മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചതിന് നടന്‍ ഗണപതിക്കെതിരെ കേസെടുത്തു
മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചതിന് നടന്‍ ഗണപതിക്കെതിരെ കേസ്. കളമശ്ശേരി പൊലീസാണ് നടനെതിരെ കേസെടുത്തത്. ഗണപതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഗണപതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ആലുവ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ കാര്‍ വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി പൊലീസ് എത്തി കാര്‍ തടഞ്ഞ് പരിശോധിച്ചു.
ഇതിനിടെയാണ് കാര്‍ ഓടിച്ചത് ഗണപതിയാണെന്ന് പൊലീസിന് മനനസിലായത്. നടന്‍ മദ്യപിച്ചിരുന്നതായും വ്യക്തമായി. തുടര്‍ന്ന് ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വാഹനത്തില്‍ ഗണപതിയെ കൂടാതെ മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
More »
'അത് എല്ലാവര്‍ക്കുമറിയാവുന്നത് '- വിജയ് ദേവരക്കൊണ്ടയുമായി പ്രണയത്തിലെന്ന് പറയാതെ പറഞ്ഞ് രശ്മിക മന്ദാന
തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ, തങ്ങളുടെ ബന്ധത്തെപ്പറ്റി ഇതുവരെയൊന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ വിജയുമായി പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് രശ്മിക മന്ദാന.
ചെന്നൈയില്‍ 'പുഷ്പ 2'-വിന്റെ പ്രീറിലീസില്‍ പങ്കെടുക്കവേ 'നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നാണോയെന്ന് ഒരാള്‍ ചോദിച്ചു. ഇതിന് മറുപടിയായി താരം പറഞ്ഞത്, എല്ലാവര്‍ക്കും അതിനെപ്പറ്റി അറിയാമെന്നായിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ പേരെടുത്തു പറയാതെയാണ് താരം ഇക്കാര്യം പറഞ്ഞത്.
'എനിക്കറിയാം നിങ്ങള്‍ക്ക് വേണ്ട ഉത്തരമിതാണെന്നും'- രശ്മിക പറഞ്ഞു. വലിയ ആവേശത്തോടെയാണ് കൂടിനിന്നവര്‍ അതേറ്റുപിടിച്ചത്.
താന്‍ സിംഗിളല്ലെന്നും ഡേറ്റിങ്ങിലാണെന്നും വിജയ് തുറന്നു പറഞ്ഞത് അടുത്തിടെയാണ്. അതിനു
More »
അടി പരസ്യമായി വേണോ രഹസ്യമായി മതിയോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നായക നടനോട് ചോദിച്ചു..: ഖുശ്ബു
സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് ഖുശ്ബു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024 ഭാഗമായി നടത്തിയ 'വുമണ്‍ സേഫ്റ്റി ഇന്‍ സിനിമ' എന്ന സെഷനിലാണ് ഖുശ്ബു സംസാരിച്ചത്. ലൈംഗിക ചൂഷണത്തിനെതിരെ പ്രതികരിക്കണമെന്ന് പറഞ്ഞ ഖുശ്ബു തന്റെ അനുഭവവും പങ്കുവച്ചു.
സിനിമാ മേഖലയില്‍ മാത്രമല്ല, വിമാനത്തില്‍ സഞ്ചരിക്കുമ്പോഴും ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോഴും ഷെയര്‍ ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴുമെല്ലാം നമ്മള്‍ ചൂഷണത്തിന് വിധേയരാകാറുണ്ട്. ആരെങ്കിലും നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം.
ചൂഷണത്തിനെതിരെ പ്രതികരിക്കുമ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ പാടില്ല, പ്രതികരിക്കുക എന്നതാണ് മുഖ്യം. അഭിനയത്തിന്റെ ആദ്യ നാളുകളില്‍ എനിക്കും ഇത്തരം ചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു നായകന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു,
More »
ഐശ്വര്യ-അഭിഷേക് വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ച് അമിതാഭ് ബച്ചന്‍
തന്റെ കുടുംബത്തിലെ അസ്വാരസ്യങ്ങളെ കുറിച്ച് ആദ്യമായി പ്രതികരിച്ച് അമിതാഭ് ബച്ചന്‍. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകളോടാണ് ബച്ചന്‍ പ്രതികരിച്ചത്. തന്റെ പേഴ്‌സണല്‍ ബ്ലോഗിലൂടെയാണ് ബച്ചന്‍ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
താന്‍ ഒരു കാലത്തും കുടുംബത്തെ കുറിച്ച് ഏറെ സംസാരിച്ചിട്ടില്ല. കാരണം, അത് എന്റെ സ്വകാര്യതയാണ്. അതുകൊണ്ട് തന്നെ അതിന്റെ രഹസ്യാത്മകത എനിക്ക് നിര്‍ബന്ധവുമാണ്. ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും. അസത്യമാണ് പ്രചരിക്കുന്നത്.
ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല. ചോദ്യചിഹ്നമിട്ടു കൊണ്ടുള്ള വിവരങ്ങളാണ് പലരും പുറത്തുവിടുന്നത്. എന്ത് വേണമെങ്കിലും പ്രചരിപ്പിക്കാം. പക്ഷെ, ഇത് ചോദ്യചിഹ്നത്തോടൊപ്പമാവുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ എരിവും പുളിയുമുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്.
അത്
More »
ഐശ്വര്യ- ധനുഷ് വേര്‍പിരിയലിന്റെ അന്തിമ വിധി 27ന്
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേര്‍പിരിയുമോയെന്നതില്‍ സ്ഥിരീകരണമായി. വിവാഹമോചനം പ്രഖ്യാപിച്ച് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ആദ്യമായി ചെന്നൈയിലെ കുടുംബ കോടതിയിലെത്തി. ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കാന്‍ സാദ്ധ്യതയുള്ളതായി ഇടയ്ക്കു അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മൂന്ന് പ്രാവശ്യം ഇരുവരും ഹിയറിംഗിന് എത്താതിരുന്നതാണ് ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടിയത്. എന്നാലിന്ന് ഇരുവരും കോടതിയില്‍ ഹാജരായതോടെ വീണ്ടും ഒന്നിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമായി.
വിവാഹമോചന കേസ് പരിഗണിച്ച ജഡ്ജി നവംബര്‍ 27ലേയ്ക്ക് വാദം കേള്‍ക്കുന്നത് മാറ്റിവച്ചു. ഇതേ ദിവസമായിരിക്കും അന്തിമ വിധി പറയാനും സാദ്ധ്യത. ഐശ്വര്യയും ധനുഷും കോടതിയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. മാസ്‌ക് കൊണ്ട് മുഖം മറച്ചാണ് ഇരുവരും എത്തിയത്. മുണ്ടും ഷര്‍ട്ടും രുദ്രാക്ഷ മാലയും ധരിച്ചാണ് ധനുഷ് എത്തിയത്.
More »
നടന്‍ മേഘനാഥന്‍ വിടവാങ്ങി
സിനിമ- സീരീയല്‍ താരം മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
ചെന്നൈ ആശാന്‍ മമ്മോറിയല്‍ അസോസിയേഷനില്‍ നിന്നായിരുന്നു മേഘനാഥന്റെ പ്രാഥമിക വിദ്യാഭ്യാസം. കോയമ്പത്തൂരില്‍ നിന്നും ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കി. അച്ഛന്‍ ബാലന്‍ കെ നായര്‍ മുഖാന്തിരം സിനിമാലോകത്തെത്തി. 1983-ല്‍ പ്രശസ്ത സംവിധായകന്‍ പി എന്‍ മേനോന്റെ അസ്ത്രം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം 1984-ല്‍ ഐ വി ശശിയുടെ ഉയരങ്ങളില്‍, 1986-ല്‍ ഹരിഹരന്റെ പഞ്ചാഗ്‌നി എന്നീ സിനിമകളില്‍ അഭിനയിച്ചു.
പിന്നീട് 1993-ല്‍ ചെങ്കോല്‍, ഭൂമിഗീതം എന്നീ സിനിമകളില്‍ അഭിനയിച്ചു. മേഘനാഥന്‍ അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളായിരുന്നു. 1996-ല്‍ കമല്‍
More »
ക്രിസ്തുമസ് ദിനത്തില്‍ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലര്‍ പുറത്ത്
മോഹന്‍ലാല്‍ ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാറോസിന്റെ ട്രെയ്‌ലര്‍ പുറത്ത്. തന്റെ 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്നു എന്നതാണ് ബാറോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ത്രി ഡിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററിലെത്തും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടാന്‍ പറ്റുന്ന ചിത്രമായിരിക്കും ബാറോസ് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോ പുന്നൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു ഹോളിവുഡ് ടച്ച് ഫീല്‍ ചെയ്യുന്ന ട്രെയ്‌ലര്‍ ഇപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ക്രിസ്തുമസ് കാലവും അവധിയും എന്നതിനേക്കാള്‍ ഉപരി മോഹന്‍ലാലിനെ സംബന്ധിച്ച് മറ്റൊരു പ്രത്യേകതയും അന്നത്തെ
More »
കീര്‍ത്തി സുരേഷും ദുബായ് വ്യവസായിയും വിവാഹിതരാകുന്നു!
നടി കീര്‍ത്തി സുരേഷ് വിവാഹിത ആകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടില്‍ ആണ് വരനെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുകയാണ് ആന്റണി എന്നാണ് വിവരം.
അടുത്ത മാസം ഗോവയില്‍ വച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. ഡിസംബര്‍ 11, 12 തീയതികളിലായിരിക്കും വിവാഹം. ഇതുവരെ നടിയോ കുടുംബാംഗങ്ങളോ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ വിവാഹ പ്രഖ്യാപനം ഉണ്ടായേക്കും.
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി. നേരത്തെ വ്യസായിയായ ഫര്‍ഹാനുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹം വെെകാതെയുണ്ടാകുമെന്നും ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ നടി തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. സുഹൃത്തിനെ
More »
വിവാദ പരാമര്‍ശം; നടി കസ്തൂരി റിമാന്‍ഡില്‍
തെലുങ്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. ഒളിവില്‍ പോയ നടിയെ ഹൈദരബാദില്‍ നിന്നാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്.
രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്നായിരുന്നു കോടതിയില്‍ എത്തിച്ചപ്പോള്‍ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹൈദരാബാദിലെ സിനിമാ നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത കസ്തൂരിയെ റോഡ് മാര്‍ഗ്ഗമാണ് ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാറില്‍ നിന്ന് ചിരിച്ചു കൊണ്ട് പുറത്തിറങ്ങിയ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.
കസ്തൂരിയുടെ അറസ്റ്റിനെ ബ്രാഹ്‌മണസഭ അപലപിച്ചപ്പോള്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
More »