സിനിമ

വധഭീഷണിയുണ്ട്, സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടി- പരാതിയുമായി ഉണ്ണി മുകുന്ദന്‍
തനിക്ക് വധഭീഷണിയുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് പരാതി നല്‍കി. പി ആര്‍ ഒ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയ വിവരം നടന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പ് കോള്‍ വന്നിരുന്നു. വിപിനെതിരെ ഉള്‍പ്പെടെ ജാഗ്രത വേണം എന്നായിരുന്നു മുന്നറിയിപ്പ്. സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു. തന്റെ ജീവന് സംരക്ഷണം വേണമെന്നും ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരങ്ങള്‍. അതേസമയം, രണ്ട് ദിവസം മുമ്പായിരുന്നു ഉണ്ണി മുകുന്ദനെതിരെ വിപിന്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ്

More »

സിനിമകളുടെ വിജയം, മുരുകന് വേല്‍ സമര്‍പ്പിച്ചു മോഹന്‍ലാല്‍
'തുടരും' വന്‍ വിജയമായതിന് പിന്നാലെ ചെങ്കോട്ട തിരുമലക്കോവിലില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹന്‍ലാലും സുഹൃത്തുക്കളും പന്‍പൊഴി തിരുമല കുമാരസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വഴിപാടായി ചെമ്പില്‍ പൊതിഞ്ഞ വേലും മോഹന്‍ലാല്‍ സമര്‍പ്പിച്ചു. ദക്ഷിണപഴനിയെന്നപേരില്‍ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവില്‍ വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. അല്ലു അര്‍ജുന്റെ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 600 വര്‍ഷത്തിനപ്പുറമാണ് തിരുമലകോവിലിന്റെ പഴക്കം കണക്കാക്കുന്നത്. മോഹന്‍ലാലിന്റെ തുടരും സിനിമയിലെ 'കൊണ്ടാട്ടം' പാട്ടിലും തിരുമല മുരുകനെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. നിത്യേന കേരളത്തില്‍നിന്ന് നൂറുകണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് മലമുകളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച തിരുമലക്കോവില്‍. ഇനിയും

More »

'തഗ് ലൈഫ്' റിലീസ് തടയും, കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയണം..; ഭാഷാ വിവാദത്തില്‍ ഫിലിം ചേംബര്‍
കന്നഡ വിരുദ്ധ പ്രസ്താവന നടത്തിയതിനാല്‍ കമല്‍ ഹാസന്റെ പുതിയ ചിത്രം ‘തഗ് ലൈഫി’ന്റെ റിലീസ് തടയാന്‍ നീക്കം. 24 മണിക്കൂറിനകം കമല്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ചേംബര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി ശിവരാജ് തംഗടഗിയും കമല്‍ ക്ഷാമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജൂണ്‍ 5ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ജനിച്ചതെന്ന് കമല്‍ പറഞ്ഞത്. ഈ പ്രസ്താവനയാണ് വിവാദമായത്. പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും കമലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കമലിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ്.

More »

'യാത്രയുടെ അവസാനം സത്യം വിജയിക്കും'; ഡി ജി പിക്കും എ‌‌ഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍
നീതി തേടി ഡി.ജി.പിക്കും എ.ഡി.ജി.പിക്കും പരാതി നല്‍കിയതായി നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നീതി തേടി ബഹുമാനപ്പെട്ട ഡി.ജി.പിക്കും എ.ഡി.ജി.പിക്കും ഔദ്യോഗിക പരാതി സമര്‍പ്പിച്ചിട്ടുണ്ട്. യാത്രയുടെ അവസാനം സത്യം വിജയിക്കും എന്നാണ് താരം ഫേസ്‌ബുക്കില്‍ കുറിച്ചത്. നേരത്തെ തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദനെതിരെ പി ആര്‍ ഒ വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. ഇയാളുടെ വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവര്‍ത്തിച്ചു വരികയാണ് പരാതിക്കാരന്‍. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് വിപിന്‍ കുമാര്‍ ഇന്‍ഫോപാര്‍ക്ക്

More »

'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ്! പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം?
തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ടൊവിനോ തോമസ് ചിത്രം 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ്. ആദിവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ അടക്കം മുത്തങ്ങ സംഭവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ റീ സെന്‍സറിങ്ങിലേക്ക് പോകുന്നത്. ഇതോടെ ഏതെങ്കിലും രാഷ്ട്രീയ താത്പര്യത്തെ തുടര്‍ന്നാണോ റീ സെന്‍സറിങ് നടക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. അബിന്‍ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ ചിത്രം 15 കോടിയിലേറെ കളക്ഷന്‍ ആഗോള ബോക്സ് ഓഫീസില്‍ നേടിയിരുന്നു. ‘മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവച്ചത്. സുരാജ് വെഞ്ഞാറമ്മൂടും തമിഴ് സംവിധായകനും നടനുമായ ചേരനുമാണ് ചിത്രത്തിലെ പ്രധാന

More »

