സിനിമ

ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിന് ക്ലീന്‍ ചിറ്റ്; ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍
കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും മൊഴികളുടെ വിശദാംശങ്ങള്‍ പുറത്ത്. ഇരുവര്‍ക്കും നേരിട്ട് ഓം പ്രകാശിനെ അറിയില്ലെന്ന് പൊലീസ് പറയുന്നു. പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. അതേസമയം ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും ആഡംബര ഹോട്ടലില്‍ എത്തിയത് പുലര്‍ച്ചെ 4 മണിക്കെന്ന് പൊലീസ് വ്യക്തമാക്കി. ഓം പ്രകാശിനെ സോഷ്യല്‍ മീഡിയയില്‍ കണ്ടുള്ള പരിചയമേ ഉള്ളു എന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. എന്നാല്‍ ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകളില്‍ പൊലീസിന് സംശയമുള്ളതായും പൊലീസ് പറയുന്നു. അതേസമയം ബിനു ജോസഫും ശ്രീനാഥ് ഭാസിയും തമ്മില്‍ മുന്‍പ് ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ഇരുവരും ആഡംബര ഹോട്ടലില്‍ എത്തിയത് ഡിജെ

More »

വനിതാ നിര്‍മാതാവിന്റെ പരാതി; ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ്
വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്. വനിതാ നിര്‍മാതാവിന്റെ മാനസിക പീഡന പരാതിയില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ് എടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി. അസോസിയേഷന്‍ യോഗത്തിലേക്ക് വിളിച്ച് മോശമായി പെരുമാറി എന്ന് പരാതിയില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് വനിതാ നിര്‍മാതാവ് പരാതി നല്‍കിയത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ നിര്‍മാതാവ് ആരോപിക്കുന്നത്. പരാതിക്കാരി നിര്‍മിച്ച സിനിമയുമായ ബന്ധപ്പെട്ട തര്‍ക്കത്തില്‍ അസോസിയേഷന് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ്

More »

ശ്രീനാഥ്‌ ഭാസിയും പ്രയാ​ഗ മാര്‍ട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് നല്‍കി പൊലീസ്
ലഹരിക്കേസില്‍ സിനിമ താരങ്ങളായ ശ്രീനാഥ്‌ ഭാസിയേയും പ്രയാ​ഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും. മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍. നടി പ്രയാ​ഗ മാര്‍ട്ടിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കും പൊലീസ് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിനായി നാളെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ, താരത്തിന്റെ മേല്‍വിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായിരുന്നില്ല. ഇക്കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ​ഗുണ്ട നേതാവ് ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാ​ഗ മാര്‍ട്ടിന്റെയും പേര് ഉള്‍പ്പെട്ടിട്ടുള്ളതായ വിവരം പുറത്തുവന്നത്. നടന്നത് ലഹരി പാര്‍ട്ടി തന്നെയാണെന്നും

More »

'അമ്മ' സ്ഥാപക ജനറല്‍ സെക്രട്ടറി ടിപി മാധവന്‍ അന്തരിച്ചു
മുതിര്‍ന്ന നടന്‍ ടിപി മാധവന്‍ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കുറച്ച് നാളുകളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍പി പിള്ളയുടെ മകനാണ് ടിപി മാധവന്‍. തിരുവനന്തപുരം വഴുതക്കാടാണ്

More »

കാളിദാസിന്റെ ആദ്യ വിവാഹക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രിക്ക്
നടന്‍ കാളിദാസിന്റെ ആദ്യ വിവാഹക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ജയറാമും പാര്‍വതിയും കാളിദാസും ചേര്‍ന്നാണ് സ്റ്റാലിനെ ക്ഷണിക്കാനായി പോയത്. സ്റ്റാലിനെ ക്ഷണിക്കുന്ന ചിത്രം കാളിദാസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ചെന്നൈയിലെ അറിയപ്പെടുന്ന മോഡലാണ് കാളിദാസിന്റെ ജീവിതസഖിയാകുന്ന തരിണി കലിംഗരായര്‍. കുറച്ചു കാലമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് പ്രണയം പരസ്യമാക്കിയത്. ഉടന്‍ തന്നെ വിവാഹ നിശ്ചയവും നടന്നു. വിവാഹനിശ്ചയത്തിന് പിന്നാലെ തങ്ങളുടെ പ്രണയകഥ കാളിദാസ് തുറന്നു പറഞ്ഞിരുന്നു. 2021 ഡിസംബര്‍ നാലിന് ഒരു സുഹൃത്തിന്റെ ഗെറ്റ് ടുഗദര്‍ പാര്‍ട്ടിക്കിടെയാണ് തരിണിയെ ആദ്യം കാണുന്നത് എന്നാണ് കാളിദാസ് പറഞ്ഞത്.

