സിനിമ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റന്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് സംഘാടകരുടെ തീരുമാനം. വിജയ്‌യുടെ പരിപാടിയില്‍ പങ്കെടുക്കാനായി നൂറുകണക്കിന് ആരാധകരാണ് ലണ്ടനിലെ ദി ഷാര്‍ഡിന് സമീപം എത്തിയിരുന്നത്. പരിപാടി റദ്ദാക്കിയത് മണിക്കൂറുകളായി ക്യൂ നിന്നവരടക്കം ഉള്ള ആരാധകരെ നിരാശരാക്കി. പൊതുജന സുരക്ഷയെ കരുതി പരിപാടി റദ്ദാക്കുകയാണെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അനുമതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള അംഗം ഉച്ചഭാഷിണിയിലൂടെ പറഞ്ഞു. തമിഴ്‌നാട്ടിലേക്ക് നിക്ഷേപകങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിജയ് യുകെയില്‍ എത്തിയത്. കഴിഞ്ഞ ദിവസം 12,300 കോടി രൂപയുടെ നാല് പ്രമുഖ നിക്ഷേപ കരാറുകളില്‍ മുഖ്യമന്ത്രി വിജയ് ഒപ്പുവെച്ചതായും പദ്ധതികളിലൂടെ സംസ്ഥാനത്ത് 9,000 ത്തോളം പുതിയ തൊഴിലവസരങ്ങള്‍

More »

അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയുടെയും ക്യാമറാമാന്‍ നിമിഷ് രവിയുടെ വിവാഹം കഴിഞ്ഞു. അഹാന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 10 വര്‍ഷത്തെ പ്രണയസാഫല്യമാണ് നടന്നിരിക്കരുതെന്നും അഹാന ചിത്രങ്ങള്‍ക്കു താഴെ പങ്കുവച്ചു. 'എന്റെ ഉറ്റ സുഹൃത്ത്, ബോയ് ഫ്രണ്ട്, പങ്കാളി, ആത്മമിത്രം, പ്രിയപ്പെട്ടവന്‍ - അങ്ങനെ എല്ലാം, ഒടുവില്‍ ഇപ്പോള്‍ എന്റെ ഭര്‍ത്താവും! നിന്റെ സാന്നിധ്യത്തില്‍ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും മിടിക്കുന്നു. നമുക്ക് ഒരുമിച്ച് വയസ്സാവണം, നമുക്ക് മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം… ജീവിതകാലം മുഴുവനും അതിനുശേഷവും ഒരേ ടീമായി നമുക്ക് മുന്നോട്ട് പോകാം'- അഹാന കുറിച്ചു. മഞ്ജു വാര്യരടക്കം നിരവധിപ്പേര്‍ വിവാഹ ചിത്രത്തിന് താഴെ ആശംസ അറിയിക്കുന്നുണ്ട്. അഹാന പങ്കുവച്ച ചിത്രങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെയും ജേക്സ്

More »

സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
വിവാഹശേഷമാണ് ദിവ്യാ ഉണ്ണി സിനിമയില്‍നിന്ന് ഇടവേളയെടുത്തത്. വരുംനാളുകളില്‍ നല്ല കഥകള്‍ വന്നാല്‍ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും പങ്കുവെക്കുകയാണ് താരം. 'ചെറുപ്പത്തില്‍ അഭിനയിക്കണം എന്ന ആഗ്രഹം വന്നപ്പോള്‍, അമ്മ പറഞ്ഞത് പഠിക്കണം, എന്നാല്‍ മാത്രമേ അഭിനയത്തിലേക്ക് വിടൂ എന്നാണ്. നൃത്താദ്യാപകന്‍, പ്രാക്ടീസ് ചെയ്താലേ സ്റ്റേജില്‍ കയറ്റൂ എന്നും പറഞ്ഞു. അതോടെ ഡാന്‍സും പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ ആളാണ് ദിവ്യ ഉണ്ണി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ അത്രയും കൃത്യതയോടെ എല്ലാം കൊണ്ടു പോകാന്‍ സാധിച്ചില്ല. എന്നാല്‍ വിവാഹത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചതോടെ അധ്യാപികയെന്ന നിലയില്‍ ക്ലാസുകള്‍ മുടക്കാന്‍ കഴിയാത്ത അവസ്ഥയായി. അമ്മയെന്ന ഉത്തരവാദിത്തം കൂടി വന്നതോടെ അഭിനയത്തില്‍ സജീവമാകാന്‍ സാധിച്ചില്ല. ആഗ്രഹമുണ്ടായിട്ടും താന്‍ കാരണം ഒരു സിനിമയുടെ ക്രൂവിനും

More »

പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
നടന്‍ പ്രണവ് മോഹന്‍ലാലിന്റെ പുതിയ യാത്രാ പദ്ധതികളെക്കുറിച്ചും സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും തുറന്ന് പറഞ്ഞ സുചിത്ര മോഹന്‍ലാല്‍. പ്രണവ് നിലവില്‍ ചെന്നൈയിലുണ്ടെന്നും ഉടന്‍ തന്നെ ലണ്ടനിലേക്ക് തിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. എന്ന് തിരിച്ചുവരുമെന്ന പ്ലാന്‍ പ്രണവിന് പോലും ധാരണ ഉണ്ടാവില്ലെന്നും സുചിത്ര പറഞ്ഞു. പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തതായി അറിഞ്ഞെങ്കിലും അത് ഏതാണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്ന് സുചിത്ര വ്യക്തമാക്കി 'ഇപ്പോള്‍ അവന്‍ ചെന്നൈയില്‍ ഉണ്ട്. അടുത്ത ദിവസം തന്നെ ലണ്ടനിലേക്ക് പോകും. അവിടെ എന്തോ മ്യൂസിക്ക് ഫെസ്റ്റോ മറ്റോ ഉണ്ടെന്ന് പറഞ്ഞു. എപ്പോഴാണ് തിരിച്ചുവരുന്നതെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് പറഞ്ഞത്. ചിലപ്പോള്‍ രണ്ടുമാസം, അല്ലെങ്കില്‍ അതില്‍കൂടുതല്‍ ആകുമെന്നാണ് പറഞ്ഞത്. വണ്‍വേ ടിക്കറ്റാണല്ലോ എടുക്കുന്നത്. (ചിരി). ആ ഒരു രീതിയിലാണ് പോക്ക്. തിരിച്ച് എപ്പോള്‍ വരുമെന്ന് അറിയില്ല.

