സിനിമ

മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗാസ്നാനം ചെയ്ത് നടി സംയുക്ത
മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ പുണ്യസ്നാനം ചെയ്ത് നടി സംയുക്ത. ത്രിവേണി സംഗമത്തില്‍ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കറുത്ത കുര്‍ത്ത ധരിച്ചാണ് ത്രിവേണി സംഗമത്തില്‍ മുങ്ങിയത്. വിശാലമായ സംസ്‌കാരത്തിന്റെ മൂല്യമറിയുന്നു എന്ന് പറഞ്ഞാണ് നടി അനുഭവം പങ്കുവച്ചത്. ജീവിതത്തെ വിശാലമായി കാണുമ്പോള്‍ അര്‍ത്ഥം പൂര്‍ണമായും ബോധ്യപ്പെടുന്നു, മഹാകുംഭത്തിലെ ഗംഗയില്‍ പുണ്യസ്നാനം നടത്തി, അതിരുകളില്ലാത്ത ചൈതന്യത്തിനായി സംസ്‌കാരത്തെ അറിഞ്ഞൊരു സ്നാനം എന്നാണ് നടി സംയുക്ത ചിത്രം പങ്കിട്ടുകൊണ്ട് കുറിച്ചത്. എന്നാല്‍ നടി പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ നടിയെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളാണ് എത്തുന്നത്. ഫോട്ടോഷൂട്ട് നടത്താന്‍ പോയതാണോ, ഇന്ന് മുതല്‍ ചേച്ചി സംഘി എന്ന് പറഞ്ഞ് വരും, നിലനില്‍പ്പ് തന്നെയാണ് പ്രശ്നം എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ

More »

ചുംബന വീരന്‍ ഉദിത് നാരായണ്‍; സോഷ്യല്‍ മീഡിയയില്‍ തരംഗം
ലൈവ് മ്യൂസിക് ഷോയ്ക്കിടെ സെല്‍ഫി എടുക്കാനെത്തിയ സ്ത്രീകളെ ചുംബിക്കുന്ന ഗായകന്‍ ഉദിത് നാരായണന്റെ വീഡിയോ വിവാദമായിരുന്നു. ഇതിനിടെ പ്രമുഖ ഗായികമാരെ അപ്രതീക്ഷിതമായി ചുംബിക്കുന്ന ഉദിത് നാരായണന്റെ പഴയ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ കുത്തിപൊക്കിവരുകയാണ്. ശ്രേയ ഘോഷാല്‍, അല്‍ക യാഗ്‌നിക് എന്നിവരെ ഉദിത് ചുംബിക്കുന്ന പഴയ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ഐഡല്‍ എന്ന പരിപാടിക്കിടെയാണ് ഉദിത് അല്‍കയെ കവിളില്‍ ചുംബിക്കുന്നത്. ഗായകന്റെ പെട്ടെന്നുള്ള പ്രവൃത്തിയില്‍ അല്‍ക ഞെട്ടുന്നതായാണ് വീഡിയോയിലുള്ളത്. മറ്റൊരു പരിപാടിക്കിടെ, മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നേടിയ ശ്രേയയേയും ഉദിത് ചുംബിക്കുന്നുണ്ട്. അപ്രതീക്ഷിതമായുള്ള ഗായകന്റെ പെരുമാറ്റത്തില്‍ ശ്രേയയും ഞെട്ടുന്നതും അസ്വസ്ഥയാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതോടെ ഗായകനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം, സെല്‍ഫി എടുക്കാനെത്തിയ

More »

'യഥാര്‍ത്ഥ പ്രണയത്തെ ഞാന്‍ കണ്ടെത്തി..'; നടി പാര്‍വതി നായര്‍ വിവാഹിതയാകുന്നു
നടി പാര്‍വതി നായര്‍ വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ ആശ്രിതാണ് വരന്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വതി തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. തന്റെ പ്രണയത്തെ ജീവിതത്തില്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന സന്തോഷത്തിലാണ് താന്‍ എന്നാണ് പാര്‍വതി പറയുന്നത്. 'കപടതകള്‍ നിറഞ്ഞ ഈ ലോകത്ത് ഞാന്‍ എന്റെ യഥാര്‍ത്ഥ പ്രണയത്തെ കണ്ടെത്തി. എന്റെ എല്ലാ ഉയര്‍ച്ച താഴ്ച്ചകളിലും നീ എന്നോടൊപ്പം നിന്നു. ജീവിതകാലം മുഴുവനായുള്ള സ്‌നേഹത്തിനും വിശ്വാസത്തിനും അചഞ്ചലമായ പിന്തുണയ്ക്കും ഞാന്‍ യെസ് പറഞ്ഞു. പൊസിറ്റിവിറ്റിക്കും സ്‌നേഹത്തിനും എന്റെ അവിശ്വസനീയമായ പിന്തുണയ്ക്ക് നിങ്ങള്‍ എല്ലാവരോടും നന്ദി. നിങ്ങളില്ലാതെയുള്ള യാത്ര ഒരുപോലെ ആകില്ല' എന്നാണ് പാര്‍വതി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. മോഡലിങ്ങിലൂടെയാണ് പാര്‍വതി സിനിമയിലെത്തുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത 'പോപ്പിന്‍സ്'

More »

മാര്‍ഗദര്‍ശിയായ മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയന്‍ മലയാളി മന്ത്രി
മമ്മൂട്ടിയെ കാണാനെത്തി ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ ആദ്യ മന്ത്രി. ഓസ്ട്രേലിയിലെ മലയാളി മന്ത്രിയായ ജിന്‍സണ്‍ ആന്റോ ചാള്‍സ് ആണ് ജീവകാരുണ്യപ്രവര്‍ത്തനത്തിലെ തന്റെ ആദ്യ മാര്‍ഗദര്‍ശി കൂടിയായ മമ്മൂട്ടിയെ കാണാനെത്തിയത്. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗികകത്തും ജിന്‍സണ്‍ മമ്മൂട്ടിക്ക് കൈമാറി. കൊച്ചിയില്‍ വച്ച്, മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രത്തിന്റെ സെറ്റിലാണ് മമ്മൂട്ടിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിയായ ശേഷം ആദ്യമായി നാട്ടിലെത്തിയ ജിന്‍സണ്‍ മൂന്നാഴ്ചയായി ഡല്‍ഹിയിലും തിരുവനന്തപുരത്തും ഔദ്യോഗിക കൂടിക്കാഴ്ചകളിലും നാട്ടിലെ സ്വീകരണച്ചടങ്ങുകളുടെ തിരക്കിലുമായിരുന്നു. മടക്കയാത്രയുടെ തിരക്കിനിടെയാണ് കൊച്ചിയില്‍ മമ്മൂട്ടിയെ കാണാനെത്തിയത്. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി

More »

നിയമ പ്രകാരം വിവാഹമോചിതയായി നടി വീണ നായര്‍
നടി വീണ നായരും സ്വാതി സുരേഷും ഔദ്യോഗികമായി വിവാഹമോചിതരായി. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹമോചനത്തിന്റെ അവസാന നടപടികള്‍ ഇരുവരും പൂര്‍ത്തിയാക്കിയത്. വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. തങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആരംഭിച്ചതിനെ കുറിച്ച് വീണ നായര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. തങ്ങളുടെ മകന്‍ രണ്ട് പേര്‍ക്കുമൊപ്പം മാറി മാറി വളരുമെന്നും വീണ പറഞ്ഞിരുന്നു. എന്റെ മകന്‍ സന്തോഷവാനാണ്. അവന്‍ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണന്‍ വരുമ്പോള്‍ അവന്‍ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. അവന് അച്ഛന്റെ സ്നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമേ കൊടുക്കാന്‍ പറ്റൂ. അച്ഛന്റെ സ്നേഹം കൊടുക്കാന്‍ പറ്റില്ല. അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം അത് ഞങ്ങള്‍

More »

സാന്ദ്ര തോമസിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ സിബി മലയില്‍
ബി ഉണ്ണികൃഷ്ണനെ ഫെഫ്കയില്‍ നിന്നും പുറത്താക്കില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. നിര്‍മ്മാതാവ് സാന്ദ്ര തോമസിന് പരാതി ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് ഫെഫ്ക അല്ല. ബി ഉണ്ണികൃഷ്ണന്‍ പങ്കെടുക്കാത്ത നിര്‍മാതാക്കളുടെ സംഘടനാ ചര്‍ച്ചയില്‍ നടന്ന പ്രശ്‌നത്തില്‍ ഉണ്ണിക്കൃഷ്ണനെതിരെ പരാതി പറഞ്ഞു എന്നതു കൊണ്ട് അദ്ദേഹത്തെ ഫെഫ്കയില്‍ നിന്നും പുറത്താക്കേണ്ട ആവശ്യമില്ല എന്നാണ് സിബി മലയില്‍ പറയുന്നത്. മിഥുന്‍ മാനുവല്‍, ജൂഡ് ആന്റണി എന്നിവരുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനുണ്ടായിരുന്ന പ്രശ്‌നങ്ങളെ കുറിച്ചടക്കം വിശദീകരിച്ചാണ് സിബി മലയില്‍ സംസാരിച്ചത്. 'ബി ഉണ്ണികൃഷ്ണനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഒരു തെറ്റിദ്ധാരണ വരുത്തുന്ന നീക്കം നടക്കുന്നുണ്ട്. അത് ഉണ്ണികൃഷ്ണനെ മാത്രമല്ല ഉണ്ണികൃഷ്ണന്‍ വഴി ഫെഫ്ക എന്ന സംഘടനയെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. സാന്ദ്ര തോമസ് ഞങ്ങളുടെ സംഘടനയുടെ അംഗമല്ല. അവര്‍ക്കുണ്ടാകുന്ന പരാതികള്‍ അവര്‍

More »

നിരന്തരം അപമാനിക്കുന്നു'; ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്
രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. നടി ഹണി റോസിന്റെ പുതിയ പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി. നേരത്തെയും ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ അന്ന് പറഞ്ഞത്. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More »

മഹാകുംഭമേളയ്‌ക്കിടെ വൈറലായ നീലകണ്ണുളള സുന്ദരി സിനിമയിലേയ്ക്ക്
പ്രയാ​ഗ്‍രാജിലെ മഹാകുംഭമേളയ്‌ക്കിടെ വൈറലായ മൊണാലിസ ബോണ്‍സ്ലെ എന്ന നീലക്കണ്ണുകളുള്ള പെണ്‍കുട്ടി ഇനി സിനിമയില്‍. പ്രശസ്ത സംവിധായകന്‍ സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂര്‍’ ചിത്രത്തിലൂടെയാണ് മൊണാലിസയുടെ ബോളിവുഡ് അരങ്ങേറ്റം. മദ്ധ്യപ്രദേശിലെ ഖര്‍ഗോണിലുള്ള മൊണാലിസയുടെ വീട്ടില്‍ എത്തിയാണ് സംവിധായകന്‍ ആദ്യ സിനിമയുടെ കരാര്‍ ഒപ്പുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിട്ടുണ്ട്. മൊണാലിസയുടെ വേഷം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സിനിമയില്‍ കരസേനാ ഉദ്യോഗസ്ഥന്റെ മകളായാണ് പെണ്‍കുട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. ’രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കാശ്മീര്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര. മാല വില്‍പ്പനയ്‌ക്കായാണ് മൊണാലിസയും കുടുംബവും പ്രയാ​ഗ്‍രാജില്‍ എത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി

More »

'ഉറക്കെ സംസാരിച്ചതിന് മാറ്റിനിര്‍ത്തപ്പെട്ടു, കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവര്‍..'- റിമ കല്ലിങ്കല്‍
ഫെഫ്കയിലെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന വനിതാ തൊഴിലാളികള്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയതിനാണ് ഇവര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതെന്ന് റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ്, പിണറായി വിജയന്‍, സിപിഎം നേതാവ് കെ.കെ ശൈലജ എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. ഹെയര്‍ സ്‌റ്റൈലിസ്റ്റുകളായ മൂന്ന് പേരാണ് ഫെഫ്കയ്ക്ക് മുന്നില്‍ സമരം ചെയ്യുന്നത്. ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്ത ഓള്‍ കേരളാ സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റ്സ് യൂണിയന്റെ കൊച്ചിയിലെ ഓഫീസിന് മുന്നിലാണ് ഇവരുടെ സമരം. സമരത്തിന്റെ ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് റിമ കുറിപ്പ്. "മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍, ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റെ ഭാഗമായവര്‍. ജോലി ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും മേക്കപ്പ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions