സിനിമ

'എമ്പുരാന്‍ വെറും എമ്പോക്കിത്തരം' ആഞ്ഞടിച്ചു ആര്‍ ശ്രീലേഖ
എമ്പുരാന്‍ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസ്. ചിത്രം സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുന്നത്. ചിത്രത്തില്‍ ഉടനീളം വയലന്‍സും കൊലപാതകങ്ങളുമാണ്. അതിനാല്‍ കുട്ടികള്‍ ഈ സിനിമ കാണരുത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാന്‍ കൊണ്ടുപോയതെന്ന് മനസ്സിലാകുന്നില്ല. ബിജെപി കേരളത്തില്‍ വന്നാല്‍ വലിയ നാശം സംഭവിക്കുമെന്നും ആയുധ ഇടപാടുകളും സ്വര്‍ണക്കടത്തും കൊലയും ചെയ്യുന്ന അധോലോക നായകന് മാത്രമേ കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നുമാണ് സിനിമ പറയുന്നതെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. 'എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം' എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം. അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ഹൈപ്പോടെ റിലീസ് ചെയ്ത സിനിമയാണ് എമ്പുരാന്‍. താന്‍ ആ ചിത്രം കാണേണ്ട

More »

വിവാദം സഹായകമായി; കേരളത്തില്‍ നിന്നു മാത്രം 80 കോടി നേടി 'എമ്പുരാന്‍'
വിവാദം ഊര്‍ജമാക്കി 'എമ്പുരാന്‍'. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 80 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടം 'എമ്പുരാന്‍' സ്വന്തമാക്കി. നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഗോള കളക്ഷനില്‍ 100 കോടി തിയേറ്റര്‍ ഷെയര്‍ നേടുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും 'എമ്പുരാന്‍' 250 കോടി കളക്ഷന്‍ എന്ന നേട്ടത്തിലേക്കും എത്തിയിരുന്നു. കേരളത്തില്‍നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം മലയാള ചിത്രമാണ് എമ്പുരാന്‍. '2018', 'പുലിമുരുഗന്‍' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. എന്നാല്‍ നോര്‍ത്ത് ഇന്ത്യയിലെ കളക്ഷന്‍ റെക്കോര്‍ഡില്‍ മാര്‍ക്കോയെ പിന്തള്ളാന്‍ എമ്പുരാന് ഇതുവരെ സാധിച്ചിട്ടില്ല. ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന മാര്‍ക്കോയുടെ റെക്കോര്‍ഡ് എമ്പുരാന് തകര്‍ക്കാന്‍

More »

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടന്‍ ശ്രീനാഥ് ഭാസി. എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നല്‍കാറുണ്ടെന്നായിരുന്നു ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലീമയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലേക്കും എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കുമെന്നും പ്രതികളും 2 സിനിമാതാരങ്ങളും തമ്മിലുള്ള ബന്ധം അന്വേഷണപരിധിയിലാണെന്നും ആവശ്യമെങ്കില്‍ ഇവരെ നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ എക്‌സൈസ് പിടിയിലാവുന്നത്. ഇവരില്‍ നിന്നും ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്.

More »

പൃഥിരാജിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനും ഇന്‍കം ടാക്‌സ് നോട്ടീസ്
എമ്പുരാന്‍ നിര്‍മാതാക്കളെ വിടാതെ കേന്ദ്ര ഏജന്‍സികള്‍. ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇഡി റെയ്ഡിന് പിന്നാലെ സംവിധായകന്‍ പൃഥിരാജിനു ഇന്‍കം ടാക്‌സ് നോട്ടീസ് വന്നിരുന്നു. പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്. 2022 ല്‍ ആശീര്‍വാദ് ഫിലിംസില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയായിട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എമ്പുരാന്‍ വിവാദത്തിനു പിന്നാലെയാണ് ഇതിനു വേഗം വന്നിരിക്കുന്നത്. ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹന്‍ലാലിന് ദുബായില്‍

More »

