ജീവിതത്തില്‍ വേര്‍പിരിയുന്നു; എന്നാല്‍ സിനിമയില്‍ ഐശ്വര്യയും അഭിഷേകും ഒന്നിക്കും!
വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വീണ്ടും സിനിമയില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നടി നിമ്രത് കൗറുമായുള്ള അഭിഷേകിന്റെ ബന്ധത്തെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബം ഉപേക്ഷിച്ചു എന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിച്ചത്.
ഇതിനിടെയാണ് സിനിമയില്‍ അഭിഷേകും ഐശ്വര്യയും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ എത്തിയത്. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിഷേകും ഐശ്വര്യയും ഒന്നിച്ചെത്തിയിട്ടുള്ള നിരവധി ചിത്രങ്ങള്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
മണിരത്‌നത്തിന്റെ ‘ഗുരു’, ‘രാവണ്‍’ എന്നീ ചിത്രങ്ങളില്‍ ഇരുവരും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. മണിരത്‌നത്തിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ്
More »
കൊമ്പ് മുറിച്ചു; സുരേഷ് ഗോപിയുടെ സിനിമാഭിനയത്തിന് അനുമതിയില്ല
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമ അഭിനയത്തിന് അനുമതിയില്ല. തൃശൂര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ തത്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം.
മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ മോഡിയും അമിത് ഷായും നിര്‍ദ്ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ഏറ്റെടുത്ത സിനിമകള്‍ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് തൃശൂര്‍ എം പിയായ സുരേഷ് ഗോപി.
ഇതോടെ ഒറ്റക്കൊമ്പന്‍ എന്ന സിനിമയ്ക്കായി സുരേഷ് ഗോപി വളര്‍ത്തിയ
More »
രാമനായി രണ്‍ബീര്‍, സീതയായി സായ് പല്ലവി, രാവണനായി യഷ്; രാമായണ ഒന്ന്, രണ്ട് റിലീസ് തിയതി പ്രഖ്യാപിച്ചു
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന രാമായണ ഒന്ന്, രണ്ട് ഭാഗങ്ങളുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. സിനിമ നിര്‍മാതാക്കളില്‍ ഒരാളായ നമിത് മല്‍ഹോത്രയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
'5000 വര്‍ഷത്തിലേറെയായി കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തില്‍ ഇടംനേടിയ ഈ ഇതിഹാസം ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള ആഗ്രഹം ഒരു ദശാബ്ദത്തിന് മുന്നേ ഞാന്‍ ആരംഭിച്ചതാണ്. ഇന്ന്, നമ്മുടെ ടീമിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ അത് മനോഹരമായി രൂപപ്പെടുന്നത് കാണുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. മഹത്തായ ഈ ഇതിഹാസം അഭിമാനത്തോടെയും ആദരവോടെയും ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരിക എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുമ്പോള്‍ ഞങ്ങളോടൊപ്പം ചേരൂ,' നമിത് മല്‍ഹോത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ ഏകദേശം 835 കോടി രൂപ
More »
പീഡന പരാതി വ്യാജം; നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ് നല്‍കി പോലീസ്
കോതമംഗലം : സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍, കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാല്‍ കേസിലെ ആറാം പ്രതിയായ നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മറ്റ് പ്രതികള്‍ക്കെതിരായ അന്വേഷണം തുടരും.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിന്‍ പോളി ഉള്‍പ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകല്‍ പോലീസ് കേസെടുത്തത്. ദുബായിയില്‍ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. യുവതിയെ ദുബായില്‍ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിന്‍ പോളിയുടെ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി സുനില്‍, ബഷീര്‍, കുട്ടന്‍,
More »
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി : സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ശ്രീകുമാര്‍ മേനോന്‍ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി. 'ഒടിയന്‍' എന്ന സിനിമയ്ക്ക് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.
ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോന് പങ്കുണ്ടെന്നാരോപിച്ച് മഞ്ജു നല്‍കിയ പരാതിയില്‍ തൃശൂര്‍ പോലീസാണ് കേസേടുത്തത്. പരാതി അടിസ്ഥാന രഹിതമാണന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ നാലു വര്‍ഷമായിട്ടും മഞ്ജു സത്യവാങ്ങ്മൂലം നല്‍കിയില്ല. ഇത് കണക്കിലെടുത്താണ് കോടതി കേസ് റദ്ദാക്കിയത്.
