നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; 'പുഴു' സംവിധായിക
താന്‍ നിയമപരമായി വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തി 'പുഴു' സംവിധായിക റത്തീന. കുറച്ച് പേരുടെ ചോദ്യങ്ങളുടെ മറുപടിയായാണ് നിയമപരമായി വിവാഹമോചിതയാണെന്ന കാര്യം വെളിപ്പെടുത്തിയതെന്നും വിവാഹമോചിതയായിട്ട് കുറച്ചു നാളുകളായെന്നും റത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'രാവിലെ മുതല്‍ മൂന്നാല് പേര്‍ വിളിച്ചു. ഞാന്‍ ലീഗലി ഡിവോഴ്സ്ഡ് ആണോ എന്നു ചോദിക്കുന്നു. എന്നാ പിന്നെ പറഞ്ഞേക്കാം എന്നു വച്ചു. ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍ അതെ, നിയമപരമായി സിങ്കിള്‍ മദര്‍ ആണ്. ഒറിജിനല്‍ രേഖകള്‍ ശാന്തി വക്കീലിന്റെ കയ്യിലുണ്ട്. (വെബ്‌സൈറ്റിലും ലഭ്യമാണ്. JFM coturന്റെയും കുടുംബ കോടതിയുടെയും കേസ് നമ്പര്‍ അത്യാവശ്യക്കാര്‍ക്കു തരാം)'
'ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ ? സോറി, തല്‍പ്പര കക്ഷി അല്ല' എന്നാണ് റത്തീന കുറിച്ചിരിക്കുന്നത്. അതേസമയം, മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിച്ച 'പുഴു' എന്ന ചിത്രത്തിലൂടെയാണ് റത്തീന സംവിധായികയായി അരങ്ങേറ്റം കുറിച്ചത്.
More »
അധ്യാപികയെ സിനിമയിലൂടെ അപകീര്‍ത്തിപ്പെടുത്തി; ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴ
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴയിട്ട് മുനിസിപ്പ് കോടതി വിധി. കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപികയായ പ്രിന്‍സി ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് നിര്‍മ്മാതാവിന് കോടതി പിഴയിട്ടത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ 'ഒപ്പം' സിനിമയില്‍ തന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന പരാതിയിലാണ് വിധി വന്നത്.
പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാനുമാണ് ചാലക്കുടി മുന്‍സിപ്പ് എം എസ് ഷൈനിയുടെ വിധി. ഒപ്പം സിനിമയുടെ 29-ാം മിനിറ്റില്‍ അനുശ്രീ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ഒരു ക്രൈം ഫയല്‍ മറച്ചു നോക്കുന്ന രംഗമുണ്ട്. ഇതില്‍ ഒരു സ്ത്രീയുടെ ഫോട്ടോ കാണിക്കുന്നുണ്ട്.
ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്. ഫോട്ടോ അനുവാദമില്ലാതെ തന്റെ വ്‌ളോഗില്‍ നിന്ന് എടുക്കുകയായിരുന്നുവെന്ന്
More »
എഡിറ്റ് ചെയ്തത് 2 മിനിറ്റ്, 'റീഎഡിറ്റഡ് എമ്പുരാന്‍' ഇന്നുതന്നെ- ആന്റണി പെരുമ്പാവൂര്‍
കൊച്ചി : വിവാദത്തെത്തുടര്‍ന്നു എമ്പുരാനില്‍നിന്ന് മുറിച്ചു മാറ്റിയത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മാത്രമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം. ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ വന്നിട്ടുണ്ട്. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളി ഗോപി പ്രതികരിക്കാത്തതിനേക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം ന്യൂസ് ചാനലിനോട് പ്രതികരിച്ചു.
ചിത്രത്തിന്റെ എഡിറ്റിങ് വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. ഒരുപാട് സമയം എഡിറ്റ് ചെയ്ത് നീക്കുന്നില്ല. രണ്ട് മിനിറ്റ് മാത്രമാണ് എഡിറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സാങ്കേതികമായ പ്രവര്‍ത്തനമാണല്ലോ ? പെട്ടന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ലല്ലോ. ഇത് വലിയ വിവാദമായി മാറേണ്ട
More »
ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍
എമ്പുരാന്‍ റിലീസിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരന്‍. ചിത്രത്തിന്റെ സംവിധായകന്‍ എന്റെ മകന്‍ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും തനിക്കില്ലെന്ന് തുടങ്ങുന്നതായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. എന്നാല്‍ വിഷയത്തില്‍ പൃഥ്വിരാജിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതിനെതിരെ മല്ലിക കടുത്ത വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണവുമായി മല്ലിക സുകുമാരന്‍ രംഗത്തെത്തിയത്. മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലര്‍ മനഃപൂര്‍വം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോഴെന്ന് മല്ലിക കുറിപ്പില്‍ പറയുന്നു.
ഈ സിനിമയുടെ അണിയറയില്‍ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതില്‍
More »
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍
'എമ്പുരാന്‍' സിനിമയ്‌ക്കെതിരെ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. സിനിമ റീ എഡിറ്റ് ചെയ്യുമെന്ന് സ്ഥിരീകരിച്ചു കൊണ്ടാണ് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ സിനിമ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല. അതുകൊണ്ടു തന്നെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
മോഹന്‍ലാലിന്റെ കുറിപ്പ് :
'ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ,
More »
മരണത്തെ മുഖാമുഖം കണ്ട നിമിഷം, മ്യാന്‍മാര്‍ ഭൂകമ്പത്തിന് ഞാന്‍ സാക്ഷിയായി: പാര്‍വതി ആര്‍ കൃഷ്ണ
മ്യാന്‍മാറില്‍ ഉണ്ടായ ഭൂചലനത്തില്‍ നിന്നും രക്ഷപ്പെട്ട വിവരം പങ്കുവച്ച് നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണ. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നും താന്‍ സുരക്ഷിതയാണെന്നും പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മ്യാന്‍മറില്‍ നിന്നും തിരിച്ചു വന്ന ശേഷമാണ് പാര്‍വതി പോസ്റ്റ് ഇട്ടത്.
പാര്‍വതിയുടെ വാക്കുകള്‍ :
ഇത് എഴുതുമ്പോഴും ഞാന്‍ വിറക്കുകയാണ്. പക്ഷെ ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. ഇന്ന് ബാങ്കോക്കില്‍ വച്ച് എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭയാനകമായ ഭൂകമ്പത്തിന് ഞാന്‍ നേരിട്ടു സാക്ഷിയായി. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അവിടെയുള്ള എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നതും ആളുകള്‍ ജീവന് വേണ്ടി ഓടുന്നതും ഞാന്‍ കണ്ടു. എല്ലായിടത്തും ഒരുതരം അരക്ഷിതാവസ്ഥയായിരുന്നു. ടാക്സികള്‍ ഇല്ല, ഗതാഗതമില്ല, ഒന്നുമില്ല. എല്ലാവരും ആകെ
More »
നിര്‍മാതാക്കള്‍ ഇടഞ്ഞു; എമ്പുരാന് 17 വെട്ട്, വില്ലന്റെ പേര് സഹിതം പേര് മാറ്റും
വിവാദങ്ങള്‍ കത്തിപ്പടരവെ പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ മാറ്റങ്ങള്‍. നിര്‍മാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്.
വോളന്ററി മോഡിഫിക്കേഷന് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കും.
ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ഗുജറാത്ത് കലാപ ദൃശ്യങ്ങളിലും സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങളിലുമാണ് മാറ്റം വരുത്തുന്നത്. വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റും. ബജ്‌റംഗി എന്നാണ് വില്ലന്‍ കഥാപാത്രത്തിന്റെ പേര്. ദേശീയ അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും മ്യൂട്ട് വരും. തിങ്കളാഴ്‌ചയോടെയാണ് മാറ്റങ്ങള്‍ പൂര്‍ത്തിയാക്കുക. സെന്‍സര്‍ ബോര്‍ഡില്‍ പുതിയ ടീമായിരിക്കും മാറ്റം വരുത്തിയതിനുശേഷമുള്ള സിനിമ കാണുക. പുതിയ ബോര്‍ഡ് സെന്‍സര്‍ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ
More »
അഞ്ചോ ആറോ പേര്‍ എന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കി..; കണ്ണീരോടെ വരലക്ഷ്മി
കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി വരലക്ഷ്മി ശരത്കുമാര്‍. ഒരു തമിഴ് ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെയാണ് വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. മത്സരാര്‍ഥി തന്റെ ജീവിത കഥ പറഞ്ഞപ്പോഴായിരുന്നു വരലക്ഷ്മിയുടെയും തുറന്നുപറച്ചില്‍. വിതുമ്പലോടെയാണ് വരലക്ഷ്മി സംസാരിച്ചത്.
'ഞാനും നിന്നെ പോലെ തന്നെയാണ്. എന്റെ മാതാപിതാക്കള്‍ (നടന്‍ ശരത്കുമാര്‍, ഛായ) അന്ന് ജോലി ചെയ്യുന്നവരായിരുന്നു. അതുകൊണ്ട് തന്നെ എന്നെ നോക്കാന്‍ അവര്‍ വേറെ ആളുകളെ നിയമിച്ചിരുന്നു. ഞാന്‍ കുട്ടിയായിരുന്ന സമയത്ത് അഞ്ചോ ആറോ പേര്‍ എന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്. നിന്റെ കഥ എന്റെയുമാണ്.'
'എനിക്ക് കുട്ടികളില്ല. പക്ഷേ, കുട്ടികളെ ഗുഡ് ടച്ചിനെ കുറിച്ചും ബാഡ് ടച്ചിനെ കുറിച്ചും പഠിപ്പിക്കണമെന്ന് ഞാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ്' എന്നായിരുന്നു വരലക്ഷ്മിയുടെ വാക്കുകള്‍. നടന്‍ ശരത്കുമാറിന്റേയും ആദ്യ ഭാര്യ
More »
എമ്പുരാന്‍' വ്യാജപതിപ്പ് പുറത്ത്; പ്രചരിക്കുന്നത് ടെലഗ്രാമിലും പൈറസി സൈറ്റുകളിലും
റിലീസിന് പിന്നാലെ 'എമ്പുരാന്‍' സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. വിവിധ വെബ്സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പ് ഇറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. മൂവിറൂള്‍സ്, തമിഴ്റോക്കേഴ്സ്, ഫില്മിസില്ല എന്നീ വെബ്സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് ലഭ്യമാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'സ്പോയ്ലറുകളോടും പൈറസിയോടും നോ പറയാം'എന്ന പോസ്റ്ററാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതേസമയം, വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.
കേരളത്തില്‍ 750 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി
More »