ഗ്ലാമര്‍ വേഷത്തിന്റെ പേരില്‍ അവഹേളനം; പ്രതികരിച്ച് ആരാധ്യ ദേവി
താന്‍ സിനിമയിലും അഭിമുഖങ്ങളിലും ധരിക്കുന്ന വേഷത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സാരി താരമായ നടി ആരാധ്യ ദേവി. ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് ആരാധ്യ നേരത്തെ പറഞ്ഞത് ട്രോളുകളില്‍ നിറഞ്ഞിരുന്നില്ല. എന്നാല്‍ അന്ന് അങ്ങനെ പറഞ്ഞതില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് നടി അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന നെഗറ്റിവിറ്റിക്കും ട്രോളുകള്‍ക്കുമെതിരെയാണ് ഇപ്പോള്‍ ആരാധ്യ രംഗത്തെത്തിയിരിക്കുന്നത്.
'ഞാന്‍ സിനിമയിലും അഭിമുഖങ്ങളിലും ധരിക്കുന്ന വസ്ത്രങ്ങളെ നെഗറ്റീവ് കമന്റുകളും ട്രോളുകളും പങ്കുവച്ച് വിമര്‍ശിക്കുന്നത് കണ്ടു. മറ്റ് നടിമാരും ഇതുപോലെ തന്നെയാണ് വസ്ത്രം ധരിക്കുന്നത്, പിന്നെ എന്തിനാണ് എന്നെ മാത്രം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്നത് ? ഞാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ക്യാമറയെ അഭിമുഖീകരിക്കുന്നതിനും സിനിമയെ മനസിലാക്കുന്നതിനും
More »
വേദനിപ്പിച്ചത് സുരേഷ് കുമാറിന്റെ ആ പരാമര്‍ശമെന്ന് ആന്റണി; മഞ്ഞുരുകി
ജി സുരേഷ് കുമാറിനെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചതിനാല്‍ ആന്റണിക്ക് നല്‍കിയ നോട്ടീസ് ഫിലിം ചേംബര്‍ പിന്‍വലിക്കും. ഫിലിം ചേംബര്‍ പ്രസിഡണ്ട് ബി ആര്‍ ജേക്കബുമായി സംസാരിച്ച ശേഷമാണ് ആന്റണി പോസ്റ്റ് പിന്‍വലിച്ചത്. എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള പരാമര്‍ശമാണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്റണി അറിയിച്ചു.
സുരേഷ് കുമാറിനെ വിമര്‍ശിച്ചു കൊണ്ടുള്ള ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വിവാദമായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടന ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
അതേസമയം, ഫിലിം ചേംബര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എമ്പുരാന്റെ റിലീസ് ദിവസം, മാര്‍ച്ച് 27ന് പണിമുടക്ക് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍
More »
പട്ടികള്‍ കുരയ്ക്കും, ഞാന്‍ അഭിനയിക്കും; നിള നമ്പ്യാരുടെ അഡല്‍റ്റ് വെബ് സീരിസിനെ കുറിച്ച് അലന്‍സിയര്‍
നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡല്‍റ്റ് വെബ് സീരിസില്‍ അഭിനയിക്കുന്നതിന് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് അലന്‍സിയര്‍. അഭിനയം തന്റെ തൊഴിലാണ്, അതുകൊണ്ട് താന്‍ അഭിനയിക്കുക തന്നെ ചെയ്യും എന്നാണ് അലന്‍സിയര്‍ പറയുന്നത്. പട്ടികള്‍ കുരയ്ക്കും, കല്ലെറിയാന്‍ നിന്നി കഴിഞ്ഞാല്‍ എന്നും കല്ലെറിഞ്ഞു കൊണ്ടിരിക്കേണ്ടി വരും എന്നും അലന്‍സിയര്‍ വ്യക്തമാക്കി.
ഞാന്‍ എന്റെ വീട്ടില്‍ വളരെ സുരക്ഷിതനായി സദാചാര ബോധത്തോടെ ജീവിക്കുന്നവനാണ്. എന്താണ് നിങ്ങളുടെ സദാചാര സനാതന ധര്‍മം. ഒന്നും പറയാനില്ല. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ എന്റെ കടമ ചെയ്യുന്നു. മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിക്കേണ്ട കാര്യമില്ല. ഞാന്‍ അഭിനയിക്കും, അത് എന്റെ തൊഴിലാണ്.
ആ തൊഴില്‍ മേഖലയില്‍ എന്ത് വേഷം കെട്ടാനും ഞാന്‍ തയാറാണ്. ആരാണ് എന്റെ മുന്നിലുള്ളതെന്നും ആരാണ് എന്റെ പിന്നിലെന്നും ഞാന്‍ നോക്കേണ്ടതില്ല. അവരുടെ
More »
ഇനി പ്രണവിനെ കുറിച്ച് സംസാരിക്കില്ല, പക്വത കാണിക്കണം: ഗായത്രി സുരേഷ്
പ്രണവ് മോഹന്‍ലാലിനോടു ക്രഷ് തോന്നിയിട്ടുണ്ടെന്നും വിവാഹം ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെന്നും പലതവണ പറഞ്ഞ് ട്രോളുകളില്‍ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. അതുകൊണ്ടുതന്നെ ഗായത്രിയുടെ അഭിമുഖങ്ങള്‍ എല്ലാം ട്രോളുകള്‍ ആവാറുണ്ട്. തന്റെ വിവാഹത്തെ കുറിച്ച് ഗായത്രി പുതിയൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രണവ് മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതിരുന്ന ഗായത്രിയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
എന്തുകൊണ്ട് പ്രണവിനോട് ക്രഷ് തോന്നി എന്ന് ചോദിച്ചപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഗായത്രി പറഞ്ഞത്. നമ്മള്‍ ഇവോള്‍വ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പക്വത കാണിക്കണം. ഇനി അതിനെ കുറിച്ച് സംസാരിക്കില്ലെന്ന് ഞാന്‍ എനിക്ക് കൊടുത്ത വാക്കാണ്. എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കേണ്ടത്. ഇനി ഞാന്‍ അതിനെ കുറിച്ച് സംസാരിക്കില്ല.
ഇനി ഞാന്‍ എന്നില്‍ ബിസിയാണ്.
More »
മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും പൂട്ടാന്‍ ഫിലിം ചേംബര്‍; 'എമ്പുരാനെ' ലക്ഷ്യമിട്ട് നീക്കം
മലയാള സിനിമാ മേഖലയിലെ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. ആന്റണി പെരുമ്പാവൂരിനേയും മോഹന്‍ലാലിനേയും പൂട്ടാന്‍ പുതിയ നീക്കവുമായി ഫിലിം ചേംബര്‍. മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ ഫിലിം ചേംബറിന്റെ അനുമതി വാങ്ങിവേണം കരാര്‍ ഒപ്പിടാനെന്നാണ് നിര്‍ദേശം. മാര്‍ച്ച് 27-ന് പുറത്തിറങ്ങുന്ന 'എമ്പുരാനെ' ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന. ഫിലിം ചേംബറിന്റെ സൂചനാസമര തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും.
മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കരാറുകള്‍ ഒപ്പിടുന്നത് ഫിലിം ചേംബറുമായി ബന്ധപ്പെട്ട് വേണമെന്നാണ് നിര്‍ദേശം. ഫിലിം ചേംബറിന്റെ നീക്കങ്ങള്‍ക്ക് ഫിയോക്കിന്റെ പൂര്‍ണപിന്തുണയുണ്ട്. തങ്ങളുടേത് ന്യായമായ ആവശ്യമാണെന്നും അതിനാല്‍ മറ്റുസംഘടനകളുടെ പിന്തുണയുണ്ടെന്നും ചേംബര്‍ അവകാശപ്പെടുന്നുണ്ട്.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതില്‍
More »
തന്നെക്കുറിച്ചു വ്യാജ വാര്‍ത്ത'; കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്സിലെ പോസ്റ്റിനെതിരെ പ്രീതി സിന്റ
കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്സ് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി പ്രീതി സിന്റ. കോണ്‍ഗ്രസ് പങ്കുവച്ചത് വ്യാജ ആരോപണമാണെന്നും വായ്പ താന്‍ 10 വര്‍ഷം മുന്‍പ് അടച്ചുതീര്‍ത്തതാണെന്നും പ്രീതി സിന്റ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഞെട്ടിച്ചെന്നും നടി പറഞ്ഞു. താരത്തിന്റെ 18 കോടി രൂപയുടെ വായ്പ ബിജെപി വഴി സഹകരണ ബാങ്ക് എഴുതി തള്ളിയെന്നും ഇതിന് പിന്നാലെ ബാങ്ക് തകര്‍ന്നെന്നുമുള്ള പോസ്റ്റിനെതിരെയാണ് പ്രതികരണം.
തിങ്കളാഴ്ചയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ വിവാദ പ്രസ്താവന പാര്‍ട്ടി നടത്തിയത്. 'നടി പ്രീതി സിന്റ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബിജെപിക്ക് നല്‍കി, തുടര്‍ന്ന് അവരുടെ 18 കോടി രൂപ എഴുതിത്തള്ളി, കഴിഞ്ഞ ആഴ്ച ബാങ്ക് തകര്‍ന്നു. നിക്ഷേപകര്‍ അവരുടെ പണത്തിനായി തെരുവിലിറങ്ങി.'- എന്നായിരുന്നു
More »
നാലഞ്ച് മാസം നിങ്ങളുടെ മലവും മൂത്രവും കോരിയതല്ലേ.. മൂന്ന് ദിവസത്തേക്ക് ഭക്ഷണം പോലും തന്നില്ല, ബാലയ്‌ക്കെതിരെകൂടുതല്‍ വെളിപ്പെടുത്തലുമായി എലിസബത്ത്
നടന്‍ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. ബാലയും ഭാര്യ കോകിലയും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന് താഴെ എലിസബത്തിനെ അതിരൂക്ഷമായി വിമര്‍ശിച്ച കസ്തൂരി എന്ന പ്രൊഫൈല്‍ പങ്കുവെച്ചാണ് എലിസബത്ത് ആദ്യം രംഗത്തെത്തിയത്. ബാല തന്നെ ബലാത്സംഗം ചെയ്തതായും ഉപദ്രവിച്ചതായും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഭക്ഷണം പോലും തന്നില്ല എന്നാണ് ഇപ്പോള്‍ പുതുതായി വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയില്‍ വച്ചാണ് ബാലയുമായി പ്രണയത്തിലായതെന്ന ആരോപണത്തോടാണ് എലിസബത്ത് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
എലിസബത്തിന്റെ വാക്കുകള്‍ :
നിങ്ങള്‍ എല്ലാവരും എന്റെ മരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് എനിക്കറിയാം. ഞാന്‍ എംഡി എന്‍ട്രന്‍സ് എഴുതാന്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയുടെ ഒരു മാസം മുമ്പ് ഹാള്‍ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ സമ്മതിച്ചില്ല. അന്ന്
More »
സിനിമ നിര്‍മ്മിക്കണോ വേണ്ടയോ എന്നത് തന്റെ അവകാശം- ഉണ്ണി മുകുന്ദന്‍
സിനിമ നിര്‍മ്മിക്കണോ വേണ്ടയോ എന്നത് തന്റെ അവകാശവുമാണെന്നു നടന്‍ ഉണ്ണി മുകുന്ദന്‍. തനിക്കുണ്ടായ നഷ്ടവും ലാഭവും ആരോടും ചര്‍ച്ച ചെയ്യേണ്ട കാര്യം എനിക്കില്ല എന്നും, സിനിമകള്‍ ആരാണ് നിര്‍മ്മിക്കേണ്ടത് എന്ന് ഇന്‍ഡസ്ട്രിയില്‍ ഒരു പ്രത്യേക നിയമവൊന്നും ഇല്ല എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
'എന്റെ പൈസയ്ക്ക് എന്റെ ഇഷ്ടത്തിന് പടമെടുക്കുക എന്നത് എന്റെ അവകാശമാണ്, ആ പൈസ കൊണ്ട് താന്‍ എന്ത് ചെയ്താലും അതില്‍ ആര്‍ക്കും ചോദിക്കാന്‍ അവകാശമില്ല. അതൊരു അടിസ്ഥാന മര്യാദയാണ്' ഉണ്ണി മുകുന്ദന്‍ പറയുന്നു.
താരങ്ങള്‍ വാങ്ങുന്നത് അമിത പ്രതിഫലമാണെന്നും അതിനാല്‍ പ്രൊഡ്യൂസര്‍മാര്‍ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ താന്‍ ശമ്പളമൊന്നും വാങ്ങിക്കാറില്ല എന്നും അഞ്ചു വര്‍ഷത്തോളമായി താന്‍ സ്വന്തം കമ്പനിയുടെ പടങ്ങളാണ് ചെയ്യുന്നത് എന്നാണ് ഉണ്ണി മുകുന്ദന്‍
More »
പ്രതിഫലം കുറയ്ക്കില്ല, സിനിമാ സമരം അംഗീകരിക്കാനാവില്ല- 'അമ്മ'
അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യം തള്ളി താരങ്ങളുടെ സംഘടനയായ ‘അമ്മ’. ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ നടത്താനിരിക്കുന്ന സിനിമാ സമരം എന്ന തീരുമാനം അംഗീകരിക്കാനാവില്ല എന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതിലും നിര്‍മ്മാതാക്കളുടെ സംഘടന ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി. ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ്കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ അമ്മ ഓഫീസില്‍ എത്തിയിരുന്നു.
പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്തത്. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തില്‍
More »