ഇന്‍ഡസ്ട്രി ഹിറ്റടിച്ചു എമ്പുരാന്‍ ഒന്നാമന്‍; വീഴ്ത്തിയത് 'മഞ്ഞുമ്മല്‍ ബോയ്സി'നെ
മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കലക്‌ഷന്‍ നേടുന്ന മലയാള സിനിമയായി മാറി 'എമ്പുരാന്‍'. മഞ്ഞുമ്മല്‍ ബോയ്സിന്റെ നേട്ടം പിന്തള്ളിയാണ് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി എമ്പുരാന്‍ മാറിയത്. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് 72 ദിവസം കൊണ്ടു നേടിയെടുത്ത കലക്‌ഷനാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ തകര്‍ത്തെറിഞ്ഞത്. ചിത്രത്തിന്റെ നിര്‍മാതാവിനു കിട്ടുന്ന ഷെയര്‍ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറക്കാര്‍ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയര്‍ ലഭിക്കുന്നതെന്നും അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ആഗോള ഷെയര്‍ കലക്‌ഷനാണിത്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. അതേസമയം എമ്പുരാന്റെ ആഗോള ഗ്രോസ് കലക്‌ഷന്‍ 250 കോടി പിന്നിട്ടു. ഇന്ത്യയില്‍ കേരളത്തിനു

More »

ഗോകുലം ഗോപാലന് ഇഡി; പൃഥ്വിരാജിനെ തേടി ഇന്‍കം ടാക്സ് വകുപ്പ്
'എമ്പുരാന്‍' സിനിമാ വിവാദങ്ങള്‍ക്ക് പിന്നാലെ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ മൂന്ന് സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം എന്നാണ് ഇന്‍കംടാക്‌സ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സിനിമകളില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മ്മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് ചിത്രങ്ങളില്‍ നിന്നും നേടി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിര്‍മ്മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഇത് സ്വാഭാവിക നടപടിയാണ് എന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീരണം. അതേസമയം, എമ്പുരാന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം മൂവീസ് ഉടമ

More »

സഹോദരിയുടെ വിവാഹ ചടങ്ങില്‍ തിളങ്ങി നടി സാനിയ അയ്യപ്പന്‍
സഹോദരി സാധിക അയ്യപ്പന്റെ വിവാഹത്തില്‍ തിളങ്ങി നടി സാനിയ അയ്യപ്പന്‍. സാസ്വത് കേദര്‍ നാഥ്‌ എന്നാണ് വരന്റെ പേര്. വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. സുഹൃത്തുക്കളായ റംസാന്‍, അപര്‍ണ തോമസ് തുടങ്ങിയവര്‍ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങില്‍ പങ്കെടുത്തു. ‘ഇതെന്റെ സഹോദരിയുടെ കല്യാണം ’എന്നെഴുതിയ സാനിയയുടെ വസ്ത്രമായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. ഡാന്‍സും പാട്ടുമൊക്കെയായി സഹോദരിയുടെ വിവാഹം ആഘോഷമാക്കി മാറ്റി സാനിയ. കൊച്ചിയിലാണ് സാനിയ ജനിച്ചു വളര്‍ന്നത്. അച്ഛന്‍ അയ്യപ്പന്റെ സ്വദേശം തമിഴ്‌നാടാണ്. അമ്മ സന്ധ്യയുടെ നാട് കൊടുങ്ങല്ലൂര്‍. സാധികയാണ് ഒരേയൊരു സഹോദരി. റിയാലിറ്റി ഷോയിലൂടെയെത്തി സിനിമയില്‍ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി. ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

More »

നടന്‍ രവികുമാര്‍ വിടവാങ്ങി
മുന്‍കാല നായക നടന്‍ രവികുമാര്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിയാണ് രവികുമാര്‍. നൂറിലധികം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പി ഭാസ്‌കരന്റെ ലക്ഷപ്രഭു എന്ന ചിത്രത്തിലൂടെ 1968ല്‍ ആണ് രവികുമാര്‍ സിനിമയിലെത്തിയത്. 1976ല്‍ റിലീസ് ചെയ്ത അമ്മ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. ശ്രീനിവാസ കല്യാണ, ദശാവതാരം എന്നീ സിനിമകളിലൂടെ തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് രവികുമാര്‍ അവസാനം അഭിനയിച്ചത്.

More »

'എമ്പുരാന്‍' വിവാദത്തിനിടെ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി റെയ്ഡ്
'എമ്പുരാന്‍' സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഗോകുലം ഗോപാലനും ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമ 'എമ്പുരാന്‍' 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. സിനിമ കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്. അതേസമയം, എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെ 24 കട്ടുകളോടെ സിനിമ റീ എഡിറ്റ് ചെയ്തിരുന്നു. റീ എഡിറ്റ് ചെയ്ത വേര്‍ഷനാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions