ഐശ്വര്യ റായിയുടെ ആഡംബര കാറില്‍ ബസ്സില്‍ ഇടിച്ചു, ഡ്രൈവറെ മര്‍ദ്ദിച്ച് ബൗണ്‍സര്‍
ബോളിവുഡ് താരം ഐശ്വര്യ റായ്യുടെ കാറിന് പിന്നില്‍ ബസ് ഇടിച്ച് അപകടം. മുംബൈയിലെ ജുഹുവില്‍ ബുധനാഴ്ചയോടെയായിരുന്നു സംഭവം. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് ഐശ്വര്യ കാറില്‍ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ സുഖമായിരിക്കുന്നു എന്നുമാണ് നടിയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജുഹു ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസ് അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം എത്തിയപ്പോള്‍ കാറില്‍ ഇടിക്കുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.
അല്‍പ്പസമയത്തിന് ശേഷം കാര്‍ പോകുന്നതും വീഡിയോയില്‍ കാണാം. അപകടത്തിന് പിന്നാലെ, നടിയുടെ ബൗണ്‍സര്‍മാരിലൊരാള്‍ ബസ് ഡ്രൈവറെ മര്‍ദിച്ചു എന്ന വാര്‍ത്തകളും എത്തിയിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ പൊലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചു.
More »
'എമ്പുരാന്' കൊടുങ്കാറ്റ് യുകെയിലും; ലണ്ടന്‍ സിനി വേള്‍ഡ് പൂരപ്പറമ്പായി, ആരാധകര്‍ക്ക് സൗജന്യ ബിരയാണിയും
സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന് ആഗോള തലത്തില്‍ അവതരിച്ചു. തിയറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റിയാണ് എങ്ങും പ്രദര്‍ശനം. ആദ്യ ഷോ കഴിഞ്ഞതോടെ എങ്ങും മികച്ച അഭിപ്രായമാണ് വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ തിയറ്ററുകള്‍ക്കൊപ്പം യുകെയിലും റെക്കോര്‍ഡ് പ്രദര്‍ശനമാണ്. ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിനു മുന്‍പുതന്നെ ആരാധകര്‍ ലണ്ടനിലെ സിനി വേള്‍ഡ് തിയറ്റര്‍ പൂരപ്പറമ്പായി. യുകെ സമയം പുലര്‍ച്ചെ 12.30ന് ആദ്യ പ്രദര്‍ശനം ആരംഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും, ഒന്നര മണിക്കൂര്‍ വൈകിയാണ് ഷോ തുടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 7.10ന് ആരംഭിച്ച ലൂസിഫര്‍ റീ-റിലീസ് ഷോ കണ്ടിട്ട് പ്രീമിയര്‍ ഷോ കാണാന്‍ എത്തിയ ലാലേട്ടന് ഫാന്‍സുകാരും തിയറ്ററിനുള്ളിലുണ്ടായിരുന്നു.
എമ്പുരാന്റെ സ്റ്റൈലില്‍ കറുത്ത വേഷം ധരിച്ചാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആരാധകര്‍ ലണ്ടനിലെ ഇല്‍ഫോഡിലുള്ള തിയറ്ററില്‍ എത്തിയത്. ഇന്നലെ രാത്രി
More »
വഞ്ചനാകേസിനു പുറമെ സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ വീണ്ടും കേസ്
സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ വീണ്ടും കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പ്രോഗ്രാമിനിടയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനാണ് കേസ്.
കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരിപാടി. അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോണ്‍ പറത്തുകയും ലേസര്‍ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തത്. അതേസമയം വഞ്ചനാക്കുറ്റത്തിന് പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. സംഗീത പരിപാടിയുടെ പേരില്‍ 38 ലക്ഷം രൂപ പറ്റിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജനുവരിയില്‍ കൊച്ചിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ്മനേജ്മെന്റ് കമ്പനി ഉടമ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്മാനോട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി
More »
മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിച്ചതില്‍ മമ്മൂട്ടി തൗബ ചെയ്യണം; വര്‍ഗീയത തുപ്പി ഒ അബ്ദുള്ള
അസുഖബാധിതനായ മമ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് കഴിച്ചതിനെതിരെ മാധ്യമം ദിനപ്പത്രത്തിന്റെ മുന്‍ എഡിറ്ററും, ജമാ അത്തെ ഇസ്ലാമി പ്രഭാഷകനുമായ ഒ അബ്ദുല്ല വര്‍ഗീയത ചീറ്റി . കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയപ്പോള്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ വഴിപാട് മോഹന്‍ലാല്‍ നടത്തിയിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് ഒ അബ്ദുള്ള രൂക്ഷ പരാമര്‍ശങ്ങളുമായി യു ട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്.
മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ ഒരു വീഴ്ചയാണ് മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയിരിക്കുന്നു എന്നാണ് വാര്‍ത്ത.
ഇത് മമ്മൂട്ടി പറഞ്ഞ് എല്പ്പിക്കാതെ, മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം
More »
ഓഡീഷനെന്ന പേരില്‍ നഗ്നവീഡിയോ ചിത്രീകരിച്ച് ലീക്ക് ചെയ്തു; കെണിയില്‍ വീണു സീരിയല്‍ താരം
സിനിമാ ഓഡീഷന്റെ പേരില്‍ യുവ താരങ്ങളെ വലയില്‍ വീഴ്ത്തുന്ന സംഘം സജീവം. വ്യാജ ഓഡീഷന്റെ പേരില്‍ തമിഴ് സീരിയല്‍ താരത്തിന്റെ നഗ്ന വീഡിയോ ചോര്‍ത്തി തട്ടിപ്പ് സംഘം. പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഡീഷന് എന്ന തരത്തിലായിരുന്നു നടിയെ തട്ടിപ്പ് സംഘം സമീപ്പിച്ചത്.
നഗ്നമായി അഭിനയിക്കേണ്ട രംഗവും കഥാപരിസരവുമാണ് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം സമീപ്പിച്ചത്. ഇത് പ്രകാരം ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ തട്ടിപ്പ് സംഘം പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെയാണ് ഓഡീഷന്റെ പേരിലുള്ള തട്ടിപ്പാണ് നടന്നതെന്ന് മനസ്സിലായത്. ഇന്‍ഡസ്ട്രിയില്‍ അഭിനയ പരിചയമുള്ളവര്‍ പോലും തട്ടിപ്പിനിരയാവുന്നുണ്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നും സിനിമ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്കുന്നു.
More »
പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്, അവന്റെ അടുത്ത സിനിമ 3 ദിവസത്തിനുള്ളില്‍: മോഹന്‍ലാല്‍
നടന് എന്ന നിലയില്‍ പ്രണവിന് ഇനിയും തെളിയിക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍. അഭിനേതാവ് എന്ന നിലയില്‍ പ്രണവ് പരിണമിക്കേണ്ടതുണ്ട്. നല്ല റോളുകള്‍ ചെയ്യണം. ഇത് പെട്ടെന്ന് നടക്കുന്ന കാര്യമല്ല എന്നാണ് ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നത്. പ്രണവിന്റെ പുതിയ സിനിമ തുടങ്ങുന്നതിനെ കുറിച്ചും മോഹന്‍ലാല്‍ വ്യക്തമാക്കി.
'പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്. ഇനിയും സിനിമകള്‍ ലഭിക്കേണ്ടതുണ്ട്. പക്ഷേ അവന് വിരളമായേ അഭിനയിക്കൂ. ഒരു സിനിമ ചെയ്യും. പിന്നെ ഒരുപാട് യാത്ര ചെയ്യും. എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ പരിണമിക്കേണ്ടതുണ്ട്. അത് ഒരു പ്രക്രിയ ആണ്. ഇത് പെട്ടെന്ന് വന്ന് അങ്ങ് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമല്ല. നല്ല റോളുകള്‍ ചെയ്യേണ്ടതുണ്ട്.'
'അവനത് ചെയ്യട്ടെ. രണ്ട്-മൂന്ന് ദിവസത്തിനുള്ളില്‍ പ്രണവിന്റെ പുതിയ സിനിമ ആരംഭിക്കും. അവന് ഇനിയും ഒരുപാട് പഠിക്കേണ്ടതുണ്ട്. നല്ല സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യണം. അത്
More »
മമ്മൂക്കയ്ക്ക് വിരോധമാണ്, ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വര്‍ഷത്തിലേറെയായി'- ഗണേഷ്കുമാര്
മമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വര്‍ഷത്തിലേറെയായെന്ന് തുറന്നുപറഞ്ഞ് നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍. നടനെന്ന നിലയില്‍ മമ്മൂക്ക തന്റെ റോള്‍ മോഡലാണെന്നും അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും ഗണേഷ് കുമാള് പറഞ്ഞു. മലയാള സിനിമയില്‍ മോഹന്‍ലാലുമായും സിദ്ദിഖുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗണേഷ് കുമാര്‍ മമ്മൂട്ടിയെക്കുറിച്ച് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
'മമ്മൂക്കയുമായി നല്ല ബന്ധമാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. പക്ഷെ അദ്ദേഹത്തിന് എന്നെ അത്ര ഇഷ്ടമല്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. നടന് എന്ന നിലയില്‍ ഞാന്‍ മമ്മൂക്കയെ ഒരു റോള്‍ മോഡലായാണ് കണ്ടിരുന്നത്. അദ്ദേഹം എന്നില്‍ നിന്ന് ഒരുപാട് അകലം പാലിക്കുന്നുണ്ട്. അതൊന്നും കുഴപ്പമില്ല. ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
More »
'നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും'; പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് മൈത്രേയന്
നടനും സംവിധായകനുമായ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയന്. പൃഥ്വിരാജെന്ന സംവിധായകനെ വിശ്വാസമില്ലെന്നും അതുകൊണ്ട് എമ്പുരാന് കാണില്ലെന്നും ഒരു അഭിമുഖത്തില്‍ മൈത്രേയന് പറഞ്ഞിരുന്നു.
തന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് മൈത്രേയന് രംഗത്തെത്തിയത്. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും എമ്പുരാന് കാണുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബഹുമാനപൂര്‍വ്വം പ്രിഥ്വിരാജിന്,
മൂന്നു പേര് എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്‍ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില് സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്‍ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്‍ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും
More »
കണ്ടിട്ട് എന്തിനാണ് ഈ കുറ്റം പറച്ചില്, 'മാര്‍ക്കോ'യെ വിമര്‍ശിച്ചവരോട് -പൃഥ്വിരാജ്
ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ സിനിമയെ വിമര്‍ശിക്കുന്നവരോട് തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് പൃഥ്വിരാജ്. മലയാളത്തിലെ മോസ്റ്റ് വയന്‍ലന്റ് ചിത്രം എന്ന വിശേഷണത്തോടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മാര്‍ക്കോ. എന്നാല്‍ ചിത്രത്തിലെ വയലന്‍സ് പ്രേക്ഷകരെ മോശമായി ബാധിക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നതോടെ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ സെന്‍സര്‍ ബോര്‍ഡ് വിലക്കിയിരുന്നു.
പിന്നാലെ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ സിനിമയിലെ വയലന്‍സ് കാരണമാകുന്നുവെന്ന ചര്‍ച്ചകളും എത്തിയിരുന്നു. ഈ വിമര്‍ശനങ്ങളോടാണ് പൃഥ്വിരാജ് പ്രതികരിച്ചിരിക്കുന്നത്. ”മാര്‍ക്കോ പോലെ ഒരു ചിത്രത്തിനോട് പ്രശ്നമുള്ളവരോട് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. കാരണം ആ ചിത്രം മറ്റെന്തെങ്കിലും ആണെന്ന് അതിന്റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിച്ചിട്ടേയില്ല.”
'ഉണ്ണി മുകുന്ദന് എന്റെ സുഹൃത്താണ്. മാര്‍ക്കോ
More »