സൂചനാ സമരത്തില്‍നിന്നു പിന്‍മാറി ഫിലിം ചേംബര്‍; 'എമ്പുരാന്‍' റിലീസിന് തടസമില്ല
ഈ മാസം പ്രഖ്യാപിച്ചിരുന്ന സൂചനാ സിനിമാസമരത്തില്‍നിന്നു ഫിലിം ചേംബര്‍ പിന്മാറി . സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ തീര്‍ക്കാന്‍ സംസ്‌ഥാന സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കു തയാറാണെന്നും ഫിലിം ചേംബര്‍ അറിയിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടര്‍ന്നാണ് ചര്‍ച്ചയിലേക്ക് കടക്കുന്നത്. പത്താം തീയതിക്കുശേഷമാകും ചര്‍ച്ചയെന്നു ചേംബര്‍ പ്രസിഡന്റ് ബി.ആര്‍. ജേക്കബ് അറിയിച്ചു.
ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജൂണ്‍ ഒന്നുമുതലുള്ള അനിശ്‌ചിതകാല സിനിമാ സമരത്തില്‍ ഉറച്ചു നില്‍ക്കും. മോഹന്‍ലാല്‍ നായകനാവുന്ന 'എമ്പുരാന്‍' സിനിമയുടെ റിലീസിനെ സമരം ഒരു തരത്തിലും ബാധിക്കില്ലെന്നും ചേംബര്‍ അറിയിച്ചു. ഈ മാസം 27 നാണ് 'എമ്പുരാന്‍' റിലീസ് ചെയ്യുന്നത്. തീയറ്റര്‍ വ്യവസായം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാനെന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. വയലന്‍സ് സമൂഹത്തെ
More »
'കാശെണ്ണി കൊടുത്തിട്ടാണ്' എന്ന പരാമര്‍ശം വേദനിപ്പിച്ചു; സംവിധായകനെതിരേ അനശ്വര രാജന്‍
സംവിധായകന്‍ ദീപു കരുണാകരന്റെ ആരോപണത്തില്‍ മറുപടിയുമായി നടി അനശ്വര രാജന്‍ രംഗത്ത്. ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി അനശ്വര രാജന്‍ സഹകരിക്കുന്നില്ല എന്ന് സംവിധായകന്‍ കുറച്ച് ദിവസം മുന്നേ പറഞ്ഞിരുന്നു. ആ ആരോപണം തെറ്റാണെന്നും ദീപുവിന്റെ പരാമര്‍ശങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും അനശ്വര സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
'തികച്ചും വേദനാജനകമായ ചില സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംവിധായകന്‍ ശ്രീ ദീപു കരുണാകരന്‍ പല മാധ്യമങ്ങളിലും ഞാന്‍ പ്രൊമോഷനു സഹകരിക്കില്ല എന്ന് ഇന്റര്‍വ്യൂകള്‍ നല്‍കി എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി വരുന്നുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ച ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ എന്ന ചിത്രം 2024 ഓഗസ്റ്റില്‍ റിലീസ് പ്ലാന്‍
More »
'മാര്‍ക്കോ'യ്ക്ക് വിലക്ക്; ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു
ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' സിനിമയ്ക്ക് വിലക്കിട്ട് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. യു അല്ലെങ്കില്‍ യു/ എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത അത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍. കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം.
ഒടിടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. 'എ' സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്ന് സെന്‍ല്‍ ബോര്‍ഡ് ഓഫ് ഫിലീം സര്‍ട്ടിഫിക്കേഷന്റെ കേരള റീജിയന്‍ മേധാവി നദീം തുഫേല്‍ വിശദീകരിച്ചു. മാര്‍ക്കോയ്ക്ക് തീയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം. സിനിമകളുടെ സര്‍ട്ടിഫിക്കറ്റ് ഏതാണെന്ന് പ്രേക്ഷകര്‍ക്ക്
More »
ഡിസ്കഷന്റെ പേരില്‍ ബെഡ് റൂമിലേക്ക് വിളിപ്പിച്ച് സംവിധായകന്‍ മോശമായി പെരുമാറി- അശ്വിനി നമ്പ്യാര്‍
മണിചിത്രത്താഴിലെ അല്ലിയായി മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അശ്വിനി നമ്പ്യാര്‍ . മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധ നേടിയ അശ്വിനി ആയുഷ് കാലം, പോസ്റ്റ് ബോക്സ് നമ്പര്‍ 27, കൗരവര്‍, മലയാളമാസം ചിങ്ങം ഒന്നിന്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം, ബട്ടര്‍ഫ്ലൈസ്, ധ്രുവം എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും വേഷമിട്ട നടിയാണ്.
ഒരിക്കല്‍ സഹപ്രവര്‍ത്തകനില്‍ നിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകയാണ് നടി. ഇന്ത്യാഗ്ലിറ്റ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വിനി ഇക്കാര്യം തുറന്നു പറഞ്ഞത്. ‘ഇക്കാര്യത്തെ കുറിച്ചു ഇത്രയും കാലം ഞാന്‍ എവിടെയും ഷെയര്‍ ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ഇക്കാര്യത്തെ കുറിച്ചു ഒരു ടെലിവിഷന്‍ ഷോയില്‍ സംസാരിച്ചത്. അതൊരു കാസ്റ്റിങ് കൗച്ച് എന്നല്ല ഒരു സാഹചര്യത്തില്‍ ഞാന്‍ അകപ്പെട്ട് പോയി എന്ന് പറയുന്നതായിരിക്കും ശരി. അയാളുടെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. മാപ്പ്
More »
സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റുന്ന ഒരിടമുണ്ടാകണം- നടി അന്ന ബെന്‍
സ്ത്രീയായാലും പുരുഷനായാലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഇടമുണ്ടാകണമെന്ന് നടി അന്ന ബെന്‍. ഇന്‍ഡസ്ട്രിയെക്കുറിച്ച് തെറ്റായ ഒരു ഇമേജ് വരുന്നതിനേക്കാള്‍ നല്ലത്, സുരക്ഷിതമായി വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരിടമുണ്ടാകണമെന്നതാണ് എന്നും മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കാതിരിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണം എന്നും നടി പറഞ്ഞു.
മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണവും പീഡനവും തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
'സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ, ചുറ്റുമുള്ള ആളുകളെ വിശ്വസിക്കാനും, അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കാതിരിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണം'.
ഇന്‍ഡസ്ട്രിയെക്കുറിച്ച് തെറ്റായ ഒരു ഇമേജ് വരുന്നതിനേക്കാള്‍
More »
നടി നവ്യ നായരുടെ വിവാഹജീവിതം ചര്‍ച്ചയാക്കി വീണ്ടും സോഷ്യല്‍മീഡിയ
നടി നവ്യ നായരുടെ വിവാഹജീവിതം ചര്‍ച്ചയാക്കി പാപ്പരാസികള്‍ . നവ്യ നായരും ഭര്‍ത്താവ് സന്തോഷ് മേനോനും വേര്‍പിരിയാന്‍ ഒരുങ്ങുന്നുവെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നവ്യയുടെ പോസ്റ്റുകളില്‍ നിന്നും ഭര്‍ത്താവ് അപ്രത്യക്ഷമായതോടെയാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. മകന്‍ സായ് കൃഷ്ണയുടെ ജന്മദിനം പോലും നവ്യ ആഘോഷമാക്കിയിട്ടില്ല എന്നാണു കണ്ടെത്തല്‍ .
ഇതിനിടെ നവ്യ കൂടെയില്ലാതെയുള്ള സന്തോഷ് മേനോന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെരുന്ന അമ്പലത്തില്‍ നടന്ന തൈപ്പൂയ ആഘോഷത്തില്‍ സന്തോഷ് മേനോന്‍ സഹോദരിക്കൊപ്പം പങ്കെടുത്ത ചില ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഈ ഉത്സവത്തില്‍ നവ്യ നായരെയോ മകനെയോ കാണാന്‍ ഇല്ല. ഇതാണ് ചര്‍ച്ചയാകുന്നത്.
ഭര്‍ത്താവ് സന്തോഷ് തൈപ്പൂയ ആഘോഷങ്ങളില്‍ പങ്കെടുത്തപ്പോള്‍ നവ്യ ദുബായ് സന്ദര്‍ശനത്തില്‍ ആയിരുന്നുവെന്നാണ് നടിയുടെ
More »
ഓസ്‌കര്‍: മികച്ച നടന്‍ അഡ്രിയന്‍ ബ്രോഡി, നടി മൈക്കി മാഡിസണ്‍; മികച്ച ചിത്രം അനോറ
തൊണ്ണൂറ്റിയേഴാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം അഡ്രിയന്‍ ബ്രോഡി സ്വന്തമാക്കി. മികച്ച നടിയായി മൈക്കി മാഡിസണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ദി ബ്രൂട്ടലിസ്റ്റ് ലെ പ്രകടനത്തിനാണ് അഡ്രിയന്‍ ബ്രോഡി അവാര്‍ഡ് നേടിയത്. അതേസമയം അനോറ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മൈക്കി മാഡിസണ്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്.
അനോറയ്ക്ക് രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും മികച്ച ചിത്രസംയോജനത്തിന് സീന്‍ ബേക്കറിനും പുരസ്‌കാരം ലഭിച്ചു. അനിമേറ്റഡ് ഷോര്‍ട്ട്ഫിലിം വിഭാഗത്തില്‍ ഇന്‍ ദ് ഷാഡോ ഓഫ് ദ് സൈപ്രസ് ആണ് പുരസ്കാരം നേടിയത്. ദ് സബ്സ്റ്റന്‍സ് എന്ന ചിത്രത്തിന് മികച്ച മേക്കപ്പ്, കേശാലങ്കാരം എന്നീ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചു.
ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. മികച്ച ചിത്രം, നടന്‍, നടി കാറ്റഗറികളില്‍ കടുത്ത മത്സരമാണ്
More »
'മാര്‍ക്കോ, കൊത്ത, ആര്‍ഡിഎക്‌സ് പോലുള്ള സിനിമകള്‍ യുവാക്കളെ സ്വാധീനിക്കുന്നു'- ചെന്നിത്തല
മാര്‍ക്കോ പോലുള്ള സിനിമകള്‍ തെറ്റായ രീതിയില്‍ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതില്‍ സര്‍ക്കാരിന്റെ പങ്ക് വലുതാണെന്നും സര്‍ക്കാര്‍ ഇവിടെ നിഷ്‌ക്രിയമായി ഇരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാര്‍ക്കോ അടക്കം സിനിമകളുടെ പേര് എടുത്ത് പറഞ്ഞാണ് ചെന്നിത്തലയുടെ ആരോപണം. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണം. സിനിമകളിലെ അക്രമണങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വ്യാപകമായ ആക്രമണം നടക്കുകയാണ്. അതിനിടയിലാണ് സിനിമയിലെ വയലന്‍സ് കൂടുന്നത്. ആര്‍ഡിഎക്‌സ്, കൊത്ത, മാര്‍ക്കോ സിനിമകള്‍ അതിന് ഉദാഹരണമാണ്. സര്‍ക്കാര്‍ ഇവിടെ നിഷ്‌ക്രിയമായി ഇരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടല്‍ അത്യവാശ്യമാണ്. ഇത്തരം ചിത്രങ്ങള്‍ യുവാക്കളെ
More »
കോടികളുടെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ്; നടിമാരായ തമന്നയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യും
ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് കേസില്‍ തെന്നിന്ത്യന്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്. 60 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് കേസിലാണ് പൊലീസിന്റെ നീക്കം. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാര്‍ പങ്കെടുത്തിരുന്നു.
കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. പുതുച്ചേരിയില്‍ നിന്നുള്ള 10 പേരില്‍ നിന്ന് 2.40 കോടി തട്ടിയെന്നാണ് പരാതി. 2022ല്‍ നടി തമന്ന ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം. മൂന്ന് മാസത്തിന് ശേഷം നടി കാജല്‍ അഗര്‍വാ ലും കമ്പനിയുടെ പരിപാടിയില്‍ പങ്കെടുത്തു.
ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലില്‍ കമ്പനിയുടെ പരിപാടിയില്‍ പങ്കെടുത്ത കാജല്‍ 100 പേര്‍ക്കു കാറുകള്‍ സമ്മാനമായി നല്‍കി.
More »