തെലങ്കാന സംസ്ഥാന പുരസ്‌കാരം: മികച്ച നടി നിവേദ തോമസ്, ദുല്‍ഖറിന് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം
തെലങ്കാന സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരത്തില്‍ നേട്ടം കൊയ്ത് മലയാളി താരങ്ങള്‍. മികച്ച നടിക്കുള്ള പുരസ്‌കാരം നിവേദ തോമസും മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാനും സ്വന്തമാക്കി. ’35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നിവേദ തോമസിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. നന്ദ കിഷോറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നായിക ആയാണ് നിവേദ വേഷമിട്ടത്. വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ദുല്‍ഖര്‍ അവാര്‍ഡ് നേടിയിരിക്കുന്നത്. ‘പുഷ്പ 2’വിലൂടെ അല്ലു അര്‍ജുന്‍ ആണ് മികച്ച നടന്‍. ‘കല്‍ക്കി 2898 എഡി’യാണ് മികച്ച സിനിമ. നാഗ് അശ്വിന്‍ ആണ് മികച്ച സംവിധായകന്‍. ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപിക്കുന്നത്. 2024 ല്‍ റിലീസ് ചെയ്ത തെലുങ്ക്

More »

വിപിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍, പ്രമുഖ നടിയും വിപിനെതിരെ പരാതി നല്‍കിയെന്ന്
പിആര്‍ഒ ആയിരുന്ന വിപിന്‍ കുമാറിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. വര്‍ഷങ്ങളായി കൂടെ ഉണ്ടായിരുന്ന വിപിന്‍ തനിക്കെതിരെ അപവാദ പ്രചാരണമാണ് നടത്തുന്നത്. വിപിനെ മര്‍ദ്ദിച്ചിട്ടില്ല. സിസിടിവി ഉള്ളിടത്താണ് ഇതെല്ലാം സംഭവിച്ചത് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. താനും തങ്ങളുടെ പൊതുസുഹൃത്തായ വിഷ്ണു ഉണ്ണിത്താനും ചേര്‍ന്നാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ വിപിനെ കാണാന്‍ ചെന്നത്. താന്‍ വിപിനെ മര്‍ദ്ദിച്ചിട്ടില്ല. സിസിടിവി ഉള്ളിടത്താണ് ഇതെല്ലാം സംഭവിച്ചത്. ഫ്‌ളാറ്റിന്റെ ബേസ്‌മെന്റില്‍ വച്ചാണ് സംഭവം നടക്കുന്നത്. കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചാണ് വിപിന്‍ വന്നത്. തന്നെ കുറിച്ച് മോശമായി സംസാരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. കണ്ണട ഊരി സംസാരിക്കാന്‍ പറഞ്ഞിരുന്നു. അങ്ങനെ ചെയ്യാത്തതു കൊണ്ട് കണ്ണട താന്‍ ഊരി മാറ്റി പൊട്ടിച്ചു, എന്നാല്‍ വിപിനെ മര്‍ദ്ദിച്ചിട്ടില്ല. തന്റെ അക്കൗണ്ടും

More »

ദിലീപിന്റെ 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രശംസിച്ചതില്‍ വിശദീകരണവുമായി എം എ ബേബി
ദിലീപ് നായകനായെത്തിയ 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' സിനിമ തിയറ്ററില്‍ പോയി കണ്ടശേഷം നടത്തിയ അഭിപ്രായത്തില്‍ വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. സിനിമയില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ന്യായീകരിക്കുന്നുവെന്ന് ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല, പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് സിനിമ കാണാന്‍ നിര്‍ബന്ധിതനായത്, സിനിമ കണ്ടപ്പോള്‍ നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് തോന്നി', മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാമെന്നും അദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിലടക്കം രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി എംഎ ബേബി രംഗത്തെത്തിയിരിക്കുന്നത്. എംഎ ബേബിയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം : പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞതിനെ ക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത്

More »

'നരിവേട്ട'യെ പ്രശംസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി മാനേജര്‍
നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന മാനേജരുടെ പരാതിയില്‍ കേസെടുത്തു പൊലീസ്. ടോവിനോ ചിത്രം നരിവേട്ട സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാലാണ് തന്നെ മര്‍ദിച്ചതെന്നാണ് മാനേജറുടെ പരാതി. കാക്കനാട്ടെ ഫ്ലാറ്റില്‍ വച്ചായിരുന്നു മര്‍ദനം. പ്രഫഷനല്‍ മാനേജര്‍ വിപിന്‍ കുമാര്‍ ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് പരാതി നല്‍കിയത്. വിപിനെ ഉണ്ണി മുകുന്ദന്‍ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷമാണ് മാനേജര്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. വിശദമായി മൊഴിയെടുത്ത് പരാതിയില്‍ വ്യക്തത തേടുകയാണ് പോലീസ്. മാര്‍ക്കോ എന്ന വലിയ വിജയം നേടിയ ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദന്‍ നായകനായി വന്ന ​ഗെറ്റ് സെറ്റ് ബേബി വന്‍ പരാജയമായി മാറിയെന്നും അന്നുമുതല്‍ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണെന്നും വിപിന്‍ പരാതിയില്‍ പറഞ്ഞു. ആ ചിത്രത്തിന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions