ചിരഞ്ജീവിയെ കാണാന്‍ യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം
യുകെ പാര്‍ലമെന്റില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവി. യുകെ ആസ്ഥാനമായുള്ള സംഘടനയായ ബ്രിഡ്ജ് ഇന്ത്യയാണ് സാംസ്‌കാരിക നേതൃത്വത്തിലൂടെ പൊതുസേവനത്തിലെ മികവിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ചിരഞ്ജീവിക്ക് സമ്മാനിച്ചത്. ഇതിനിടെ ഫാന്‍സ് മീറ്റപ്പിനായി പണം പിരിക്കാന്‍ ശ്രമിച്ച സംഘടനകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിരഞ്ജീവി.
ചിരഞ്ജീവി എക്‌സില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 'യുകെയില്‍ ഫാന്‍സ് മീറ്റ് നടത്താന്‍ കാശ് വാങ്ങിയ സംഘാടകരെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിരഞ്ജീവി വിമര്‍ശിച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട ആരാധകരേ, യുകെയില്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും ആരാധനയും എന്നെ വളരെയധികം സ്പര്‍ശിച്ചു.
'എന്നാല്‍ ചില വ്യക്തികള്‍ ഫാന്‍സ് മീറ്റപ്പ് നടത്താനായി ഫീസ് ഈടാക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം
More »
'സൈറ്റുകളുടെ സെര്‍വര്‍ തകര്‍ത്ത് എമ്പുരാന്റെ ടിക്കറ്റു ബുക്കിങ്'
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ എമ്പുരാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ടിക്കറ്റ് തേടി സൈറ്റുകളിലെല്ലാം ആരാധകപ്രവാഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോയുടെ സെര്‍വര്‍ തകര്‍ന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഒട്ടുമിക്ക ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലും എമ്പുരാന്റെ ടിക്കറ്റിനായി ആരാധകരുടെ ഓട്ടമാണ്. ടിക്കറ്റുകളെല്ലാം അതിവേഗമാണ് വിറ്റഴിക്കപ്പെടുന്നത്. ആദ്യദിവസത്തെ ആദ്യ ഷോയുടെ ടിക്കറ്റുകള്‍ ഒട്ടുമിക്ക തയേറ്ററുകളിലും വിറ്റുതീര്‍ന്നുകഴിഞ്ഞു. ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍
More »
ഓര്‍ക്കാപ്പുറത്ത് അര്‍ദ്ധ രാത്രി 'പിശാചിന്റെ' വരവ്; സോഷ്യല്‍മീഡിയ കത്തിച്ചു 'എമ്പുരാന്‍' ട്രെയിലര്‍
പിതാവിന്റെയും പുത്രന്റെയും ഇടയില്‍ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്, തമോഗോളങ്ങളുടെ എമ്പുരാന്‍… ‘ഉച്ചയ്ക്ക് കത്തിക്കുന്നത് കാണാന്‍ വെയ്റ്റ് ചെയ്ത് ഇരുന്നിട്ട് പാതിരാത്രി ഓര്‍ക്കാപ്പുറത്ത് വന്ന് തീ ഇട്ടിട്ട് പോയി’.. പറഞ്ഞതിലും വളരെ നേരത്തെയാണ് ‘എമ്പുരാന്‍’ സിനിമയുടെ ട്രെയ്‌ലര്‍ എത്തിയത്. പുലര്‍ച്ചെ 12 : 27 നാണ് ആശീര്‍വാദിന്റെ യുട്യൂബ് ചാനലിലൂടെ ട്രെയിലര്‍ പുറത്തിറക്കിയത്. റിലീസ് ആയി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ കണക്കിന് വ്യൂസ് നേടി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായിരിക്കുകയാണ് ട്രെയ്‌ലര്‍.
ബ്രഹ്‌മാണ്ഡ കാഴ്ചകളിലേക്കാണ് എമ്പുരാന്‍ പ്രേക്ഷകരെ എത്തിക്കുക എന്നത് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. 3.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സ്റ്റീഫനായും അബ്രാം ഖുറേഷിയായും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മാസ് അപ്പിയറന്‍സില്‍ എത്തുന്ന മോഹന്‍ലാലിന്റെ ഓരോ ഷോട്ടുകളും സോഷ്യല്‍
More »
മനസു നിറയ്ക്കാന്‍ 'എമ്പുരാന്‍' ട്രെയ്‌ലര്‍ അപ്‌ഡേറ്റ്
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപ്‌ഡേറ്റ് പുറത്തുവിട്ട് മോഹന്‍ലാല്‍. ‘എമ്പുരാന്‍’ സിനിമയുടെ ട്രെയ്‌ലര്‍ നാളെ ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യുമെന്നാണ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും നാളെ ട്രെയ്‌ലര്‍ എത്തും.
കഴിഞ്ഞ ദിവസം തലൈവര്‍ രജനികാന്ത് ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടിരുന്നു. രജനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ട്രെയ്ലര്‍ ആദ്യമായി കണ്ടത് രജനികാന്ത് ആണെന്നും അദ്ദേഹം പറഞ്ഞ വാക്കുകള്‍ അമൂല്യമാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
മാര്‍ച്ച് 27ന് രാവിലെ 6 മണി മുതല്‍ എമ്പുരാന്റെ ഷോ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും ലൈക പ്രൊഡക്ഷന്‍സ് പിന്മാറിയിരുന്നു. പകരം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ്
More »
മന:സമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി; വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് സീമ വീനീത്
ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സീമ വിനീത് വിവാഹിതയായത്. ഒരാളില്‍ നിന്നും എന്ത് പരിഗണനയും റെസ്‌പെക്ട്ടും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്കു കടന്നപ്പോള്‍ കിട്ടിയില്ല. വ്യക്തിഹത്യയും ജന്‍ഡര്‍ അധിക്ഷേപ വാക്കുകളുമാണ് അയാളില്‍ നിന്നും ലഭിച്ചത്. മനസമാധാനത്തോടെ നന്നായിട്ട് ഉറങ്ങിയിട്ട് മാസങ്ങള്‍ ആയി എന്നാണ് സീമ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
സീമ വിനീതിന്റെ കുറിപ്പ് :
നമസ്‌കാരം,
ഞാന്‍ സീമ വിനീത്. ഒരിക്കലും ഇതുപോലെ വീണ്ടും കുറിക്കാന്‍ ഇടവരരുത് എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത് പൊതുവായി പറയേണ്ടതും മറച്ചു പിടിക്കേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഇവിടെ കുറിക്കുന്നത്. സ്വയം ആത്മഹത്യയിലേക്ക് പോകാനോ ഒളിച്ചോടാനോ യാതൊരു താല്‍പര്യവും ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍.
More »
എമ്പുരാന്‍ ട്രെയ്ലര്‍ ആദ്യം കണ്ട് രജനികാന്ത്, പോസ്റ്റുമായി പൃഥ്വിരാജ്
സിനിമാലോകം ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്റെ ട്രെയ്‌ലര്‍ ആദ്യം കണ്ട് രജനികാന്ത് . സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് സിനിമാപ്രേമികളോട് പുതിയ വിശേഷം പങ്കുവച്ചത്. ട്രെയ്ലര്‍ ആദ്യമായി കണ്ടത് രജനികാന്ത് ആണെന്നും അദ്ദേഹം പറഞ്ഞ വാക്കുകള്‍ അമൂല്യമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
എമ്പുരാന്‍ ട്രെയ്ലര്‍ ആദ്യം കണ്ട ആള്‍ രജനികാന്ത്, ട്രെയ്ലര്‍ കണ്ടതിന് ശേഷം നിങ്ങള്‍ പറഞ്ഞത് ഞാന്‍ എപ്പോഴും ഓര്‍ക്കും! അത് എനിക്ക് മറക്കാന്‍ സാധിക്കില്ല! ലോകം കീഴടക്കിയ സന്തോഷമുണ്ട്. രജനികാന്തിന്റെ കടുത്ത ആരാധകന്‍!” എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് വൈകിട്ട് 6 മണിക്ക് ചിത്രത്തിന്റെതായി അപ്‌ഡേറ്റ് ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ഇത് ട്രെയ്ലര്‍ അപ്‌ഡേറ്റ് ആയിരിക്കുമെന്ന്
More »
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.55ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ 200ല്‍ ഏറെ സിനിമകള്‍ക്കു ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. എംഎ ബിരുദധാരിയായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ 'വിമോചനസമരം' എന്ന ചിത്രത്തിലൂടെ വയലാര്‍, പി ഭാസ്‌കരന്‍, പിഎന്‍ ദേവ് എന്നിവരോടൊ എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ടാണ് മലയാളചലച്ചിത്രഗാനരംഗത്ത് പ്രവേശിച്ചത്.
