ഒബാമയുടെ ഫേവറിറ്റ് സിനിമകളുടെ പട്ടികയില്‍ കനി കുസൃതിയുടെയും ദിവ്യ പ്രഭയുടെയും ചിത്രം
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഫേവറിറ്റ് സിനിമകളുടെ ലിസ്റ്റില്‍ ഇടം പിടിച്ച് പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. 2024ല്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ് ആദ്യത്തേതായി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഒബാമ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 77-ാമത് കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്.
2024ല്‍ കണ്ടതില്‍ തനിക്കിഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റാണ് ഒബാമ പുറത്തുവിട്ടത്. ഇതില്‍ ആദ്യ സ്ഥാനത്താണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കോണ്‍ക്ലേവ്, ദി പിയാനോ ലെസണ്‍, ദി പ്രോമിസ്ഡ് ലാന്‍ഡ്, ദി സീഡ് ഓഫ് ദി സാക്രെഡ് ഫിഗ്, ഡ്യൂണ്‍ : പാര്‍ട്ട് 2, അനോറ, ഡിഡി, ഷുഗര്‍കെയ്ന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയാണ് ഒബാമയുടെ ഇഷ്ടലിസ്റ്റില്‍ ഇടം നേടിയ മറ്റ് ചിത്രങ്ങള്‍.
സിനിമകള്‍ കൂടാതെ ഈ വര്‍ഷത്തെ തന്റെ ഇഷ്ട ഗാനങ്ങളടേയും പുസ്തകങ്ങളുടേയും
More »
ഇനി സിനിമ സംവിധാനം ചെയ്യില്ലെന്ന് മോഹന്‍ലാല്‍
‘ബറോസി’ന് ശേഷം മറ്റൊരു സിനിമ സംവിധാനം ചെയ്യില്ലെന്ന് മോഹന്‍ലാല്‍. നിലവില്‍ മറ്റൊരു സിനിമ സംവിധാനം ചെയ്യാന്‍ പ്ലാനില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് അവകാശവാദങ്ങള്‍ ഒന്നുമില്ലെങ്കിലും ഇങ്ങനൊരു ത്രീഡി ചിത്രം അടുത്തൊന്നും ഒരു നടനും ചെയ്തിട്ടില്ലെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
'ഇനി മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യുമോയെന്ന് ഉറപ്പില്ല. പക്ഷേ ഒരു കാര്യം പറയാം. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഒരു നടനും ഇത്തരമൊരു ത്രീഡി സിനിമ ചെയ്തിട്ടില്ല. എന്നു കരുതി സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് അവകാശവാദങ്ങളൊന്നുമില്ല. സന്തോഷ് ശിവന്‍, ആര്‍ട് ഡയറക്ടര്‍ അടക്കം ഒരുപാട് പേരുടെ കഴിവുകളുടെയും പ്രയത്നങ്ങളുടെയും സമന്വയമാണ് ഈ ചിത്രം' എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
'ബറോസ് വളരെ സങ്കീര്‍ണമായ സാങ്കേതികത്വം ഉള്‍ക്കൊളളുന്ന ത്രീഡി സിനിമയാണ്. ഇതിന്റെ
More »
'ആടുജീവിത'ത്തിലെ രണ്ട് പാട്ടുകളും ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്
‘ആടുജീവിതം’ ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഓസ്‌കര്‍ അന്തിമ പട്ടികയില്‍ നിന്ന് പുറത്ത്. രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍, ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ ആടുജീവിതത്തിലെ ഗാനങ്ങള്‍ ഇല്ല.
ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്ന ആടുജീവിതത്തിന്റെ പ്രാഥമിക പട്ടിക. ഒറിജിനില്‍ സ്‌കോര്‍ വിഭാഗത്തില്‍ ഫെഡി അല്‍വാറസ് സംവിധാനം ചെയ്ത എലിയന്‍ റോമുലസ് ഉള്‍പ്പെടെ 20 സിനിമകള്‍ ഇടംപിടിച്ചു. 15 ഗാനങ്ങളാണ് സംഗീത വിഭാഗത്തില്‍ ഇടംപിടിച്ചത്.
86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവായിരുന്നു. ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വോട്ടിങ് 13ന്
More »
സിനിമ -സീരിയല്‍ താരം മീന ഗണേഷ് അന്തരിച്ചു
പ്രശസ്ത സിനിമ സീരിയല്‍ താരം മീന ഗണേഷ്(81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂര്‍ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു മീന 1976 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് .
200-ല്‍ പരം സിനിമകളിലും, 25-ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടല്‍ കെ പി കേശവന്റെ മകളാണ് മീന. സ്കൂള്‍ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആര്‍ട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടര്‍ന്ന് നാടകത്തില്‍ സജീവമാവുകയും കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു.
1971-ല്‍ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷിനെ വിവാഹം
More »
വിവാഹത്തിന് പിന്നാലെ കീര്‍ത്തി സുരേഷ് അഭിനയം നിര്‍ത്തുമോ?
ഇക്കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും സുഹൃത്ത് ആന്റണി തട്ടിലും വിവാഹിതരായത്. 15 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ് ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവുമാണ് ഇരുവരും വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ നടി കീര്‍ത്തി സുരേഷ് അഭിനയം നിര്‍ത്തുന്നു എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഭര്‍ത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്ന കീര്‍ത്തി സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സൂപ്പര്‍ നായിക കീര്‍ത്തി അഭിനയ ജീവിതം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നടിയോ അവരുടെ കുടുംബമോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, കീര്‍ത്തിയുടെ ഭര്‍ത്താവ് എഞ്ചിനീയറായ ആന്റണി മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍
More »
സാന്ദ്ര തോമസിനെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടിക്ക് സ്റ്റേ
ചലചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തു. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്ത കോടതി അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗമായി തുടരാമെന്നും വ്യക്തമാക്കി.
സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്‌കോടതിയെ സമീപിച്ചത്. മതിയായ വിശദീകരണം നല്‍കാതെയാണ് പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരേയും അതിലെ ഭാരവാഹികള്‍ക്കെതിരേയും നേരത്തേ സാന്ദ്രാ തോമസ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെ ഇവരെ സംഘടനയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
More »
വ്യത്യസ്ത ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് പ്രശസ്തിയില്‍ നിന്നും രക്ഷപ്പെടാനെന്ന് പാര്‍വതി തിരുവോത്ത്
താന്‍ വ്യത്യസ്ത ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് പ്രശസ്തിയില്‍ നിന്നും രക്ഷപ്പെടാനാണെന്ന് നടി പാര്‍വതി തിരുവോത്ത്. ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് പാര്‍വതി സംസാരിച്ചത്. വ്യത്യസ്ത ലുക്കുകള്‍ പരീക്ഷിക്കുന്നത് തന്നെ ഓരോ കഥാപാത്രങ്ങളില്‍ നിന്നും പുറത്തു കടക്കാനും സഹായിക്കുമെന്നും പാര്‍വതി പറയുന്നുണ്ട്.
'വ്യത്യസ്ത ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് എനിക്ക് ഇഷ്ടമാണ്. കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കാന്‍ അത് എന്നെ സഹായിക്കും. മാത്രവുമല്ല പ്രശസ്തിയില്‍ നിന്ന് രക്ഷപ്പെടാനും വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലുകള്‍ എന്നെ സഹായിക്കാറുണ്ട്'' എന്നാണ് പാര്‍വതി തിരുവോത്തിന്റെ വാക്കുകള്‍.
'ഒരു അഭിനേതാവായത് കൊണ്ട് പല കഥാപാത്രങ്ങളും തന്നെ വ്യക്തിപരമായി വളരാന്‍ സഹായിച്ചിട്ടുണ്ടെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും പാര്‍വതി പറഞ്ഞു. സ്ഥിരം വേഷങ്ങളില്‍ നിന്ന് മാറി
More »
തബല മാന്ത്രികന്‍ ഉസ്താദ് സാക്കീര്‍ ഹുസൈന്‍ വിടവാങ്ങി; അന്ത്യം സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍
ന്യൂഡല്‍ഹി : തബലയെ ആഗോളവേദിയിലേക്ക് ഉയര്‍ത്തിയ സംഗീത വിദ്വാന്‍ സാക്കിര്‍ ഹുസൈന്‍(73) അന്തിരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഇഡിയൊപതിക് പള്‍മണറി ഫൈബ്രോസിസ് മൂലമുണ്ടായ സങ്കീര്‍ണതകള്‍ മൂലമാണ് ഹുസൈന്‍ മരിച്ചതെന്ന് കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. തന്റെ തലമുറയിലെ ഏറ്റവും മികച്ച തബല വാദകനായി കണക്കാക്കപ്പെടുന്ന ഹുസൈന്‍ ഇതിഹാസ തബല മാസ്റ്റര്‍ ഉസ്താദ് അല്ലാ രാഖയുടെ മകനാണ്. ഭാര്യ കഥക് നര്‍ത്തകിയായ അന്റോണിയ മിനക്കോള. അദ്ദേഹത്തിന് അനീസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിങ്ങനെ രണ്ടു പെണ്‍മക്കളുമുണ്ട്.
1951 മാര്‍ച്ച് 9 ന് ജനിച്ച അദ്ദേഹത്തിന്റെ ആറ് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍, സംഗീതജ്ഞന്‍ നിരവധി അന്തര്‍ദേശീയ, ഇന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം
More »
പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; ഇരുവരും വീണ്ടും ചര്‍ച്ചകളില്‍
വിജയ്‌യും തൃഷയും ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെ തമിഴകത്ത് വിവാദം ഉയര്‍ത്തിയിരുന്നു. വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ തൃഷ പങ്കുവച്ച ചിത്രവും ക്യാപ്ഷനുമെല്ലാം ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ഇടയ്ക്ക് ഒന്ന് ശാന്തമായെങ്കിലും വീണ്ടും ഇത് ഉയര്‍ന്നു വന്നിരിക്കുകയാണ്. ഗോവയില്‍ നടന്ന കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചാണ് വിജയ്‌യും തൃഷയും എത്തിയത്.
എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫ്‌ളൈറ്റിലേക്ക് കയറുന്നതും, അവിടെ നിന്നും കാറില്‍ പുറപ്പെടുന്നതുമായ ചിത്രങ്ങളും എക്‌സിലൂടെ വ്യാപകമായി പ്രചരിച്ചു. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് ലഭ്യമായ വിവരം.
കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍
More »