More »

അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യന്‍ നായിക തൃഷ കൃഷ്ണന്‍ അഭിനയരംഗത്ത് നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. താരവുമായി അടുത്ത കേന്ദ്രങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ കരാര്‍ ഒപ്പുവെച്ചിട്ടുള്ള സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും താരം ഇടവേളയിലേക്ക് കടക്കുക എന്നാണ് ലഭിക്കുന്ന സൂചന. വര്‍ഷങ്ങളായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രമുഖ താരത്തിന്റെ ഈ പെട്ടെന്നുള്ള ഇടവേള ആരാധകരെയും ഒരേപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി നടിയുടേതായി ഇറങ്ങുന്ന സിനിമകള്‍ വളരെ കുറവാണ്. വര്‍ഷത്തില്‍ ഒന്നിലേറെ സിനിമകള്‍ റീലീസ് ചെയ്യുന്ന തൃഷയുടേതായി പുറത്തിറങ്ങിയ ഒടുവിലെ ചിത്രം കറുപ്പാണ്. എന്നാല്‍ താരം അഭിനയം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയല്ലെന്നും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കുമായി കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമാണ്

More »

ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനാല്‍ മോഹന്‍ലാലിന്റെ ഇന്നത്തെ സിഡ്‌നി ഷോ മാറ്റി വെച്ചു. ലാല്‍ ഒഴികെ ഉള്ള താരങ്ങള്‍ ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. ഗായിക കെ എസ് ചിത്ര, മനോജ് കെ ജയന്‍ അടക്കമുള്ളവര്‍ എത്തിയെങ്കിലും മോഹന്‍ലാലിന് വീസ ലഭിച്ചിരുന്നില്ല. വീസ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതേസമയം, ഷോ മറ്റൊരു ദിവസം ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഓസ്ട്രേലിയന്‍ വീസക്കുള്ള കര്‍ശന വ്യവസ്ഥകളാണ് മോഹന്‍ലാലിന് വീസ ലഭിക്കുന്നതിന് പ്രശ്‌നമായതെന്നാണ് വിവരം.

More »

വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരായ വിവാഹമോചന കേസ് പിന്‍വലിച്ച് ഭാര്യ സംഗീത. ചെങ്കല്‍പേട്ട് കുടുംബകോടതിയിലെ കേസാണ് പിന്‍വലിച്ചത്. ജൂണ്‍ 15ന് കോടതി കേസ് പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിജയ്‌യുമായുള്ള പ്രശ്നങ്ങള്‍ സോള്‍വ് ആയോ ഇതോടെ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വന്‍ പൊതുജനശ്രദ്ധ നേടുകയും ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിജയിയുടെയും ഭാര്യയുടെയും വിവാഹമോചന ഹര്‍ജി ചെംഗല്‍പട്ട് കുടുംബ കോടതി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇരുപക്ഷവും കോടതിയില്‍ ഹാജരാകാതിരുന്നതോടെ വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെക്കുകയായിരുന്നു. 2025 ഡിസംബര്‍ 23നാണ് സംഗീത, വിജയിക്കെതിരെ ചെംഗല്‍പട്ട് ജില്ലാ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്.

More »

'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
തന്റെ ആദ്യ ചിത്രം 'തുടക്കം' തിയറ്ററുകളില്‍ എത്താനിരിക്കെ ആലപ്പുഴ ഹരിപ്പാടുള്ള പ്രശസ്തമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയ മോഹന്‍ലാല്‍. അമ്മ സുചിത്രക്കോപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ചിത്രത്തിനും വിസ്മയയ്ക്കും ആശംസകളുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. വന്‍ വിജയം നേടിയ ‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍

More »

ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
താരസംഘടന അമ്മയില്‍ ശ്വേതാ മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങള്‍ രംഗത്ത്. ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍ പ്രവര്‍ത്തനം നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം താരങ്ങളും കിറ്റ് വാങ്ങാന്‍ തയ്യാറായില്ല. രമേഷ് പിഷാരടിയുടെ കമ്മിറ്റിക്ക് തുടരാനാകില്ലെന്ന് മാത്രമാണ് കോടതി ഉത്തരവെന്നും താരങ്ങള്‍ പറയുന്നു. വീണ്ടും പ്രവര്‍ത്തനം സജീവമാക്കാന്‍ ശ്വേതാ മേനോന്‍ കമ്മിറ്റി ശ്രമിക്കുന്നതിനിടെയാണ് വിവാദം കനക്കുന്നത്. വനിതാ താരങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പായ 'പെണ്‍മക്കള്‍' ഗ്രൂപ്പിലെ ചില അംഗങ്ങളാണ് ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി രംഗത്ത് വന്നിരിക്കുന്നത്. ഓണക്കിറ്റ് നല്‍കുന്നതില്‍ വലിയ പ്രതിഷേധം ആണ് ഇവര്‍ ഉയര്‍ത്തുന്നത്. ചുരുക്കം ആളുകള്‍ മാത്രമാണ് ഓണക്കിറ്റ് വാങ്ങാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions