ക്രൈസ്തവ വിശ്വാസങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; 'ഹാല്‍ സിനിമയ്ക്ക് സെന്‍സറിങ് നിര്‍ദേശങ്ങളുമായി കത്തോലിക്ക കോണ്‍ഗ്രസ്
ഹാല്‍ സിനിമയ്ക്ക് സെന്‍സറിങ് നിര്‍ദേശങ്ങളുമായി കത്തോലിക്കാ കോണ്‍ഗ്രസ്. പതിനാറ് രംഗങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഹാല്‍ സിനിമയുടെ നിര്‍മാതാക്കളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ സത്യവാങ്മൂലം. സിനിമയിലെ സമയക്രമം ഉള്‍പ്പെടെ രേഖപ്പെടുത്തിയാണ് വിശദമായ സത്യവാങ്മൂലം നല്‍കിയത്.
പെണ്‍കുട്ടികള്‍ ക്രൈസ്തവ മതത്തിലേക്ക് മാറിയെന്ന പരാമര്‍ശം തെറ്റിദ്ധാരണാജനകമാണ്. ഇത് ക്രൈസ്തവ മതം വലിയ തോതില്‍ മതം മാറ്റം നടത്തുന്നുവെന്ന ധാരണയുണ്ടാക്കുന്നതാണ്. സാമുദായിക വിദ്വേഷം വളര്‍ത്തുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്. താമരശേരി ബിഷപ്പിനെയും ക്രൈസ്തവ വിശ്വാസങ്ങളെയും സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണ് സിനിമ. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ സിനിമയില്‍ സാധാരണ കാര്യമായി അവതരിപ്പിക്കുന്നു എന്നിവയാണ്
More »
ഗീതു മോഹന്‍ദാസുമായി ഭിന്നത; യാഷിന്റെ 'ടോക്‌സിക്' പ്രതിസന്ധിയില്‍
കന്നഡ സൂപ്പര്‍ സ്റ്റാര്‍ യാഷും ഗീതു മോഹന്‍ദാസും ഒന്നിക്കുന്ന ‘ടോക്‌സിക്’ പ്രതിസന്ധിയിലായതായി വാര്‍ത്തകള്‍ . ചിത്രത്തിന്റെ ഷൂട്ടിങ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗീതു മോഹന്‍ദാസും യാഷും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഷൂട്ടിങ് മാറ്റിവച്ചത് എന്നാണ് തെലുങ്ക്-കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രം 2026 മാര്‍ച്ച് 19ന് റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം പറഞ്ഞത്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളില്‍ യാഷ് പൂര്‍ണ്ണമായും തൃപ്തനല്ല എന്നാണ് വിവരം. കൂടുതല്‍ മാസ്, കമേഴ്സ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രം പുനര്‍നിര്‍മ്മിക്കണമെന്ന് യാഷ് അഭിപ്രായപ്പെട്ടതോടെയാണ് സിനിമയുടെ ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീട്ടിയത്.
എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം, ടോക്‌സിക്കിന്റെ റിലീസ്
More »
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാഡമി ചെയര്‍മാനാകും
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാഡമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനമായി. മന്ത്രി സജി ചെറിയാന്‍ സര്‍ക്കാരിന്റെ തീരുമാനം പൂക്കുട്ടിയെ അറിയിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നുമാണ് വിവരം.
രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് റസൂലിനെ ചെയര്‍മാനാക്കി ഉത്തരവിറക്കിയേക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. ചലച്ചിത്രമേളയ്ക്കു മുമ്പ് പുതിയ ചെയര്‍മാന്‍ സ്ഥാനമേല്‍ക്കും.
More »
ഇന്ദ്രന്‍സിന്റെ 'ആശാന്‍' ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
ജോണ്‍പോള്‍ ജോര്‍ജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഡ്രാമഡി വിഭാഗത്തിലുള്ള ചിത്രം 'ആശാന്‍' പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രന്‍സിന്റെ പോസ്റ്ററാണ് ആദ്യം പുറത്തു വന്നിരിക്കുന്നത്.
സൂപ്പര്‍ഹിറ്റായ 'രോമാഞ്ച'ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് 'ആശാന്‍'. പ്രേക്ഷകഹൃദയം കവര്‍ന്ന 'ഗപ്പി', 'അമ്പിളി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ പാതയാകും ഈ ചിത്രത്തില്‍ ജോണ്‍പോള്‍ ജോര്‍ജ് പിന്തുടരുകയെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേര്‍ന്ന ഡ്രാമഡി വിഭാഗത്തിലുള്ള, സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂര്‍ണമായും നര്‍മത്തിന്റെ മേമ്പൊടിയില്‍ ആയിരിക്കും.
നേരത്തെ ഷോബി തിലകന്‍,
More »
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് കാലില്‍ തൊട്ടു ക്ഷമ പറഞ്ഞ് വിജയ്
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ആണ് മാപ്പ് ചോദിച്ചത്. കാലില്‍ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകള്‍ പറഞ്ഞു. കരൂരില്‍ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ചയില്‍ പറഞ്ഞു. കരൂരിലെ വീട്ടിലേക്ക് എത്താത്തതിലും ക്ഷമ ചോദിച്ചു. കരൂരില്‍ വെച്ച് കുടുംബാംഗങ്ങളെ കാണാത്തതില്‍ വിജയ് വിശദീകരണം നല്‍കി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. എല്ലാവരോടും വിശദമായി സംസാരിക്കാന്‍ വേണ്ടിയാണ് ചെന്നൈയില്‍ എത്തിച്ചതെന്ന് വിജയ് പൊലീസിന് മറുപടി നല്‍കുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 6 :30 വരെ വിജയ് കരൂര്‍ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു
More »
എഐ ഉപയോഗിച്ച് അശ്ലീല വീഡിയോ, തന്റെ സല്‍പ്പേരിന് ഭീഷണിയെന്ന് ചിരഞ്ജീവി
എഐ ഉപയോഗിച്ച് തന്റെ അശ്ലീല വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചെന്ന ആരോപണവുമായി സൂപ്പര്‍താരം ചിരഞ്ജീവി. തന്റെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ താരം ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. ചില വെബ്‌സൈറ്റുകള്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി.
തന്റെ വ്യക്തിത്വം അനധികൃതമായി ചൂഷണം ചെയ്യുന്നതിനെതിരെ സിറ്റി സിവില്‍ കോടതിയില്‍ നിന്ന് അടുത്തിടെ നേടിയ താല്‍ക്കാലിക വിലക്കിന് പിന്നാലെയാണ് ചിരഞ്ജീവി പുതിയ പരാതിയുമായി എത്തിയത്. ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള തന്റെ സ്വകാര്യത, പ്രശസ്തി, അന്തസ്സ് എന്നിവയ്ക്കുള്ള അവകാശത്തെ വെബ്‌സൈറ്റുകള്‍ ലംഘിക്കുന്നുവെന്ന് ചിരഞ്ജീവി വ്യക്തമാക്കി.
ഈ വ്യാജ വീഡിയോകള്‍ തനിക്ക് അപകീര്‍ത്തി ഉണ്ടാക്കിയതായും,
More »
കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത്; ഷാരൂഖ് ഖാന്റെ മകന്‍ സംവിധാനം ചെയ്ത വെബ് സീരീസിനെ പ്രശംസിച്ച് ശശി തരൂര്‍
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ബാഡ്സ് ഓഫ് ബോളിവുഡിനെ പ്രശംസ കൊണ്ട് മൂടി ശശി തരൂര്‍ എംപി. ഒഴിവ് സമയം കിട്ടിയപ്പോള്‍ താന്‍ ഈ സീരീസ് കണ്ടെന്നും ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു സീരീസ് ഇപ്പോള്‍ ബോളിവുഡിന് ആവശ്യമായിരുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ മകനെ ഓര്‍ത്ത് അഭിമാനിക്കാമെന്ന് ഷാരൂഖ് ഖാനോട് അദ്ദേഹം പറഞ്ഞു. എക്സിലൂടെയാണ് ശശി തരൂര്‍ ഈ പ്രശംസക്കുറിപ്പ് പങ്കുവെച്ചത്.
'ജലദോഷവും ചുമയും പിടിപ്പെട്ടതിനാല്‍ രണ്ടു ദിവസത്തേക്ക് എല്ലാ തിരക്കുകളും മാറ്റിവെച്ച് വിശ്രമം ആയിരുന്നു. എന്റെ സ്റ്റാഫും സഹോദരിയും ഒരു സീരീസ് കാണാമെന്ന് പറഞ്ഞു. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഒന്നായിരുന്നു അത് Absolute OTT Gold. ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' കണ്ടുകഴിഞ്ഞതേയുള്ളൂ, എന്ത് പറഞ്ഞ് പ്രശംസിക്കണം
More »
സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍!
ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍. 1997ലെ പാകിസ്താന്‍ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നടനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിയാദില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ ബലൂചിസ്താനെയും പാകിസ്താനെയും വ്യത്യസ്ത രാജ്യങ്ങളായി പരാമര്‍ശിച്ചതില്‍ നടനെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് പുതിയ റിപ്പോര്‍ട്ട് എത്തിയത്.
റിയാദില്‍ കഴിഞ്ഞയാഴ്ച നടന്ന 'ജോയ് ഫോറം 2025' എന്ന പരിപാടിയില്‍ 'മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ സിനിമ' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സല്‍മാന്‍ പാകിസ്ഥാനെയും രാജ്യത്തെ ഒരു പ്രവിശ്യയായ ബലൂചിസ്താനെയും പ്രത്യേകം രാജ്യങ്ങളായി പരാമര്‍ശിച്ചത്.
ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 'ഒരു ഹിന്ദി സിനിമ നിര്‍മ്മിക്കുകയും സൗദി അറേബ്യയില്‍
More »
ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ചു നിര്‍ത്താതെ പോയി; നടി ദിവ്യ സുരേഷിനെതിരെ കേസ്
ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റെതാണെന്നു സ്ഥിരീകരിച്ച് പൊലീസ്. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. ഈ മാസം 4ന് പുലര്‍ച്ചെയായിരുന്നു സംഭവം.
അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനം നടി ദിവ്യയുടേതാണെന്നു തിരിച്ചറിഞ്ഞു. അപകടസമയത്ത് വാഹനം ഓടിച്ചത് ദിവ്യ ആണെന്നു വ്യക്തമായി. കാര്‍ പിടിച്ചെടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷം നടത്തിവരികയാണെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി
More »