നയന്‍താരയ്ക്ക് പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍
ധനുഷിനെതിരെ തുറന്ന യുദ്ധവുമായി രംഗത്തെത്തിയ നയന്‍താരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാളി താരങ്ങളും. ധനുഷിന്റെ നായികമാരായി വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതി തിരുവോത്ത്, നസ്രിയ, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നയന്‍താരയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
ലവ്, ഫയര്‍ തുടങ്ങിയ സ്‌മൈലി കമന്റ് ആയി രേഖപ്പെടുത്തി കൊണ്ടാണ് പാര്‍വതിയുടെ പിന്തുണ. പാര്‍വതിയുടെ കമന്റിന് നയന്‍താരയും ലൈക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് ആദരവ് തോന്നുന്നുവെന്ന് നടി ഇഷ തല്‍വാര്‍ കുറിച്ചു. അനുപമ പരമേശ്വരന്‍, ഗൗരി കിഷന്‍, അഞ്ജു കുര്യന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ എന്നിവര്‍ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്.
നിങ്ങള്‍ ഒരു പ്രധാന വിഷയമാണ് ശ്രദ്ധയില്‍ കൊണ്ടു വന്നിരിക്കുന്നത്. കലാകാരന്മാര്‍ക്ക്, പ്രത്യേകിച്ച് അഭിനേത്രികള്‍ക്ക് നമ്മുടെ ബൗദ്ധിക സ്വത്തില്‍ അവകാശമില്ല. കരാര്‍ തൊഴിലാളിക്ക് പകരം ഒരു ഓഹരി ഉടമയുടെ സ്ഥാനത്ത്
More »
മുഖംമൂടി അണിഞ്ഞുനടക്കുന്നവന്‍, ഇത് പകവീട്ടല്‍'; നടന്‍ ധനുഷിനെതിരെ നിയമനടപടിക്ക് നയന്‍താര
തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 18ന് 'നയന്‍താര : ബിയോണ്ട് ദ ഫെയറി ടേല്’ എന്ന ഡോക്യു-ഫിലിം നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിനിടെ നടനും നിര്‍മാതാവും സംവിധായകനുമായ ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. ചിത്രത്തിന്റെ സംവിധാനം വിഘ്‌നേഷ് ശിവനും നിര്‍മാതാവ് ധനുഷുമായിരുന്നു. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. നിര്‍മാതാവായ ധനുഷ് എന്‍ഒസി (നോണ്‍ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാത്തതിനാല്‍ നാനും റൗഡി താന്‍ എന്ന സിനിമ തന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനായില്ലെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നയന്‍താര പറയുന്നു.
'ചിത്രത്തിലെ
More »
വിവാഹമോചനമില്ലാത്ത ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് അഭിരാമി സുരേഷ്
സഹോദരി അമൃതയുടെ അനുഭവങ്ങള്‍ തന്നെ ഭയപ്പെടുത്തുന്നുണ്ട് എന്നും അതാണ് തന്നെ വിവാഹത്തില്‍ നിന്നും പിന്നോട്ടു വലിക്കുന്നത് എന്നും ഗായികയും നടിയുമായ അഭിമരാമി സുരേഷ്. അമൃത സുരേഷിനൊപ്പമുള്ള വ്ളോഗിലാണ് അഭിരാമി സംസാരിച്ചത്.
'കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവാഹത്തേക്കാള്‍ കൂടുതല്‍ കേട്ടത് ഡിവോഴ്സിനെ കുറിച്ചാണ്. വിവാഹമോചനം ഇല്ലാത്ത ഒരു ബന്ധമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് നടക്കുമോ ഇല്ലയോ എന്നറിയില്ല. അതിനൊരു യോഗം കൂടെ വേണം. വിവാഹം കഴിക്കേണ്ട എന്ന് വിചാരിച്ചിരിക്കുന്നതല്ല.'
'ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ്. സെറ്റാവാത്ത ആളുമായി പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കില്‍ കുഴപ്പമില്ല. ഹണ്ട് ചെയ്ത് നശിപ്പിക്കാന്‍ നോക്കുന്ന ഒരാളെ അറിയാതെ എങ്ങാനും പ്രേമിച്ചു പോയാല്‍ അവിടെ തീര്‍ന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. അതാണ് ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം.''
"വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നെങ്കിലും അത്
More »
മമ്മൂട്ടിയും മോഹന്‍ലാലും ഡേറ്റ് നല്‍കി; സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ചിത്രം ഉടനെ
സിനിമാ പ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം ഉടനെ. സിനിമയുടെ ഷൂട്ടിനായി ഇരുതാരങ്ങളും ഡേറ്റ് നല്‍കി കഴിഞ്ഞു. ചിത്രത്തിനായി മമ്മൂട്ടി 100 ദിവസവും മോഹന്‍ലാല്‍ 30 ദിവസവും നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയെ കുറിച്ചുള്ള മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
എന്നാല്‍ കുഞ്ചാക്കോ ബോബന്റെ ഡേറ്റ് ലൈന്‍ ഇതുവരെ വ്യക്തമായിട്ടില്ല. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനായി ഡീഏജിങ് ടെക്നോളജിയും ചിത്രത്തില്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും യുവകാലം അങ്ങനെ ഒന്നിച്ചു കാണാനാകും എന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്.
അങ്ങനെ ആണെങ്കില്‍ അത് മലയാള സിനിമാ ലോകത്തിന് തന്നെ ഒരു പുത്തന്‍ അനുഭവമാകും. അതേസമയം, മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക. ശ്രീലങ്കയിലാകും
More »
നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹം ഡിസംബര്‍ 4ന് ഹൈദരാബാദില്‍
ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു നാഗചൈതന്യയുടെ രണ്ടാം വിവാഹ വാര്‍ത്ത പുറത്തുവന്നത്. ഓഗസ്റ്റില്‍ ആയിരുന്നു നാഗചൈതന്യയുടെ ശോഭിതയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പിന്നാലെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ശോഭിത ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വിവാഹ തീയതിയും സ്ഥലവും പുറത്തുവന്നിരിക്കുന്നു.
ഹൈദരാബാദില്‍ വച്ച് തന്നെയാണ് നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹം. ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വച്ച് വിവാഹം നടക്കും എന്നാണ് പുതിയ വിവരം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി. നാലോ അഞ്ചോ വേദി ഇവരുടെ മുന്നിലുണ്ടായിരുന്നുവെങ്കിലും വരനും വധുവും അന്നപൂര്‍ണ തിരഞ്ഞെടുക്കുകയായിരുന്നു.
അക്കിനേനി കുടുംബവുമായി ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. അതുകൊണ്ടുതന്നെ തന്റെ വിവാഹ ജീവിതം ഇവിടെനിന്ന് തുടങ്ങണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടുവെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ചൂണ്ടിക്കാട്ടി ഹിന്ദുസ്ഥാന്‍
More »
ഒളിവില്‍ പോയ നടി കസ്തൂരി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
തമിഴ്നാട്ടില്‍ താമസിക്കുന്ന തെലുങ്കര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ നടി കസ്തൂരി ശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്ന് പരിഗണിക്കും. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യല്ലിന് ഹാജരാകാന്‍ സമന്‍സ് നല്‍കുന്നതിന് എഗ്മൂര്‍ പൊലീസ് പോയസ് ഗാര്‍ഡനിലെ നടിയുടെ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. നടി ആന്ധ്രയിലാണ് എന്നാണ് വിവരം. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങള്‍ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചെന്നൈ എഗ്മൂറില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ
More »
പോലീസ് തനിക്കെതിരെ ഇല്ലാ കഥകള്‍ മെനയുകയാണെന്ന് സിദ്ദിഖ്
ബലാല്‍സംഗ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകള്‍ മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തില്‍ വിമര്‍ശിച്ചു.
തനിക്ക് ജാമ്യം ലഭിച്ചാല്‍ ഇരക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനില്‍ക്കില്ല. കേസെടുക്കാന്‍ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനില്‍ക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നില്‍ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി താന്‍ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതില്‍ അധികവും സഹ വേഷങ്ങളാണ്. ശരിയായ അന്വേഷണം
More »
'ഉലകനായകന്‍' എന്ന് ഇനിയാരും എന്നെ വിളിക്കരുത്, അഭ്യര്‍ഥനയുമായി കമല്‍ ഹാസന്‍
ഇനി തന്നെ ‘ഉലകനായകന്‍’ എന്ന് വിളിക്കരുതെന്ന് കമല്‍ ഹാസന്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന. ആരാധകരും മാധ്യമങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും പാര്‍ട്ടി അംഗങ്ങളും തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസന്‍ എന്നോ കമല്‍ എന്നോ കെ.എച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും നടന്‍ വ്യക്തമാക്കി.
കമല്‍ ഹാസന്റെ കുറിപ്പ് :
എന്നോടുള്ള സ്നേഹം കൊണ്ടാണ് നിങ്ങള്‍ എന്നെ ‘ഉലകനായകന്‍’ എന്നതുള്‍പ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്.
ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതല്‍ പഠിക്കാനും കലയില്‍ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍.
More »
മോഹന്‍ലാല്‍- ശോഭന ജോഡിയുടെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ -തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തെത്തി. 'തുടരും' എന്നാണ് ചിത്രത്തിന്റെ പേര്. ഫാമിലി ഡ്രാമ ഴോണറിലാണ് ചിത്രം എത്തുന്നത് എന്നാണ് ടൈറ്റില്‍ പോസ്റ്ററില്‍ നിന്നുള്ള സൂചന. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടു പോവുന്ന രീതിയിലാണ് മോഹന്‍ലാലിനെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തില്‍ സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍
More »