More »

സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹോട്ടലില്‍ പോയത്, ഓം പ്രകാശ് ആരാണെന്ന് അറിയില്ല- പ്രയാഗ മാര്‍ട്ടിന്‍
ഓം പ്രകാശ് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെയാണ് നടി പ്രയാഗ മാര്‍ട്ടിന്‍ പ്രതികരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ കോഴിക്കോട് നിന്നെത്തി ഉറങ്ങി എണീറ്റപ്പോള്‍ ഒരു മീഡിയയില്‍ നിന്നും വിളിച്ച് ഓം പ്രകാശിനെ കുറിച്ച് ചോദിച്ചു. അത് ആരാണ് അറിയില്ല എന്നാണ് പറഞ്ഞത്. പിന്നാലെ മാധ്യമങ്ങള്‍ വിളി തുടര്‍ന്നതോടെ വാര്‍ത്തകള്‍ നോക്കി അയാള്‍ ആരാണെന്ന് കണ്ടെത്തുകയായിരുന്നു എന്നാണ് പ്രയാഗ പറയുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ പോകാനുണ്ടായ കാരണത്തെ കുറിച്ചും പ്രയാഗ സംസാരിക്കുന്നുണ്ട്. താന്‍ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ പോയത് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ സുഹൃത്തുക്കളെ കാണാനാണ്. അന്ന് ഒരു ഉദ്ഘാടനത്തിനായി തനിക്ക് കോഴിക്കോട് പോകണമായിരുന്നു, അതിനാല്‍ സ്യൂട്ട് റൂമില്‍ കിടന്നുറങ്ങി. അവിടെ ഒരു

More »

മക്കള്‍ക്ക് വേണ്ടി ധനുഷും ഐശ്വര്യയും നിയമപരമായി പിരിയുന്നില്ല
ധനുഷും ഐശ്വര്യ രജനികാന്തും പിരിയുന്നില്ല . 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2022 ജനുവരിയില്‍ ആയിരുന്നു ഐശ്വര്യയും ധനുഷും വിവാഹമോചനം പ്രഖ്യാപിച്ചത്. പരസ്പര ധാരണയോടെ മ്യൂച്ചല്‍ ഡിവോഴ്‌സ് പെറ്റിഷന്‍ ആയിരുന്നു ഇരുവരും നല്‍കിയത്. എന്നാല്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ നടക്കുന്ന കേസിന്റെ ഹിയറിങ്ങിന് താരങ്ങള്‍ ഹാജരായിട്ടില്ല. ഹിയറിങ്ങിന് ധനുഷും ഐശ്വര്യയും എത്താതിനാല്‍ കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. ഇതോടെ ഇവരുടെ ജീവിതത്തിലെ സുപ്രധാന തീരുമാനത്തിലേക്ക് എത്തിച്ചേരാനായി ജഡ്ജി ഇരുകൂട്ടര്‍ക്കും കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്. ഇതോടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചേക്കും എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഈ വാര്‍ത്തകളോട് ധനുഷോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷവും പലപ്പോഴും ധനുഷും ഐശ്വര്യയും ഒരേ വേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മക്കളായ

More »

ബീന ആന്റണിക്കെതിരെ ആരോപണവുമായി മീനു മുനീര്‍, നിയമനടിയെന്ന് താരം
തനിക്കെതിരെ വാസ്തവ വിരുദ്ധമായ ആരോപങ്ങള്‍ ഉന്നയിച്ച നടി മിനു മുനീറിനെ നിയമപരമായി നേരിടുമെന്ന് നടി ബീന ആന്റണി. ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് ഒരു വീഡിയോയില്‍ മിനു മുനീറിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിനു മുനീര്‍ ബീനയ്‌ക്കെതിരെ രംഗത്തെത്തിയത്. ”ഇവന്റെ സീരിയല്‍ നടി ഭാര്യയെ കുറിച്ച് എല്ലാര്‍ക്കും അറിയാവുന്ന രഹസ്യമായ പരസ്യം ആണ്. യോദ്ധ സിനിമയില്‍ നടന്ന കലാപ്രകടനം ഇവിടെ പറയുന്നില്ല. വേണമെങ്കില്‍ വീഡിയോ ഇടാം. ചക്കിക്കൊത്ത ചങ്കരനായ ഭര്‍ത്താവും ആരെ കെട്ടിപ്പിടിച്ചാലും നോ പ്രോബ്ലം” എന്നൊക്കെ പറഞ്ഞു കൊണ്ടായിരുന്നു മിനു മുനീറിന്റെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് ബീന ആന്റണി രംഗത്തെത്തിയത്. അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോള്‍ പലതും വിളിച്ചു പറയുന്ന സ്ത്രീകളെ പോലെ അല്ല തനിക്ക് അവസരങ്ങള്‍ കിട്ടിയതെന്നും ബീന ആന്റണി വ്യക്തമാക്കി. ബീന ആന്റണിയുടെ വാക്കുകള്‍ : ഞാനിപ്പോള്‍

More »

ഷാജി പാപ്പനും പിള്ളേരും വീണ്ടും; 'ആട് 3: വണ്‍ ലാസ്റ്റ് റൈഡ്' വരുന്നു
മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കള്‍ട്ട് കോമഡി ചിത്രം ‘ആട് : ഒരു ഭീകര ജീവിയാണ്’ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നു. സിനിമയുടെ ടൈറ്റില്‍ പങ്കുവച്ചു കൊണ്ടുള്ള സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പോസ്റ്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ‘ആട് 3 : വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുറച്ച് കാലത്തിന് ശേഷം, വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വര്‍ത്തമാനത്തിലൂടെയുള്ള സര്‍ഫിംഗ്. ഒടുവില്‍, അവര്‍ ഒരു ഏറെ ആഗ്രഹിച്ച ‘ലാസ്റ്റ് റൈഡിന്’ ഒരുങ്ങുകയാണ്..!” എന്ന ക്യാപ്ഷനോട് കൂടിയാണ് മിഥുന്‍ മാനുവല്‍ ചിത്രം പ്രഖ്യാപിച്ചത്. തിരക്കഥയുടെ ആദ്യ പേജുള്ള ലാപ്‌ടോപ് സ്‌ക്രീനിന്റെ ചിത്രവും പങ്കുവച്ചു. ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പും ഒക്കെ ചിത്രത്തില്‍ വീണ്ടും എത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions