കിന്റെ ഇടതു ഭാഗം ചേര്‍ന്ന് വണ്ടി ഓടിക്കുകയായിരുന്നു. ദൂരെ വലത് വശത്തായി ലോറി പോകുന്നത് കാണാമായിരുന്നു. ലോറിയുടെ അടുത്തെത്തി ക്രോസ് ചെയ്യാനായി നില്‍ക്കുമ്പോള്‍ ലോറി വലത് വശത്തു നിന്ന് ഇടത്തേക്ക് പെട്ടെന്ന് കടന്നു വന്നു.
പുലര്‍ച്ചെ ആയതിനാല്‍ 60-80 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ ലോറിയുടെ പിന്നില്‍ പോയി ഇടിക്കുകയായിരുന്നു. പിന്‍ സീറ്റില്‍ ഇരുന്ന
More »
തല്ലിക്കൊന്ന് കാട്ടില്‍ക്കളയും'; സാന്ദ്ര തോമസിന് വധഭീഷണി, പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ സന്ദേശം പുറത്ത്
നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിനെ കൊല്ലുമെന്ന് ഭീഷണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസം മുമ്പ് പരാതി നല്‍കിയിട്ടെങ്കിലും സംഭവത്തില്‍ നടപടി എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് സാന്ദ്ര ആരോപിച്ചു.
സിനിമാ നിര്‍മാണത്തിന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. മാര്‍ച്ച് മാസം നല്‍കിയ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണമൊന്നും ഉണ്ടായിട്ടില്ല എന്നാണ് സാന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ചാനലിന് സാന്ദ്ര നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഫെഫ്കയിലെ യൂണിറ്റ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. 50 ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. നിയമനടപടി പുരോഗമിക്കവേയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റെനി നേരില്‍
More »
'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സൗബിന് നോട്ടീസ്
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ പേരില്‍ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പുപരാതിയില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് നോട്ടിസ് നല്‍കി പൊലീസ്. 14 ദിവസത്തിനകം ഹാജരാകണം എന്ന ആവശ്യപ്പെട്ടാണ് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് പൊലീസ് നടപടി.
സിനിമയുടെ നിര്‍മ്മാതാക്കളായ പറവ ഫിലിംസിന്റെ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സിനിമയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പും വഞ്ചനയും നടത്തി എന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വന്‍ വിജയം നേടിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ മുടക്കുമുതലും ലാഭവിഹിതവും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്‍കിയ പരാതിയിലാണ് പുതിയ നടപടി.
ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നല്‍കാതെ പറവ ഫിലിംസുമായി
More »
ലൈംഗികാതിക്രമ കേസ്; നടന്‍ ബാലചന്ദ്ര മേനോനെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി
ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. ഇക്കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതിയുമായി നടി രംഗത്തെത്തിയത്. 'ദേ ഇങ്ങോട്ട് നോക്ക്യേ' എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാര്‍ക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി
More »
'ഫെഫ്ക'യുടെ മാനനഷ്ടക്കേസിനെ നിയമപരമായി നേരിടുമെന്ന് സാന്ദ്ര തോമസ്
തനിക്കെതിരായ മാനനഷ്ടക്കേസിനെ നിയമപരമായി നേരിടുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ഫെഫ്ക പ്രൊഡക്ഷന്‍ എക്സ്‌ക്യൂട്ടീവ് യൂണിയന്റെ നിയമനടപടിക്കെതിരെയാണ് സാന്ദ്ര തോമസ് പ്രതികരണവുമായി രംഗത്തെത്തിയത്. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര നടത്തിയ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ഫെഫ്ക പ്രൊഡക്ഷന്‍ എക്സ്‌ക്യൂട്ടീവ് യൂണിയന്‍ നിയമനടപടിക്കൊരുങ്ങുന്നതായി അറിയിച്ചിരുന്നു. 50 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് എറണാകുളം സബ് കോടതിയില്‍ സംഘടന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ പ്രതികരണവുമായി സാന്ദ്ര എത്തിയിരിക്കുകയാണ്.
സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു ! പറഞ്ഞതില്‍ നിന്ന് ഒരടി
More »
ഹേമ കമ്മിറ്റിയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രിയോട് പാര്‍വതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകളില്‍ പരിഹാസവുമായി നടി പാര്‍വതി തിരുവോത്ത്. അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനം ആയോ എന്നാണ് പാര്‍വതി മുഖ്യമന്ത്രിയോട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിച്ചത്.കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നടപടി.
'എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, അല്ലേ അതില്‍ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് വലിയ ധൃതിയൊന്നുമില്ല കേട്ടോ,
More »
'നിങ്ങള്‍ ആരോ ആയിക്കോട്ടെ'; ഭാഷാ വിവാദത്തില്‍ കമല്‍ ഹാസനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി
ഭാഷാ വിവാദത്തില്‍ നടന്‍ കമല്‍ ഹാസനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും ജനങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ അവകാശമില്ലെന്നും കോടതി പറഞ്ഞു. കമല്‍ ഹാസന്‍ മാപ്പു പറയുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു.
തമിഴില്‍ നിന്നാണ് കന്നഡയുടെ ഉല്‍പത്തി എന്നായിരുന്നു കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശം. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം താരം നടത്തിയതെന്ന് ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയില്‍ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കമല്‍ ഹാസന്‍ ഒരു സാധാരണ വ്യക്തിയല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു വിഭാഗത്തിന്റെ വികാരം വൃണപെടുത്തിയല്ല ആവിഷ്കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും ജസ്റ്റീസ് നാഗപ്രസന്ന പറഞ്ഞു.
ജലം, ഭൂമി, ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്,
More »
'തഗ് ലൈഫ്' സിനിമയുടെ റിലീസ് വിലക്ക് നീക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കര്‍ണാടക ഹൈക്കോടതിയില്‍
തഗ് ലൈഫ് സിനിമയുടെ റിലീസിനുള്ള വിലക്ക് തടയണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നിര്‍മാതാക്കള്‍. നിര്‍മാതാക്കളായ രാജ്കമല്‍ ഇന്റര്‍നാഷണല്‍സ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ സുഗമമായ റിലീസ് സാധ്യമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തഗ് ലൈഫിന്റെ സഹനിര്‍മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കമല്‍ഹാസന്‍ ഉള്‍പ്പെട്ട ഭാഷാ വിവാദത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണം, എല്ലാ തീയേറ്ററുകളിലും സുഗമമായ പ്രദര്‍ശനം അനുവദിക്കണം, ക്രമസമാധാനപ്രശ്നമുണ്ടായാല്‍ പൊലീസ് ഇടപെടണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഹര്‍ജിയില്‍ ഉള്ളത്. കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ചിത്രതിന്റെ പ്രദര്‍ശനം വിലക്കുന്നത് നിയമ
More »
ഒടിടിയില്‍ എത്തിയതിനു ശേഷവും ഹൗസ്ഫുള്‍ ഷോ; തിയേറ്റര്‍ വിടാതെ 'തുടരും'
റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ തിയേറ്ററുകളില്‍ തുടരുന്നതിനിടെയാണ് സിനിമ ഒടിടിയില്‍ എത്തിയത്. എന്നാല്‍ ഒടിടിയില്‍ എത്തിയതിന് ശേഷവും തിയേറ്ററില്‍ മികച്ച ബുക്കിങ് ലഭിക്കുന്നു എന്ന റിപോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പല തിയേറ്ററുകളിലും നിറഞ്ഞ സദസ്സോടെയായിരുന്നു പ്രദര്‍ശനം നടത്തിയത്. ഞായറാഴ്ച ദിവസമായ ഇന്നലെയും മികച്ച ബുക്കിങ്ങാണ് ലഭിച്ചത്. ഒടിടി റിലീസിനെത്തുടര്‍ന്ന് സിനിമ ചില തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെ കുറച്ച് തിയേറ്ററുകളില്‍ മാത്രമാണ് ഷോ ഉള്ളത്.
അതേസമയം, ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തിയ തുടരും ആഗോളതലത്തില്‍ 230 കോടിയിലധികം രൂപയാണ് നേടിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലധികമാണ് സിനിമയുടെ കളക്ഷന്‍. കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ്
More »