നിര്‍മ്മാതാക്കളുടെ സംഘടനയുടെ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്രാ തോമസ്
നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ വാര്‍ത്താസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സുരേഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല. ആരൊക്കയോ 'വെടക്കാക്കി തനിക്കാക്കുക' എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് സാന്ദ്രാ തോമസിന്റെ പ്രതികരണം.
More »
ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നു; നിവൃത്തികേട് കൊണ്ട് മുന്നോട്ട് പോവുകയാണ്- ഹണി റോസ്
തനിക്ക് നേരെ ഉയര്‍ന്ന അധിക്ഷേപങ്ങളെ തുടര്‍ന്ന് ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി ഹണി റോസ്. കുറച്ച് ഉത്കണ്ഠ കൂടുതല്‍ ഉണ്ടെങ്കിലും തന്നില്‍ ഒരു പോരാളിയുണ്ട്. അതുകൊണ്ടാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുക്കാന്‍ സാധിച്ചതും പോരാടാന്‍ തീരുമാനിച്ചതും എന്നാണ് ഹണി റോസ് പറയുന്നത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിലാണ് ഹണി റോസ് പ്രതികരിച്ചത്.
എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇതിനെ നേരിടണം എന്ന തീരുമാനം എടുത്തത്. മനസമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള എല്ലാ സാഹചര്യവും എനിക്കുണ്ട്. എന്നിട്ട് പോലും മനസിന് ഭയങ്കര ബുദ്ധിമുട്ട്, ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വരുന്നു, ഇതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മളെ ബാധിക്കുന്നു എന്നത് റിയാലിറ്റിയാണ്.
മാനിസകമായി ഭയങ്കര ബുദ്ധിമുട്ട് അനുഭവിച്ചു, ആ സമയങ്ങളില്‍ മെന്റല്‍ സ്‌ട്രെസും ഭയങ്കരമായിരുന്നു. പുറത്തു
More »
യുകെ മാഗസിന് വേണ്ടി പോസ് ചെയ്ത് കനി കുസൃതിയും ദിവ്യപ്രഭയും
ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നടിമാരായ ദിവ്യപ്രഭയും കനി കുസൃതിയും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫാഷന്‍ മാഗസിനു വേണ്ടിയാണ് താരങ്ങള്‍ പോസ് ചെയ്തിരിക്കുന്നത്. വൈറ്റ് സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലാണ് ഇരുവരെയും കാണുന്നത്. മുംബൈയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇന്ദ്ര ജോഷിയാണ് ഫോട്ടോഗ്രഫര്‍.
പായല്‍ കപാഡിയ സംവിധാനം ചെയ്ത All We Imagine As Light (പ്രഭയായ് നിനച്ചതെല്ലാം) എന്ന ചിത്രത്തിലൂടെയാണ് കനിയും ദിവ്യപ്രഭയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 2024 സെപ്റ്റംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. 2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ ചിത്രമാണ്. സിനിമയില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു.
More »
സിംഗിള്‍ മദര്‍ ജീവിതം അവസാനിപ്പിച്ച് അമേയ; ജിഷിനുമായി വിവാഹനിശ്ചയം കഴിഞ്ഞു
സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരാകുന്നു. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും പങ്കുവച്ചത്. 'അവളും അവനും യെസ് പറഞ്ഞു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞു. ഹാപ്പി വലന്റൈന്‍സ് ഡേ, നിന്റെ കൈകളിലാണ് എന്റെ സന്തോഷം, പ്രപഞ്ചത്തിന് നന്ദി' എന്ന് അമേയയും ജിഷിനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നടി വരദയാണ് ജിഷിന്‍ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. ഇരുവരും മൂന്ന് വര്‍ഷം മുന്‍പ് വിവാഹമോചിതരായി. അമേയയുടെതും രണ്ടാം വിവാഹമാണ്. ആദ്യ ബന്ധത്തില്‍ അമേയയ്ക്ക് രണ്ട് മക്കളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജിഷിന്‍ മോഹന്‍-അമേയ നായര്‍ ബന്ധത്തെ കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകള്‍ വന്നിരുന്നു.
ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലും കണ്ടിരുന്നത്. അമേയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട്,
More »
'മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണ്, ഫോട്ടോഷൂട്ട് ഒക്കെ ജനങ്ങളെ പറ്റിക്കാന്‍.'- നടിയെ വിടാതെ സനല്‍ കുമാര്‍
നടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ്. നിലവില്‍ അമേരിക്കയിലാണ് സംവിധായകനുള്ളത്. എന്നാല്‍ കേസ് നടക്കുമ്പോഴും മഞ്ജു വാര്യരെ ടാഗ് ചെയ്തു കൊണ്ടുള്ള നിരവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ് സനല്‍ കുമാര്‍ പങ്കുവച്ചു കൊണ്ടിരിക്കുന്നത്. ദിവസവും ഒന്നിലേറെ പോസ്റ്റുകളില്‍ നടിയുടെ ചിത്രം വച്ചാണ് സംവിധായകന്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്.
നടിയുടെ ജീവന്‍ അപകടത്തിലാണെന്ന് താന്‍ പറയാന്‍ തുടങ്ങിയിട്ട് 28 ദിവസങ്ങളായി എന്നാണ് സനല്‍ കുമാര്‍ ഇപ്പോള്‍ പറയുന്നത്. മഞ്ജു വാര്യര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച ചിത്രം ഷെയര്‍ ചെയ്താണ് സനലിന്റെ പോസ്റ്റ്. ഈ ഫോട്ടോഷൂട്ട് ജനങ്ങളെ പറ്റിക്കാന്‍ മാഫിയ ചെയ്തതാണ് എന്നാണ് സനല്‍ കുമാര്‍ പറയുന്നത്.
സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ് :
Manju Warrier ജീവന്‍ അപകടത്തിലാണ് എന്ന് ഞാന്‍ വിളിച്ചുകൂവാന്‍
More »
നിര്‍മ്മാതാക്കള്‍ സുരേഷ് കുമാറിനൊപ്പം, താരങ്ങള്‍ ആന്റണിക്കൊപ്പം; സിനിമാ പോര് രൂക്ഷം
ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന പ്രസ്താവന പുറത്തിറക്കി. ആന്റണി പരസ്യ വിമര്‍ശനം നടത്തിയത് ശരിയായില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞത്.
സിനിമാ സമരം അടക്കം രണ്ട് ദിവസം മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. എന്നാല്‍ സുരേഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആന്റണിക്കൊപ്പം പിന്തുണയുമായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്,
More »
ചേച്ചി സന്യാസം സ്വീകരിച്ചതില്‍ ഞെട്ടലില്ല; എന്റെ വീട്ടില്‍ നോര്‍മലായിട്ട് അമ്മ മാത്രമേ ഉള്ളു: നിഖില വിമല്‍
നിഖില വിമലിന്റെ സഹോദരി അഖില സന്യാസം സ്വീകരിച്ച വാര്‍ത്ത അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു. കാവി ധരിച്ചുള്ള അഖില വിമലിന്റെ ചിത്രങ്ങളും വൈറലായിരുന്നു. സന്യാസം സ്വീകരിച്ച ശേഷം അഖില അവന്തികാ ഭാരതി എന്ന പേരും സ്വീകരിച്ചു. ഇതിന് പിന്നാലെ നിഖില വിമലിനെതിരെ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. എന്നാല്‍ നിഖില ഇതിനോട് പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ ചേച്ചി സന്യാസം സ്വീകരിച്ചതില്‍ തനിക്ക് ഒരു ഞെട്ടലും ഉണ്ടായില്ലെന്ന് പറഞ്ഞിരിക്കുകയാണ് നിഖില ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് നിഖില സംസാരിച്ചത്. 'എനിക്ക് അതില്‍ ഒരു ഞെട്ടലും തോന്നിയില്ല. ചേച്ചി പെട്ടന്ന് ഒരു ദിവസം പോയി സന്യാസം സ്വീകരിച്ചതല്ല. നിങ്ങള്‍ ഇത് ഇപ്പോഴല്ലേ കേള്‍ക്കുന്നത്. എനിക്ക് ഇത് കുറേക്കാലമായി അറിയാവുന്ന ഒന്നാണ്. നമ്മുടെ വീട്ടിലുള്ള ഒരാള്‍ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് അറിയാമല്ലോ.'
'പിന്നെ പെട്ടന്ന് ഒരു ദിവസം പോയി ചേച്ചി സന്യാസം
More »
തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിര്‍മ്മാണം വിനായകനോട് സിയാദ് കോക്കര്‍
നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ രൂക്ഷമായി പ്രതികരിച്ച നടന്‍ വിനായകന് മറുപടിയുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍. ആരോട് എന്ത് പറയണം എന്ന് വിനായകന്‍ പഠിപ്പിക്കേണ്ട എന്നാണ് സിയാദ് കോക്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാനിര്‍മാണമെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
'എത്രയും പ്രിയപ്പെട്ട വിനായകന്‍ സര്‍ അറിയുവാന്‍. സുരേഷ്‌കുമാര്‍ ഒറ്റക്കല്ല.. ഞങ്ങള്‍ ഒറ്റകെട്ടായി കൂടെ തന്നെ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോള്‍ കണ്ട് ഭയക്കുന്നവരല്ല ഞങ്ങള്‍. ആരോട് എന്ത് പറയണം എന്ന് താന്‍ പഠിപ്പിക്കണ്ട വിനായകാ… തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിര്‍മ്മാണം. താന്‍ ഒരു സിനിമ എടുത്ത് കാണിക്ക്.'
'എന്നിട്ട് നിങ്ങള്‍ വീമ്പിളിക്കൂ. സിനിമയില്‍ അഭിനയിക്കാനും പ്രൊഡക്ഷന്‍ ചെയ്യാനും പ്രായം ഒരു അളവുകോല്‍ ആണെങ്കില്‍ ഇന്ന്
More »
വീണ്ടും കല്യാണം കഴിക്കാന്‍ ഭയങ്കരമായി ആഗ്രഹിക്കുന്നതായി ആര്യ
വീണ്ടും വിവാഹിതയാകാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നിന്നൂടെ എന്ന് പലരും പറയും പക്ഷെ തനിക്ക് ഒരു കൂട്ട് വേണമെന്നുണ്ട്. കല്യാണം കഴിച്ചിട്ടുള്ള ഒരു റൊമാന്റിക് ലൈഫ് ആണ് താന്‍ ആഗ്രഹിക്കുന്നത്. പക്ഷെ അത് നടക്കുമോ എന്ന് തനിക്ക് അറിയില്ല എന്നാണ് ആര്യ പറയുന്നത്.
'പുതിയൊരു വിവാഹത്തെപ്പറ്റി രണ്ട് വര്‍ഷമായി ഞാന്‍ ആഗ്രഹിക്കുന്നു, ആ ഒരു ജീവിതം ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ട്, ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ഗ്ലാസ് കാപ്പിയിട്ട് ഭര്‍ത്താവിന് കൊടുത്ത് രണ്ടാളും വര്‍ത്തമാനം പറഞ്ഞിരിക്കുന്ന, ഒരു റൊമാന്റിക് ലൈഫ് ആണ് ഞാന്‍ ആഗ്രഹിക്കുന്നത്, പക്ഷേ അത് നടക്കുമോ എന്ന് എനിക്ക് അറിയില്ല' എന്നാണ് ആര്യ പറയുന്നത്.
അതേസമയം, നേരത്തെയും വീണ്ടും വിവാഹിതയാകാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് ആര്യ തുറന്നു പറഞ്ഞിരുന്നു. ആദ്യ വിവാഹം പിരിഞ്ഞതിനെ കുറിച്ച് പലപ്പോഴായി ആര്യ തന്നെ സംസാരിച്ചിട്ടുണ്ട്.
More »