സിനിമ

സെെനികരുടെ വിധവകളുടെ ശാക്തീകരണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി 1.10 കോടി രൂപ സംഭാവന ചെയ്ത് പ്രീതി സിന്റ
ഇന്ത്യന്‍ സൈന്യത്തിന്റെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‌ (എഡബ്ല്യുഡബ്ല്യുഎ) 1.10 കോടി സംഭാവന ചെയ്ത് നടി പ്രീതി സിന്റ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ പഞ്ചാബ് കിങ്‌സിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്നാണ് തുക മാറ്റിവെച്ചത്. സെെനികരുടെ വിധവകളുടെ ശാക്തീകരണത്തിനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് തുകയെന്ന് വാര്‍ത്താക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കി. ശനിയാഴ്ച ജയ്പുരില്‍ നടന്ന പരിപാടിയില്‍ തുക കൈമാറി. സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആര്‍മി കമാന്‍ഡര്‍, എഡ്ബ്ല്യുഡബ്ല്യുഎ സപ്ത ശക്തി പ്രാദേശിക പ്രസിഡന്റ്, സൈനിക കുടുംബങ്ങള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. സൈനികരുടെ ധീരകുടുംബങ്ങളെ പിന്തുണയ്ക്കുക എന്നത് ഉത്തരവാദിത്വവും ആദരവുമാണെന്ന് പ്രീതി സിന്റ അഭിപ്രായപ്പെട്ടു. 'നമ്മുടെ സൈനികരുടെ ത്യാഗങ്ങള്‍ക്ക്‌ പൂര്‍ണമായി പ്രതിഫലം നല്‍കാന്‍ ഒരിക്കലും

More »

ലണ്ടനില്‍ ഹണിമൂണ്‍ ആഘോഷിച്ച് 'പണി' നായിക അഭിനയ
'പണി' എന്ന മലയാള ചിത്രത്തില്‍ നായകിയായി ശ്രദ്ധേയായ അഭിനയ ഈ മാസം ആദ്യമായിരുന്നു വിവാഹിതയായത്. ബാല്യകാല സുഹൃത്തായ വെഗശേന കാര്‍ത്തിക്കിനെയായിരുന്നു വിവാഹം കഴിച്ചത്. ഹൈദരാബാദില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. 15 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. ഇപ്പോഴിതാ ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അഭിനയ. ക്ലോക്ക് ടവര്‍, ലണ്ടന്‍ ഐ, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഈ പോസ്റ്റില്‍ കാണാം. ലണ്ടനിലെ ഒരു റെസ്റ്ററന്റില്‍ നിന്നെടുത്ത ഡിന്നര്‍ ഡേറ്റ് ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. വിവാഹജീവിതമെന്നാല്‍ ഒരിക്കലും അവസാനിക്കാത്ത ഡേറ്റ് നൈറ്റാണെന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്. ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അഭിനയ പ്രതിസന്ധികള്‍ അതിജീവിച്ചാണ്

More »

ഷോ കൗണ്ടില്‍ മുരുകനെ തൂക്കി ഷണ്‍മുഖം!
മലയാള സിനിമ കണ്ട എക്കാലത്തെയും ഹിറ്റായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം 'തുടരും'. ഇപ്പോഴിതാ ഷോ കൗണ്ടില്‍ 'പുലിമുരുക'നെ പിന്നിലാക്കിയിരിക്കുകയാണ് ചിത്രം. 41000 ഷോ കൗണ്ട് എന്ന പുലിമുരുകന്റെ റെക്കോഡാണ് 45000 ഷോ കൗണ്ടിലൂടെ തുടരും മറികടന്നിരിക്കുന്നത്. ഒന്‍പത് വര്‍ഷത്തോളം ഇളക്കം സംഭവിക്കാത്ത ഷോ കൗണ്ട് ആയിരുന്നു പുലിമുരുകന്റേത്. ഇതാണ് മറ്റൊരു മോഹന്‍ലാല്‍ ചിത്രം പിന്നിലാക്കിയത്. ഏപ്രില്‍ 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തിയതും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, പ്രകാശ് വര്‍മ, ബിനു പപ്പു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, തോമസ് മാത്യു, ആര്‍ഷ ചാന്ദ്‌നി, അമൃതവര്‍ഷിണി,

More »

ലിവിങ് ടുഗെതര്‍ സമയത്ത് താന്‍ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അഭയ ഹിരണ്‍മയി
മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിന് ശേഷം അഭയ വലിയ സൈബര്‍ ബുള്ളിയിങ്ങ് നേരിട്ടിട്ടുണ്ട്. പ്രണയത്തിലായിരുന്നപ്പോള്‍ ഇരുവരും ലിവിങ് ടുഗെതെര്‍ ആയിരുന്നു. ഇപ്പോഴിതാ ലിവിങ് ടുഗെതര്‍ ജീവിതം നയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അഭയ. ലിവിങ് ടുഗെതര്‍ ജീവിതം നയിച്ചപ്പോള്‍ താന്‍ വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും പത്ത് വര്‍ഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതില്‍ സന്തോഷമുണ്ടെന്നുമാണ് ഗായിക പറയുന്നത്. പത്ത് വര്‍ഷം മുമ്പ് ലിവിങ് റിലേഷന്‍ഷിപ്പ് നയിച്ചപ്പോള്‍ ഞാന്‍ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടായിരുന്നു. ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിന്റേതായ വാല്യു എനിക്ക് അന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളായിരുന്നു. ഞാനും എല്ലാവരെയും പോലെ ജീവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന്

More »

കലാമിന്റെ ജീവിതം സിനിമയാകുന്നു; ധനുഷ് നായകന്‍
ഇന്ത്യയുടെ 'മിസൈല്‍ മാന്‍' എന്നറിയപ്പെടുന്ന മുന്‍രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ : ഏക് യുഗപുരുഷ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റാവുത്ത് ഒരുക്കുന്ന ചിത്രത്തില്‍ നടന്‍ ധനുഷ് ആണ് എപിജെ അബ്ദുല്‍കലാമിന്റെ വേഷം കൈകാര്യം ചെയ്യുക. 'കലാം : ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ' എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുക. സിനിമയുടെ അനൗണ്‍സ്മെന്റ് കാന്‍സ് ഫെസ്റ്റിവലില്‍ വച്ചു നടന്നു. രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്, ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മാതാവായ അഭിഷേക് അഗര്‍വാള്‍, സുനില്‍ ശുങ്കര, ഭൂഷണ്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ

More »

നിങ്ങളൊരു റീല്‍ പ്രേമിയാണോ? എങ്കില്‍ 'നിറം ഷോ'യിലേക്ക് സൗജന്യ പ്രവേശനം; ചാക്കോച്ചനും റിമി ടോമിയ്ക്കും ഒപ്പം വേദി പങ്കിടാം
ലണ്ടന്‍ : ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഒരു റീല്‍ എങ്കിലും പോസ്റ്റു ചെയ്യാത്തവര്‍ ഉണ്ടാകില്ല. അതുവഴി ലൈക്കുകള്‍ വാങ്ങാനും നാലാളറിയുവാനും ചുളുവിന് ഒരവസരം കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ ? അതുപോലൊരു കിടിലന്‍ ചാന്‍സാണ് ഇപ്പോള്‍ യുകെ മലയാളികള്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്. നിറം-25 സമ്മര്‍ ലവ് അഫയര്‍' മെഗാഷോയുടെ ഭാഗമായി ഒരുക്കുന്ന റീല്‍ മത്സരത്തിലാണ് ഈ അവസരം ഉണ്ടായിരിക്കുക. വിജയികളാകുന്നവര്‍ക്ക് കുഞ്ചാക്കോ ബോബനും റിമി ടോമിയോടുമൊപ്പം വേദി പങ്കിടാം, കൂടാതെ ഷോയിലേക്ക് ഫ്രീ എന്‍ട്രിയും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും. അതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. കുഞ്ചാക്കോബോബന്‍ അഭിനയിച്ച ഏതെങ്കിലും സിനിമകളിലെ അഭിനയ രംഗങ്ങളോ, ഗാന രംഗങ്ങളോ അഭിനയിച്ച് ഒരു മിനിറ്റില്‍ കൂടാത്ത റീല്‍ വീഡിയോസ് നിര്‍മ്മിച്ച് 'NIRAM25REELSCOMPETITION' എന്ന ഹാഷ് ടാഗില്‍ / ടൈറ്റിലില്‍ ഇന്‍സ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ

More »

'മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന സൗബിന്റെ ആവശ്യം ഹൈക്കോടതി തള്ളി
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ ഹര്‍ജി നിലനില്‍ക്കുന്നതിനാലാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹര്‍ജി തള്ളിയതിനാല്‍ തുടരന്വേഷണത്തില്‍ ഇവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവും. ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയായിരുന്നു പരാതിക്കാരന്‍. എന്നാല്‍, സിറാജ് സിനിമയ്ക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യസമയത്ത് നല്‍കാതിരിക്കുകയും പണം ലഭിക്കാത്തതിനാല്‍ ഷൂട്ട്‌ ഷെഡ്യൂളുകള്‍ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്‌തെന്നും നിര്‍മാതാക്കളായ പറവ

More »

മഹാനടന്റെ ജീവചരിത്രം; 'മുഖരാഗം' പ്രഖ്യാപിച്ച് മോഹന്‍ലാല്‍
പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനവുമായി മോഹന്‍ലാല്‍. ‘മുഖരാഗം’ എന്ന പേരില്‍ തന്റെ ജീവചരിത്ര കഥ വരുന്നു എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ് തയ്യാറാക്കിയത്. അഭിനയ ജീവിതത്തിന്റെ 47 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2025 ഡിസംബര്‍ 25ന് പുസ്തകം പ്രകാശനം ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എംടി വാസുദേവന്‍ നായരാണ് അവതാരിക എഴുതിയത്. 1978ല്‍ 'തിരനോട്ട'ത്തില്‍ തുടങ്ങി 'തുടരും' എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ സമഗ്രരേഖയാകും ഈ പുസ്തകം. സംവിധായകരുടെയും തിരക്കഥാകൃത്തുകളുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം അനുഭവങ്ങള്‍ പുസ്തകത്തിലുണ്ടാകും. മോഹന്‍ലാലിന്റെ കുടുംബചരിത്രം പറയുന്ന ‘പത്തനംതിട്ടയിലെ വേരുകള്‍’, കുട്ടിക്കാലത്തെ കുറിച്ചുള്ള 'അമ്മൂമ്മയുടെ ലാലു', 'മിന്നായം പോലെ സത്യന്‍മാഷ്' എന്നിവയുള്‍പ്പെടെ, വീരകേരള

More »

മലയാളക്കരയുടെ ലാലേട്ടന് 65; ആശംസ പ്രവാഹം
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ 65 ന്റെ നിറവില്‍. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയകളിലൂടെ. ആരാധകരും താരങ്ങളും സഹപ്രവര്‍ത്തകരുമെല്ലാം ആശംസകളുമായി എത്തി. ഇത്തവണയും പതിവ് തെറ്റിക്കാതെ പ്രിയപ്പെട്ട ലാലിന് ആശംസകളുമായി മമ്മൂട്ടി എത്തിയിട്ടുണ്ട്. ഒരു പൊതുചടങ്ങില്‍ സോഫയില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍' എന്നാണ് മമ്മൂട്ടി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ മോഹന്‍ലാലിന് ആശംസയുമായെത്തി. പ്രിയ്യപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്ന കുറിപ്പോടെ, മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ ആശംസ. ‘വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്നത് ഇനിയും തുടരട്ടെ’യെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘മലയാളക്കരയാകെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions