സിനിമ

വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് അറിയില്ല: ദിലീപ്
ഒരു ദിവസം എല്ലാം സംസാരിക്കാനുള്ള അവസരം തനിക്ക് ദൈവം തരുമെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് ദിലീപ് പ്രതികരിച്ചത്. പുതിയ ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെയാണ് ദിലീപ് സംസാരിച്ചത്. 'കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ലാ. ഞാന്‍ സംസാരിച്ചാല്‍ എനിക്ക് തന്നെ പാരയായി വരും. ഒരു ദിവസം ദൈവം തരും. ശ്രീനിവാസന്റെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ.' 'എന്തിനാണ് അടിക്കുന്നത് പോലും ചോദിക്കാന്‍ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും' എന്നാണ് ദിലീപ് പറയുന്നത്. അതേസമയം, മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലി മെയ് 9ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ഫാമിലി ഡ്രാമ ഴോണറില്‍ എത്തുന്ന

More »

ആ നടന്‍ നിവിന്‍ പോളിയല്ല, പലര്‍ക്കും മനസിലായിക്കാണും ഞാന്‍ ആരെ കുറിച്ചാണ് പറഞ്ഞതെന്ന്- ലിസ്റ്റിന്‍ സ്റ്റീഫന്‍
താന്‍ പ്രതികരിച്ചത് നടന്‍ നിവിന്‍ പോളിക്ക് എതിരെയല്ലെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട് എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദ പ്രസ്താവന. ഇതിന് പിന്നാലെയാണ് ലിസ്റ്റിന്‍ നിവിന്‍ പോളിയെ കുറിച്ചാണ് പറഞ്ഞതെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. നിവിന്‍ പോളിയാണ് ആ താരമെന്ന് താന്‍ പറഞ്ഞിട്ടില്ല. താന്‍ അധികം സിനിമ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ആരെ കുറിച്ചാണ് പറഞ്ഞതെന്ന് സിനിമയിലുള്ള പലര്‍ക്കും മനസിലായിട്ടുണ്ടാകും. മറ്റുള്ളവര്‍ നിവിന്‍ ആണ് ആ നടന്‍ എന്ന് പറയുന്നതില്‍ തനിക്കൊന്നും ചെയ്യാനാവില്ല എന്നാണ് ലിസ്റ്റിന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ ആരോപണങ്ങളോടും ലിസ്റ്റിന്‍ പ്രതികരിച്ചു. ‘ലിസ്റ്റിന്‍ തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരുടെ ഏജന്റ്, ആ

More »

'തുടരും' ടൂറിസ്റ്റ് ബസില്‍; വ്യാജ പതിപ്പിനെതിരെ നിയമനടപടി
തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാലിന്റെ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമ ബസില്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് നിന്നും പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ നിയമനടപടി എടുക്കുമെന്ന് നിര്‍മ്മാതാവ് എം രഞ്ജിത്ത് വ്യക്തമാക്കി. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്. ശോഭനയാണ് നായിക.

More »

22 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുന്നു'; വിവാഹമോചനം പ്രഖ്യാപിച്ച് നടി ലക്ഷ്‌മിപ്രിയ, പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു
ഭര്‍ത്താവ് ജയേഷുമായി വേര്‍പിരിയുകയാണെന്നുള്ള നടി ലക്ഷ്‌മിപ്രിയയുടെ പോസ്റ്റ് പിന്‍വലിച്ചു. താന്‍ വിവാഹമോചിതയായെന്നുള്ള പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് പിന്‍വലിച്ചത്. ചേരാത്ത ജീവിതത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. പിന്‍വലിച്ചെങ്കില്‍ പോലും ഇപ്പോഴും പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ട്. ലക്ഷ്‌മിപ്രിയയുടെ പോസ്റ്റില്‍ പറഞ്ഞിരുന്നത് : 'ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. 40കളുടെ തുടക്കത്തില്‍ ജീവിതം എത്തിനില്‍ക്കുന്ന വേളയില്‍ ഏറ്റവും നിര്‍ണായകമായ തീരുമാനം എടുക്കേണ്ടതായി വന്നിരിക്കുന്നു. കുടുംബവിശേഷങ്ങള്‍ ഒരിക്കലും ഞാന്‍ സോഷ്യല്‍മീഡിയയില്‍ അമിതമായി പങ്കുവയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം. 22 വര്‍ഷമായി ഇണക്കവും

More »

പ്രമുഖ നടന്‍ വലിയ തെറ്റിനാണ് തിരി കൊളുത്തിയിരിക്കുന്നത്..; ഗുരുതര ആരോപണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നടന്റെ പേരെടുത്ത് പറയാതെയാണ് ലിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ആ നടന്‍ ഇനിയും തെറ്റ് തുടര്‍ന്ന് കഴിഞ്ഞാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ സംസാരിച്ചത്. 'മലയാള സിനിമയില്‍ വന്നിട്ട് പത്ത്-പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്ന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും.' 'പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്ന് കഴിഞ്ഞാല്‍ അത് വലിയ

More »

കരള്‍ മാറ്റിവയ്ക്കലിന് മുമ്പേ നടന്‍ വിഷ്ണു പ്രസാദ് വിടവാങ്ങി
സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടന്‍ വിഷ്ണു പ്രസാദ് വിടവാങ്ങി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിഷ്ണു പ്രസാദ്. അടുത്തിടെ നടന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചികിത്സയ്ക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നായിരുന്നു സഹപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ശ്രമങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ആരംഭിച്ചിരുന്നു. വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കുടുംബം. വില്ലന്‍ വേഷങ്ങളിലൂടെയാണ് വിഷ്ണു പ്രസാദ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. സിനിമകളിലും സീരിയലുകളിലും ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിനയന്‍

More »

ഒരു മാസത്തിനിടെ രണ്ടാമതും 100 കോടി ക്ലബ് പിന്നിട്ടു മോഹന്‍ലാല്‍
2025 പകുതി പോലും പിന്നിടുംമുമ്പേ ഈ വര്‍ഷം തന്റെ പേരില്‍ എഴുതി ചേര്‍ത്ത് മോഹന്‍ലാല്‍ . ഒരു മാസത്തിനിടെ രണ്ടാം തവണയും നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയാണ് മലയാളത്തിന്റെ പ്രിയ താരം ചരിത്രം സൃഷ്ടിച്ചത്. ‘എമ്പുരാന്’ ശേഷം ‘തുടരും’ ചിത്രവും 100 കോടി ക്ലബ്ബില്‍ എത്തി. വെറും ആറ് ദിവസങ്ങള്‍ക്കുള്ളിലാണ് തുടരും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലെ മോഹന്‍ലാലും ശോഭനയും തരുണ്‍ മൂര്‍ത്തിയും സംഘവും തകര്‍ത്താടിയ പ്രൊമോ സോങ് പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രം 100 കോടി ക്ലബില്‍ കയറിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മോഹന്‍ലാലിന്റെ 100 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ ചിത്രമാണ് തുടരും. ഏപ്രില്‍ 25ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അധികം ഹൈപ്പൊന്നും ഇല്ലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടുകയായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ശോഭനയാണ് നായിക.

More »

സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച വ്ളോഗര്‍ 'ചെകുത്താനെ'തിരെ പരാതി
'ആറാട്ടണ്ണന്‍' എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ കേസെടുത്ത സംഭവത്തില്‍ നടിമാരെ അധിക്ഷേപിച്ച വ്ളോഗര്‍ക്കെതിരെ പരാതി. സമൂഹമാധ്യമങ്ങളില്‍ 'ചെകുത്താന്‍' എന്നറിയപ്പെടുന്ന അജു അലക്സിനെതിരെയാണ് നടി ഉഷ ഹസീന പൊലീസില്‍ പരാതി നല്‍കിയത്. ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീര്‍ന്നുപോകുമെന്നുമാണ് ചെകുത്താന്‍ യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്. ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. പരാതിയും വീഡിയോയിലെ പരാമര്‍ശങ്ങളും പരിശോധിച്ച് തുടര്‍നടപടികള്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് സന്തോഷ് വര്‍ക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപതോളം നടിമാരാണ് സന്തോഷ് വര്‍ക്കിക്കെതിരെ കൊച്ചി സിറ്റി പൊലീസ്

More »

തനിക്കു കിട്ടേണ്ട മികച്ച നടനുളള ദേശീയ അവാര്‍ഡ് ലോബിയിംഗിലൂടെ മമ്മൂട്ടി കൊണ്ടുപോയെന്ന് പരേഷ് റാവല്‍
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിയോട് തനിക്ക് അവസാന നിമിഷം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് നടന്‍ പരേഷ് റാവല്‍. ലോബിയിംഗ് നടത്താത്തതാണ് തനിക്ക് അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം എന്ന് പരേഷ് റാവല്‍ പറഞ്ഞു. ലാലന്‍ടോപ്പുമായുള്ള അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. '1993ലോ 1994ലോ ഞാന്‍ മൗറീഷ്യസില്‍ ഷൂട്ടിംഗിലായിരുന്നു. രാവിലെ 7 :30, 8 മണി ആയപ്പോള്‍ മുകേഷ് ഭട്ടിന്റെ ഒരു കോള്‍ എനിക്ക് വന്നു. 'പരേഷ്, നീ എന്താണ് ചെയ്യുന്നത് ? നീ ഉറങ്ങുകയാണോ ? എഴുന്നേല്‍ക്കൂ. 'സര്‍' എന്ന ചിത്രത്തിന് നിങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നു', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് ശേഷം എനിക്ക് മറ്റൊരു കോള്‍ ലഭിച്ചു. ഇത്തവണ ചലച്ചിത്ര നിര്‍മ്മാതാവ് കല്‍പ്പന ലാജ്മിയില്‍ നിന്നായിരുന്നു അത്. 'സര്‍ദാര്‍' എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതായി അവര്‍ എന്നോട് പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions