രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി നടി അപര്‍ണ
നടി അപര്‍ണ വിനോദ് രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു. 2023 ലായിരുന്നു അപര്‍ണയുടെ വിവാഹം. കോഴിക്കോട് സ്വദേശിയായ റിനില്‍ രാജുവായിരുന്നു ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അപര്‍ണ വിനോദ് തന്റെ വിവാഹ മോചന വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമെന്നാണ് ദാമ്പത്യത്തെക്കുറിച്ച് അപര്‍ണ പറയുന്നത്. വൈകാരികമായി താന്‍ തളര്‍ന്നു പോയെന്നും താരം പറയുന്നു. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് വിവാഹ മോചനം എന്നത്. ഒട്ടും എളുപ്പമായിരുന്നില്ല ആ തീരുമാനമെന്നും അപര്‍ണ വിനോദ് തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.
താരം പറയുന്നതിങ്ങനെ
''പ്രിയപ്പെട്ട സുഹൃത്തുക്കളോടും ഫോളോവേഴ്സിനോടും. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടൊരു മാറ്റത്തിലൂടെ ഞാന്‍ കടന്നു പോവുകയാണെന്ന വിവരം നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. വളരെയധികം ആലോചിച്ച ശേഷം എന്റെ ദാമ്പത്യ ജീവിതം
More »
അസഭ്യവര്‍ഷത്തിലും നഗ്‌നതാ പ്രദര്‍ശനത്തിലും മാപ്പുചോദിച്ച് നടന്‍ വിനായകന്‍
ബാല്‍ക്കണിയില്‍ നിന്നുള്ള അസഭ്യവര്‍ഷത്തിലും നഗ്‌നതാ പ്രദര്‍ശനത്തിലും മാപ്പുചോദിച്ച് നടന്‍ വിനായകന്‍. വിനായകന്റേതായി കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് മാപ്പപേക്ഷയുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പുചോദിച്ചിരിക്കുന്നത്.
ഫ്‌ളാറ്റിന്റെ ബാല്‍ക്കണയില്‍ നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനുപിന്നാലെയാണ് വിനായകന്‍ മാപ്പുചോദിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
'സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല.
More »
കേസിനും വിവാദങ്ങള്‍ക്കുമിടെ വീണ്ടും ഉദ്ഘാടനങ്ങളില്‍ സജീവമായി നടി ഹണി റോസ്
ബോബി ചെമ്മണ്ണൂരുമായുള്ള കേസിനും വിവാദങ്ങള്‍ക്കുമിടെ ഉദ്ഘാടനങ്ങളില്‍ സജീവമായി വീണ്ടും നടി ഹണി റോസ്. പാലക്കാട് ഒരു ഇലക്ട്രോണിക് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. വെള്ള ഗൗണില്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി എത്തിയ ഹണിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഉദ്ഘാടന പരിപാടികളിലേക്ക് ക്ഷണിക്കുന്നത് വലിയൊരു അനുഗ്രഹമായാണ് താന്‍ കാണുന്നതെന്ന് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ഹണി റോസ്. ഉദ്ഘാടനം സ്റ്റാര്‍ എന്ന് ട്രോളുമ്പോഴും താരം എന്നും ഉദ്ഘാടനങ്ങള്‍ക്കായി എത്താറുണ്ട്.
അതിനിടെ നടിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചു രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ഏതായാലും പതിവിനു വിപരീതമായി ഇത്തവണ ഹണി റോസ് ഉദ്ഘാടനത്തിന് വന്നത് പഴയ ഗെറ്റപ്പില്‍
More »
നഗ്‌നതാപ്രദര്‍ശനവും തെറിവിളിയും; വിനായകന്‍ വീണ്ടും വിവാദ കുരുക്കില്‍
നടന്‍ വിനായകന്‍ വീണ്ടും വിവാദ കുരുക്കില്‍. നഗ്‌നതാപ്രദര്‍ശനവും അസഭ്യം പറച്ചിലും നടത്തിയാണ് വിനായകന്‍ ഇത്തവണ വാര്‍ത്തകളില്‍ ഇടം നേടിയത്. വിനായകന്റെ വീഡിയോ അടക്കം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം വിനായകനെ തേടിയെത്തിയിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ കുറെ നാളുകളായി പലപ്പോഴായി വിനായകന്‍ വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടുണ്ട്.
വിനായകന്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നാണ് പുതിയ വിവാദം. തന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വന്ന് വസ്ത്രം അഴിച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് നടനെതിരെ ഉയരുന്ന ആരോപണം. സോഷ്യല്‍ മീഡിയയില്‍ നടന്റെ നഗ്‌നതാ പ്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിനായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പ്രചരിക്കുന്ന ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട്
More »
ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരേ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്
നടി ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ നിലവിലെ പരാതിയില്‍ പൊലീസിന് കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹണി റോസിന് കോടതി വഴി പരാതി നല്‍കാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയല്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാേപേക്ഷയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27 ന് പരിഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് ഹണി റോസ്
More »
ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍..; മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി നടി മാളവിക
മോശം ആംഗിളില്‍ നിന്നും തങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്ന പാപ്പരാസികളുടെ വീഡിയോയുമായി നടി മാളവിക മേനോന്‍. 'ഇതാണ് ഞാന്‍ പറഞ്ഞ ടീംസ്' എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പരാസികളുടെ വീഡിയോ മാളവിക പങ്കുവച്ചിരിക്കുന്നത്. ക്യാമറ ഓണാക്കിയപ്പോള്‍ പലരും ഓടിയെന്നും ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുമ്പോള്‍ തങ്ങള്‍ എന്ത് ചെയ്യാനാണെന്നും മാളവിക ചോദിക്കുന്നുണ്ട്.
'ഗയ്‌സ് ഇതാണ് ഞാന്‍ ആ പറഞ്ഞ ടീംസ്.. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങള്‍ അല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നേ. ഇന്ന് ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യാ.. എല്ലാവരെയും കിട്ടീല, ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങള്‍ ഒക്കെ അപ്പൊ എന്താ ചെയ്യണ്ടേ നിങ്ങള്‍ ക്യാമറ വച്ച് ആകാശത്തുന്ന് ഷൂട്ട് ചെയ്യുമ്പോ' എന്ന കുറിപ്പോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം, തന്റെ ദൃശ്യങ്ങള്‍ മോശമായ ആംഗിളുകളില്‍ പകര്‍ത്തിയ ഓണ്‍ലൈന്‍ ചാനലിനെ പരിഹസിച്ച് നടി എസ്തര്‍ അനില്‍
More »
'കുട്ടിയെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത്, സെയ്ഫ് ഒറ്റയ്ക്ക് അക്രമിയെ നേരിട്ടു'- കരീനയുടെ മൊഴി
സെയ്ഫ് അലിഖാനെ അക്രമിച്ച സംഭവത്തില്‍ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴി പുറത്ത്. വീട്ടില്‍ നിന്നും ഒന്നും നഷ്ടപെട്ടിട്ടില്ല എന്ന് കരീന വ്യക്തമാക്കി. കുട്ടിയെ അക്രമിക്കാനാണ് പ്രതി ശ്രമിച്ചത്. അക്രമം നടക്കുമ്പാള്‍ താന്‍ പേടിച്ചു പോയി. സെയ്ഫ്, അദ്ദേഹം ഒറ്റക്കാണ് അക്രമിയെ നേരിട്ടത് എന്ന് കരീന പൊലീസിന് മൊഴി നല്‍കി.
സെയ്ഫിന് കുത്തേറ്റതുകണ്ട് ഭയപ്പെട്ടുപോയ തന്നെ സഹോദരി കരിഷ്മ കപൂര്‍ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്നും കരീന പൊലീസിനോട് പറഞ്ഞു. അതേസമയം, സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യവുമായി രൂപസാദൃശ്യം തോന്നിയ യുവാവിനെ ഇന്നലെ മണിക്കൂറുകള്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
മൂന്ന് ദിവസം മുമ്പ് സെയ്ഫിന്റെ ഫ്‌ളാറ്റില്‍ മരപ്പണിക്കെത്തിയ ആളാണിത്. ആരോഗ്യനില മെച്ചപ്പെട്ട സെയ്ഫ് അലി ഖാനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് നടക്കാന്‍
More »
ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്, സ്വകാര്യതയെ മാനിക്കണം- അഭ്യര്‍ത്ഥനയുമായി കരീന കപൂര്‍
മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതികരിച്ച് നടന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നാണ് കരീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങളില്‍ നിന്നും കവറേജുകളില്‍ നിന്നും വിട്ടുനില്‍ക്കണം എന്നാണ് കരീനയുടെ അഭ്യര്‍ത്ഥന.
'ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം നിറഞ്ഞ ദിവസമായിരുന്നു ഇത്. സംഭവിച്ചത് എന്താണെന്ന് മനസിലാക്കിയെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളിപ്പോഴും. ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങളില്‍ നിന്നും കവറേജുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഞാന്‍ ബഹുമാനത്തോടെയും വിനയത്തോടെയും അഭ്യര്‍ഥിക്കുന്നു.'
'നിങ്ങളുടെ ആശങ്കകളും പിന്തുണയും ഞങ്ങള്‍ വിലമതിക്കുന്നു. എങ്കിലും നിരന്തരമായ
More »
96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് റദ്ദാക്കുമോ?
പ്രൗഢ ഗംഭീരമായ ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് റദ്ദാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ലോസ് ഏഞ്ചല്‍സില്‍ നാശം വിതച്ച മാരകമായ കാട്ടുതീയെ തുടര്‍ന്നാണ് ഓസ്‌കര്‍ ചടങ്ങുകള്‍ റദ്ദാക്കാന്‍ തീരുമാനം എടുക്കുന്നത്. ചടങ്ങുകള്‍ റദ്ദാക്കാകുയാണെങ്കില്‍ ഓസ്‌കറിന്റെ 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുളള സംഭവം.
താരങ്ങളായ ടോം ഹാങ്ക്സ്, എമ്മ സ്റ്റോണ്‍, മെറില്‍ സ്ട്രീപ്പ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക കമ്മിറ്റികള്‍ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. കാലിഫോര്‍ണിയയിലുടനീളമുള്ള തീപ്പിടിത്തങ്ങളാണ് ഓസ്‌കര്‍ റദ്ദാക്കാന്‍ കാരണമാകുന്നത്. എന്നാല്‍ ഇത് വെറും അഭ്യൂഹങ്ങളാണന്നും, ചടങ്ങ് റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തീപിടിത്തത്തെ തുടര്‍ന്ന് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുന്നത് ജനുവരി 23ലേക്ക്
More »