സെയ്ഫിന്റെ വീട്ടിലെ മോഷ്ടാവെന്ന് പറഞ്ഞ് ചിത്രം പുറത്തുവിട്ടു; ജീവിതം തകര്‍ന്നെന്ന് യുവാവ്
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സംശയത്തിന്റെ പുറത്ത് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ജീവിതം ദുസ്സഹമായെന്ന പരാതിയുമായി യുവാവ്. കേസില്‍പ്പെട്ടതോടെ ജോലി നഷ്ടമായെന്നും നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയെന്നും യുവാവ് പറഞ്ഞു. ഡ്രൈവറായ ആകാശ് കനോജിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെന്ന രീതിയില്‍ തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നതോടെ കുടുംബത്തിന് വലിയ പ്രയാസം നേരിടേണ്ടി വന്നുവെന്ന് കനോജി പറഞ്ഞു. താന്‍ നിരപരാധിയാണെന്നറിഞ്ഞ് പൊലീസ് വെറുതെ വിട്ടെങ്കിലും ജോലിയില്‍ തിരിച്ചെടുക്കാന്‍ തൊഴിലുടമ തയാറായില്ല. വിശദീകരണം കേള്‍ക്കാന്‍ പോലും വിസമ്മതിച്ചു. പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നും യുവാവ് പറയുന്നു.
ജനുവരി 18 നാണ് രഹസ്യ
More »
സ്ത്രീത്വത്തെ അപമാനിച്ചെന്ന് നായിക നടിയുടെ പരാതി; സനല്‍കുമാര്‍ ശശിധരനെതിരെ വീണ്ടും കേസ്
സാമൂഹികമാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. കൊച്ചി എളമക്കര പോലീസാണ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസമായി നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സംവിധായകന് ഒട്ടേറെ പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
നടിയെ പരാമര്‍ശിച്ച് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ അവരുടെ ജീവിതം അപകടത്തിലാണെന്ന് സനല്‍ പറഞ്ഞിരുന്നു. നടിയുടേതെന്ന പേരില്‍ ചില ഓഡിയോ സംഭാഷണങ്ങളും പുറത്തുവിട്ടു. പിന്നാലെ, നടി അഭിനയിച്ച് സനല്‍ സംവിധാനം ചെയ്ത സിനിമ സാമൂഹികമാധ്യമങ്ങള്‍ വഴി സൗജന്യമായി റിലീസ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ അമേരിക്കയിലാണെന്നാണ് വിവരം.
നേരത്തേ, ഇതേ നടിയുടെ പരാതിയില്‍ പോലീസ് സനലിനെ അറസ്റ്റ് ചെയ്തിരുന്നു. 2022 മേയില്‍ അറസ്റ്റിലായ സനലിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. എളമക്കര പോലീസ്
More »
മോഹന്‍ലാലിന് നായിക മാളവിക മോഹനന്; സത്യന് അന്തിക്കാടിന്റെ ഹൃദയപൂര്‍വം' തുടങ്ങുന്നു
മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കോമ്പോയില്‍ ഒരുങ്ങുന്ന ‘ഹൃദയപൂര്‍വ്വം’ ചിത്രത്തില്‍ മാളവിക മോഹനന് നായികയാകും. മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂര്‍വം. സത്യന് അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10ന് ആരംഭിക്കും. അഖില്‍ സത്യന് ആണ് ചിത്രത്തിന്റെ കഥ. സിനിമയില്‍ അസോസിയേറ്റ് ആയാണ് അനൂപ് സത്യന് പ്രവര്‍ത്തിക്കുന്നത്. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
നടി സംഗീത, അമല്‍ ഡേവിസ്, നിഷാന്‍, ജനാര്ദനന്, സിദ്ദിഖ്, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജസ്റ്റിന് പ്രഭാകരനാണ് സംഗീതം. അനു മൂത്തേടത്ത്
More »
നമ്മുടെ പ്രണയം ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്..; മഞ്ജു വാര്യരെ ടാഗ് ചെയ്ത് സനല്‍ കുമാര്‍ ശശിധരന്
നടി മഞ്ജു വാര്യരോടുള്ള പ്രണയത്തെ കുറിച്ച് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാല്‍ ആ ഇഷ്ടം തുറന്നുപറയാന്‍ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നും സനല്‍ കുമാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നടി സംവിധായകനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
മഞ്ജു വാര്യര്‍ വേഷമിട്ട ‘കയറ്റം’ എന്ന സിനിമയുടെ ലിങ്ക് ഓണ്‍ലൈനില്‍ പങ്കുവച്ചതിന് പിന്നാലെ തന്റെ പ്രണയത്തെ കുറിച്ച് വീണ്ടും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സനല്‍ കുമാര്‍. മഞ്ജു വാര്യര്‍ക്ക് തന്നോട് പ്രണയമാണെന്നും അവര്‍ തന്നോട് സംസാരിച്ച കോള്‍ റെക്കോഡുകള്‍ പങ്കുവെയ്ക്കുകയാണെന്നും അവകാശപ്പെട്ട് ഒരു ഓഡിയോ ക്ലിപ്പും സനല്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ”നമ്മുടെ പ്രണയം ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്” എന്ന വരികളോടെ നടിയെ ടാഗ് ചെയ്തു കൊണ്ട് കുറിപ്പ്
More »
വിജയ്ക്കൊപ്പം നടി തൃഷയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത; പ്രതികരിച്ച് നടിയുടെ അമ്മ
വിജയ്ക്കൊപ്പം നടി തൃഷയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നടിയുടെ അമ്മ ഉമ കൃഷ്ണന്. 20 വര്‍ഷത്തെ സിനിമാ ജീവിതം ഉപേക്ഷിച്ച് തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം എത്തിയത്. വിജയ്യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിജയ്ക്കൊപ്പം നടിയും സിനിമാ കരിയര്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാര്‍ത്തകള്‍ എത്തിയത്.
തൃഷയ്ക്ക് സിനിമ മടുത്തുവെന്നും സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുന്നുവെന്നും തമിഴ് സിനിമാ നിരീക്ഷകനായ വി.പി അനന്തനാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സിനിമ വിടുന്നത് സംബന്ധിച്ച് അമ്മയും തൃഷയും തമ്മില്‍ തര്‍ക്കത്തിലാണെന്നും അനന്തന് ആരോപിച്ചിരുന്നു.
എന്നാല്‍ തൃഷ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് നടിയുടെ അമ്മ വ്യക്തമാക്കിയിരിക്കുന്നത്. തൃഷ രാഷ്ട്രീയത്തിലേക്കില്ല.
More »
ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടും വിവാഹിതയായി സ്വാസിക
നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും വീണ്ടും വിവാഹിതരായി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു വിവാഹം. ഒന്നാം വിവാഹ വാര്‍ഷികത്തില്‍ വീണ്ടും വിവാഹിതരായിരിക്കുകയാണ് താരദമ്പതികളിപ്പോള്‍. തമിഴ് ആചാരപ്രകാരമാണ് ചടങ്ങ് നടന്നത്. ഇതിന്റെ വീഡിയോ പ്രേം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
'ഒരു വര്‍ഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീര്‍ത്ത എല്ലാവര്ക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇതൊരു യഥാര്‍ത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്നേഹം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് താരദമ്പതികള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ‘മനംപോലെ മം ?ഗല്യം’ എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള
More »
സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്
നിര്‍മാതാവ് സാന്ദ്ര തോമസ് നല്കിയ പരാതിയില്‍ സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കും വിധം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പെരുമാറിയെന്നാണ് സാന്ദ്ര തോമസിന്റെ പരാതി.
സിനിമാമേഖലയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്ര തോമസിന്റെ പരാതിയില്‍ പറയുന്നു. സംഘടനയില്‍ വെച്ച് നടന്ന യോഗത്തില്‍ തന്നെ അപമാനിച്ചുവെന്നും പരാതിയിലുണ്ട്. നേരത്തെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ പുറത്താക്കല്‍ നടപടി കോടതി നിലവില്‍ സ്റ്റേ ചെയ്തിരുന്നു.
അതേസമയം, ആരോപണങ്ങള്‍ തള്ളി ബി ഉണ്ണികൃഷ്ണന് രംഗത്തെത്തി.
More »
'എമര്‍ജന്‍സി' പ്രദര്‍ശിപ്പിച്ച ലണ്ടന്‍ സിനിമാ തിയേറ്ററിലേക്ക് ഇരച്ചുകയറി ഖാലിസ്ഥാനികള്‍
ലണ്ടന്‍ : നടിയും എംപിയുമായ കങ്കണ റാണട്ട് ഇന്ദിരാഗാന്ധിയായി വേഷമിട്ട പുതിയ ചിത്രമായ 'എമര്‍ജന്‍സി'യുടെ ലണ്ടനിലെ പ്രദര്‍ശനം തടസപ്പെടുത്താന്‍ ശ്രമം നടത്തി ഖാലിസ്ഥാനികള്‍. ലണ്ടനിലെ ഹാരോ തിയേറ്ററില്‍ നടന്ന പ്രദര്‍ശനം ഖാലിസ്ഥാനി വിഘടനവാദികള്‍ തടസ്സപ്പെടുത്തി. കെട്ടിടത്തിലേക്ക് ഇരച്ചുകയറി 'ഖലിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. തിയേറ്ററില്‍ സിനിമ ഉടന്‍ നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയും സിഖ് സമൂഹത്തെ അതില്‍ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. തിയേറ്ററിലെ പ്രേക്ഷകരുമായി അവര്‍ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടുവെങ്കിലും വിഘടനവാദികളുടെ ശക്തമായ വാദങ്ങള്‍ അവഗണിച്ച് ചിത്രം തുടരണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രദര്‍ശനം നടന്നു. സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
More »
മഞ്ജു വാര്യര്‍ നിര്‍മിച്ചു നായികയായ 'കയറ്റം' സൗജന്യമായി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്
നടി മഞ്ജു വാര്യര്‍ അഭിനയിച്ച തന്റെ 'കയറ്റം' സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതില്‍ നിന്ന് തടയാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് സംവിധായകന് സനല്‍കുമാര്‍ ശശിധരന് സൗജന്യമായി ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. 'ഒരാള്‍പൊക്കം', 'സെക്സി ദുര്‍ഗ' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് ഇതേ കാരണങ്ങളാല്‍ നേരത്തെ ടൊവിനോ നായകനായ 'വഴക്ക്' ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്തിരുന്നു. തന്റെ ജീവന് അപകടത്തിലായതിനാല്‍ ഇന്ത്യ വിട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് പോകേണ്ടിവന്നുവെന്നും ഇന്ത്യയില്‍ സിനിമ ചെയ്യുന്നത് തുടരാന്‍ അനുവദിക്കുന്നില്ലെന്നും സംവിധായകന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നിരവധി പേര് പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ 'കയറ്റം' റിലീസ് ചെയ്യാന്‍ തനിക്ക് ധാര്‍മ്മിക ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു
''2019-ല്‍ ഞാന്‍ എന്റെ 'കയറ്റം' എന്ന സിനിമ
More »