തെലുങ്കില്‍ ഐറ്റം ഡാന്‍സ് ചെയ്ത് പണമുണ്ടാക്കാന്‍ ഉപദേശിച്ചവരുണ്ട്-പാര്‍വതി തിരുവോത്ത്
കരിയറിന്റെ തുടക്കകാലത്ത് തെലുങ്കില്‍ പോയി ഐറ്റം ഡാന്‍സ് ചെയ്ത് പണം ഉണ്ടാക്കാന്‍ ഉപദേശം നല്‍കിയവരുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ആദ്യം അഭിനയം എന്റെ വഴിയല്ല എന്ന തോന്നലുണ്ടായിരുന്നു. പക്ഷെ ഓരോ സിനിമ കഴിയുമ്പോഴും തനിക്ക് ആത്മവിശ്വാസം വരികയായിരുന്നു എന്നാണ് പാര്‍വതി ദ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
തുടക്കകാലത്ത് തെലുങ്കില്‍ പോയി ഐറ്റം ഡാന്‍സ് ചെയ്ത് പണമുണ്ടാക്കൂ, പിന്നീട് കേരളത്തില്‍ വന്ന് അര്‍ഥവത്തായ സിനിമകള്‍ ചെയ്യാം എന്ന് ഉപദേശിച്ചവരുണ്ട്. എന്നാല്‍ എനിക്ക് അതിനോട് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ സിനിമകള്‍ കുറവാണ്, പക്ഷേ ഫാഷന്‍ ഫോട്ടോഷൂട്ട് തുടങ്ങി പല കാര്യങ്ങള്‍ ചെയ്യുന്നതു കൊണ്ട് തിരക്കുണ്ട്. അത് ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്. ആദ്യം അഭിനയം എന്റെ വഴിയല്ല എന്ന തോന്നലുണ്ടായിരുന്നു. എന്നാല്‍ ഓരോ സിനിമ കഴിയുമ്പോഴും എനിക്കിത് പറ്റും എന്ന ആത്മവിശ്വാസമുണ്ടായി.
More »
ഒരിക്കല്‍പ്പോലും നേരില്‍ കാണാത്ത സഞ്ജയ് ദത്തിന് 72 കോടിയുടെ സ്വത്ത് വില്‍പത്രം എഴുതിവച്ച ആരാധിക
തങ്ങളുടെ ഇഷ്ടതാരത്തോടു ആരാധന മുത്തു പാലഭിഷേകവും ക്ഷേത്രം പണിയുമൊക്കെ നടത്തിയ ആരാധകരുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും നേരില്‍ കാണാത്ത സഞ്ജയ് ദത്തിന് 72 കോടിയുടെ സ്വത്ത് വില്‍പത്രം എഴുതിവച്ച് മരണമടഞ്ഞ ഒരു ആരാധിക രാജ്യത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ്. ബോളിവുഡിന്റെ 'മുന്നാഭായി'യോട് ആരാധന മുത്തു മരണത്തിന് മുമ്പ് കോടികള്‍ വിലമതിക്കുന്ന തന്റെ മുഴുവന്‍ സ്വത്തും സഞ്ജയ് ദത്തിനായി എഴുതി വച്ച ഒരു വിചിത്രയായ ആരാധികയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധ നേടുന്നത്.
സഞ്ജയ് ദത്തിന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കോള്‍ വരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2018ല്‍ ആണ് സംഭവം. മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീലാണ് ആരാധകരെയടക്കം ഞെട്ടിച്ചത്. നിഷ പാട്ടീല്‍ മരിക്കുന്നതിന് മുമ്പ് 72 കോടി വിലമതിക്കുന്ന തന്റെ സ്വത്തുക്കള്‍ സഞ്ജയ് ദത്തിന്റെ പേരിലേക്ക് വില്‍പത്രം തയ്യാറാക്കി
More »
സംവിധായകനില്‍ നിന്ന് ഭീഷണി നേരിടുന്നതായി നടി; കോടതിയില്‍ രഹസ്യമൊഴി നല്‍കി
സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ രഹസ്യ മൊഴി നല്‍കി നടി. ഭീഷണി നേരിടുന്നതായും നടി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടി രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു എന്നാണ് നടിയുടെ പരാതി.
അതേസമയം, നടിയുടെ പരാതിയില്‍ പൊലീസ് സനല്‍ കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ പിടികൂടാനാണ് സര്‍ക്കുലര്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സനല്‍ കുമാര്‍ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.
ജാമ്യമില്ലാ വകുപ്പുകളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്. ഈ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് കേസ് എടുത്തത്. അമേരിക്കയിലുള്ള സംവിധായകനെതിരെ നടപടിക്കായി
More »
കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെയും മോഡലുകളെയും വെറുതെവിട്ടു
കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. നടന്‍ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളെയും എറണാകുളം സെഷന്‍സ് കോടതി വെറുതെവിട്ടു. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30ന് ആയിരുന്നു സംഭവം.
എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടര്‍ന്ന്, മുഴുവന്‍ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഷൈന്‍ ടോം ചാക്കോയ്ക്ക് വേണ്ടി അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായി. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്.
കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു
More »
സിനിമയില്‍ നിന്ന് മാറി നിന്നത് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ട്- അപര്‍ണ നായര്‍
സിനിമാ രംഗത്ത് നിന്നും ഇടക്കാലത്തു മാറി നില്‍ക്കാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി അപര്‍ണ നായര്‍. 2007ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ 2015 വരെ സിനിമയില്‍ സജീവമായിരുന്നു. പിന്നീട് വളരെ ചെറിയ റോളുകളിലും ഷോര്‍ട്ട് ഫിലിമുകളിലും മാത്രമേ അപര്‍ണ വേഷമിട്ടിട്ടുള്ളു. 2022ല്‍ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലാണ് നടി ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്.
24 വയസ് ഒക്കെ ആയപ്പോള്‍ തനിക്ക് സിനിമ മതിയായി എന്നാണ് അപര്‍ണ പറയുന്നത്. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. നല്ല അവസരങ്ങള്‍ വന്നാലും ഇപ്പോള്‍ നോ പറഞ്ഞ് ഒഴിവാക്കും എന്നും അപര്‍ണ വ്യക്തമാക്കി. നിലവില്‍ സ്‌റ്റൈലിസ്റ്റ് ആയാണ് അപര്‍ണ ജോലി ചെയ്യുന്നത്. 'ട്വല്‍ത്തിലെ റിസല്‍ട്ട് കാത്തിരിക്കുന്ന സമയത്താണ് നിവേദ്യം ചെയ്യുന്നത്.'
'എന്റെയും ഭാമയുടെയും റിസല്‍ട്ട് സെറ്റില്‍ വെച്ചാണ് വന്നത്. 24 വയസ് ഒക്കെ ആയപ്പോഴേക്കും
More »
നടി പാര്‍വതി നായര്‍ വിവാഹിതയായി
യുവ നടി പാര്‍വതി നായര്‍ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ ആശ്രിത് ആണ് വരന്‍. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം. ഈയടുത്താണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് തന്റെ പ്രണയത്തെ കുറിച്ച് പാര്‍വതി വെളിപ്പെടുത്തിയത്. മോഡലിങ്ങിലൂടെയാണ് പാര്‍വതി സിനിമയിലെത്തുന്നത്.
വി.കെ പ്രകാശ് സംവിധാനം ചെയ്ത 'പോപ്പിന്‍സ്' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.
അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. വിജയ് നായകനായെത്തിയ 'ദ ഗോട്ട്' ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
അജിത്ത്
More »
പുണ്യം തേടി മഹാകുംഭമേളയില്‍, ഗംഗാ സ്‌നാനം ചെയ്ത് ജയസൂര്യയും കുടുംബവും
മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ പുണ്യസ്‌നാനം ചെയ്ത് നടന്‍ ജയസൂര്യ. കുംഭമേളയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ജയസൂര്യ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. മക്കള്‍ക്കും ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും ഒപ്പമാണ് താരം കുംഭമേളയില്‍ എത്തിയത്.
മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് ആയുഷ്‌കാലത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്. അതില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അവിടെ പോകാന്‍ സാധിച്ചത് ഒരു അത്യപൂര്‍വ ഭാഗ്യമാണ്. ഇനി ഒരു മഹാകുംഭമേള 144 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ സംഭവിക്കൂ.
ഭാര്യയോടും മക്കളോടുമൊപ്പം അവിടെ പോയി ആ മഹാത്ഭുതം നേരിട്ട് കണ്ട് അനുഭവിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. വല്ലാത്ത അനുഭവമായിരുന്നു എന്നാണ് ജയസൂര്യ പ്രതികരിച്ചത്.
More »
ജൂണ്‍ ഒന്ന് മുതല്‍ സിനിമ സമരം; എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുമെന്ന് സംഘടനകള്‍
ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സിനിമ മേഖല സ്തംഭിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിനിമ സംഘടനകള്‍ സംയുക്തമായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുമെന്ന് സംഘടന പ്രതിനിധികള്‍ അറിയിച്ചു.
ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ
More »
ഭര്‍ത്താവ് ആല്‍ക്കഹോളിക്കും ചെയിന്‍ സ്മോക്കറും, മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടാക്കിയെന്ന് നടി സുമ ജയറാം
മുമ്പ് മിനിസ്‌ക്രീനിലും സിനിമയിലും ഒരുപോലെ നിറഞ്ഞുനിന്ന നടിയാണ് സുമ ജയറാം. 37-ാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ സുമ ജയറാം വിവാഹം ചെയ്തത്. 47-ാം വയസിലാണ് സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ ഭര്‍ത്താവിന്റെ മദ്യപാനം മൂലം താന്‍ ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ടെന്ന് നടി പറയുന്നു. മദ്യപിച്ചാലും സ്മോക്ക് ചെയ്താലും ഉണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ച് മക്കളെ ബോധ്യപ്പെടുത്താന്‍ അവരുടെ അച്ഛനെ ചൂണിക്കാണിച്ച് കൊടുക്കും എന്നാണ് സുമ പറയുന്നത്.
'എന്റെ ഭര്‍ത്താവ് ഫുള്‍ ആല്‍ക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആല്‍ക്കഹോളിക്ക് മാത്രമല്ല ചെയിന്‍ സ്മോക്കറാണ്. എന്റെ മക്കള്‍ ചെറുതാണ് അവര്‍ക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്മോക്കിങ്, നോ ഡ്രിങ്ക്സ്, നോ ഡ്രഗ്സ്, നോ ബാഡ് ഫ്രണ്ട്സ്.. ഈ നാല് കാര്യങ്ങളാണ് മക്കള്‍ എഴുന്നേറ്റ് കഴിഞ്ഞാല്‍ ഞാന്‍ രാവിലെ ആദ്യം പറയുന്നത്.'
'ആണ്‍കുട്ടികള്‍
More »