മീനാക്ഷി ഡോക്ടറായി ആസ്റ്ററില്‍ ജോലി ചെയ്യുകയാണെന്ന് ദിലീപ്
മകള്‍ മീനാക്ഷി ഡോക്ടറായി സേവനം അനുഷ്ടിച്ച് തുടങ്ങിയെന്ന് നടന്‍ ദിലീപ്. പുതിയ സിനിമയായ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് മീനാക്ഷിയ്ക്ക് ജോലി കിട്ടിയതിനെ കുറിച്ച് ദിലീപ് സംസാരിച്ചത്. മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന അവതാരക ചോദ്യത്തോടാണ് നടന്‍ പ്രതികരിച്ചത്.
മീനാക്ഷി ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണെന്നും വീട്ടിലൊരു ഡോക്ടര്‍ ഉള്ളതിനാല്‍ ഇടയ്ക്കിടയ്ക്ക് ആശുപത്രിയില്‍ പോകാമെന്നും ദിലീപ് പറഞ്ഞു. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഞങ്ങളുടെ വീട്ടില്‍ മാസവരുമാനമുള്ളത് അവള്‍ക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്.
പിന്നെ അവള്‍ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ദിലീപ് പറയുന്നത്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര
More »
സൂര്യയുടെ നായികയായി മമിത ബൈജു
പ്രേമലുവിലെ നായികയായി പ്രേക്ഷക പ്രീതി നേടിയ മമിത ബൈജു സൂര്യയുടെ നായികയാകുന്നു. സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന് ഔദ്യോഗിക തുടക്കം. സൂര്യ 46 എന്ന് താത്ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം തെലുങ്ക് ഹിറ്റ്മേക്കര്‍ വെങ്കിഅറ്റ്ലൂരിയാണ് സംവിധാനം ചെയ്യുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിര്‍മാണം.
ഹൈദരാബാദില്‍വെച്ചായിരുന്നു സൂര്യ 46-ന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തിനു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രവീണ ടണ്ടന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിര്‍വഹിക്കും.
'റെബല്‍' എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജി.വി. പ്രകാശ് കുമാര്‍ നായകനായി എത്തിയ സിനിമ
More »
മലയാള സിനിമയ്ക്ക് അഭിമാനമായി ഡോ. രാജേഷ് ജെയിംസിന് യുകെ പുരസ്‌കാരം
യുകെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള 'ടങ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലെയിം' അവാര്‍ഡ് മലയാളിക്ക്. ഡോ. രാജേഷ് സംവിധാനം ചെയ്ത 'സ്ലെവ്‌സ് ഓഫ് ദി എംപയര്‍' എന്ന ഡോക്യുമെന്ററിക്കാണ് രാജ്യാന്തര പുരസ്‌കാരം ലഭിച്ചത്. യുകെയില്‍ വിവിധ സ്ഥലങ്ങളിലായി മേയ് ഒന്ന് മുതല്‍ പത്തുവരെ നീണ്ടുനിന്ന ഇരുപത്തിയേഴാമത് 'ടങ്‌സ് ഓണ്‍ ഫയര്‍ ഫ്‌ലേം' ഫിലിം ഫെസ്റ്റിവലില്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. 1997ല്‍ സ്ഥാപിതമായ ചാരിറ്റി സംഘടനയായ 'ടങ്‌സ് ഓണ്‍ ഫയര്‍', സിനിമ മേഖലയില്‍ ലിംഗാധിഷ്ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്. യുകെയിലുടനീളം പ്രദര്‍ശിപ്പിക്കുന്ന 27-ാമത് ചലച്ചിത്രോത്സവത്തിന്റെ തീം, 'ആഗ്രഹവും, അവകാശവും' എന്നതായിരുന്നു. മുന്‍നിര കലാകാരന്മാരെയും എഴുത്തുകാരെയും പിന്തുണയ്ക്കുന്നതിനും 'ടങ്‌സ് ഓണ്‍ ഫയര്‍'
More »
മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം മോഹന്‍ലാലിന്
മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് മോഹന്‍ലാലിന്. ആറാമത്തെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടിയില്‍ പുരസ്‌കാരം മോഹന്‍ലാലിന് നല്‍കി. 'ബറോസ്' എന്ന സിനിമ ചെയ്തതിലൂടെയാണ് ഈ നേട്ടം.
നിര്‍മ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിന്‍ ഫാത്തിമ്മയും ചേര്‍ന്ന് പുരസ്‌കാരം സമര്‍പ്പിച്ചു. ഭിന്നശേഷിയില്‍ പെട്ട കുട്ടികളെ മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്നത് കലാഭവന്‍ മണിയുടെ സ്വപ്നമായിരുന്നു അതിന്റെ തുടക്കമാണ് ഇതന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ആണ് ബറോസ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് ജിജോ പൂന്നൂസ് ആണ് തിരക്കഥ ഒരുക്കിയത്. എന്നാല്‍ വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
More »
പലരും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു..; പൊലീസ് സംരംക്ഷണം ആവശ്യപ്പെട്ട് ഗൗതമി
തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗതമി. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പല വ്യക്തികളില്‍ നിന്നായാണ് ഭീഷണി വരുന്നത് എന്നാണ് ഗൗതമി ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് പരാതിയില്‍ പറയുന്നത്.
നീലങ്കരയില്‍ തനിക്കുള്ള ഒമ്പത് കോടി രൂപ വില വരുന്ന വസ്തു അഴകപ്പന്‍ എന്നയാള്‍ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പരാതി നല്‍കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഈ വസ്തു സീല്‍ ചെയ്ത് വച്ചിരിക്കുകയാണ്. ചില അഭിഭാഷകര്‍ തനിക്കെതിരെ ഭീഷണി മുഴക്കി.
ചില ഉദ്യോഗസ്ഥര്‍ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കൈക്കൂലി ചോദിക്കുന്നുണ്ട്. ചിലര്‍ പ്രതിഷേധ പ്രകടനത്തിന് പദ്ധതിയിടുന്നുണ്ട്. ഇതൊക്കെ തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഒരു കാലത്ത് മലയാളം, തമിഴ്,
More »
ആര്യ വിവാഹിതയാകുന്നു, വരന്‍ അടുത്ത സുഹൃത്തായ ബിഗ് ബോസ് താരം
ആരാധകര്‍ക്ക് സര്‍പ്രൈസുമായി ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ. വിവാഹം നിശ്ചയിച്ച വാര്‍ത്ത അപ്രതീക്ഷിതമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് സീസണ്‍ രണ്ടിലെ താരമായ ആര്യ. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഡിജെ സിബിനെ (സിബിന്‍ ബെഞ്ചമിന്‍) ആണ് ആര്യ വിവാഹം കഴിക്കുന്നത്. ഇരുവരും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ഭാഗമായെടുത്ത ഇരുവരും ഒന്നിച്ചുള്ള ചിത്രവും ആര്യ ദീര്‍ഘമായ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സിബിനും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഏറെ സന്തോഷത്തോടെ സിബിനുമായി വിവാഹം നിശ്ചയിച്ചു എന്നുപറഞ്ഞാണ് ആര്യയുടെ കുറിപ്പ് തുടങ്ങുന്നത്.
More »
സാമന്ത സംവിധായകനുമായി പ്രണയത്തില്‍?
സാമന്തയും സംവിധായകന്‍ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം സാമന്ത പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. വിമാനത്തില്‍ സംവിധായകന്റെ തോളില്‍ തല ചായ്ച്ച് ഇരിക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. തന്റെ ആദ്യ നിര്‍മ്മാണ് സംരംഭമാ ശുഭം എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പകര്‍ത്തിയ ചിത്രമാണിത്.
ഒരു വര്‍ഷത്തിലേറെയായി സാമന്തയും രാജും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം ഇരുവരും ഒരുമിച്ച് തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതും ചര്‍ച്ചയായിരുന്നു. ഇതിനിടെ രാജ് നിധിമോറിന്റെ ഭാര്യ ശ്യാമിലി ഡേ പങ്കുവച്ച കുറിപ്പും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്.
എന്നെ കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേള്‍ക്കുന്ന, എന്നെപ്പറ്റി കേള്‍ക്കുന്ന, എന്നോട് സംസാരിക്കുന്ന, എന്നെ കുറിച്ച് സംസാരിക്കുന്ന, എന്നെ കുറിച്ച് വായിക്കുന്ന, എന്നെ കുറിച്ച് എഴുതുന്ന, എന്നെ
More »
'മോഹന്‍ലാല്‍ ജമാ അത്തെ ഇസ്ലാമി വേദിയില്‍'- കേണല്‍ പദവി പിന്‍വലിക്കണമെന്ന് ഓര്‍ഗനൈസര്‍
നടന്‍ മോഹന്‍ലാലിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ഷാര്‍ജയില്‍ നടന്ന 'ഗള്‍ഫ് മാധ്യമം' പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് വിമര്‍ശനം. ലെഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കെ മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുത്തത് ശരിയല്ലെന്നാണ് ഓര്‍ഗനൈസര്‍ ലേഖനത്തില്‍ പറയുന്നത്. 'ഗള്‍ഫ് മാധ്യമം' സംഘടിപ്പിച്ച 'കമോണ്‍ കേരള' ഏഴാം എഡിഷനില്‍ മോഹന്‍ലാലിനെ ആദരിച്ചിരുന്നു. ജീവിതത്തിലെ അവിസ്മരണീയമായ ആദരമാണ് 'കമോണ്‍ കേരള'യില്‍ ലഭിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇന്ത്യ ലോകത്തിന്റെ ഹൃദയവും ബഹുസ്വരത ഇന്ത്യയുടെ ആത്മാവുമാണ്. ഇന്ത്യയെ എന്നും നെഞ്ചേറ്റിയവരാണ് അറേബ്യന്‍ നാടുകള്‍. തീര്‍ച്ചയായും അഭിനയ ജീവിതത്തില്‍ കിട്ടിയ വലിയ ഭാഗ്യമായി ഈ അവസരത്തെ കരുതുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തതിനെതിരെയാണ് ഓര്‍ഗനൈസര്‍ രംഗത്തെത്തിയത്.
'മോഹന്‍ലാല്‍ വെറുമൊരു നടന്‍
More »
എന്നെ അടിച്ചിടാന്‍ വേണ്ടി കൂടെ നിന്ന ആളുകളല്ലേ നിങ്ങളൊക്കെ; എനിക്കൊരപേക്ഷയുണ്ട്- ദിലീപ്
ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി അടുത്തിടെയാണ് തീയേറ്ററിലെത്തിയത്. സിനിമയുടെ പ്രമോഷനില്‍ പങ്കെടുത്ത് ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
'വലിയ സന്തോഷത്തോടെയാണ് വേദിയില്‍ നില്‍ക്കുന്നത്. സല്‍വ ശക്തനായ ദൈവത്തോടും, എന്റെ സിനിമ കണ്ട പ്രേക്ഷകരോടും നന്ദി പറയുന്നു.'- എന്ന് പറഞ്ഞാണ് ദിലീപ് സംസാരിച്ചുതുടങ്ങിയത്. 'ഈ സിനിമ റിലീസാകുന്ന നിമിഷം വരെ വലിയ പരസ്യങ്ങളൊന്നും നല്‍കിയിരുന്നില്ല. ഈ സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയത് ഇവിടത്തെ മലയാളി പ്രേക്ഷകരാണ്. കാരണം മൗത്ത് പബ്ലിസിറ്റിയെന്ന് പറയുന്നത് ഏറ്റവും വലുതാണ്.'- ദിലീപ് പറഞ്ഞു.
'ഈ സിനിമയെ വലിയ വിജയത്തിലെത്തിക്കാന്‍ വേണ്ടി നിങ്ങളെല്ലാവരും തരുന്ന സ്‌നേഹത്തിന് വലിയ നന്ദിയുണ്ട്. എനിക്ക് ഒരപേക്ഷയുണ്ട്. എങ്ങനെ വേണമെങ്കിലും എടുക്കാം. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ അടിച്ചിടാന്‍ വേണ്ടി കൂടെ നിന്ന ആളുകളല്ലേ
More »