ഹരിഹരന് വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണണന്‍ എം.എസ്. വിശ്വനാഥന്‍, ദേവരാജന്‍, എം.കെ. അര്‍ജുനന്‍, രവീന്ദ്രജയിന്‍, ബോംബെ
More »
മൈനര്‍ പെണ്‍കുട്ടികളെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് സിലക്ട് ചെയ്യും, എന്നെ റൂമില്‍ പൂട്ടിയിടും- ആരോപണങ്ങള്‍ ആവര്‍ത്തിച്ച് എലിസബത്ത്
നടന്‍ ബാലയ്‌ക്കെതിരെ ബലാത്സംഗം, ഗാര്‍ഹികപീഡന ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. ബാലയും ഭാര്യ കോകിലയും പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വീണ്ടും ആരോപണങ്ങളുമായി എലിസബത്ത് രംഗത്തെത്തിയിരിക്കുന്നത്. കേസ് വന്നാലും ജയിലില്‍ കിടക്കേണ്ടി വന്നാലും തന്നെ കൊല്ലുന്നില്ലെങ്കില്‍ എല്ലാം വിളിച്ചു പറയും എന്നാണ് എലിസബത്ത് പറയുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും മൈനര്‍ പെണ്‍കുട്ടികളെയും ബാലയും സുഹൃത്തും ചേര്‍ന്ന് ഗസ്റ്റ് ഹൗസില്‍ കൊണ്ടുവരാറുണ്ടെന്നും ഉപയോഗിക്കാറുണ്ടെന്നും തന്റെ റൂമിലേക്ക് അന്യപുരുഷനെ കയറ്റി വിട്ടതായും എലിസബത്ത് പറയുന്നുണ്ട്.
എലിസബത്തിന്റെ വാക്കുകള്‍ :
ഞാന്‍ ഇത്ര കാലമായിട്ട് എന്നെ റേപ്പ് ചെയ്തു, എന്നെ ഇത്തരത്തില്‍ ഒക്കെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞിട്ട് ആരും കേസ് എടുത്തിട്ടില്ല. ഞാന്‍ കേസ് കൊടുത്തിട്ടില്ല അതുകൊണ്ട് ആരും കേസ് എടുത്തില്ല. ഇവര് കേസ് കൊടുത്തു
More »
'സ്ത്രീത്വത്തെ അപമാനിച്ചു'; കോകിലയുടെ പരാതിയില്‍ 'ചെകുത്താനെ'തിരെ കേസെടുത്ത് പൊലീസ്
നടന്‍ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. യൂട്യൂബര്‍ 'ചെകുത്താന്‍' എന്ന അജു അലക്‌സിനെതിരെ കൊച്ചി സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
മുന്‍ പങ്കാളി എലിസബത്തിനും യൂട്യൂബര്‍ അജു അലക്സിനുമെതിരെ ബാല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബാല പരാതി നല്‍കിയത്. യൂട്യൂബര്‍ അജു അലക്സുമായി ചേര്‍ന്ന് എലിസബത്ത് തുടര്‍ച്ചയായി അപമാനിക്കുകയാണ്. അജു അലക്സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് അജ്ഞാത ഫോണ്‍ കോള്‍ വന്നിരുന്നു. പണം നല്‍കാത്തതാണ് അപവാദപ്രചാരണത്തിന് പിന്നിലെന്നും ഇരുവരും ചേര്‍ന്ന് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ബാല പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
More »