2019 ല്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി ഈ കേസില്‍ മഞ്ജു വാര്യര്‍ ഒരു മറുപടിയും ഹൈക്കോടതിയില്‍ നല്‍കിയിട്ടില്ല, എഫ്ഐആറില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍
More »
നിര്‍മാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം : പ്രമുഖ നിര്‍മാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി. സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികള്‍ തന്നെ അപമാനിച്ചു എന്ന് സാന്ദ്ര പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നേരത്തേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേ സാന്ദ്ര കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് പ്രതികരിച്ചത്. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര തോമസും ഷീല കുര്യനും കത്തയക്കുകയുണ്ടായി.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ
More »
പാര്‍ട്ടി ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്
ടിവികെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ്. ഡിസംബര്‍ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രക്ക് തുടക്കമാവുക. ഡിസംബര്‍ 27ന് തിരുനെല്‍വേലിയിലാണ് മെഗാ റാലിയോടെ സമാപനം.
ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു വിജയ് വ്യക്തമാക്കി ഡിഎംകെയുടെ കുടുംബാധിപത്യത്തെ വിജയ് കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത് .
രാഷ്ട്രീയത്തിന് താന്‍ കുഞ്ഞാണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്, പക്ഷേ പാമ്പ് ആണെങ്കിലും രാഷ്ട്രീയമായാലും കെെയിലെടുക്കാന്‍ തീരുമാനിച്ചാല്‍ വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുമെന്ന് വിജയ് പറഞ്ഞു. പെരിയാര്‍, കാമരാജ്, അംബേദ്കര്‍, അഞ്ജലെെ അമ്മാള്‍, വേലു നച്ചിയാര്‍ എന്നിവരാണ് വഴിക്കാട്ടിയെന്നും വിജയ് വ്യക്തമാക്കി.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ നീക്കത്തെ
More »
'പണി'യ്ക്കെതിരെ പണിത ആളെ ഫോണില്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ജോജു ജോര്‍ജ്
'പണി' എന്ന തന്റെ സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ നടനും സംവിധായകനുമായ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നതിനിടയില്‍ വിശദീകരണവുമായി ജോജു രംഗത്ത്. റിവ്യൂവിന്റെ പേരിലല്ല ആദര്‍ശിനെ വിളിച്ചത്. മറിച്ച് അദ്ദേഹം ഇത് ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്തു. അത് ബോധപൂര്‍വ്വം ചെയ്യുന്നതാണ്. അപ്പോള്‍ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി. അതിനാലാണ് വിളിച്ചതെന്നാണ് ജോജുവിന്റെ വിശദീകരണം.
''ആ ഫോണ്‍ കോള്‍ ഞാന്‍ തന്നെ വിളിച്ചതാണ്. കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ വന്നത്. പണി എന്ന സിനിമയെ സംബന്ധിച്ച് ഞാന്‍ രക്ഷപെട്ട സന്തോഷത്തിലാണ്. ഒരുപാട് പൈസ ഇന്‍വെസ്റ്റ് ചെയ്ത സിനിമയാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളിലെ ഡീഗ്രേഡിംഗ് നമ്മളെ വളരെ തളര്‍ത്തി. പക്ഷേ പ്രേക്ഷകര്‍ ആ സിനിമ ഏറ്റെടുത്തു. അതിന് ശേഷം സിനിമയുടെ
More »
ആരാധകര്‍ കാത്തിരുന്ന 'എമ്പുരാന്‍' റിലീസ് തീയതി പ്രഖ്യാപിച്ചു
റിലീസിനൊരുങ്ങുന്ന മലയാള സിനിമകളില്‍ എമ്പുരാനോളം കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു ചിത്രമില്ല. സ്‌കെയിലിലും കാന്‍വാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാന്‍ വമ്പന്‍ വിജയം നേടിയ ലൂസിഫറിന്റെ തുടര്‍ച്ചയാണ്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാകും എമ്പുരാന്‍ നിര്‍മിക്കുക. 2019 ല്‍ പുറത്തെത്തിയ ലൂസിഫറിന്റെ വിജയാഘോഷ വേളയില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തെ ഇത്രയും നീട്ടിയത് കൊവിഡ് സാഹചര്യമായിരുന്നു.
ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ
More »