കങ്കണ ഇന്ദിര ഗാന്ധിയാകുന്ന 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്
വിവാദങ്ങള്‍ക്ക് അവസാനമിട്ട് കങ്കണയുടെ 'എമര്‍ജന്‍സി' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന് സെന്‍സര്‍ ലഭിച്ച കാര്യം കങ്കണ വെളിപ്പെടുത്തിയത്. ''ഞങ്ങളുടെ 'എമര്‍ജന്‍സി' എന്ന സിനിമയുടെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ലഭിച്ചു, റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും, നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി എന്നാണ് താരം കുറിച്ചത്.
കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിനാല്‍ അനിശ്ചിതമായി നീളുകയായിരുന്നു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥ കാലത്തെ കഥയും ഇന്ദിരയുടെ മരണവും എല്ലാം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് സെന്‍സര്‍
More »
സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി; അഞ്ചു കോടി നല്‍കാന്‍ ആവശ്യം
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി. മുംബൈ ട്രാഫിക് പൊലീസിനാണ് ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടയാള്‍ അഞ്ചു കോടി രൂപ നല്‍കിയാല്‍ ബിഷ്ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന ഉപാധിയാണ് വെച്ചിരിക്കുന്നത്.
വാട്സാപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്. 'ഇതൊന്നും നിസാരമായി കാണരുത്. ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും' മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയത് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പൊലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ
More »
വ്യാജ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചു; നിയമനടപടിയുമായി യുവനടി ഓവിയ
തന്റേത് എന്ന പേരില്‍ വ്യാജ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചവര്‍ക്കെതിരെ പരാതിയുമായി നടി ഓവിയ. ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഓവിയയെ മനപ്പൂര്‍വം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജ വീഡിയോയാണ് ഇതെന്ന് നടിയുടെ മാനേജര്‍ വ്യക്തമാക്കി.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്ന പേരില്‍ 17 സെക്കന്റുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും അവരുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേത് എന്നുമാണ് ചിലരുടെ അവകാശവാദം.
എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്. തന്നെ വിമര്‍ശിച്ചും പരിഹസിച്ചും എത്തിയ കമന്റുകള്‍ക്ക് ഓവിയ മറുപടിയും നല്‍കിയിരുന്നു. 17 സെക്കന്‍ഡുള്ള വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം എന്ന പ്രേക്ഷകന്റെ കമന്റിന് ‘ആസ്വദിക്കൂ’ എന്നായിരുന്നു മറുപടി.
വീഡിയോ എച്ച്ഡി വേണമെന്നും ദൈര്‍ഘ്യം
More »
എല്ലാ നിയമങ്ങള്‍ അനുസരിക്കാന്‍ ഞാനും ബാധ്യസ്ഥതനാണ്; ക്ഷമ ചോദിച്ച് ബൈജു
മദ്യപിച്ച് അമിത വേഗത്തില്‍ കാര്‍ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. അപകടത്തില്‍പെട്ടയാളോട് ഹോസ്പിറ്റലില്‍ പോകണോ എന്നൊക്കെ ചോദിച്ച്, തിരികെ കാര്‍ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടത്. ഇവിടെത്തെ എല്ലാ നിയമങ്ങള്‍ അനുസരിക്കാന്‍ താനും ബാധ്യസ്ഥതയുണ്ട് എന്നാണ് ബൈജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വീഡിയോയില്‍ അന്ന് നടന്ന സംഭവത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയായിരുന്നു തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ച് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ട് പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ശേഷം അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍
More »
എന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്; വിവാഹ മോചനത്തെപ്പറ്റി തുറന്നുപറഞ്ഞ് വിജയ് യേശുദാസ്
ഭാര്യയായിരുന്ന ദര്‍ശനയുമായി വേര്‍പിരിഞ്ഞതിനെപ്പറ്റി തുറന്നുപറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. 'എന്നെയും ദര്‍ശനയേയും സംബന്ധിച്ച് നല്ല സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ മാതാപിതാക്കള്‍ ഇക്കാര്യം മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷയില്ല. അവര്‍ക്ക് ഇത് വേദനാജനകമായ അവസ്ഥയാണ്. ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ പറ്റില്ല. ഇക്കാര്യം പറഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നതാണ് എന്റെ തീരുമാനം.
മക്കള്‍ക്ക് പ്രത്യേകിച്ച് മകള്‍ക്ക് ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാനുള്ള പ്രായമായി. അവള്‍ക്ക് പക്വതയുണ്ട്. അവള്‍ എന്നെയും ദര്‍ശനയേയും പിന്തുണയ്ക്കുന്നുണ്ട്. മകള്‍ക്ക് ഇപ്പോള്‍ പതിനഞ്ചും മകന് ഒന്‍പതും വയസാണ്. മകന് കാര്യങ്ങള്‍ മനസിലായി വരുന്നതേയുള്ളൂ. എന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്.
അതുകൊണ്ട് അവനോട് ഇക്കാര്യം പറയുന്നത് എളുപ്പമല്ല. നമ്മളാണ് തെറ്റ്
More »
വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ജയസൂര്യ
തിരുവനന്തപുരം : ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി നടന്‍ ജയസൂര്യ. രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാവാനായിരുന്നു നിര്‍ദേശം. എന്നാല്‍ മാദ്ധ്യമശ്രദ്ധ ഒഴിവാക്കാനായി 8.15ന് ജയസൂര്യ സ്റ്റേഷനില്‍ എത്തി. വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം യാതൊരു ബന്ധവുമില്ലെന്നും ജയസൂര്യ ആവര്‍ത്തിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം.
ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി സ്വദേശിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന ചിത്രത്തിന്റെ
More »
'മലയാളത്തിലെ സൂപ്പര്‍ നായികയെ അമേരിക്കയില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി' -ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍ നായികയായിരുന്ന നടിയെ അമേരിക്കയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി സംവിധായകനും നടനുമായ ആലപ്പി അഷറഫ്. നസീറിന്റെ നായികയായി അഭിനയിച്ചിരുന്ന അവര്‍ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. സിനിമയില്‍ അഭിനയിക്കാന്‍ എന്ന പേരില്‍ ഒരു സംഘം നടിയെ അമേരിക്കയിലേക്ക് കൂട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. താരാ ആര്‍ട്‌സ് വിജയന്‍ ആണ് നടിയെ അന്ന് ന്യൂയോര്‍ക്കില്‍ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചത്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താന്‍ ഇപ്പോള്‍ ഇത് തുറന്നു പറയുന്നത് എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
ആലപ്പി അഷറഫിന്റെ വാക്കുകള്‍ :
മിമിക്രി എന്ന കലാരൂപം ആദ്യമായി അമേരിക്കയില്‍ എത്തിച്ചത് ഞാനായിരുന്നു,
More »
'എംഡിഎംഎ പാര്‍സല്‍ അയച്ചെന്നു പറഞ്ഞു മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം
നടി മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം. കൊറിയര്‍ തടഞ്ഞു വച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പിന് ശ്രമിച്ചത്. വ്യാജ ഐഡി കാര്‍ഡ് അടക്കം കാണിച്ച് തട്ടിപ്പുകാര്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞാണ് നടിയെ സമീപിച്ചത്. ഷൂട്ടിംഗിനിടെയാണ് കൊറിയര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് പറഞ്ഞത് തട്ടിപ്പ് സംഘം മാല പാര്‍വതിയെ വിളിക്കുന്നത്. ഒരു മണിക്കൂറോളം സംസാരിച്ചതോടെ തട്ടിപ്പ് ആണെന്ന് നടിക്ക് മനസിലായത്. ആധാര്‍ വിവരങ്ങള്‍ അടക്കം ചോര്‍ത്തി കൊണ്ടാണ് തട്ടിപ്പ്.
എല്ലാവരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ കബളിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഈ തട്ടിപ്പ് സംഘത്തിന്റെ പ്രത്യേകത. എന്നാല്‍ മാല പാര്‍വതി തട്ടിപ്പില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അഞ്ച് പാസ്‌പോര്‍ട്ട്, മൂന്ന് ക്രെഡിറ്റ് കാര്‍ഡ്, നാല് കിലോ വസ്ത്രം, ഒരു ലാപ്‌ടോപ്, 200 ഗ്രാം എംഡിഎംഎ എന്നിവ അടക്കമുള്ള പാര്‍സല്‍ തായ്‌വാനിലേക്ക് മാല പാര്‍വതിയുടെ പേരില്‍ അയച്ചു
More »
ബാലയുടെ അറസ്റ്റ്, മുന്‍ ഭാര്യ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് അഭിഭാഷക
ബാലയ്ക്കെതിരെയുള്ള പരാതി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളിലാണെന്ന് താരത്തിന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ്. അറസ്റ്റിലെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും ഫാത്തിമ വ്യക്തമാക്കി. പൊലീസുമായി സഹകരിക്കുന്നൊരാളാണ് ബാലയെന്നും 41 എ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ മതിയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
'നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പൊലീസുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ജുവനൈല്‍ നിയമത്തിലെ സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പാണ്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. 41 എ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനുള്ള കാര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ നടന്ന കാര്യങ്ങളല്ല. എട്ട് വര്‍ഷം മുമ്പെ നടന്ന
More »