നടന്മാര്ക്കെതിരെ പീഡന പരാതി നല്‍കിയത് താനല്ലെന്ന് സീരിയല്‍ നടി ഗൗരി ഉണ്ണിമായ
നടന്മാരായ ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടി താനല്ലെന്ന് ഗൗരി ഉണ്ണിമായ. ഒരു യാത്ര പോയതുകൊണ്ടാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളില്‍ കാണാതിരുന്നതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നാണ് നടി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് നടിയുടെ പ്രതികരണം.
'ഈ വീഡിയോ ചെയ്യാന്‍ കാരണമുണ്ട്. ഇന്നലെ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കുറെ പേര്‍ എന്നെ വിളിച്ചു. പലയിടത്തും എനിക്കെതിരെ ഹേറ്റ് പ്രചരിക്കുന്നുണ്ട്. എനിക്ക് വ്യക്തമായി പറയണം. എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല. പലരും എന്നോടും ചോദിക്കുന്നുണ്ട്, എന്താണ് ഞാന്‍ എപ്പിസോഡില്‍ ഇല്ലാത്തത്, എന്താണ് കാരണം എന്നൊക്കെ.'
'അതിന് കാരണം മറ്റൊന്നുമല്ല. ഞാനൊരു ട്രിപ് പോയിരിക്കുകയായിരുന്നു. ഷിംലയ്ക്ക് പോയി തിരിച്ചു വന്നതേയുള്ളൂ. വന്ന ഉടനെ ഞാന്‍ സീരിയലില്‍ റീ ജോയിന്‍ ചെയ്തു. 24 വരെയുള്ള
More »
കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി എത്തുന്ന 'ഒറ്റക്കൊമ്പന്‍' ആരംഭിച്ചു
ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേക്ക്. പാലാക്കാരന്‍ കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി വേഷമിടുന്ന ‘ഒറ്റക്കൊമ്പന്‍’ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകളോടെ ആരംഭിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ പ്രശസ്ത നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.
പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനില്‍ കുമാര്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിന്റെ അറിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തീകരിച്ചു. നടന്‍ ബിജു പപ്പന്‍ സ്വിച്ചോണ്‍ കര്‍മ്മവും തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി ഐ.എ.എസ്. ഫസ്റ്റ് ക്ലാപ്പും നല്‍കി. മാര്‍ട്ടിന്‍ മുരുകന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യ
More »
ഇന്‍സ്റ്റഗ്രാം റീച്ച് കിട്ടാന്‍ 'മാര്‍ക്കോ'യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയില്‍
ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. അക്വിബ് ഫനാന്‍ എന്ന യുവാവിനെയാണ് ആലുവയില്‍ നിന്നും കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാള്‍ സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. പ്രൈവറ്റ് സന്ദേശം അയച്ചാല്‍ സിനിമയുടെ ലിങ്ക് അയച്ചു കൊടുക്കുമെന്നായിരുന്നു ഇയാള്‍ പോസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ റീച്ച് കൂട്ടാനായാണ് തന്റെ പക്കലുള്ള ലിങ്ക് ഇയാള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത് തിയേറ്ററില്‍ പോയിരുന്ന് ചിത്രീകരിച്ചതല്ലെന്നും മറ്റൊരാളില്‍ നിന്നും അയച്ചു കിട്ടിയതാണെന്നും പ്രതി മൊഴി നല്‍കി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് പൊലീസിനെ സമീപിച്ചത്.
അതേസമയം, ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ
More »
ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്നേഹ
നടന്‍ എസ്പി ശ്രീകുമാറിനെതിരെ ലൈംഗികാതിക്രമ കേസ് വന്നതിന് പിന്നാലെ, പിന്തുണയുമായി നടിയും താരത്തിന്റെ ഭാര്യയുമായ സ്നേഹ ശ്രീകുമാര്‍. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിനെതിരെയും ബിജു സോപാനത്തിനെതിരെയും കേസ് എടുത്തത്.
തുടര്‍ന്ന് നടനെതിരെ കടുത്ത സൈബറാക്രമണം നടക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്നേഹയുടെ ചിത്രവും പോസ്റ്റും. 'ഞങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് സ്നേഹ ചിത്രം പങ്കുവച്ചത്. നിരവധി പേര്‍ സ്നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
എന്നാല്‍, ശ്രീകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിനെ കുറിച്ചും പലരും കമന്റുകള്‍ രേഖപ്പെടുത്തി. അതേസമയം, കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് നടന്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരാള്‍ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തി എന്നുമാണ് പൊലീസ് പറയുന്നത്.
More »
സീരിയല്‍ രംഗത്തും പീഡനം; ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയില്‍ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ സീരിയല്‍ രംഗത്തും സമാനമായ ആരോപണങ്ങള്‍ ഉയരുന്നു. കൊച്ചിയില്‍ സീരിയല്‍ ചിത്രീകരണത്തിനിടെ നടിയ്‌ക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി. സീരിയല്‍ രംഗത്ത് നിന്ന് ബിഗ് സ്‌ക്രീനിലേക്കെത്തിയ ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെയാണ് നടിയുടെ പരാതി.
ഇരയുടെ പരാതിയില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സീരിയല്‍ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്ന് നടി നല്‍കിയ പരാതിയില്‍ പറയുന്നു. സീരിയല്‍ താരങ്ങളില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ സംഭവം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
ലൈംഗികാതിക്രമം സമീപകാലത്ത് നടന്നതായാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ്
More »
'2024' ജഗദീഷിന്റെ വര്‍ഷം!
'2024'ല്‍ 200ല്‍ അധികം സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. ഹിറ്റുകള്‍ മാത്രമല്ല, നിരവധി ഫ്‌ളോപ്പുകളും ഈ വര്‍ഷം മോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. ചിലത് തിയേറ്ററില്‍ ഫ്‌ലോപ്പ് ആയെങ്കിലും ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. പ്രേക്ഷകശ്രദ്ധ നേടിയ ഹിറ്റ് സിനിമകളിലേക്ക് നോക്കിയാല്‍ അതിലെല്ലാം കാണാന്‍ സാധിക്കുന്ന ഒരു മുഖമുണ്ട്. അത് ജഗദീഷിന്റേത് ആണ്.
2023 ക്രിസ്മസ് റിലീസായി എത്തിയ നേര് എന്ന സിനിമയിലൂടെയായിരുന്നു ജഗദീഷിന്റെ ഈ വര്‍ഷത്തിന്റെ തുടക്കം. ഏഴ് സിനിമകളാണ് ജഗദീഷിന്റേതായി 2024ല്‍ തിയേറ്ററില്‍ എത്തിയത്. ഏഴും ഹിറ്റാവുകയും ചെയ്തു. ജയറാം നായകനായി എത്തിയ എബ്രഹാം ഓസ്ലറിലായിരുന്നു തുടക്കം. ഡോ. സേവി പുന്നൂസ് ആയാണ് നടന്‍ ചിത്രത്തില്‍ എത്തിയത്. ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്ന ചിത്രത്തില്‍ വേറിട്ട വില്ലന്‍ വേഷത്തിലെത്തി ജഗദീഷ് പ്രേക്ഷകരുടെ കയ്യടി നേടി.
പിന്നീട് പൃഥ്വിരാജിന്റേയും
More »
പുഷ്പ 2 പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവം; രേവതിയുടെ കുടുംബത്തിന് 50 ലക്ഷം കൈമാറി നിര്‍മ്മാതാക്കള്‍
പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ 50 ലക്ഷം രൂപ ധനസഹായം കൈമാറി. യുവതിക്കൊപ്പം പരിക്കേറ്റ ഇവരുടെ മകന്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് നിര്‍മാതാവ് നവീന്‍ യെര്‍നേനി കുടുംബത്തിന് ചെക്ക് കൈമാറിയത്.
യുവതിയുടെ മരണത്തില്‍ അനുശോചിക്കുന്നതായും ഇവരുടെ കുടുംബത്തിനുള്ള പിന്തുണയായിട്ടാണ് തുക നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി മരിച്ചത്. അന്ന് ചിത്രം കാണാനായി അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് തിയേറ്ററില്‍ വലിയ തിക്കും തിരക്കുമുണ്ടായത്. തിരക്കില്‍ യുവതിയുടെ മകനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയിപ്പോള്‍ കോമയില്‍ ചികിത്സയിലാണ്.
യുവതി മരിച്ച
More »
അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ വസതിയ്ക്ക് നേരെ ആക്രമണം. ഹൈദരാബാദിലെ താരത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഒരു കൂട്ടം ആളുകള്‍ വീടിന് നാശനഷ്ടങ്ങളുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ വീട്ടിലേക്ക് കടന്നുകയറി ആക്രമണം അഴിച്ചുവിട്ട എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുഷ്പ 2ന്റെ റിലീസിനോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഒരു കൂട്ടം ആളുകള്‍ താരത്തിന്റെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനല്‍ തകര്‍ത്തുവെന്നും
More »
ബോളിവുഡ് താരങ്ങള്‍ക്കൊപ്പം സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പൃഥ്വിരാജും സുപ്രിയയും
ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വാര്‍ഷികത്തില്‍ പങ്കെടുത്ത് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. പൃഥ്വിയുടെയും സുപ്രിയയുടെയും മകള്‍ അലംകൃത ഇപ്പോള്‍ പഠിക്കുന്നത് ബോളിവുഡ് താരങ്ങളുടെ മക്കള്‍ പഠിക്കുന്ന ധീരുഭായ് അംബാനി സ്‌കൂളിലാണ്. ഷാരൂഖ് ഖാന്‍, ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍, സെയ്ഫ് അലിഖാന്‍, കരീന കപൂര്‍ തുടങ്ങി നിരവധിപ്പേരാണ് കുടുംബസമേതം ചടങ്ങിനെത്തിയത്.
കരീന കപൂറും ഐശ്വര്യ റായും ഒക്കെ തങ്ങളുടെ മക്കളുടെ പെര്‍ഫോമന്‍സ് വീഡിയോ ഫോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പങ്കുവച്ച വീഡിയോയില്‍ പൃഥ്വിയെയും സുപ്രിയയെയും കാണാനാകും. പൃഥ്വിരാജും സുപ്രിയയും കഴിഞ്ഞ മാസം മുംബൈയിലേക്കു താമസം മാറ്റിയിരുന്നു.
ബോളിവുഡിലെ എ ലിസ്റ്റില്‍ പെട്ടവരുടെ പ്രിയകേന്ദ്രവും മുംബൈയിലെ ഏറ്റവും പോഷ് ഏരിയയില്‍ ഒന്നുമായ പാലി ഹില്ലിലാണ് ഇവരുടെ താമസം. പാലി
More »